Image

ആറു വർഷം മുൻപേ ശ്വാസകോശ കാൻസർ പ്രവചിക്കാൻ കഴിയുന്ന ഉപകരണം വികസിപ്പിച്ചു 

Published on 04 February, 2023
ആറു വർഷം മുൻപേ ശ്വാസകോശ കാൻസർ പ്രവചിക്കാൻ കഴിയുന്ന ഉപകരണം വികസിപ്പിച്ചു 

ശ്വാസകോശ കാൻസർ ആറു വർഷം വരെ മുൻപ് പ്രവചിക്കാൻ കഴിയുന്ന നിർമിത ബുദ്ധി ഉപകരണം ഗവേഷകർ വികസിപ്പിച്ചെടുത്തു. ഏറ്റവും മാരകമായതു ശ്വാസകോശ കാൻസറാണ് എന്നിരിക്കെ നേരത്തെ കണ്ടെത്താൻ കഴിയുന്ന ഈ ഉപകരണം ചികിത്സയിൽ വലിയ സഹായമാകും എന്നാണ് പ്രതീക്ഷ. 

നേരത്തെ കണ്ടെത്താൻ ഏറ്റവും ബുദ്ധിമുട്ടുള്ളതാണ് ശ്വാസകോശ മുഴകൾ. ഹാർവാഡിലെ മാസച്യുസെറ്സ് ജനറൽ ഹോസ്പിറ്റൽ, മാസച്യുസെറ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയിലെ ഒരു സംഘം ഗവേഷകരാണ് ആൽഗരിതം ഉപയോഗിച്ചുള്ള ഗവേഷണങ്ങളുടെ ഭാഗമായി ഇതു വികസിപ്പിച്ചെടുത്തത്. സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ, തുടങ്ങിയവ മുതൽ മുഴകൾ വീണ്ടും വളരുന്നതു വരെ കണ്ടെത്താൻ ഈ ഗവേഷണം കൊണ്ടു സാധിക്കുമെന്നു വിലയിരുത്തിയിട്ടുണ്ട്. എന്നാൽ ക്ലിനിക്കൽ ഉപയോഗങ്ങൾക്കു അവ നൽകാറായിട്ടില്ല. 

ഗ്രീക്ക് സാഹിത്യത്തിലെ പ്രവാചകൻ സിബിളിന്റെ പേരാണ് ഈ ഉപകരണത്തിനു നൽകിയത്. യുഎസിലും തായ്‌വാനിലുമായി ശ്വാസകോശരോഗികളുടെ സ്‌കാൻ ആറു വർഷം സിബിൾ പഠിച്ചു. 

ആറു വർഷം മുൻപ് ലംഗ് കാൻസർ പ്രവചിക്കാൻ സിബിളിനു കഴിയുമെന്നു ഗവേഷകർ ഉറപ്പാക്കി. ഒരു വർഷം മുൻപത്തേക്കുള്ള പ്രവചനം ആവട്ടെ കിറുകൃത്യമാണ്. 

മാസച്യുസെറ്റ്സ് ജനറൽ കാൻസർ സെന്ററിലെ ഇന്റർവെൻഷൻ റേഡിയോളജിസ്റ് ഫ്ളോറിയൻ ഫൈന്റമാൻ പറഞ്ഞു: "ശ്വാസകോശ കാന്സറാണ് ഏറ്റവും മാരകം. ഏറ്റവും സാധാരാണമായത്. താരതമ്യേന ചികിൽസിക്കാൻ ബുദ്ധിമുട്ടുള്ളതും. എന്നാൽ നേരത്തെ കണ്ടെത്തിയാൽ ചികിത്സാ ഫലം ഗണ്യമായി മെച്ചപ്പെടും." 


AI tool created to predict lung cancer six years in advance 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക