Image

തീക്കട്ടയിൽ മാത്രം അരിക്കുന്ന ഉറുമ്പ്! രക്ഷയില്ല വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കും (ദുർഗ മനോജ്)

ദുർഗ മനോജ് Published on 19 January, 2023
തീക്കട്ടയിൽ മാത്രം അരിക്കുന്ന ഉറുമ്പ്! രക്ഷയില്ല വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കും (ദുർഗ മനോജ്)
വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിൻ്റെ കൈ കാറിൽ കുടുക്കി വലിച്ചിഴച്ചിരിക്കുന്നതായി വാർത്ത! വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിക്ക് ഡൽഹി എയിംസിനു സമീപത്തുവച്ചായിരുന്നു അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട്, കാർ ഡ്രൈവർ ഹരീഷ് ചന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ സ്ത്രീകളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് പരിശോധന നടത്താനെത്തിയപ്പോഴായിരുന്നു സംഭവം.
 
 
ഡൽഹി എയിംസ് രണ്ടാം നംമ്പർ ഗേറ്റിനു സമീപം നിൽക്കുകയായിരുന്നു സ്വാതി മലിവാളും മറ്റുള്ളവരും. ഈ സമയം ഒരു കാർ ഇവർക്കു സമീപം നിർത്തി കാറിൽക്കയറാൻ നിർബന്ധിക്കുകയും മോശമായി പെരുമാറുകയുമായിരുന്നു. തുടർന്നുണ്ടായ വഴക്കിൽ കാറിൻ്റെ ഡോറിൽ പിടിച്ച് സംസാരിക്കുന്നതിനിടയിൽ ഡ്രൈവർ പെട്ടെന്നു ഗ്ലാസ് പൊക്കുകയും സ്വാതിയുടെ വിരൽ കുടുങ്ങുകയുമായിരുന്നു.ഇത് കണ്ടിട്ടും അയാൾ കാർ മുന്നോട്ടെടുത്തു. പതിനഞ്ചു മീറ്ററോളം അവരെ വലിച്ചിഴച്ചു. സംഭവത്തെ തുടർന്ന് പോലീസിനു കിട്ടിയ പരാതിയിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
 
എന്താല്ലേ? വെറും സ്ത്രീയല്ല, ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയാണ് സ്വാതി മലിവാൾ എന്നോർക്കണം. മറ്റു സ്ത്രീകളുടെ പ്രശ്നം നേരിട്ടറിയാൻ വന്ന അധ്യക്ഷയ്ക്ക് ഇനി കൂടുതൽ വിശദീകരണങ്ങൾ ഏതായാലും വേണ്ടി വരില്ലെന്നു തോന്നുന്നു. ഇതിലും പോലീസ് ഒന്നു പറയുന്നുണ്ട്, പ്രതി മദ്യ ലഹരിയിലായിരുന്നു.മദ്യമോ മയക്കുമരുന്നോ, എന്തായാലും ലഹരി തലയ്ക്കു പിടിച്ചാൽ മനുഷ്യരെക്കണ്ടാൽ പിച്ചിച്ചീന്താൻ തോന്നുന്ന പ്രതിഭാസത്തിന് മരുന്നില്ലേ? കഷ്ടമാണ്. ലജ്ജ തോന്നുന്നു.
 
ദുർഗ മനോജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക