Image

കാളിയുടെ ചിത്രം വച്ചു വിൽക്കുന്ന മദ്യം  പിൻവലിക്കണമെന്ന് ഹിന്ദു നേതാക്കൾ 

Published on 04 February, 2023
കാളിയുടെ ചിത്രം വച്ചു വിൽക്കുന്ന മദ്യം  പിൻവലിക്കണമെന്ന് ഹിന്ദു നേതാക്കൾ 




ഹിന്ദുക്കൾ ദേവിയായി ആരാധിക്കുന്ന കാളിയുടെ പേരിൽ മദ്യം ഇറക്കിയ പെൻസിൽവേനിയയിലെ ഏറിയിലുള്ള അയൺസ്റ്റോൺ മദ്യശാലയോടു ഹിന്ദു നേതാക്കൾ മാപ്പ് ആവശ്യപ്പെട്ടു. കാളിയുടെ ചിത്രവും വച്ച മദ്യം പിൻവലിക്കണമെന്നും അവർ നിഷ്കർഷിച്ചു.  

ആരാധ്യനായ ഹിന്ദു രാഷ്ട്ര തന്ത്രജ്ഞൻ രാജൻ സെഡ് വെള്ളിയാഴ്ച നെവാഡയിൽ നിന്നു പുറപ്പെടുവിച്ച പ്രസ്താവനയിൽ, വാണിജ്യപരമോ മറ്റെന്തെങ്കിലുമോ ആയ ആവശ്യത്തിനു ഹിന്ദു ദൈവങ്ങളുടെ പവിത്രമായ ചിത്രങ്ങളോ ശിൽപങ്ങളോ ബിംബങ്ങളോ ഉപയോഗിക്കുന്നത് ഹിന്ദുക്കളെ വേദനിപ്പിക്കുമെന്നു ചൂണ്ടിക്കാട്ടി. 

കാളിയെ ക്ഷേത്രങ്ങളിലും വീടുകളിലും ദൈവമായി ആരാധിക്കുന്നതാണെന്നു യൂണിവേഴ്സൽ സൊസൈറ്റി ഓഫ് ഹിന്ദുയിസം പ്രസിഡന്റായ സെഡ് ചൂണ്ടിക്കാട്ടി. മദ്യം വിൽക്കാൻ ഉപയോഗിക്കുന്നത് ശരിയല്ല. മാത്രമല്ല, ദേവിയെ മദ്യവുമായി ബന്ധപ്പെടുത്തുന്നത് അനാദരവാണ്‌. 

മദ്യശാലകൾ മതത്തെ വിൽപനച്ചരക്കാക്കരുത്. ദൈവ നിന്ദ കാട്ടാനും പാടില്ല. സമുദായത്തെ മുഴുവൻ അവഹേളിക്കലാണത്. 

ഹിന്ദു മതം ഏറ്റവും പ്രാചീനമാണെന്നു സെഡ് ചൂണ്ടിക്കാട്ടി. ലോകത്തു മൂന്നാം സ്ഥാനമുണ്ട്. 1.2 ബില്യൺ വിശ്വാസികളുണ്ട്. ധന്യമായ ആധ്യാത്മിക ചിന്താധാരകളുണ്ട്. അതിനെ തമാശയായി കാണരുത്. വിശ്വാസത്തിന്റെ പ്രതീകങ്ങളെ -- ചെറുതായാലും വലുതായാലും -- ദുരുപയോഗം ചെയ്യരുത്. 

Hindus offended by use of goddess Kali to sell mead 

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക