Image

രാത്രി പുറത്തിറങ്ങി നടന്നാൽ പിഴയിടും പോലീസ്; ഇത് വെള്ളരിക്കാ പട്ടണമോ? (ദുർഗ മനോജ് )

Published on 11 December, 2022
രാത്രി പുറത്തിറങ്ങി നടന്നാൽ പിഴയിടും പോലീസ്; ഇത് വെള്ളരിക്കാ പട്ടണമോ? (ദുർഗ മനോജ് )

രാത്രി സുഹൃത്തിൻ്റെ പിറന്നാളാഘോഷത്തിൽ പങ്കെടുത്തു മടങ്ങിയ ദമ്പതികളോട്  പിഴ ഈടാക്കിയ ബംഗളൂരു സംപിഗെഹള്ളി പോലീസ് കോൺസ്റ്റബിളിനും, ഹെഡ് കോൺസ്റ്റബിളിനും എതിരെ പരാതി. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച അധികൃതർ ആരോപണ വിധേയരായ രണ്ടുപേരേയും സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയ്ക്ക് വീട്ടിലേക്കു നടന്നു പോവുകയായിരുന്ന ദമ്പതികൾക്കു മുന്നിൽ പോലീസ് പെട്രോളിങ് വാഹനം വന്നു നിന്നു. യൂണിഫോമിലുള്ള പോലീസുകാർ അവരോട് ഐ ഡി കാർഡ് ആവശ്യപ്പെട്ടു. തുടർന്ന് ആധാർ കാർഡിൻ്റെ ചിത്രങ്ങൾ കാണിച്ചു കൊടുത്തു.


രാത്രി പതിനൊന്നു മണിക്കു ശേഷം റോഡിലൂടെ നടക്കാൻ അനുവാദമില്ല എന്നായിരുന്നു പോലീസിൻ്റെ വാദം. ദമ്പതികൾ തർക്കിക്കാൻ നിൽക്കാതെ, ഇങ്ങനെ ഒരു നിയമത്തെക്കുറിച്ച് അറിയില്ലായിരുന്നു എന്നു പറഞ്ഞു. പക്ഷേ, അവരെ പോകാൻ അനുവദിക്കാതെ അറസ്റ്റ് ചെയ്യുമെന്നും, മൂവായിരം രൂപ പിഴ നൽകണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഇതോടെ ഭാര്യ കരയാൻ തുടങ്ങി. അത്രയും ആയപ്പോൾ സംഗതി വഷളാകുമെന്ന് കണ്ട് പോലീസ് പിഴ ആയിരമാക്കി കുറച്ചു.


വീട്ടിലെത്താൻ ആയിരം രൂപ നൽകി ദമ്പതികൾ മടങ്ങി. എന്നാൽ അവർ സംഗതി വെറുതേ വിട്ടില്ല. ഭർത്താവ് കാർത്തിക് പാട്രിസംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു. അതു കാണേണ്ടവർ കണ്ടു.
ശരിയാണ് ഇതൊന്നും എന്നും സംഭവിക്കുന്ന കാര്യങ്ങളല്ല, പക്ഷേ, നിയമം കാക്കേണ്ടവർ നിയമഘംഘകർ ആകുമ്പോൾ അവരെ മാതൃകാപരമായി ശിക്ഷിക്കേണ്ടതുണ്ട്.
ഒന്നു പറയാം ഇതു വെള്ളരിക്കാ പട്ടണമല്ല.

# If you go out at night, the police will fine you-Bengaluru Sampigehalli Police

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക