Image

ഇന്ത്യയിൽ പള്ളി പൊളിക്കാൻ പണപ്പിരിവ്: ഹിന്ദു സംഘടനക്ക് എതിരെ ഫ്രിസ്കോ സിറ്റി കൗൺസിലിൽ പരാതിക്കാർ  

Published on 09 December, 2022
ഇന്ത്യയിൽ പള്ളി പൊളിക്കാൻ പണപ്പിരിവ്: ഹിന്ദു സംഘടനക്ക്  എതിരെ  ഫ്രിസ്കോ സിറ്റി കൗൺസിലിൽ പരാതിക്കാർ  

ടെക്സസിലെ ഫ്രിസ്കോയിൽ ഗ്ലോബൽ ഹിന്ദു ഹെറിറ്റേജ് ഫൗണ്ടേഷൻ (ജി എച് എച് എഫ്) നടത്തുന്ന പ്രവർത്തനം അന്വേഷണ വിധേയമാക്കണമെന്നു ഇന്തോ-അമേരിക്കൻ ക്രിസ്ത്യാനികളും സമൂഹത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേരും പങ്കെടുത്ത സിറ്റി കൌൺസിൽ യോഗം ആവശ്യപ്പെട്ടു. ഹിന്ദു മേധാവിത്വം ആദർശമാക്കിയ സംഘടന ഇന്ത്യയിൽ ദേവാലയങ്ങൾ പൊളിക്കാൻ ധനസമാഹരണം നടത്തണമെന്നു പരസ്യമായി ആഹ്വാനം ചെയ്തതിനെ അപലപിക്കേണ്ടതുണ്ട്. 

ആന്ധ്ര പ്രദേശിലെ തിരുപ്പതിയിലുള്ള പള്ളികൾ നിയമവിരുദ്ധമാണ് എന്നാണ് പണം പിരിക്കാൻ അവർ ഇറക്കിയ ഫ്ളയറിലെ ആരോപണം. 

ഫ്രിസ്കോയിൽ ഡിസംബർ 6നു നടന്ന സിറ്റി കൌൺസിൽ യോഗത്തിൽ നൂറിലേറെ ഇന്ത്യൻ അമേരിക്കൻ പൗരന്മാർ പങ്കെടുത്തതിൽ ക്രിസ്ത്യൻ, സിക്ക്, ദളിത്, മുസ്ലിം സമുദായങ്ങളിൽ നിന്നുള്ള 12 പേർ, അമേരിക്കയിൽ ജി എച് എച് എഫ് നടത്തുന്ന വിദ്വേഷ പ്രവർത്തനങ്ങളെ കുറിച്ച് മറ്റുള്ളവർക്കു വിശദീകരിച്ചു കൊടുത്തു.  അവർ ഇന്ത്യയിൽ ന്യൂനപക്ഷങ്ങളെ ദ്രോഹിക്കാൻ എന്തെല്ലാം ചെയ്യുന്നു എന്നും മനസിലാക്കി കൊടുത്തു. 

ജി എച് എച് എഫ് ഇറക്കിയ ഫ്ളയറിൽ ക്രിസ്ത്യാനികൾ അപകടകാരികൾ ആണെന്നു ആരോപിക്കുന്നുവെന്നു ഫ്രിസ്കോയിൽ ക്യാമ്പസ് ഉള്ള സയോൺ പള്ളി പാസ്റ്റർ ജസ്റ്റിൻ സാബു പറഞ്ഞു. ജീവ കാരുണ്യ പ്രവർത്തനം നടത്തുന്നവർ ഹിന്ദുക്കളെ മതം മാറ്റാൻ ശ്രമിക്കയാണ് എന്നാണ് അവരുടെ ആരോപണം. 

"പള്ളികൾ നശിപ്പിക്കാൻ ഇന്ത്യൻ സർക്കാർ സജീവമായ അനുമതി നൽകിയിട്ടില്ല. എന്നാൽ ജി എച് എച് എഫ് പണം കൊടുത്തു വളർത്തുന്ന തീവ്രവാദികൾ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന അടിസ്ഥാന മനുഷ്യാവകാശങ്ങളും മത സ്വാതന്ത്ര്യവും ലംഘിച്ചു എന്തും ചെയ്യാൻ തയ്യാറാവുകയാണ്. 

ഫ്രിസ്കോയിലെ ചർച് ഓഫ് ദ വേ ചെയർമാൻ ജെൻസൺ ജോൺ പറഞ്ഞു: "ടെക്സസിന്റെ മണ്ണിൽ, ഫ്രിസ്കോയുടെ മണ്ണിൽ, പണം പിരിച്ചു ഇന്ത്യയിൽ വിദ്വേഷവും ഭിന്നതയും വളർത്താനുള്ള ശ്രമത്തിലാണ് ജി എച് എച് എഫ്. തിരഞ്ഞെടുക്കപ്പെട്ട നേതാക്കളോട് ഞാൻ വിനീതമായി അപേക്ഷിക്കുകയാണ്, ഈ വിദ്വേഷ പ്രചാരണങ്ങൾ പടർത്തുന്ന വിഷം നമ്മുടെ സമൂഹത്തെ നശിപ്പിക്കുന്നത് തടയാൻ ഇടപെടണം."

ഇന്ത്യൻ മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും ജീവിതം ഭൂമിയിലെ നരകമായി എന്നു പത്രപ്രവർത്തകൻ പിയറ്റർ ഫ്രേഡ്രിച് പറഞ്ഞു. "ക്രിസ്ത്യാനികൾക്കു ലോകത്തെ ഏറ്റവും അപകടം പിടിച്ച പത്താമത്തെ രാജ്യമാണ് ഇപ്പോൾ ഇന്ത്യ. പക്ഷെ ഇവിടെ ഫ്രിസ്കോയിൽ കഴിഞ്ഞ ആഴ്ച ഒരു അമേരിക്കൻ സംഘടന ഇന്ത്യയിൽ പള്ളികൾ പൊളിക്കാൻ പണം പിരിച്ചു. 

"ഇന്ത്യയിൽ ക്രിസ്ത്യാനികൾ ദിവസേന കത്തിക്ക് ഇരയാവുന്നു."

ഫ്രിസ്കോ നിവാസി ഡാനിയൽ മുച്ചാല പറഞ്ഞു: "ജി എച് എച് എഫ് പ്രസിഡന്റ് ഇന്ത്യയിൽ എന്റെ നാട്ടിൽ നിന്നാണു വരുന്നത്. തിരുപ്പതിയിൽ പള്ളി പൊളിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ക്രിസ്ത്യൻ കോളജിലാണ് അയാൾ പഠിച്ചത്. അവിടത്തെ എല്ലാ ക്രിസ്ത്യൻ സ്ഥാപനങ്ങളുടെയും പ്രയോജനങ്ങൾ അയാൾക്കു ലഭിച്ചിരുന്നു. 

"അയാൾ കത്തിക്കാൻ ആഗ്രഹിക്കുന്ന പള്ളികൾക്കു നൂറിലേറെ വർഷം പഴക്കമുണ്ട്."

ജി എച് എച് എഫ് പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിലും ഉന്നയിച്ചു. 

Indian-Americans, allies in Texas seek probe on GHHF

Join WhatsApp News
Hi Shame 2022-12-09 14:10:10
It is a real shame for these people.so many missionaries including Mother Theresa and Australian Missionary came to india to uplift the poor orphans and people have no food to eat and uneducated did so much.
Mr Christian 2022-12-10 00:15:26
The Christian haters who live here should go back to where they came from. Most of them are educated at Christian schools in India.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക