Image

ജോൺ  മാത്യു (തമ്പാൻ- 84)  അന്തരിച്ചു

Published on 03 February, 2023
ജോൺ  മാത്യു (തമ്പാൻ- 84)   അന്തരിച്ചു

ന്യു ജേഴ്‌സി: തടിയൂർ  പൂഴിക്കാലായിൽ പരേതരായ  പി.ജെ. ജോണിന്റെയും ഏലിയാമ്മ ജോണിന്റെയും (വലിയതാന്നിക്കൽ, ഇരവിപേരൂർ) പുത്രൻ ജോൺ  മാത്യു (തമ്പാൻ- 84) ന്യു യോർക്കിൽ  അന്തരിച്ചു.

കുട്ടിക്കാലം കേരളത്തിലും  ബ്രിട്ടീഷ് ആഫ്രിക്കയിലും കഴിഞ്ഞ അദ്ദേഹം ഇംഗ്ലണ്ടിൽ ഉന്നതവിദ്യാഭ്യാസം നേടി. തുടർന്ന് മൂന്നു പതിറ്റാണ്ട് ടെക്സകോയിൽ ബ്രിട്ടനിലും  തുടർന്ന് ന്യു യോർക്കിലും ന്യു ജേഴ്‌സിയിൽ ബീക്കണിലും സേവനമനുഷ്ഠിച്ച ശേഷം 1998-ൽ വിരമിച്ചു.  

 മാർത്തോമ്മാ ചർച്ച് ഓഫ് ന്യൂജേഴ്‌സിയുടെ സ്ഥാപക അംഗമായിരുന്നു. പള്ളി ട്രസ്റ്റിയായും അക്കൗണ്ടന്റായും സേവനമനുഷ്ഠിച്ചു. ഇടവക മിഷനിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും  സജീവമായിരുന്നു.

ക്യാൻസറുമായുള്ള പോരാട്ടത്തെത്തുടർന്ന്  ജനുവരി 28-ന്, ന്യു യോർക്കിൽ  ഹോപ്‌വെൽ ജംഗ്ഷനിലെ വീട്ടിൽ അന്തരിച്ചു   

ഭാര്യ സൂസൻ (ശാന്ത) കുലത്താക്കൽ കുടുംബാംഗമാണ്

മക്കൾ : ഡോ. എബി ജെ മാത്യു, റോയി.  മരുമകൾ: സ്റ്റേസി മാത്യു.   കൊച്ചുമക്കൾ:  ജേക്കബ്, സിയന്ന,   ഡെറിക്. 

അദ്ദേഹത്തിന് 3 സഹോദരന്മാരും 2 സഹോദരിമാരും ഉണ്ട്: നൈനാൻ ജോൺ (പരേതയായ ഹന്ന);   ജോൺ ഫിലിപ്പ് (സൂസമ്മ); പി.ജെ. ജോർജ്ജ് (റേച്ചൽ), ആലീസ് എബ്രഹാം (ഏബ്രഹാം തോമസ്), ആനി തോമസ് (തോമസ് കുട്ടി).

പൊതുദർശനം:  ഫെബ്രുവരി 3 വെള്ളി വൈകുന്നേരം 4PM-8PM: The Mar Thoma Church of New Jersey, 790 Route 10 West, Randolph, NJ 07869 

സംസ്കാര ശുശ്രൂഷ  ഫെബ്രുവരി 4 ശനിയാഴ്ച   മാർത്തോമ്മാ ചർച്ചിൽ രാവിലെ 9 മുതൽ 12 വരെ. 

സംസ്കാരം ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരി, 225 റിഡ്ജ്ഡേൽ അവന്യൂ, ഈസ്റ്റ് ഹാനോവർ, NJ 07936 .

ലൈവ് സ്ട്രീം : https://www.youtube.com/c/shijopoulose/live. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക