Image

ആചാരഫലങ്ങള്‍ (ലേഖനം: ജോണ്‍ വേറ്റം)

Published on 30 January, 2023
ആചാരഫലങ്ങള്‍ (ലേഖനം: ജോണ്‍ വേറ്റം)

ആധുനികതയില്‍, ആത്മീയരഗംത്ത് ഉണ്ടാകുന്ന നിയമലംഘനങ്ങളെ ന്യായീകരിക്കുന്നത് ശരിയോ? അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ശക്തിപ്പെടുന്ന തും, അനുഭവസമ്പത്തും വിദ്യാഭ്യാസവും ഉള്ളവരില്‍ യുക്തിബോധം പ്രകടമാകാ    ത്തതും എന്തുകൊണ്ട്? അനാചാരങ്ങളെ ആശ്രയിക്കുന്നത് ഉചിതമോ?
വിശ്വാസികളെ ശേഖരിക്കുകയും, നിയന്ത്രിക്കുകയും, ഉപയോഗിച്ചു വളരുകയും  ചെയ്യുന്ന, ആത്മീയസംഘടനകള്‍ക്കെതിരെ സംവാദങ്ങള്‍ മുഴങ്ങുന്നുണ്ട്. ജനങ്ങള്‍   പരസ്പരം സഹകരിച്ചു ജീവിക്കേണ്ടതിന്‍റെ ആവശ്യം മനസ്സിലാക്കിയിട്ടും, വിഭാഗീ  യത നിര്‍ണ്ണായകപ്രശ്നമായി. ആചാരഭ്രമം അഞ്ജതയില്‍ ഉദിക്കുന്നുവെന്ന ധാരണ  പൂര്‍വ്വാധികമായി പടരുന്നു. സത്യം പറയുന്നവരെ ഉപദ്രിവിക്കുന്ന രീതി തുടരുന്നു.    
 രാഷ്ട്രീയത്തെക്കാള്‍ സ്വാധീനശക്തിയുള്ള മതവിഭാഗങ്ങള്‍, ജനങ്ങളെ നിയ ന്ത്രിക്കുന്നതിന് “വിശ്വാസം” എന്ന കടിഞ്ഞാണ്‍ തന്ത്രത്തോടെ ഉപയോഗിക്കുന്നു.   അതിനാല്‍, അനാചാരങ്ങള്‍ തുടര്‍ച്ചയാകുന്നു, അത് അവശതയാണെന്നു കരുതാന്‍ സാമാന്യജനത്തിനു സാധിക്കുന്നില്ല. മനുഷ്യവര്‍ഗ്ഗത്തിന്‍റെ ആത്മീയതലങ്ങളില്‍ കാണപ്പെടുന്ന, പോതുസമാധാനം നഷ്ടപ്പെടുത്തുന്ന പൊരുത്തക്കേടുകള്‍ സൃഷ്ടിക ളാണെന്നു ബഹുവിഷയപരിജ്ഞാനം ഉള്ളവര്‍ക്ക് തീരുമാനിക്കാന്‍ കഴിയും.        
ഏതു പ്രതികൂലസാഹചര്യത്തിലും, സ്വന്തവിശ്വാസങ്ങളില്‍ പിടിച്ചുനില്കുന്ന വരാണ് ഭൂരിപക്ഷമതവിശ്വാസികള്‍. നന്മതിന്മകളെക്കുറിച്ചു ചിന്തിക്കാനും തിരിച്ച റിയാനുമുള്ള അവരുടെ മനോഭാവങ്ങളെപ്പോലും മതവിശ്വാസം നിയന്ത്രിക്കുന്നുണ്ട്.
അന്ധവിശ്വാസങ്ങളുടെ തീവ്രതയും, അനാചാരങ്ങളുടെ വിനാശകരമായ വളര്‍    ച്ചയും, ജാഗ്രതയോടെ വീക്ഷിക്കേണ്ടതാണ്. മറ്റുള്ളവരുടെ ദുഷ്കരമായുള്ള പ്രവര്‍ത്തി       കള്‍ കണ്ടില്ലെന്ന് നടിക്കുന്നവരും, സത്യാന്വേഷികളെ വിമര്‍ശിച്ചു കരിതേക്കുന്ന    വരും വിശ്വാസിഗണത്തിലുമുണ്ട്. ജനദ്രോഹപരമായ അന്ധവിശ്വാസങ്ങളും അനാ ചാരങ്ങളും ഉപേക്ഷിക്കണമെന്ന ഉപദേശം ആത്മീയതക്കും ഈശ്വരവിശ്വാത്തിനും എതിരല്ല. അതിനെ നന്മയിലേക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമെന്നു കരുതണം.
 ഇല്ലാഞ്ഞതും, ഇല്ലാത്തതും, ഉണ്ടാകാത്തതുമായ സങ്കല്പശക്തിയോ സംഗതിയോ   ഉണ്ടായിരുന്നുവെന്നും, എപ്പോഴും ഉണ്ടെന്നും, അവ ആരാധനയും പ്രസാദകര്‍മ്മവും ഇഷ്ടപ്പെടുന്നുവെന്നുമുള്ള ഉറപ്പ് അന്ധവിശ്വാസമാണെന്ന് കരുതപ്പെടുന്നു. അജ്ഞ      രും, അഭ്യസ്തവിദ്യരും, വിദ്യാസമ്പന്നര്‍പോലും മൂഢവിശ്വാസികളുടെ സമൂഹത്തി ലുണ്ട്. രാഷ്ട്രീയ കക്ഷികളും, സാംസ്കാരിക സംഘടനകളും, സാമൂഹ്യപ്രവര്‍ത്തക രും ഭിന്നിക്കുന്നതിന്‍റെ ഒരു കാരണം ഓരോരുത്തര്‍ക്കുമുള്ള വിശ്വാസഭക്തിയാണ്.      
 പ്രായമുള്ള, പൂര്‍ണ്ണപുരുഷനായി സൃഷ്ടിക്കപ്പെട്ട ആദ്യമനുഷ്യന്‍, “ആദാം”മിനെ ക്കാള്‍ അല്പംമാത്രം പ്രായക്കുറവുള്ള മകന്‍ “ഹാബേല്‍” യഹോവയാം ദൈവത്തി ന്‍റെ പ്രീതിക്കുവേണ്ടി അര്‍പ്പിച്ച ആദ്യയാഗത്തോടെ ആരംഭിച്ചതത്രേ “മൃഗബലി.” പിന്നീട്, ദുഖമുളവാക്കുന്ന മ്ലേച്ഛകര്‍മ്മമായ “ നരബലി” ഉണ്ടായെന്നും, സ്വന്തം മക്ക ളെ ബലിയര്‍പ്പിച്ച രാജാക്കന്മാര്‍ ഉണ്ടായിരുന്നുവെന്നും നിശ്വസ്തതിരുവെഴുത്തുകള്‍ തെളിയിക്കുന്നുണ്ട്. ദൈവം, രക്തദാഹിയാണെന്ന തെറ്റായ ധാരണ ബലിയര്‍പ്പണം പരത്തുന്നുണ്ട്. എന്നിട്ടും, അരംഗത്ത് മൃഗബലിയും മറയത്ത് നരബലിയും നടത്ത പ്പെടുന്നു. ഇവ ധാര്‍മ്മികപുരോഗതിക്ക് പോഷകമോ? അധപതനത്തിന് കാരണമോ?        
ചോദ്യം ചെയ്യരുത് എന്ന നിര്‍ബന്ധനിര്‍ദ്ദേശങ്ങളോടെ, യുക്തിരഹിതമായ   ആചാരങ്ങളിലേക്ക് ആശ്രിതഗണത്തെ നയിക്കുന്ന നേതാക്കള്‍ ആത്മികരംഗത്തു   ണ്ട്. സമഭാവനയും സാഹോദര്യവും പങ്കിടാന്‍ അവര്‍ അനുവദിക്കുന്നില്ല. അന്ധവി ശ്വാസങ്ങളെ ശക്തിപ്പെടുത്തുന്നത്, സ്വകാര്യനയവും സ്വാര്‍ഥതയുമാണ്. അനാചാ രപ്രീയരുടെ പ്രവര്‍ത്തനങ്ങളില്‍ വാണിജ്യ വ്യവസായപദ്ധതികളുണ്ട്. അക്ഷരാ ഭ്യാസമില്ലാത്തവരെ ആകര്‍ഷിക്കുന്നതിന് മധുരിക്കുന്ന സമീപനരീതികളുണ്ട്. അ ക്കാരണത്താല്‍, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും സംബന്ധിച്ച സൂ ക്ഷ്മവീക്ഷണം ആവശ്യമാണ്‌. അക്രമവാസന, മതാന്ധത, മുന്‍വിധി എന്നിവ വിശ്വാ സയോഗ്യമല്ലാത്ത ആചാരങ്ങള്‍ പാലിക്കുന്നവര്‍ക്കുണ്ട്. അന്ധവിശ്വാസങ്ങളെആ ശ്രയിക്കുന്നവര്‍ക്ക്, അറിവിന്‍റെ മഹാത്മ്യവും, കുറ്റബോധവും ശുദ്ധമനസ്സാക്ഷിയു മില്ല.    
വിവിധതരത്തിലുള്ള ആചാരങ്ങള്‍ നിലവിലുണ്ടെങ്കിലും, ഇവിടെ പ്രതിപാദി ക്കുന്നത് അര്‍ത്ഥമില്ലാത്തതെന്നു കരുതപ്പെടുന്ന ആചരണം സംബന്ധിച്ചാണ്. 
“ അടുക്കള ചെറുതായിരിക്കണം. ഇടത് തോളിലൂടെ ഉപ്പ് വിതറണം. എല്ലാവര്‍    ക്കും. ജന്മപാപം ഉണ്ട്. ചാരിയ ഏണിയുടെ അടിയിലൂടെ (ത്രികോണത്തിലുടെ ) നടക്കരുത്. ജീവരക്ഷക്ക് വേണ്ടിയാണെങ്കിലും, അന്യന്‍റെ രക്തം തന്‍റെ ശരീരത്തില്‍ പ്രവേശിപ്പിക്കരുത്. തലയില്‍ എഴുതിയിട്ടുള്ളതുപോലെ സംഭവിക്കും. “പോസ്റ്റ്മാ ര്‍ട്ടം” ആത്മാവിനെ ശല്യപ്പെടുത്തും. മനുഷ്യനെ അനുഗ്രഹിക്കാന്‍ ഒരു ഭാഗ്യദേവ നുണ്ട്. യാത്രക്ക് ഇറങ്ങുമ്പോള്‍ പിറകില്‍ നിന്നു വിളിക്കരുത്. വായ് കീറിയവന്‍ വയ  റിന് തരും. വിധിയനുസരിച്ച് അനുഭവങ്ങള്‍ ഉണ്ടാകുന്നു. വീടിനു “കന്നിമൂല” { ദേവ സ്ഥാനം ) വേണം. സാത്താന്‍റെ ആയുധമാണ് നിഗളം. ശകുനം നോക്കണം. സമയ ത്തില്‍ അശുഭവേളകള്‍ ഉണ്ട് ( ഗുളികകാലം, രാഹുകാലം), എല്ലാ നന്മതിന്മകള്‍ക്കും സമയങ്ങള്‍ ഉണ്ട്. ഇപ്രകാരമുള്ള വിശ്വാസങ്ങളും, “ ഉപകാരസ്മരണ നല്കുക. കൊടി മരത്തിന് ധൂപം അര്‍പ്പിക്കുക. തല മുണ്ഡനം ചെയ്യുക. ദേവാലയമുറ്റത്ത് ഉരുളുക യോ ഇഴയുകയോ ചെയ്യുക. പട്ടിണി കിടക്കുക. വൃക്ഷങ്ങളുടെയും മരങ്ങളുടെയും വിവാഹങ്ങള്‍ നടത്തുക. സ്വയം മുറിവേല്പിക്കുക. കാര്‍മ്മികരുടെ കാല് കഴുകിക്കു ടിക്കുക. കുരിശില്‍കിടക്കുക.” ഇത്യാദി പ്രവര്‍ത്തികളും, അന്തകരണജ്ഞാനവിദ്യ. ആത്മവിദ്യ. ആത്മാക്കളുമയിട്ടുള്ള സംസര്‍ഗ്ഗം. എന്നു തുടങ്ങുന്ന ദുഷ്കര്‍മ്മങ്ങളും ദുരാചാരികള്‍ക്ക് ഉണ്ടത്രേ. രോഗത്തിന്‍റെയും പരാജയത്തിന്‍റെയും മറ്റ് തകര്‍ച്ചകളു ടെയും കാരണം അദൃശ്യനായ പിശാചാണെന്നും വിശ്വസിക്കപ്പെടുന്നു.        
ആണ്ടുതോറും നടത്തപ്പെടുന്ന അനവധി ആഘോഷങ്ങളോടനുബന്ധിച്ച്, ധനശേഖരണത്തിനുള്ള അനാചാരങ്ങളും ഉണ്ടായിട്ടുണ്ട്. കാണുകയും കേള്‍ക്കുക യും ചെയ്യാവുന്ന വസ്തുതകളെ ആംഗീകരിക്കാതെ, സങ്കല്പങ്ങളെ മുറുകെപ്പിടിക്കുക യും, വിമര്‍ശനങ്ങള്‍ക്കെതിരെ പ്രക്ഷുബ്ധമായ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെ യ്യുന്ന അനാചാരപ്രീയരില്‍ ഭീകരപ്രവര്‍ത്തകരും ഉണ്ടെന്ന് അഭിപ്രായങ്ങള്‍. മൗലി കവാദസംഘടനകള്‍ക്ക് നീതി നടത്തുന്ന നല്ലരീതിയും, എല്ലവരെയും സഹോദര ങ്ങളായി കാണുന്നതിനും സകലര്‍ക്കുംവേണ്ടി സ്നേഹകര്‍മ്മങ്ങള്‍ ചെയ്യുന്നതിനു മുള്ള സമാനമനസ്ഥിതിയും ഇല്ല. സംയോജിതമായ മാനവവളര്‍ച്ചക്ക് പിന്തുണയും  നല്‍കുന്നില്ല. എങ്കിലും, എൈക്യദാര്‍ഡൃം ഉണ്ടെന്ന് പ്രസംഗിക്കും. ആത്മസൃഷ്ടിയും മത്സരിയുമായ സാത്താനെ ആരാധിക്കുന്നവരും കൊല ചെയ്യുവാന്‍ ദൈവത്തിന്‍റെ അനുവാദം ലഭിച്ചിട്ടുണ്ടെന്നു വിശ്വസിക്കുന്നവരും, ദൈവസ്നേഹത്തിനുവേണ്ടി കൊല്ലുന്നതും മരിക്കുന്നതും പുണ്യകര്‍മ്മങ്ങളായി കരുതുന്നു. മന്ത്രവാദക്കൊലപാ തകം ഒരു ശപ്തവിശ്വാസത്തിന്‍റെ അവലക്ഷണകര്‍മ്മമാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങ ള്‍, ആചാരങ്ങളിലൂടെ ഫലിക്കുമെന്ന അവബോധമാണ്‌ അതിന്‍റെ മുഖ്യകാരണം.   
 അന്ധവിശ്വാസങ്ങളും അതിന്‍റെ അനുകരണഭീഷണിയും സര്‍വ്വരാജ്യസഖൃ ത്തിനും സമാധാത്തിനും തടസ്സമാണ്. ഭയവും വേദനയും അനുഭവിക്കേണ്ട ദുരവ  സ്ഥയിലേക്ക് അന്ധവിശ്വാസം ജനങ്ങളെ നയിക്കുന്നുണ്ട്. സത്യാരാധകര്‍ സല്ക്കര്‍  മ്മങ്ങളിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുമ്പോള്‍, മൂഡവിശ്വാസികള്‍  ദുഷ്പ്രവ ര്‍ത്തികളാല്‍ ദുഷിപ്പിക്കുന്നു. ഗുരുതരമായ ആചാരങ്ങള്‍ അന്ധവിശ്വാസങ്ങളിലേ ക്കും, നിരര്‍ത്ഥകമായ വിശ്വാസങ്ങള്‍ നീതിയും നിഷ്പക്ഷതയും നിഷേധിക്കുന്ന നിഷ്ഠൂരമായ ആചാരങ്ങളിലേക്കും നയിക്കുന്നു.     
  മനുഷ്യന്‍ പരിണമിച്ചുണ്ടായതാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് ആരാധനയും  ആചാരങ്ങളും വേണ്ടാ. ആചാരങ്ങളെ സൃഷ്ടിക്കുകയും, വിശ്വാസങ്ങളില്‍ ജനങ്ങ ളെ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്യുന്നവര്‍ ദൈവരാജ്യസന്ദേശം പകരുന്നവരാണ് എ ന്ന് സ്വയം അവകാശപ്പെടുന്നു.  ദൈവത്തിന്‍റെ ശിഷ്യന്മാര്‍ എന്ന് വിളിക്കപ്പെടുവാന്‍      അവര്‍ ഇഷ്ടപ്പെടുന്നുമില്ല. അതുകൊണ്ട്, വിവിധയിനം സ്ഥാനപ്പേരുകളില്‍ അറിയ പ്പെടുന്നു. “നമ്മള്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരും, സര്‍ഗ്ഗത്തിന്‍റെ അവകാ ശികളുമാണ്. മറ്റുള്ളവരോ അജ്ഞരും അന്യരൂം ശാപഗ്രസ്തരുമാണ്” എന്ന തരത്തില്‍ പറഞ്ഞു പഠിപ്പിക്കുന്നവരും ഉണ്ട്. ആന്ധവിശ്വാസത്തിലും അനാചാരത്തിലും സ്നേ ഹവും വിശുദ്ധിയുമില്ല. എല്ലാകാര്യങ്ങളിലും സ്വാര്‍ത്ഥത മുന്നിട്ടുനില്‍ക്കുന്നു.   
ദൈവസാനിദ്ധ്യം ആത്മാവിലാണെന്നും, മരണത്തോടെ മനുഷ്യന് രൂപാന്തരം   വരുമെന്നുവിശ്വസിക്കുന്നവരും ദുരാചാരത്തെ വെറുക്കുന്നു. എന്നാല്‍, ദൈവകല്പ നകളെ അനുസരിക്കാത്തത് പാപമെന്നു കരുതുന്നവരുടെ സമുഹത്തിലും അനാചാ രവഴികളുണ്ട്. പരസ്പരഭിന്നങ്ങളായ വ്യാഖ്യാനങ്ങള്‍ അതിന് ഹേതുവായിട്ടുണ്ട്. വേദ വിജ്ഞാനം പൂര്‍ണ്ണതയുളളതല്ലെന്നു വാദിക്കുന്നവര്‍, ആത്മികലോകത്തെയും ഇഹ  ലോകത്തെയും സമാന്തരമായി കാണുന്നു. അതുകൊണ്ട്, ആത്മീയസംബന്ധമായ ഭിന്നത പഹരിക്കാനാവാത്തവിധം സങ്കീണ്ണമായി.  
ഇന്നത്തെ യുവജനത്തിന്, ആചാരങ്ങളെയും വിശ്വാസങ്ങളെയും കുറിച്ച് നിരവ ധി ചോദ്യങ്ങളും സംശയങ്ങളും ഉണ്ട്. മതഗ്രന്ഥങ്ങളും പുരോഹിതവര്‍ഗ്ഗവും നുണ പ  റയുന്നുവെന്ന പരാതിയുണ്ട്. തൃപ്തികരമായ സംസര്‍ഗ്ഗവും, സാഹോദര്യവും സമീപ നരീതിയും ഇല്ലെന്നും, അധികാരവും അനാചാരങ്ങളും ഉപയോഗിച്ചു ഭരിക്കുന്നുവെ ന്നും വിമര്‍ശിക്കുന്നു. സ്ത്രീസമത്വം അംഗീകരിക്കാത്ത ആചാരങ്ങളേയും മതഗ്ര ന്ഥങ്ങളേയും കുറ്റമുള്ളവയും പുരോഗതിക്കെതിരേയുള്ള തടസ്സങ്ങളായും കാണു ന്നു. ദൈവത്തോട് സംസാരിക്കാറുണ്ടെന്നും, രോഗസൗഖ്യം കൊടുക്കാന്‍ വരം ലഭി   ച്ചിട്ടുണ്ടെന്നും പറഞ്ഞുവിശ്വസിപ്പിക്കുന്നത്, ചതിവായിട്ടും അവര്‍ കാണുന്നുണ്ട്. പ്രത്യാശയോടെ ഭാവിയിലേക്ക് ഉറ്റുനോക്കുന്നവരും, ലോകവ്യാപകസമാധാനം ഉ ണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരും, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അറ്റു പോകണമെന്ന്‌ പ്രാര്‍ത്ഥിക്കുന്നു! 
 വേശ്യാവൃത്തി സ്ഥാപിച്ചതും വേശ്യകള്‍വേണ്ടി കുളങ്ങള്‍ ഉണ്ടാക്കിയതും ആ   ചരങ്ങളിലൂടെയാണ്. ബഹിരാകാശത്തും, പ്രധിരോധവകുപ്പുകളിലും, പൊലീസി ലും, പൊതുരംഗത്തും പുരുഷനോടൊത്തു പ്രവര്‍ത്തിക്കുന്ന സ്ട്ത്രീകളെയും, പുരു ഷനോടൊപ്പം പ്രസംഗിക്കുവാനോ, പ്രാര്‍ത്ഥിക്കുവാനോ,അനുവദിക്കാത്ത ആചാര ങ്ങളം മതഗ്രന്ഥങ്ങളും ഉണ്ടല്ലോ!   
സ്വവര്‍ഗ്ഗരതിയും സ്വവര്‍ഗ്ഗവിവാഹവും ആചാരങ്ങളില്‍ അനായാസം ചേര്‍ന്നു. ലെസ്ബിയന്‍ പാതിരിമാര്‍ ആചാരത്വശുശ്രൂഷ ചെയ്യുന്നു. “സന്താനോല്പാദനത്തിനു മാത്രമേ സ്ത്രീപുരുഷസംസര്‍ഗ്ഗം പാടുള്ളൂ. അതിനുവെളിയിലുള്ള ലൈംഗികബ ന്ധം പാപമാണ്” എന്ന് പഠിപ്പിച്ച ഇടങ്ങളില്‍, “വാടക ഗര്‍ഭധാരണം” നിലവില്‍ വന്നു.   എന്താണ് ഇവയെല്ലാം അര്‍ത്ഥമാക്കുന്നത്? അന്ധവിശ്വാസികളുടെയും അനാചാര പ്രീയരൂടെയും അനുകരണീയമാല്ലത്ത പ്രവര്‍ത്തനഗതി, നന്മ ചെയ്യുന്ന ആളുകള്‍ക്ക് തിക്താനുഭവങ്ങളാണ് നല്‍കുന്നത്. അതുകൊണ്ട്, ഉന്നതാധികാരത്തിനും, വന്ദിക്ക പ്പെടുന്നതിനും വേണ്ടി സൃഷ്ടിക്കുന്ന ആചാരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു.         
 പ്രപഞ്ചത്തെ ഒരു വലിയ പാഠപുസ്തകത്തെയെന്നപോലെ പഠിക്കുകയും, അവയി ല്‍ ഉള്ളതെല്ലാം വാസ്തവമെന്നു വിശ്വസിക്കുകയും ചെയ്യുന്ന പുരോഗമനവാദികള്‍,  ശാസ്ത്രസത്യങ്ങളെയും വിജ്ഞാനം ഉത്പാദിപ്പിക്കുന്ന കണ്ടെത്തലുകളെയും മനു ഷ്യപുരോഗതിയുടെ അടയാളങ്ങളായി ആംഗീകരിക്കുന്നുണ്ട്. ലോകമെങ്ങും മാതൃ കാപരമായ ജനകീയഐക്യവും, സാംസ്കാരികപുരോഗതിയും സ്ഥാപിക്കുന്നതിനെ തിരേ നില്‍ക്കുന്ന, മൂഢവിശ്വാസങ്ങളെയും, ഭോഷ്ക്നിറച്ച ആചാരങ്ങളെയും അ തിവേഗം ഒഴിവാക്കണമെന്ന് ഉറക്കെ പറയുന്നുണ്ട്. എല്ലാവര്‍ക്കും സുരക്ഷ നല്‍കു കയും. സകലരേയും സ്നേഹിക്കുകയും ചെയ്യുന്ന, സല്‍പ്രവര്‍ത്തിയാണ് ദൈവേ ഷ്ടത്തിനു വേണ്ടതെന്ന് അവര്‍ക്ക് നല്ല ധാരണയുണ്ട്.! സമാധാനവും സുഖവും സുഭി ക്ഷിതയും സകലര്‍ക്കും ലഭിക്കുന്നതിനുവേണ്ടി, നൂതനനിയമങ്ങള്‍ ഉണ്ടാവണമെ ന്ന് ആവശ്യപ്പെടുന്നു. നന്മയുടെ സമൃദ്ധി നവീകരണത്തിലൂടെ ലഭിക്കുന്നുവെന്നും വിശ്വസിക്കുന്നു.       
വിവാദാത്മകമായ ദുരാചാരങ്ങളെ കീഴടക്കുകയും, നന്മകളെ വ്യാപകമായി ന  ട്ടുവളര്‍ത്തുകയും, സ്നേഹംകോണ്ടുനിറഞ്ഞ ഹൃദയത്തോടെ പരസ്പരം സഹകരി ച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന, ഒരു പുതിയ സംസ്കാരം ഭൂമിയില്‍ ഉണ്ടാകട്ടെ!  

 # Article by John Vettam


    _________________________________

Join WhatsApp News
Jayan varghese 2023-01-30 19:53:22
മനുഷ്യ നന്മയെ ലക്ഷ്യം വച്ച് കൊണ്ട് മനുഷ്യ സ്നേഹികൾ രൂപപ്പെടുത്തിയ സംവിധാനങ്ങളാണ് മതവും രാഷ്ട്രീയവും. കേവലനായ മനുഷ്യൻ രൂപപ്പെടുത്തി എന്നതിനാൽത്തന്നെ മാനുഷികമായ ധാരാളം പോരായ്മകൾ ഈ പ്രസ്ഥാനങ്ങളിൽ കടന്നു കൂടിയിട്ടുമുണ്ടാവും. എങ്കിലും ജീവിത വേദനകളുടെ കടും ചുമടും പേറി നടുവൊടിയുന്ന മനുഷ്യന് അത്താണിക്കല്ലുകളാകുവാൻ ഈ പ്രസ്ഥാനങ്ങൾക്ക് സാധിച്ചിട്ടുണ്ട് എന്നതിന് തെളിവായിട്ടാണ് ഏറ്റവും വലിയ മനുഷ്യത്താവളങ്ങളായി ഈ പ്രസ്ഥാനങ്ങൾ ഇന്നും നില നിൽക്കുന്നത്. സ്വാർത്ഥമതികളായ മനുഷ്യർ പ്രസ്ഥാനങ്ങളിൽ വരുമ്പോൾ അവരുടെ അടങ്ങാത്ത ആർത്തി പ്രസ്ഥാനങ്ങളെ നശിപ്പിക്കുകയും ആളുകളെ അവിടെ നിന്ന് അകറ്റുകയും ചെയ്യുന്നു. സമീപകാല സംഭവ വികാസങ്ങളിൽ മതത്തിലും രാഷ്ട്രീയത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യത്തകർച്ച ഇപ്രകാരം വന്നു ചേരുന്നു . അടുത്ത മനുഷ്യന് വേണ്ടി അൽപ്പം വെളിച്ചം പകരാൻ സാധിക്കുന്നില്ലെങ്കിൽ മതത്തിലും രാഷ്ട്രീയത്തിലും നിങ്ങൾ ഇറങ്ങരുത്. ഇറച്ചിക്കടകൾക്ക് മുന്നിൽ കാവലിരിക്കുന്ന തെണ്ടിപ്പട്ടികളെപ്പോലെ നിങ്ങൾക്ക് പോകാൻ നല്ല സൂപ്പർ കഴുത്തറുപ്പൻ കച്ചവട മാഫിയയുടെ അടിപൊളിയൻ ആവാസ മേഖലകൾ ഉണ്ടല്ലോ ? അവിടമാണ് നിങ്ങളുടെ ഇടം. തനിക്ക് അവകാശപ്പെട്ടതോ അർഹതപ്പെട്ടതോ ആയത് മാത്രമേ സ്വീകരിക്കൂ എന്ന നിലപാടാണ് ധാർമ്മികതയിലേക്ക് നമ്മുടെ മുന്നിലുള്ള ഏക ഇടുങ്ങിയ വഴി. ജയൻ വർഗീസ്.
നിരീശ്വരൻ 2023-01-31 00:03:26
കേവലൻ എന്ന് പറഞ്ഞാൽ ശിവൻ എന്നും കേവലസ്വരൂപന് പരാത്മാവ് എന്നും ഒക്കെ അർത്ഥമുള്ളതുകൊണ്ടും നിങ്ങളെപ്പോലെയുള്ളവർ ഈശ്വരവാദികളായതുകൊണ്ടും 'കേവലനായ' മനുഷ്യൻ എന്ന പ്രയോഗം തന്നെ ദുരുദ്ദേശ്യത്തോടെയുള്ളതാണ് . വായിക്കുന്നവർക്ക് സാധാരണ മനുഷ്യർ എന്നു തോന്നുമെങ്കിലും അതിന്റെ ഗൂഡമായ അർഥം ഈശ്വരൻ സൃഷ്ടിച്ചതെന്നാണ്. അതുകൊണ്ടു തന്നെ "മനുഷ്യ നന്മയെ ലഷ്യമാക്കി മനുഷ്യ സ്നേഹികൾ രൂപപ്പെടുത്തിയ സംവിധാനങ്ങളാണ് മതവും രാഷ്ട്രീയവും എന്ന വാദത്തിൽ ഒരു ന്യായികരണവും ഇല്ല ." മനുഷ്യനെ കൊള്ളയടിച്ച് സ്വന്തം നന്മയെ ലക്ഷ്യമാക്കി മനുഷ്യ കുബുദ്ധികൾ രൂപപ്പെടുത്തിയ സംവിധാനങ്ങളാണ് മതവും രാഷ്ട്രീയവും എന്ന് തിരുത്തേണ്ടതാണ്. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കു വച്ചു - മനസ്സു പങ്കു വച്ചു മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു (മനുഷ്യൻ.. ) ഹിന്ദുവായി മുസല്‍മാനായി ക്രിസ്ത്യാനിയായി നമ്മളെ കണ്ടാലറിയാതായി ലോകം ഭ്രാന്താലയമായി ആയിരമായിരം മാനവഹൃദയങ്ങൾ ആയുധപ്പുരകളായി ദൈവം തെരുവിൽ മരിക്കുന്നു ചെകുത്താൻ ചിരിക്കുന്നു (മനുഷ്യൻ.. ) സത്യമെവിടെ സൗന്ദര്യമെവിടെ സ്വാതന്ത്ര്യമെവിടെ - നമ്മുടെ രക്തബന്ധങ്ങളെവിടെ നിത്യസ്നേഹങ്ങളെവിടെ ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ളൊരവതാരങ്ങളെവിടെ മനുഷ്യൻ തെരുവിൽ മരിക്കുന്നു മതങ്ങൾ ചിരിക്കുന്നു (മനുഷ്യൻ.. ) (വയലാർ )
thomas Kuttipurathu 2023-01-31 04:17:40
വളരെ അർത്ഥവത്തായ ആർട്ടിക്കിൾ ആണ്. ഈ തലമുറയിൽ അന്ധതയിൽ കഴിയുന്നവരെ സത്യത്തിലേഖ് നയിക്കാൻ ഈ ആർട്ടിക്കിൾ കണ്ണ് തുറപ്പിഖുമെന്നു വിശ്വസിക്കുന്നു. തോമാസ് കുറ്റിപ്പുറത്തു ന്യൂ യോർക്ക്.
Jayan varghese 2023-01-31 08:39:45
‘ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ‘ എന്ന വയലാറിന്റെ മതം നിങ്ങളും നെഞ്ചേറ്റുകയല്ലേ സുഹൃത്തേ ഈ കുറിപ്പിലൂടെ ?എന്താ കാര്യം ? ആ മതം അഥവാ അഭിപ്രായം ശരിയാണെന്ന് നിങ്ങൾ സമ്മതിക്കുന്നു. വയലാർ വന്ന് നിങ്ങളെ വിളിക്കുകയായിരുന്നില്ല, പകരം നിങ്ങൾ വയലാറിനെ തേടിപ്പോവുകയായിരുന്നു. കാരണം വയലാർ പറഞ്ഞതിൽ ശരിയുണ്ടായിരുന്നു. ‘ മനുഷ്യനെ കൊള്ളയടിച്ച് സ്വന്തം നന്മക്കു വേണ്ടി മനുഷ്യ കുബുദ്ധിയായ ‘ വയലാർ രൂപപ്പെടുത്തിയ ഈ ആശയം നിങ്ങളെന്തിന് നെഞ്ചിലേറ്റി എന്നതിന് ഉത്തരം പറഞ്ഞാൽ എങ്ങിനെയാണ് മത / രാഷ്ട്രീയ സംവിധാനങ്ങൾ നിലവിൽ വന്നത് എന്ന എന്റെ കണ്ടെത്തൽ തിരുത്തേണ്ടതില്ല എന്ന് നിങ്ങള്ക്ക് മനസ്സിലാവും നിരീശ്വര ! ജയൻ വർഗീസ്.
Hi Shame 2023-01-31 11:27:09
For these things, in order to get clear answer for the reality and all these confusions, someone has to read the Bible the largest selling book in the world and still the largest selling book the Gods Word to the ignorant world and then the God the creator open their eyes and mind and hope for the future world.
ജോണ്‍ വേറ്റം 2023-02-02 03:49:15
ലേഖനം വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ എഴുതിയവര്‍ക്കും ഹാര്‍ദ്ദമായ നന്ദി!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക