Image

മനുഷ്യന്റെ ഭയമകറ്റുന്ന ക്രിസ്മസ് (ഡോ. പോള്‍ മണലില്‍)

Published on 18 December, 2022
മനുഷ്യന്റെ ഭയമകറ്റുന്ന ക്രിസ്മസ് (ഡോ. പോള്‍ മണലില്‍)

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രിസ്തുവിന്റെ പിറവിയുടെ സന്ദേശം ലോകം ശ്രവിച്ചതു ''ഭയപ്പെടേണ്ടാ'' എന്ന വാക്കോടു കൂടിയായിരുന്നു. ക്രിസ്തുവിന്റെ പിറവിയെപ്പറ്റി ആട്ടിടയന്മാരെ അറിയിക്കാന്‍ വന്ന കര്‍ത്താവിന്റെ ദൂതന്‍ ആദ്യം പറഞ്ഞതു ഈ വാക്കായിരുന്നു. ബൈബിളിലെ പുതിയനിയമത്തില്‍ ലൂക്കോസിന്റെ സുവിശേഷം രണ്ടാം അദ്ധ്യായത്തില്‍ ഈ കാര്യം വിവരിക്കുന്നുണ്ട്. ക്രിസ്തു പിറന്ന സദ്വാര്‍ത്ത അറിയിക്കാന്‍ ദൂതന്‍ വന്നപ്പോള്‍ കര്‍ത്താവിന്റെ തേജസ് അവരെ ചുറ്റിമിന്നി. പാവം ആട്ടിടയന്മാര്‍ ഇതു കണ്ടിട്ട് ഭയപരവശരായതു ദര്‍ശിച്ചപ്പോഴാണ് അവരോട് ''ഭയപ്പെടേണ്ടാ'' എന്നു പറഞ്ഞത്. അതിനു ശേഷമായിരുന്നു, ''സര്‍വ്വജനത്തിനും ഉണ്ടാകുവാനുള്ള ഒരു മഹാസന്തോഷം ഞാന്‍ നിങ്ങളോടു സുവിശേഷിക്കുന്നു, കര്‍ത്താവായ ക്രിസ്തു തന്നെ രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു'' എന്ന് ദൂതന്‍ പ്രസ്താവിച്ചത്. 

കര്‍ത്താവിന്റെ തേജസ്സ് തങ്ങളെ ചുറ്റിമിന്നിയതുകൊണ്ടു മാത്രമല്ല ആട്ടിയന്മാര്‍ അന്ന് ഭയചകിതരായത്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് പലസ്റ്റീന്‍ ജനത അതീവ ദുരിതത്തിലായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ കീഴില്‍ ആ ജനത സംതൃപ്തരായിരുന്നില്ല. മതനേതൃത്വത്തിന്റേയും ഭൂപ്രഭുക്കന്മാരുടെയും കീഴില്‍ പാവപ്പെട്ട ജനങ്ങള്‍ അനീതിയും അശാന്തിയും അനുഭവിച്ചു വരികയായിരുന്നു. 

ഇപ്രകാരം അനീതിയും അശാന്തിയും നിലനിന്നിരുന്ന ഒരു ജനതയുടെ ഇടയിലേക്കാണ് ക്രിസ്തു പിറന്ന വാര്‍ത്തയുമായി ദൂതന്‍ പ്രത്യക്ഷപ്പെട്ടത്. ഒരു രക്ഷകനു വേണ്ടി ആ ജനത അന്ന് കാത്തിരിക്കുകയായിരുന്നു. അധികാരവര്‍ഗ്ഗത്തെ ഭയത്തോടെയും ഭീതിയോടെയും കണ്ടിരുന്ന ആ ജനത ശാന്തിയും സമാധാനവും കാംക്ഷിച്ചവരായിരുന്നു. അനീതിയില്‍ നിന്നും അരാജകത്വത്തില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും മോചനം നേടാന്‍ അവര്‍ മോഹിച്ചിരുന്നു. ഇപ്രകാരം ഒരു ലോകത്താണ് രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രിസ്തു പിറന്നത്. ആരും ''ഭയപ്പെടേണ്ടാ'' എന്ന ആമുഖവാക്കോടെയാണ് യേശുദേവന്‍ പിറന്ന വാര്‍ത്ത അന്ന് ശ്രവിച്ചതെങ്കില്‍ ഇന്നു ക്രിസ്മസ് ആഘോഷിക്കുന്ന വേളയിലും തിരുപ്പിറവിയുടെ മുഖ്യസന്ദേശം ആരും ''ഭയപ്പെടേണ്ടാ'' എന്നുള്ളതു തന്നെയാണ്. രണ്ടായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലോകജനത ഇന്നും ഭയത്തിന്റെയും മരണത്തിന്റെയും പ്രതിസന്ധികളുടെയും സംഘര്‍ഷങ്ങളുടെയും കരാളഹസ്തങ്ങളില്‍ തന്നെയാണ്. യുദ്ധങ്ങള്‍, കലാപങ്ങള്‍, വര്‍ഗീയ സംഘര്‍ഷങ്ങള്‍, മതസംഘര്‍ഷങ്ങള്‍, ദാരിദ്ര്യം, തൊഴിലില്ലായ്മ, ചൂഷണം, അഴിമതി, ഭരണാധികാരികളുടെ ധാര്‍ഷ്ട്യം എന്നിങ്ങനെ സാധാരണജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും വര്‍ധിച്ചുവരികയാണിന്ന്. ജനങ്ങളെല്ലാം ഭയപ്പെട്ടാണിന്ന് ജീവിക്കുന്നത്. 

ജനങ്ങളുടെ ഇത്തരം ഭയാശങ്കകളെല്ലാം അകറ്റുന്ന വിശ്വാസത്തിന്റെ ആഘോഷമാണ് ക്രിസ്മസ്. ക്രിസ്തുവിന്റെ പിറവി ലോകത്തിനു വിമോചനത്തിന്റെയും പ്രത്യാശയുടെയും സമാധാനത്തിന്റെയും സദ്വാര്‍ത്ത ആയിരുന്നതിനാല്‍ നമ്മുടെ ഭയങ്ങളെല്ലാം ഈ ആഘോഷത്തില്‍ അസ്തമിക്കുകയാണ്. മനുഷ്യന്റെ പ്രതീക്ഷകള്‍ക്കു വീണ്ടും ജീവന്‍ വയ്ക്കുകയാണ്. നമുക്ക് ഇനിയും ഭയപ്പെടാതെ ജീവിക്കേണ്ടതുണ്ട്, ഭയപ്പെടാതെ പ്രവര്‍ത്തിക്കേണ്ടതുണ്ട്, ഭയപ്പെടാതെ ചിന്തിക്കേണ്ടതുണ്ട്. 

ദൈവം മനുഷ്യനായി ഭൂമിയില്‍ അവതരിച്ച മഹാ സംഭവമാണ് ക്രിസ്മസ് എന്നാണ് നമ്മുടെ വിശ്വാസം. ദൈവം ലോകത്തെ സ്‌നേഹിച്ചതിനാല്‍ തന്റെ ഏകജാതനായ പുത്രനെ ദൈവം ലോകത്തിനു നല്‍കി എന്നതിലൊരു വേദശാസ്ത്രമുണ്ട്. ദൈവത്തിനു മനുഷ്യനോടുള്ള അദമ്യമായ സ്‌നേഹത്തിന്റെ സൂചനയാണിത്. മനുഷ്യന്റെ കന്മഷങ്ങള്‍ കഴുകിവെടിപ്പാക്കാന്‍ ദൈവപുത്രന്‍ ഭൂമിയില്‍ അവതരിക്കുകയായിരുന്നു. ക്രിസ്തുമസിന്റെ പ്രസക്തി എന്താണെന്നു ചോദിച്ചാല്‍ വിമോചകനും രക്ഷകനും ഭൂമിയില്‍ പിറന്നു എന്നുള്ളതാണ്. സമകാലത്തു ചൂഷിതരും മര്‍ദ്ദിതരുമായ നമ്മള്‍ വിമോചകനെയും രക്ഷകനെയും കാത്തിരിക്കുകയാണ്. ക്രിസ്മസ് ആ പ്രതീക്ഷയാണ് ഉണര്‍ത്തുന്നത്. 

യേശുക്രിസ്തുവിന്റെ പിറവി 'ഒരു മഹാസന്തോഷം' പകരുന്ന വര്‍ത്തമാനമായതിനാല്‍ ആ സംഭവത്തെ ഒരു സദ്വാര്‍ത്തയായിട്ടാണ് ലോകം വീക്ഷിക്കുന്നത്. ലോകത്തു ഇന്ന് സദ്വാര്‍ത്ത കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന എത്രയോ മനുഷ്യരാണുള്ളത്. ബേത്‌ലഹേമില്‍ ഉണ്ണിയേശുവിനു പിറക്കാന്‍ ഒരു ഇടമില്ലായിരുന്നു. കാലിത്തൊഴുത്തായിരുന്നു അഭയമായത്. ഭക്ഷണവും വസ്ത്രവും അവിടെ ഉണ്ടായിരുന്നില്ല. രണ്ടായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലോകത്ത് അതേ അവസ്ഥയാണ്. ക്രിസ്മസ് നമുക്കു നല്‍കുന്ന പ്രതീക്ഷ, നീതിയും സ്‌നേഹവും സമത്വവും സ്വാതന്ത്ര്യവും പുലരുന്ന ഒരു പുത്തന്‍ പിറവിയുടേതാണ്. അത്തരമൊരു പ്രതീക്ഷയില്ലെങ്കില്‍, യുദ്ധങ്ങള്‍ അവസാനിക്കുമെന്നും കലഹങ്ങള്‍ ശമിക്കുമെന്നും അക്രമങ്ങള്‍ ഇല്ലാതാകുമെന്നും ചൂഷണവും അഴിമതിയും ഇല്ലാതാകുമെന്നും നമുക്കു സ്വപ്നം കാണാന്‍ പോലും കഴിയില്ലല്ലോ. യേശുക്രിസ്തുവിനു പിറക്കാന്‍ സത്രത്തില്‍ ഇടം നിഷേധിച്ച ഉടമയുടെ കഥ ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. യേശുക്രിസ്തു നമ്മുടെ മനസ്സിലാണ് ക്രിസ്മസ് കാലത്തു പിറക്കേണ്ടത്. നമ്മുടെ മനസ്സുകള്‍ അതിനായി തുറക്കാനുള്ള മുഹൂര്‍ത്തമാണ് ക്രിസ്മസ്.

ക്രിസ്മസ് കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്ന ചില നീതിസാരങ്ങളുണ്ട്. അതിലൊന്ന് യോസഫിന്റെ ധര്‍മ്മസങ്കടമാണ്. അക്രമവും അനീതിയും അഴിമതിയും നിത്യേന നമ്മള്‍ കണ്ടുകൊണ്ടിരിക്കുക മാത്രമല്ല, അതില്‍ നമ്മള്‍ പങ്കാളികളാവുകയും ചെയ്തുകൊണ്ടിരിക്കുകയാണല്ലോ. നൊബേല്‍ സമ്മാനം ലഭിച്ച ജോസെ സരമാഗുവിന്റെ വിഖ്യാത നോവലായ 'യേശുക്രിസ്തുവിന്റെ സുവിശേഷ'ത്തില്‍ ഒരു ഉപാഖ്യാനമുണ്ട്. ഹേരോദാ രാജാവിന്റെ കൊട്ടാരത്തില്‍ യോസഫ് ആശാരിപ്പണി ചെയ്തിരുന്നു. ഉണ്ണിയേശു പിറന്നശേഷം ബേത്‌ലഹേമില്‍ നിന്നും നസ്‌റേത്തിലേക്കു മടങ്ങുന്നതിനു മുമ്പ് യോസഫിന്റെ പക്കല്‍ പണമൊന്നും ഇല്ലായിരുന്നു. അങ്ങനെയാണ് കൊട്ടാരത്തില്‍ കുറച്ചുനാള്‍ ആശാരിപ്പണി ചെയ്തത്. അവിടെ ജോലി ചെയ്യുന്ന വേളയില്‍ കൊട്ടാരത്തിലെ ഒരു രഹസ്യം ചോര്‍ന്നുകിട്ടി. രണ്ടു വയസ്സില്‍ താഴെയുള്ള ശിശുക്കളെ മുഴുവന്‍ രാജാവ് കൊല്ലാന്‍ പദ്ധതിയിടുന്നു. തന്റെ രാജാധികാരത്തിനു ഭീഷണിയായി ഒരു ശിശു പിറന്നിരിക്കുന്നു എന്ന വാര്‍ത്ത കേട്ട് ഭയചകിതനായ ഹേരോദാവ് ആണ്‍കുട്ടികളെ തിരഞ്ഞു കണ്ടുപിടിച്ചു കൊല്ലാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ വിവരം ലഭിച്ച ഉടന്‍ തന്നെ ഉണ്ണിയേശുവിനെയും മറിയത്തെയും കൂട്ടി യോസഫ് ഈജിപ്റ്റിലേക്കു ഒളിവില്‍ പോയി. അങ്ങനെ ഉണ്ണിയേശു രക്ഷപെട്ടു. എന്നാല്‍ ബേത്‌ലഹേമിലും ചുറ്റുവട്ടത്തും ഉള്ള ആണ്‍കുഞ്ഞുങ്ങളെ മുഴുവന്‍ ഹേരോദാവിന്റെ പടയാളികള്‍ കൊന്നൊടുക്കി. ജോസെ സരമാഗുവിന്റെ നോവലില്‍ ഇതോര്‍ത്തു നൊമ്പരപ്പെടുന്ന യോസഫിനെ നമ്മള്‍ വായിക്കുന്നു. രാജകൊട്ടാരത്തില്‍ നിന്നു ലഭിച്ച അറിവിലൂടെ ഉണ്ണിയേശുവിനെ രക്ഷിക്കാനുള്ള അവസരം യോസഫിനു ലഭിച്ചു. എന്നാല്‍ തനിക്കു ലഭിച്ച അറിവ് മറ്റുള്ള മാതാപിതാക്കളെ അറിയിക്കാന്‍ യോസഫിനു കഴിഞ്ഞില്ല. സ്വന്തം കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞു. മറ്റുള്ളവരുടെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജോസെ സരമാഗുവിന്റെ ഈ നോവലില്‍ നീതിമാനായ യോസഫിനെ നമ്മള്‍ കണ്ടുമുട്ടുന്നു. മറ്റുള്ള കുഞ്ഞുങ്ങളെ തനിക്കു രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം യോസഫിനെ അലട്ടുന്നതായി 'യേശുക്രിസ്തുവിന്റെ സുവിശേഷം' എന്ന നോവലില്‍ ജോസെ സരമാഗു ചിത്രീകരിക്കുന്നു. നമുക്കു ലഭിക്കുന്ന അറിവും കഴിവും സ്‌നേഹവും എല്ലാം നമുക്കു മാത്രമുള്ളതല്ല, അതു പങ്കുവയ്ക്കാനുള്ളതാണെന്നു യോസഫിന്റെ കുറ്റബോധം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അതിനാല്‍ ക്രിസ്മസ് കാലം നമ്മുടെ നീതിബോധത്തെ പുനര്‍ജീവിപ്പിക്കാനുള്ള സന്ദര്‍ഭം കൂടിയാണ്.

ക്രിസ്മസ് നമുക്കിന്ന് ആഘോഷത്തിന്റെയും വര്‍ണ്ണശബളിമതയുടെയും സന്ദര്‍ഭമാണ്; ക്രിസ്മസ് കാലം കച്ചവടത്തിന്റെ കെട്ടുകാഴ്ചകള്‍ക്കുള്ള കാലമായി മാറിയിരിക്കുന്നു. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ നമ്മള്‍ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. ഈ ആഘോഷത്തെ ഒരു ആരാധനയാക്കി മാറ്റാന്‍ കഴിയുമോ? അതിനെ ഒരു ആത്മീയ അനുഭവമായി മാറ്റാന്‍ കഴിയുമോ? ഈശ്വരസന്നിധിയില്‍ അനുതാപവും മനുഷ്യന്റെ മുമ്പില്‍ കാരുണ്യവും കാണിക്കാന്‍ നമുക്കു ഈ സന്ദര്‍ഭത്തില്‍ കഴിയുമോ? 

ക്രിസ്മസിനെ അരാധനയാക്കി മാറ്റുമ്പോള്‍ അതു നമ്മളെ അനുതാപത്തിലേക്ക് നയിക്കും. ക്രിസ്മസ് വിചാരം അതിനാല്‍ നമ്മേ അനുതാപത്തിലേക്കു നയിക്കുന്ന സന്ദര്‍ഭമാണ്. മനുഷ്യന്റെ ക്രൂരതകള്‍, കാഠിന്യങ്ങള്‍ എന്നിവയ്ക്കു  ഇന്നു കയ്യും കണക്കുമില്ല. നിര്‍മനുഷ്യത്വം ഏറിവരുന്നു. മനുഷ്യന്‍ മാനസാന്തരപ്പെടേണ്ടതുണ്ട്. നമുക്കു മനുഷ്യനെ സ്‌നേഹിച്ചു തുടങ്ങാനുള്ള മുഹൂര്‍ത്തമാണ് ക്രിസ്മസ്. ഈശ്വരസന്നിധിയില്‍ അനുതപിക്കുമ്പോള്‍ അതു നമ്മെ അനുകമ്പയുള്ളവരാക്കും. അനുതാപവും അനുകമ്പയും മനുഷ്യന്റെ ആത്മീയബോധത്തിനു ഉല്‍ക്കര്‍ഷ ഉണ്ടാക്കുന്നു. അതിനാല്‍ ക്രിസ്മസ് നമ്മുടെ മനസ്സില്‍ ഒരു നിശ്ശബ്ദ വിപ്ലവത്തിന്റെ കാലമാണ്. നിര്‍മനുഷ്യന്‍ മനുഷ്യനായി രൂപാന്തരപ്പെടുന്ന കാലം. അതുകൊണ്ട് ക്രിസ്മസ് നമ്മോട് ആവശ്യപ്പെടുന്നതു ഇന്നു കാണുന്ന ആരവങ്ങളും ആഘോഷങ്ങളുമല്ല, നിശ്ശബ്ദതയാണ്. യോസഫിന്റെ നിശ്ശബ്ദത നമുക്കൊരു മാതൃകയാണ്. പുതിയനിയമത്തില്‍ ഒരിടത്തും യോസഫ് സംസാരിക്കുന്നില്ല. യോസഫ് എന്നും നിശ്ശബ്ദനാണ്. ദൈവത്തിന്റെ ശബ്ദം ശരിയായി ഗ്രഹിക്കാന്‍ നിശ്ശബ്ദത ആവശ്യമാണ്. തന്റെ അസ്തിത്വത്തെ ചോദ്യം ചെയ്ത കാലമായിരുന്നു ക്രിസ്മസ് യോസഫിന്. ദൈവനിയോഗത്തെ യോസഫ് പൂര്‍ണ്ണമനസ്സോടെ സ്വീകരിച്ചു. 'ക്രിസ്തുസംഭവം' ലോകത്തിനു പ്രദാനം ചെയ്യാന്‍ യോസഫിന്റെ നിശ്ശബ്ദത വഴിയൊരുക്കി. മനുഷ്യന്റെ ശരികളല്ല, ദൈവത്തിന്റെ ശരികളാണ് സ്വീകാര്യമെന്നു തെളിയിച്ചതു യോസഫിന്റെ നിശ്ശബ്ദതയാണ്. ക്രിസ്മസ് കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നതു ദൈവത്തിന്റെ ശരികള്‍ ചെയ്യാന്‍ നമ്മള്‍ നിശ്ശബ്ദരാകേണ്ടതുണ്ട് എന്നാണ്. 

മനുഷ്യജീവന്റെയും ജീവിതത്തിന്റെയും സമൃദ്ധിയെ തകര്‍ക്കുന്ന യുദ്ധവും കലഹവും അശാന്തിയും നിറഞ്ഞു നില്‍ക്കുന്ന ഇക്കാലത്ത് ക്രിസ്മസ് വിചാരങ്ങള്‍ എല്ലാ ഇരുട്ടും തുടച്ചുനീക്കുന്ന അനുഭവം തന്നെയാണ്. ഇരുള്‍ നിറഞ്ഞ ജീവിതപരിസരങ്ങളില്‍ നമുക്കു പ്രകാശം പരത്തേണ്ടതുണ്ട്. ഭയത്തിന്റെയും ഭീതിയുടെയും ആവരണങ്ങള്‍ വലിച്ചെറിയേണ്ടതുണ്ട്. 

വെളിച്ചം തളിര്‍ക്കുന്ന കാലമാണ് ക്രിസ്മസ്. യേശുക്രിസ്തുവിന്റെ പിറവിയെപ്പറ്റി യോഹന്നാന്റെ സുവിശേഷത്തില്‍ പറയുന്നതു, ''ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം'' എന്നാണ്. ജീവിതത്തിന്റെ ആഘോഷങ്ങള്‍ക്കു അര്‍ത്ഥം പകരാനും ഇരുള്‍ നിറഞ്ഞ ജീവിതത്തിനു നിറം പകരാനും ജീവിതത്തെ വെളിച്ചത്തിന്റെ ഉത്സവമാക്കി മാറ്റാനും യേശുക്രിസ്തുവിന്റെ വെളിച്ചം മനുഷ്യന്റെ മനസ്സില്‍ പ്രകാശിക്കേണ്ടതുണ്ട്. അതിനൊരു ഇടം നല്‍കാന്‍ മനുഷ്യനു കഴിയുമെങ്കില്‍ യേശുക്രിസ്തു നമ്മുടെ മനസ്സില്‍ ജനിക്കും. ക്രിസ്മസ് ഓര്‍മ്മ അതിനുള്ള സന്ദര്‍ഭമാണ്. പുതിയനിയമത്തിലെ ലൂക്കോസിന്റെ സുവിശേഷത്തില്‍ തിരുപ്പിറവിയുടെ നിര്‍മ്മല മുഹൂര്‍ത്തത്തെ അവതരിപ്പിക്കുന്നതു ഇപ്രകാരമാണ്: ''ഇരുളിലും മരണനിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശിച്ചു. നമ്മുടെ കാലുകളെ സമാധാനമാര്‍ഗ്ഗത്തില്‍ നടത്തേണ്ടതിനു ആ ആര്‍ദ്രകരുണയാല്‍ ഉയരത്തില്‍ നിന്നു ഉദയം നമ്മെ സന്ദര്‍ശിച്ചിരിക്കുന്നു'' എന്നാണ്. ലോകത്തെ സ്‌നേഹംകൊണ്ടു നിറക്കാനും മനുഷ്യന്റെ മനസ്സില്‍ വെളിച്ചം തെളിക്കാനും 'ഉയരത്തില്‍ നിന്നുള്ള ഉദയം' അനുഭവവേദ്യമാക്കുന്ന ഒരു കാലത്തിന്റെ ഓര്‍മ്മയാണ് ക്രിസ്മസ് എന്നു നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.

#Christmas Article by Paul Manalil

Join WhatsApp News
Ninan Mathullah 2022-12-23 12:51:46
A very good message for Christmas. Yes, peace to the world! Jesus freed us from the fear of Death!!
പരേതനായ യേശു 2022-12-23 14:33:43
ഞാൻ ക്രൂശിൽ കിടന്ന് കരഞ്ഞത് നിങ്ങൾ മറന്നു പോയോ ? കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് മാറ്റണമേ എന്ന് ? മരണം ഉറപ്പായാൽ മരണത്തെ ജയിച്ചെന്നു പറയുന്നതല്ലേ മാത്തുള്ളെ ഉത്തമം ? ഞാൻ എന്റെ കാര്യമാണ് പറഞ്ഞത് ? ഇന്ന് രാത്രി മരണം വന്നു വിളിച്ചാൽ മാത്തുള്ളയുടെ പ്രതികരണം എന്തായിരിക്കും ? നിക്കറിൽ മൂത്രം ഒഴിക്കും , ഓടി രക്ഷപ്പെടും . എനിക്ക് അതിന് കഴിഞ്ഞില്ല . കയ്യിലും കാലിലും ആണികേറ്റി കൂന്തംകൊണ്ട് കുത്തിയാൽ ഞാൻ എന്തു ചെയ്യും ? കഷ്ടം നിങ്ങളുടെ ഒക്കെ സത്യവിരുദ്ധമായ പ്രസ്താവനകൾ കാണുമ്പോൾ അത്‌ഭുതം തോന്നുന്നു!
നിരീശ്വരൻ 2022-12-23 17:09:14
ഭയമാണ് പോളെ ജീവിതത്തിലെ പല വിജയങ്ങൾക്കും തടസ്സമായി നിൽക്കുന്നത് . ഈ ഭയത്തെ മുതലെടുത്താണ് നിങ്ങളൊക്കെ ഉപജീവനം കഴിക്കുന്നതും. ഈ ഭയം തന്നെയാണ് കോടികണക്കിന് ജനങ്ങളെ നിങ്ങളെപ്പോലെയുള്ളവരെ പിന്തുടരാൻ പ്രേരിപ്പിക്കുന്നതും. ദൂതൻ, മാലാഖ, ഗബ്രിയേൽ, യേശുവിന്റെ ചുറ്റും പ്രകാശം മിന്നി, തെളിഞ്ഞു എന്നൊക്കെ ഒരിക്കൽ പോലും തെളിയിക്കാൻ കഴിയാത്ത കാര്യങ്ങൾ പാവം ജനങ്ങളുടെ തലക്കകത്ത് കയറ്റി ഭ്രാന്ത് പിടിപ്പിക്കയാണ് നിങ്ങൾ ചെയ്യുന്നത്. ക്രിസ്തുമസ്സ് കച്ചവടത്തിന്റെ ഭാഗമാണ്. കോടിക്കണക്കിന് ജനങ്ങൾ കൊടും തണുപ്പത്ത് ആഹാരം ഇല്ലാതെ മരച്ചുറങ്ങാൻ പോകുമ്പോൾ, നിങ്ങൾ മദ്യക്കുപ്പികൾ പൊട്ടിച്ചു അതിന്റെ ലഹരിയിൽ, ' യേശു ബെത്ലഹേമിൽ പിറന്നു, അവൻ നമ്മളുടെ പാപങ്ങളെ ചുമന്നു, അവൻ ഹോളി സ്പിരിറ്റ് ഗർഭം ധരിപ്പിച്ചുണ്ടായതാണ്ന്നൊക്കെ തുള്ളി ചാടി പാടി ലഹരിയിൽ ഉറങ്ങും. യേശുവിനെ മനുഷ്യനായി കാണുക അദ്ദേഹം പറഞ്ഞ ആശയങ്ങൾ എന്നും ജീവിതത്തിൽ പ്രയോഗിക്കാവുന്നതാണ്. മരണം ഒരു സത്യമാണ് . മരിച്ചവർ ഉയർത്തെഴ്ഴുന്നേൽക്കില്ല . മരിച്ചവർ തിരിച്ചു വന്നിട്ടില്ല . അത് കൊണ്ട് കൂടെയുള്ളവരെ സ്നേഹിച്ചു ജീവിക്കുക . സ്വർഗ്ഗത്തിൽ ചെന്നിട്ട് മരിച്ചവരെ കണ്ടു നമ്മൾ കാട്ടിയ പോക്രി താരത്തിന് പരിഹാരം കാണാം എന്നുള്ള മോഹം വിട്ടുകളയുക . മരിച്ചു കഴിഞ്ഞാൽ കോടിക്കണക്കിന് അണുക്കൾ നിങ്ങളെ കാർന്നു തിന്നാൻ റെഡിയായി ഇരിപ്പുണ്ട് . അതുകൊണ്ട് ഭയരഹിതരായി ജീവിക്കുക . മരിക്കുന്നവരെ ജീവിക്കുക.
CID Moosa 2022-12-23 17:45:19
യേശു യേശു സ്തോത്രം സ്തോത്രം എന്ന് പറഞ്ഞു നടക്കുന്നവർ മിക്കവരും പേടിത്തൊണ്ടന്മാരാണ് . അതുകൊണ്ടാണ് അവർ ഏറ്റവും വലിയ ഒരു നുണയനെ (ബൈബിൾ പറയുന്നുണ്ടല്ലോ നുണയൻ ചെകുത്താനാണന്ന് ) തിരഞ്ഞെടുക്കപ്പെട്ടവനായി അമേരിക്കയുടെ പ്രസിഡണ്ടാക്കിയത് . ഇതിൽ അമേരിക്കയിൽ 90 % ക്രിസ്ത്യാനികൾക്കും പങ്കുണ്ട് . ഇപ്പോൾ ജനുവരി സിക്സ് റിപ്പോർട്ട് വന്നു കഴിഞ്ഞപ്പോൾ, പത്രോസ് പറഞ്ഞതുപോലെ , ഞങ്ങൾ ഇവനെ അറിയുന്നില്ല എന്ന് പറയുന്നു. ഇവരുമായി ആറടി ദൂരം പാലിക്കുക (ഏറ്റവും അപകടകാരിയായ കൊറോണ വൈറസ്സിൽ നിന്നും അത്രയും ദൂരമാണല്ലോ നാം പാലിക്കുന്നത് ).
Ninan Mathullah 2022-12-23 18:18:13
Is there any proof that 'nereeswaran's' greant great ancestor was the person you believe who he was? If there is no proof then there is no need to believe most of the things that we believe as true for you and me. After all, life is based on a bunch of faiths.
Santha Kumar 2022-12-23 18:34:36
യേശുവുണ്ട്, കൃഷ്ണനുണ്ട്, അല്ലാഹുവുണ്ട്, യഹോവയുണ്ട്, മാടനും, ചാത്തനുമൊക്കെയുണ്ട്. ഇവരിൽ ആരാണ് ശരി എന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. പണമുള്ള ദൈവങ്ങൾ അവരുടേതെന്ന് പറയുന്ന കുറെ വചനങ്ങൾ നൽകിയിട്ടുണ്ട്. നിരീശ്വരൻ പറഞ്ഞപോലെ തെളിയിക്കാൻ പറ്റാത്ത ഒരു ദൈവത്തിനെ മിടുക്കുള്ളവർ ബലഹീനനായ മനുഷ്യരുടെ ഇടയിൽ വിറ്റു ഉപജീവനം കഴിക്കുന്നു, ഓരോരുത്തരും അവരുടെ വയറ്റിപിഴപ്പിനു വേണ്ടി നുണ പറയുന്നു. ഭയം മനുഷ്യന് ഉണ്ടാകും. വരാൻ പോകുന്ന വാര്ധക്യത്തെപ്പറ്റി ജീവിക്കാൻ പണമില്ലായ്മ വന്നലത്തെ അവസ്ഥയെപ്പറ്റി ചുറ്റും ഉപദ്രവിക്കാൻ തായാറായി നിൽക്കുന്നവരെ; പറ്റി, കുട്ടികളുടെ ഭാവിയെപ്പറ്റി. അത് സ്വാഭാവികം. ദൈവം ഭയം അകറ്റുമെങ്കിൽ അങ്ങേരു എന്തിനാണ് മനുഷ്യരെ അബലരായി സൃഷ്ടിച്ചത്. ഇതൊന്നും വാദിച്ച് ജയിക്കാൻ പറ്റില്ല. പോളിനെ, മാത്തുള്ളയെ ഒക്കെ അവരുടെ പാട്ടിനു വിടുക എല്ലാവരും നന്മയോടെ അധ്വാനിച്ച് ജീവിക്കുക. മതത്തിന്റെ പേരിൽ വാദിക്കാനും വെട്ടിക്കൊല്ലാനും വഴക്കുകൂടാനും പോകുന്നവർ ഭാഗ്യവാന്മാരല്ല അവർ ഭൂമിയെ യുദ്ധക്കളമാക്കുന്നു . എല്ലാവര്ക്കും ഈ കൃസ്തുമസ് കാലത്ത് സമാധാനം. ആരാണ് ശരിയെന്നു തീരുമാനിക്കാൻ കഴിയില്ല. അതുകൊണ്ടു യുക്തിപരമെന്നു തോന്നുന്നത് സ്വീകരിക്കുക എന്ന് ഇയ്യുള്ളവൻ വിനീതമായി ചിന്തിക്കുന്നു.
Hi Shame 2022-12-24 13:59:30
There is no reason to prove others that he or she need Jesus.God or Jehovah.People experience in their own life that there is a God who experience in their own life and there are millions of the people in the world who have that experience.O taste and see God,Bible says.So many athiests who have come to close with God.Fool says that there is no God.
Atheist 2022-12-24 15:12:58
You are scary cat Shame. Aren't you? Are into you afraid of death? I am. I want to live in this beautiful planet. God, Jesus, and heaven are the product of your hallucination. or You must be drinking too much. I don't think you can stand alone. You need the support of Trump or Jesus or alcohol. How dare you call the atheist fools you jackass. Can I examine your brain cells? There may not be enough in your brain. It is eaten by Jesus. Aren't you an Indian by birth? There are so many Gods in India and why do you want to worship a Jesus? I am stopping because there is nothing in your brain to absorb. It is Christmas eve. Go and get drunk and get hallucinated.
നിരീശ്വരൻ 2022-12-24 15:35:20
അപ്പൻ ആരാണെന്ന് ചോദിച്ചാൽ ഉത്തരം പറയാൻ കഴിയില്ല. പിന്നെയാണ് മുതുമുത്തച്ഛന്മാരുടെ കാര്യം. എല്ലാം ഒരു വിശ്വാസം . 'അമ്മയുടെ കൂടെ ഒരു മനുഷ്യൻ താമസിക്കുന്നു അദ്ദേഹത്തെ നമ്മൾ അപ്പൻ/അച്ഛൻ എന്ന് വിളിച്ചു. എന്നാൽ ഇന്നതല്ല അത് തെളിയിക്കാൻ ഡി എൻ എ ടെസ്റ്റ് നടത്താം. പണ്ട് ഒരു ഡി എൻ എ ബാങ്ക് ഉണ്ടായിരുന്നെങ്കിൽ എളുപ്പത്തിൽ തെളിയിക്കാമായിരുന്നു ജീസസിന്റെ അപ്പൻ ആരായിരുന്നു എന്ന് . തൃശൂരിനടുത്ത് ഒരു പാതിരി പതിനാറ് വയസ്സുള്ള പെൺകുട്ടിക്ക് ഗർഭം ഉണ്ടാക്കിയിട്ട് അത് അപ്പന്റെ തലയിൽ വച്ച് കെട്ടാൻ നോക്കി പാവം ജോസഫിന്റെ ഗതികേടോർത്ത് ദുഖിക്കുന്നു. എന്നിട്ട് ഒരിക്കൽ പോലും തെളിയിക്കാൻ കഴിയാത്ത 'ഹോളിസ്പിരിറ്റ് ഗർഭധാരണ ' കഥ മനുഷ്യരുടെ തലയിൽ കെട്ടി വച്ച് മുതലെടുക്കുകയാണ്. സ്ത്രീകൾക്ക് അവിവിഹിത ഗർഭം ഉണ്ടാക്കി അവരെ കല്ലെറിഞ്ഞു കൊല്ലുന്ന പരിപാടി അന്നത്തെ പുരോഹിത വർഗ്ഗത്തിന് ഉണ്ടായിരുന്നു. അതിൽ നിന്ന് രക്ഷ നേടാൻ ശ്രമിച്ചതാണ് മേരി എന്ന കഥാപാത്രം. നമ്മളുടെ ജന്മം എങ്ങനെയും ആയിക്കൊള്ളട്ടെ. മറ്റു മനുഷ്യ ജീവികളെ കരുതുക എന്നത് ഒരൊത്തൊരുടെയും ധർമ്മമാണ്. ഇന്നത്തെ മതങ്ങളും ജാതിയും അതിന് തടസ്സമാണ്. അവനവന്റെ നിലനിൽപ്പിനു വേണ്ടി ഇങ്ങനെയുള്ള കെട്ടുകഥകൾ പറഞ്ഞു പരത്തി മനുഷ്യർ വഞ്ചന നടത്തുന്നു . അതിന് നിങ്ങൾ ഭയം മനുഷ്യരിൽ കുത്തി വൈയ്ക്കുകയും ഷെയിമിനെ പോലുള്ളവരെ സൃഷ്ടിക്കുകയും ചെയ്യും . വരാണ് നിങ്ങളുടെ വളക്കൂറുള്ള മണ്ണ്. ആ വിഡ്ഢികളുടെ തലയിൽ നിങ്ങൾ കൂടുകൂട്ടി ജീവിക്കുന്നത് തെറ്റാണ് .
JV Brigit 2022-12-24 18:22:00
Peace be upon all of you!
Anthappan 2022-12-25 00:33:46
Peace is there when everything is ok. Where is peace in Ukraine? When religion and Politics come together all the hell breaks loose. In Russia Christians are supporting Putin and getting more people killed in Ukraine. United States's support of Ukraine has the support of Christians, and they are ready to kill more Russian soldiers. Trump was supported by 90% of Christian leaders and all the idiotic followers followed them. Religious and Political leaders are taking the lay people for a ride. Rather, they are riding on them. The hullabaloo of Chrism's will be over pretty soon. Kerala Christens will drink more alcohol and celebrate it. American Malayalee Christians will drink Russian Vodka and start speaking in other tongue. An eye for an eye and a tooth for a tooth- 'Peace be upon all of you'. 🍷
Roshel 2022-12-25 16:48:18
Extending goodwill to others will not do any harm. Extending negativity will diminish the peace in those who enjoy it. I wish there was a moment of peace everywhere through the globe at point in time of the past, present, or future. Extending negativity will only disrupt peace in others. When I extend sincere goodwill, those with open mind will only feel better.
Hi Shame 2022-12-26 12:47:59
Why atheists are angry when speaking about a God who is still alive and still speaking to the peoples lives and transform their lives? Bible says, that book still the worlds largest selling book clearly states that Fool says that there is no God and means you have to study rather than hallucinating and drunken.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക