രാജ്യത്തിൻറ്റെ സുപ്രധാന രഹസ്യരേഖകൾ സൂക്ഷിക്കുന്ന രണ്ടു ഭവനങ്ങളാണിവ.ആദ്യത്തേത് ഫ്ലോറിഡയിൽ അവിടെ മുൻ രാജ്യത്തലവൻ ട്രംപ് എന്ന മഹാൻ താമസിക്കുന്നു. രണ്ടാമത്തെ ഭവനം ഇപ്പോഷത്തെ രാജ്യത്തലവനും മുൻ ഉപനുമായ ബൈഡൻ താമസിക്കുന്നു.
ഇവയുടെ ഉടമസ്ഥർ പറയുന്നു രണ്ടു സ്ഥലങ്ങളിലും ഈ രേഖകൾ തികഞ്ഞ ഭദ്രതയിൽ. മാര ലാഗോ മുൻ പ്രസിഡൻറ്റ് താമസിക്കയുന്ന സ്ഥലം അവിടെ 24 മണിക്കൂറും കാവലൽക്കാർ. ബൈഡൻ ഭവനത്തിലൊ ഇവിടെ ഒരു പുരാതന കോർവെറ്റ് എന്ന വിലകൂടിയ കാർ സൂക്ഷിക്കുന്ന ഗരാജ് അപ്പോൾ രഹസ്യ രേഖകൾ ഈ കാറിനു സമീപo വൈച്ചു ഗരാജ് അടച്ചാൽ എല്ലാം ഭദ്രo.
ഈ രേഖകൾ സൂക്ഷിക്കുന്നത് രാജ്യത്തെ ഇരുരാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ എല്ലാത്തിനും ഒരു തുല്യത വേണമല്ലോ ആയതിനാൽ ഇവർ രണ്ടുപേരും രാജ്യ സ്നേഹികൾ ആയി കാണണം. ഇവർ സ്വന്ധം ഭവനത്തിലും ഓഫിസുകളിലും ഇതുപോലുള്ള രാജ്യ രേഖകൾ സൂക്ഷിക്കുന്നത് ഒരു പൊതു സഹായം ആയികാണണം.
ഇവർ ഇതിന് ഒരു ഡോളർ പോലും വാടക ഇനത്തിൽ വാങ്ങുന്നില്ല. പിന്നെന്തിനീ മാധ്യമങ്ങളും മറ്റുചില പണിമുടക്കന്മാരും ഇതെന്തോ വലിയ സംഭവം എന്നും പറഞ്ഞു പൊതുജനത്തെ ശല്യപ്പെടുത്തുന്നു ?
എന്താ ഇവിടുത്തെ രഹസ്യം? ഇവരീ പറയുന്ന രഹസ്യം മറ്റ് എത്രപേർക്ക് അറിയാമെന്ന് എന്തെങ്കിലും കണക്കുകൾ ഉണ്ടോ? ബൈഡൻ പറയുന്നു അയാളുടെ അറകളിൽ ഈ സുപ്രധാന രേഖകൾ താൻ ഉപരാഷ്ട്രപതി ആയിരുന്ന സമയം എങ്ങിനെ എത്തിയെന്നും, ആര് കൊണ്ടുവന്നെന്നും അതിൽ എന്തെല്ലാമെന്നും തനിക്ക് ഒരു പിടിയുമില്ല.മകൻ ഹണ്ടറിനോട് ചോദിച്ചാൽ ഉത്തരം കിട്ടിയേക്കും ഇയാൾ ഉപരാഷ്ട്രപതി ഭവനം സ്ഥിരം കയറിയിറങ്ങി നടന്ന ആളല്ലേ?
മുൻ പ്രസിഡൻറ്റ് ട്രംപ് പറയുന്നു നിങ്ങളീ പറയുന്ന രഹസ്യ രേഖകൾ താൻ വൈറ്റ് ഹൗസിൽ നിന്നും കടത്തുന്ന സമയം തൻറ്റെ അധികാരമുപയോഗിച്ചു അവയെല്ലാം രഹസ്യപ്പട്ടികയില്‍ നിന്നുo മാറ്റിയിരുന്നു. എന്നാൽ അതിന് തെളിവുണ്ടോ എന്നതിലും വ്യക്തതയില്ല. ബൈഡന് ഇതുപറഞ്ഞു തടിതപ്പാൻ പറ്റില്ല കാരണം മോഷണം നടന്ന സമയം ഇയാൾ ഉപരാഷ്ട്രപതി അയാൾക്ക് രഹസ്യപ്പട്ടികയില്‍ നിന്നു നീക്കുന്നതിന് അധികാരമില്ല.
മറ്റൊരു തമാശ മാധ്യമങ്ങളും ഇതെല്ലാം അവലോകനം നടത്തുന്നതും രണ്ടുചേരികളിൽ നിന്ന്.ഒരു കൂട്ടർ പറയുന്നു ബൈഡൻറ്റെ കാര്യത്തിൽ രഹസ്യ രേഖകളുടെ എണ്ണം കുറവ്. കൂടാതെ രഹസ്യം പരസ്യമായപ്പോൾ അതെല്ലാം തിരികെ ഗവണ്മെൻറ്റിനു കൊടുത്തല്ലോ. എന്നു പറഞ്ഞാൽ ഒന്ന് വെറും ഷോപ് ലിഫ്റ്റ് മറ്റേതോ ബാങ്ക് കവർച്ച.
മറ്റുപലരും ഇതൊരു നിസ്സാര കാര്യമായി കാണുന്നു കാരണം അധികാരമുള്ളവർ ഇതെല്ലാം എപ്പോഴും ചെയ്യുന്നു ഇതിലും വലിയ വേലത്തരങ്ങൾ ഹില്ലരി ക്ലിൻറ്റൻ രാജ്യ വിദേശകാര്യ തലവി ആയിരുന്ന സമയം നടത്തിയിരിക്കുന്നു എന്നത് പരസ്യമായ . എന്നിട്ട് അവർക്ക് എന്തുപറ്റി?
മഹത്തായ കാര്യം, ബൈഡനും, ട്രംപും കാട്ടിയ കള്ളകടത്തലുകൾ അന്വേഷിക്കുന്നതിന് രണ്ടു പ്രത്യേക നിയമജ്ഞരെ നിയമിച്ചിരിക്കുന്നു. പൊതുജനത്തെ മണ്ടൻ കളിപ്പിക്കുന്ന മറ്റൊരടവ്. അന്വേഷണം എന്നപേരിൽ കുറെ ആളുകൾ നമ്മുടെ നികുതിപ്പണം വാരിയെടുക്കും.ഇതെല്ലാം പൊതുജനം മറന്നു കഴിയുമ്പോൾ പ്രസ്താവന വരും ഇവർ രണ്ടുപേരും കുറ്റക്കാരല്ല.
ഇതുപോലെ തലപ്പത്തല്ലാത്ത ഏതാനും ഗോവെർന്മെൻറ്റ് ഉദ്യോഗസ്ഥർ ചില നിസാര ക്രമക്കേടുകൾ രഹസ്യ രേഖകൾ കൈകാര്യം ചെയ്യുന്നതിൽ കാട്ടി എന്നപേരിൽ ജയിൽ വാസം അനുഭവിക്കുന്നു എന്നും ഓർക്കുക.പിന്നെന്തിനീ വിരോധാഭാസം ബൈഡനും ട്രംപും, പൊതുജന വേദിയിൽ ഒരുപോലെ കുറ്റക്കാർ രണ്ടുപേരും 2024 തിരജെടുപ്പിൽ മത്സരിക്കുന്നതിന് ഒരുങ്ങുന്നവർ കാത്തിരുന്നു കാണാം?
# Humor Article by John Kunthara