Image

മുന്‍ അംബാസഡര്‍ നിക്കി ഹേലി പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു

പി പി ചെറിയാന്‍ Published on 04 February, 2023
മുന്‍ അംബാസഡര്‍ നിക്കി ഹേലി  പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു

സൗത്ത് കരോലിന : ഐക്യരാഷ്ട്രസഭയിലെ മുന്‍ അംബാസഡര്‍ നിക്കി ഹേലി, ചാള്‍സ്റ്റണില്‍  സംഘടിപ്പിക്കുന്ന പരിപാടിയോടെ  രണ്ടാഴ്ചയ്ക്കുള്ളില്‍പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാന്‍ പദ്ധതിയിടുന്നു,  ഫെബ്രുവരി 15 ഒരു സുപ്രധാന ദിവസമായിരിക്കുമെന്നു ഹേലി ട്വീറ്ററില്‍ കുറിച്ചു. 80 വയസ്സിനു മുകളിലുള്ളവരെ വാഷിംഗ്ടണ്‍ ഡി സി യില്‍ കാണാന്‍ ആരും ആഗ്രഹിക്കുന്നില്ല.ഹാലി തുടര്‍ന്നു 

സൗത്ത് കരോലിന സെനറ്റര്‍ ടിം സ്‌കോട്ട് ഒരു ദിവസം കഴിഞ്ഞ് - അതേ നഗരത്തില്‍ നിന്ന് - ഹേലിക്കു  പുറകെ തന്നെ  തിരെഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കും. തുടര്‍ന്നു ഇരുവരും അയോവയിലേക്ക്. തിരെഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകും .മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അടുത്ത ആഴ്ച ചാള്‍സ്റ്റണില്‍ ഉണ്ടാകും.

ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ഫെബ്രുവരി 28 ന് തന്റെ ഓര്‍മ്മക്കുറിപ്പ് പുറത്തിറക്കിയതിന് ശേഷം പ്രചരണ  യാത്ര ആരംഭിക്കും, ഹ്യൂസ്റ്റണിലും ഡാളസിലും നടക്കുന്ന റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന  ഡിന്നറുകളില്‍ 50,000 ഡോളര്‍ നല്‍കുന്ന പ്ലാറ്റിനം സ്‌പോണ്‍സര്‍മാര്‍ക്ക്' ഒരു വിഐപിക്ക് ഫോട്ടോകളും ടിക്കറ്റുകളും ലഭിക്കും.

 2024-ലെ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി പ്രസിഡന്‍ഷ്യല്‍ നാമനിര്‍ദ്ദേശത്തിനായുള്ള മത്സരം ഉയര്‍ന്ന തലത്തിലേക്ക്  എത്തിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന, പ്രധാന സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തുന്നതോടെ  ഇതിനകം തന്നെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച  ഡൊണാള്‍ഡ് ട്രംപിന്  ഉടന്‍ തന്നെ  ആദ്യത്തെ ഔപചാരിക വെല്ലുവിളിയെ നേരിടേണ്ടിവരുമെന്ന് ഉറപ്പായിട്ടുണ്ട്. തനിക്കെതിരെ ആരെല്ലാം രംഗത്തു വന്നാലും അവര്‍ക്കാര്‍ക്കും തന്നെ  തനിക്കെതിരെ  ഒരു വെല്ലുവിളി ഉയര്‍ത്താന്‍ കഴിയില്ലെന്നു ട്രമ്പ് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

Join WhatsApp News
Presidential advisor 2023-02-04 23:18:55
Wrong move Ms. Haley. For several reasons, president Trump must be back in power. The unfinished business need to be finished. Mr. Trump was given very unfair treatment during his term and beyond. He was accused of several crimes which were never proved. His private residence was raided unfairly while many others were given a pat in the back. The people responsible for this atrocities must be brought back and answer questions. It may sound like revenge but, it is for justice. Mr. Trump must be given that chance. We have been witnessing the double standard for too long. Time to put a stop to this injustice and bring America back to its old glory .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക