ലോക കാഴ്ചകള്‍ സുന്ദരവും യാത്രകള്‍ വര്‍ണ്ണനാതീതവുമാണ്. ഓരോ ദേശങ്ങള്‍ പകര്‍ന്നു തരുന്ന അനുഭവങ്ങള്‍ വേറിട്ട മാനങ്ങളാണ് നല്‍കുന്നത്. ലോക സമ്പദ് വ്യവ സ്ഥയെ വളര്‍ത്തുന്നതില്‍ നല്ലൊരു പങ്ക് വഹിക്കുന്നവരാണ് ട്രാവല്‍ ആന്‍ഡ് ടൂറിസം. കരയും കടലും കായലും ഒരു സഞ്ചാരിയെ നിഗൂഢ സൗന്ദര്യത്തിലേക്കാണ് കൊണ്ടു പോകുന്നത്. കരയില്‍ നിന്നൊരാള്‍ക്ക് കടലിന്റെ, കായലിന്റെ ഓളപ്പരപ്പില്‍ ഒഴുകി ന ടക്കുന്ന സൗന്ദര്യം നുകരാനാകില്ല. സൂര്യകിരണങ്ങള്‍ മിഴിതുറന്ന സമയം മണ്‍റോത്തു രുത്തിന്റെ സൗന്ദര്യം നുകരനായി കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിന്റെയും കല്ലട നദിയുടേയും സംഗമസ്ഥാനത്തു് സ്ഥിതി ചെയ്യുന്ന മണ്‍റോത്തുരുത്ത് പഞ്ചായത്തു റോഡില്‍ അഗാധമായ ഗര്‍ത്തങ്ങള്‍, ഇടിഞ്ഞുപൊളിഞ്ഞു കിട ക്കുന്ന ദുര്‍ഘടം പിടിച്ച റോഡിനെ വകവെക്കാതെ കുലുങ്ങിക്കുലുങ്ങി മുന്നോട്ട് പോയി. റോഡില്‍ യാതൊരു സുരക്ഷിതത്വവുമില്ല. ആധുനിക ടൂറിസ സംസ്‌കാരം തഴച്ചു വളരുന്ന നാട്ടിലെ റോഡു കള്‍ ഭീതിജനകമാണ്. ഒരു സഞ്ചാരിക്ക് വെറുപ്പും മടുപ്പുമുണ്ടാക്കുന്ന മണ്‍റോ ദ്വീപ് വഴി യോരങ്ങള്‍ നടുവൊടിക്കുമോയെന്ന് ഭയന്ന നിമിഷങ്ങള്‍. സഞ്ചാരികളുടെ ശരീരം ഈ റോഡുകള്‍ വേവിച്ചെടുക്കയാണോ?
വികസനം എന്നത് എത്ര സുന്ദരമായ പദമാണ്. ആ പേരില്‍ എന്തെല്ലാം മാമാങ്ക ങ്ങള്‍ നടക്കുന്നു. ശസ്ത്രക്രിയ നടത്തുന്ന കത്തിപോലെ ഓരോ സഞ്ചാരിയുടെ ശരീര ത്തില്‍ മണ്‍റോത്തുരുത്ത് പഞ്ചായത്തിലെ വഴിയോര കല്ലുകള്‍ കത്തികളായി കുത്തി യിറക്കുന്നു. ട്രാവലര്‍ വാഹനം കുലുങ്ങി കുലുങ്ങി ഏതാനം ബോട്ടുകള്‍ കണ്ട സ്ഥലത്തു് നിറുത്തി. അതില്‍ നിന്ന് പുറത്തിറങ്ങി. ഞങ്ങളെ സമീപിച്ച ബോട്ടുടമയോടെ മൂത്രവിസര്‍ജ്ജനത്തിന് വല്ല വഴിയുമുണ്ടോ? ബോട്ടുടമ അടുത്തുള്ള പച്ചക്കറി കടയില്‍ നിന്ന് ഒരു കുടുസു മുറിയുടെ താക്കോല്‍ വാങ്ങി തന്നു. മുറി തുറന്നപ്പോള്‍ ദുര്‍ഗന്ധം പുറത്തേക്ക് വമിച്ചു. ദൈവത്തിന്റെ സ്വന്തം നാടിനെ ഞാന്‍ അതിനുള്ളില്‍ കണ്ടു. അറുപത്തിയേഴ് രാജ്യങ്ങളില്‍ ജീവിച്ചിട്ടുള്ള, പത്തോളം യാത്രാവിവരണങ്ങള്‍ എഴുതി യിട്ടുള്ള എനിക്ക് അതൊരു വിസ്മയ കാഴ്ചയായി. മറ്റെങ്ങും കാണാന്‍ സാധിക്കാത്ത ഇരുട്ടി ലാണ്ടു പോകുന്ന ടൂറിസത്തെ പുച്ഛത്തോടെ ഓര്‍ത്തിരിന്നു. ഇതാണോ നമ്മുടെ ടൂറിസ സംസ്‌കാരം?
ബോട്ടുടമക്ക് ആയിരത്തി അഞ്ഞുറു രൂപ കൊടുത്താല്‍ ഒന്നര മണിക്കൂര്‍ ഈ ദ്വീപില്‍ ചുറ്റിക്കറങ്ങാം. അതിന് വഴങ്ങി പതിനഞ്ചു് പേര്‍ക്ക് ഇരിക്കാവുന്ന ബോട്ടില്‍ കയറിയിരിന്നു. സുരക്ഷാ സംവിധാനങ്ങളുണ്ട്. അതിനുള്ളിലെ ഒരു കസേരയില്‍ ഇരു ന്നപ്പോള്‍ താഴേക്ക് പോയി. ഒപ്പമുള്ള മറ്റൊരാള്‍ക്കും ആ അനുഭവമുണ്ടായി. കാലൊ ടിഞ്ഞ കസേരകള്‍ ഒന്നിലധികമുണ്ട്. കസേരയുടെ കാല് ഒടിഞ്ഞത് ചൂണ്ടിക്കാട്ടിയ പ്പോള്‍ തലേ ദിവസം ചില പൊലീസ്‌കാര്‍ യാത്ര ചെയ്തതിന്റെ ബാക്കിപത്രമെന്നറിയിച്ചു.
കുളിരിളം കാറ്റില്‍ ബോട്ട് മന്ദമന്ദം മുന്നോട്ട് നീങ്ങി. റോഡില്‍ കണ്ട ഭീതി ജനക മായ കുലുക്കം ബോട്ടി നില്ല. ജലാശയത്തിലേക്ക് ചരിഞ്ഞു കിടക്കുന്ന തെങ്ങുകള്‍, മരക്കൊമ്പുകള്‍, മുകളിലൂടെ പറക്കുന്ന വെള്ളരി പ്രാവുകള്‍, കാക്കകള്‍, കണ്ടല്‍ ക്കാടുകള്‍ എല്ലാം അതിമനോഹരമായി തോന്നി. ഒരു ഭാഗത്തു് അനന്തമായി കിടക്കുന്ന നീല കടല്‍ കാണാം. ബോട്ട് കണ്ടല്‍ക്കാടു ജലധാരയിലൂടെ സഞ്ചരിച്ചു. മല്‍സ്യങ്ങളെ വളര്‍ത്താന്‍ വലകള്‍ വിരിച്ചു തിരിച്ചിരിക്കുന്നത് പലയിടത്തുമുണ്ട്. ആദ്യകാലം നെല്‍ കൃഷിക്ക് പതിച്ചുകൊടുത്ത പാടങ്ങള്‍ വെള്ളം കയറി ചെറുതും വലുതുമായ ഇരുപ ത്തിരണ്ട് തുരുത്തുകളായി മാറ്റപ്പെട്ടു. രണ്ടും പതിമൂന്നും വാര്‍ഡു കളിലുള്ളവര്‍ പുറം ലോകവുമായി ബന്ധപ്പെടുന്നത് തോണികളില്‍ സഞ്ചരിച്ചാണ്. ഒരാള്‍ രോഗിയായാല്‍ രക്ഷപ്പെടുക പ്രയാസമെന്ന് ബോട്ടുടമ പറഞ്ഞു. ഇവിടുത്തെ ജലസ്രോതസ്സിന്റെ ഉടമ കള്‍ സര്‍ക്കാരല്ല ഇവി ടുത്തെ ജനങ്ങളാണ്. ഓരോരുത്തരുടെ കൈവശമുള്ളത് അഞ്ചു് ഏക്കര്‍ മുതല്‍ നൂറ് ഏക്കര്‍ വരെയാണ്. കേരള ടൂറിസത്തില്‍ നല്ലൊരു പങ്കു വഹിക്കാ വുന്ന പ്രദേശമാണ് മണ്‍റോ ദ്വീപുകള്‍. മഞ്ഞുമൂടിയ താഴ്വാരങ്ങളോ കോച്ചി വിറ യ്ക്കുന്ന തണുപ്പോയില്ലാത്ത ഈ പ്രദേശം അഷ്ടമുടി കായലിന്റെ ഭാഗമായി നില കൊള്ളുന്നു. കടലിലെ ഉപ്പുവെള്ളം അഷ്ടമുടി കായലിലേക്ക് വരുന്നതിനാല്‍ പാമ്പുകള്‍ പെറ്റുപെരുകുന്നില്ല. കേരള സര്‍ക്കാര്‍ ഈ മനോഹര ടൂറിസ്റ്റ് കേന്ദ്രത്തോട് കണ്ണ ടയ്ക്കുന്നത് എന്താണ്?
ആലപ്പുഴ ബോട്ട് യാത്രയില്‍ കാണാത്ത വൈരുദ്ധ്യമാര്‍ന്ന പ്രകൃതി ഭംഗി വിട ര്‍ന്ന മിഴികളോടെ കണ്ടി രുന്നു. മനസ്സ് മന്ത്രിച്ചത് ഇത്ര മനോഹര കാഴ്ചകളുള്ളപ്പോള്‍ എന്തിനാണ് ആലപ്പുഴയിലെ വെള്ളപ്പരപ്പ് കാണാന്‍ പോകുന്നത്? അവര്‍ ഭക്ഷണമടക്കം ഇരുപത് പേര്‍ക്ക് ഈടാക്കുന്ന തുക ഇരുപത് മുതല്‍ മുപ്പതിനായിരം വരെയാണ്. ചില കാലയളവില്‍ വിമാന കമ്പനികള്‍ വന്‍ തുക വാങ്ങി യാത്രികരെ ചൂഷണം ചെയ്യുന്നതു പോലെ ഇവരും സഞ്ചാരികളെ ചൂഷണം ചെയ്യുന്നു. ഞങ്ങള്‍ ഇരുപത്തിയൊന്ന് പേര്‍ അവിടുത്തെ ബോട്ടില്‍ കയറിയപ്പോള്‍ ഉച്ച ഭക്ഷണത്തിന് ഇരുപത്തിയൊന്ന് കരിമീന് പണം കൊടുത്തു. ലഭിച്ചത് പതിനേഴ് കരിമീന്‍. ഭക്ഷണം തന്നയാള്‍ ഇരുപത്തിയൊന്ന് തന്നുവെന്ന് തീര്‍ത്തും പറഞ്ഞു. ഭക്ഷണത്തിലും ചൂഷണമെന്ന് മനസ്സി ലാക്കി. കരി മീനിന് അന്യായ വിലയാണ് കേരളത്തില്‍ ഈടാക്കുന്നത്. സഞ്ചാരികളെ ചൂഷണം ചെയ്യുന്നത് ടൂറിസം വകുപ്പ് മനസ്സിലാക്കുന്നില്ലേ? വിമാന കമ്പനികള്‍ അധികാരികള്‍ക്ക് കൊടുക്കുന്ന കമ്മീഷന്‍ ഇവിടേയുണ്ടോ?
യാത്രയ്ക്കിടയില്‍ ബോട്ടുടമയോടെ ചോദിച്ചു. ഇതൊരു ടൂറിസ്റ്റ് മേഖലയല്ലേ? എന്തുകൊണ്ടാണ് റോഡുകള്‍, മൂത്രപ്പുരകള്‍ നന്നാക്കിയിടാത്തത്? കേരളത്തിന്റെ പ്രകൃതി ഭംഗി കാണാന്‍ വരുന്നവര്‍ക്ക് എന്തെല്ലാം ബുദ്ധിമുട്ടുകളാണ് ഈ നാട്ടുകാര്‍ അല്ലെങ്കില്‍ ഭരണകൂടങ്ങള്‍ നല്‍കുന്നത്? ഇവിടെയുള്ള ദുര്‍ഗന്ധം വമിക്കുന്ന മൂത്ര പ്പുരകള്‍ എവിടെയെങ്കിലും കാണാന്‍ സാധിക്കുമോ? മൂത്രശങ്കയുള്ളവര്‍ വലഞ്ഞു പോകുമല്ലോ? എല്ലാം വര്‍ഷവും യാത്രാ വിവരണങ്ങള്‍ക്ക് രാഷ്ട്രീയ പ്രേരിത സാഹിത്യ അക്കാദമി പുരസ്‌കാരം വാങ്ങുന്നവര്‍ ഈ മണ്‍റോ ദ്വീപ് കണ്ടില്ലേ? അവരല്ലേ ടൂറിസം വകുപ്പിന്റെ ദുരവസ്ഥ സര്‍ക്കാരിനെ അറിയിക്കേണ്ടത്?
ഇവിടെ വരുന്ന സഞ്ചാരികളുടെ മനസ്സിനെ മഥിക്കുന്ന അനുഭവങ്ങള്‍ ഉള്ളതു കൊണ്ടാകണം ഒരു സഞ്ചാരിയെപോലും കാണാതിരുന്നത്. ടൂറിസത്തിന്റെ പറുദീസ യായി വളരേണ്ട മനം കവരുന്ന കേരളത്തില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന ഒരു ടൂറിസം പദ്ധതി എന്തുകൊണ്ടില്ല? എന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നദി വറ്റിവരണ്ടതു പോലെ ബോട്ടുകാരന്റെ നാവ് വറ്റിവരളുന്നത് ഞാന്‍ കണ്ടു. ഒടുവില്‍ കിട്ടിയ ഉത്തരം പഞ്ചായത്തു് മെമ്പര്‍, പ്രസിഡന്റ്, സ്ഥലം എം.എല്‍.എ അടക്കം ധാരാളം പരാതികള്‍ കൊടുത്തെങ്കിലും അവരൊന്നും തിരിഞ്ഞു നോക്കാറില്ല. ബോട്ടുടമ പറഞ്ഞത് ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂന്ന് കോടി രൂപ ടൂറിസത്തിനായി സര്‍ക്കാര്‍ കൊടുത്തെങ്കിലും ആദിവാസി ഫണ്ടുകള്‍പോലെ അത് ആരൊക്കെയോ അടിച്ചുമാറ്റി. ഒരന്വേഷണവും നടന്നിട്ടില്ല. സത്യവും നീതിയും നടപ്പാക്കാത്ത നിര്‍ജ്ജീവരായ ജന ത്തിന്റെ ഹൃദയമിടിപ്പ് മനസ്സിലാകാത്ത അധികാരത്തില്‍ മതിമറന്നുല്ലസിക്കുന്ന ഈ മുഖംമൂടികളെ എന്തുകൊ ണ്ടാണ് ജനം മനസ്സിലാക്കാത്തത്?
കേരളത്തിലെ കൊല്ലം ജില്ലയില്‍ നിന്ന് 26 കിലോമീറ്റര്‍ (16 മൈല്‍) അകലെ സ്ഥിതി ചെയ്യുന്ന ഒരു ഉള്‍നാടന്‍ ദ്വീപ് സമൂഹമാണ് മണ്‍റോതുരുത്തു്. ബ്രിട്ടീഷ് ഭരണ കാലത്തു് തിരുവിതാംകൂര്‍, കൊച്ചി സംസ്ഥാ നങ്ങളുടെ വികസനത്തില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ജോണ്‍ മണ്‍റോ. അദ്ദേഹത്തിന് അന്നത്തെ രാജഭരണം മണ്‍റോ സായിപ്പിന് ദാനമായി കൊടുത്തതാണ് ഈ തുരുത്തു്. മുന്‍ തിരുവിതാംകൂര്‍ പ്രിന്‍സ്ലി സ്റ്റേറ്റിലെ റസിഡന്റ് കേണല്‍ ജോണ്‍ മണ്‍റോയുടെ ബഹുമാനാര്‍ത്ഥമാണ് ഈ സ്ഥല പേര് നല്‍കിയത്. ജോണ്‍ മണ്‍റോ 1791-ഏപ്രിലില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മദ്രാസ് ആര്‍മിയില്‍ കേഡറ്റായി ചേര്‍ന്നു. 1800-മുതല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി തിരുവിതാം കൂറിന്റെ ഭരണ തലവനായി ഒരു റസിഡന്റിനെ നിയമിച്ചു. ആദ്യത്തെ റസിഡന്റ് കേണല്‍ കോളിന്‍ മക്കാലെ, തുടര്‍ന്ന് കേണല്‍ ജോണ്‍ മണ്‍റോ. അദ്ദേഹത്തിന്റെ ഭരണകാലത്ത് മണ്‍റോ അഷ്ടമുടിക്കായലില്‍ കല്ലട നദി ചേരുന്ന ഡെല്‍റ്റയിലെ ഭൂമി നികത്തല്‍, അതുവഴിയുള്ള റെയില്‍വേ പാത തുടങ്ങി പല വികസന പ്രവര്‍ത്തന ങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. ഒരു ദേശത്തിന്റെ സാമൂഹ്യ വളര്‍ച്ചയ്ക്കായി മാത്രമല്ല ആത്മീയ രംഗത്തും അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. മണ്‍റോ ദ്വീപിലെ ഡച്ച്പള്ളി കേരളത്തിലെ പുരാതന പള്ളികളില്‍ ഒന്നാണ്. 1878-ല്‍ ഡച്ചുകാരാണ് ഇത് നിര്‍മ്മിച്ചത്. അഷ്ടമുടിക്കായലിന്റെ മനോഹരമായ തീരത്തുള്ള ഡച്ച്-കേരള വാസ്തുവിദ്യയുടെ മിശ്രിതമാണ് ചുവന്ന ഇഷ്ടിക പള്ളി കാണാന്‍ സാധിക്കും.
കേരളത്തിലെ മണ്‍റോ ദ്വീപ് ടൂറിസത്തിന് പടുത്തുയര്‍ത്തപ്പെടേണ്ട പ്രദേശ മാണ്. കേരളത്തില്‍ ടൂറിസം തഴച്ചു വളരാത്തതിന്റെ പ്രധാന കാരണം അധികാരത്തിലു ള്ളവരുടെ അജ്ഞതയും അന്ധതയുമാണ്. ഓരോ രാജ്യങ്ങളും ടൂറിസത്തിലൂടെയാണ് നഗരങ്ങളെ, ഗ്രാമങ്ങളെ പടുത്തുയര്‍ത്തുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ ദേവാലയ ങ്ങള്‍വരെ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. നമ്മള്‍ ഇവിടെ മെഴുകുതിരി, വിളക്ക് കത്തിച്ചു് പൂജകള്‍ നട ത്തുന്നു. ഈ ദ്വീപില്‍ കയര്‍ നെയ്ത്ത്, മത്സ്യബന്ധനം, മല്‍സ്യം വളര്‍ത്തല്‍, കൊഞ്ച് തീറ്റ, ദേശാടന പക്ഷി നിരീക്ഷണം, ഇടുങ്ങിയ കനാലുകള്‍, ജലപാതകളെല്ലാം കണ്ണിന് കുളിര്‍മ്മ നല്‍കുന്ന കാഴ്ചകളാണ്. ടൂറിസത്തില്‍ നമ്മള്‍ ഒരടിപോലും മുന്നോട്ട് പോയിട്ടില്ല. അതിന് ഏറ്റവും വലിയ തെളിവാണ് മണ്‍റോ ദ്വീപ്. ഭക്ഷണം കഴിക്കാന്‍ നല്ലൊരു ഹോട്ടല്‍ പോലുമില്ല. കോരിച്ചൊരിയുന്ന വാക്കുകളെക്കാള്‍ ഈ ദ്വീപിന് മോക്ഷ പ്രാപ്തിയാണ് ആവശ്യം. മണ്‍റോ ദ്വീപ് കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി ഭാവിയില്‍ മാറട്ടെ.
Monrothurut Island in Kerala Tourisam