ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലിലും, മൊറേന ജില്ലയിലുമുണ്ടായ രണ്ട് വ്യത്യസ്ത
വാഹനാപകടങ്ങളില്‍ 23 പേര് മരിച്ചു. ഭോപ്പാലില്‍ നിന്ന് ജബല്‍പൂരിലേക്ക്
പോകുകയായിരുന്ന ബസ് നദിയിലേക്ക് മറിഞ്ഞ് 16 പേര് മരിച്ചു. ഭോപ്പാലില്‍ നിന്ന്
45 കിലോമീറ്റര്‍ ദൂരെയാണ് അപകടമുണ്ടായ സ്ഥലം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ്
അപകടം. ബസ്സില്‍ 60 ഓളം യാത്രക്കാരുണ്ടായിരുന്നു. 21 പേര്‍ക്ക് പരിക്കേറ്റു.
രണ്ടാമത്തെ അപകടം മൊറേന ജില്ലയിലലെ സോന്‍ നദിയിലേക്കാണ് ട്രാക്ടര്ട്രോളി
നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴ് പേരും മരിച്ചു.സംഭവത്തില്‍ 18 പേര്‍ക്ക്
പരിക്കേറ്റു.