തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍
ഓണപ്പരീക്ഷ പുനസ്ഥാപിച്ചു. ഈ മാസം 22 മുതല്‍ 29 വരെ പരീക്ഷ നടത്താനാണ്
തീരുമാനം. പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന
യോഗത്തിലാണ് തീരുമാനം. അതേസമയം തീരുമാനത്തെ എതിര്‍ക്കുമെന്ന് ഇടത് അധ്യാപക
സംഘടനകള്‍ വ്യക്തമാക്കി. മുന്‍സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്ന്
ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയും ഒഴിവാക്കി പകരം അര്‍ധവാര്‍ഷിക പരീക്ഷ
മാത്രമാക്കി ചുരുക്കിയിരുന്നു. എന്നാല്‍ പരീക്ഷ പുനസ്ഥാപിക്കാന്‍ കരിക്കുലം
കമ്മറ്റിക്ക് മാത്രമേ അധികാരമുള്ളുവെന്ന് ഇടത് അധ്യാപക സംഘടനകള്‍
ചൂണ്ടിക്കാട്ടുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല