Image

ഞാൻ അറിഞ്ഞിരുന്ന അമേരിക്ക ! (ബി ജോൺ കുന്തറ)

Published on 13 February, 2023
ഞാൻ അറിഞ്ഞിരുന്ന അമേരിക്ക ! (ബി ജോൺ കുന്തറ)

1980 കളിലെ അമേരിക്ക അപ്രത്യക്ഷമാകുന്നു. നമ്മിൽ നിരവധി, ഒരു നല്ല ജീവിതം കെട്ടിപ്പടുക്കുന്നതിന്   ഇങ്ങോട്ട് കുടിയേറ്റം നടത്തിയവർ.  എന്നാൽ നമ്മുടെ സന്തതികളോ,  നൂറുശതമാനം അമേരിക്കൻ പൗരർ. ഈയൊരു കാരണം ഇതുപോലൊരു ലേഖനം എഴുതുവാൻ പ്രേരിപ്പിക്കുന്നു.
സത്യ സന്ധതയുടെ കാലം രാഷ്ട്രീയ,ഭരണ, സാമ്പത്തിക,സാമുദായിക തലങ്ങളിൽ നിന്നും പാടെ മറഞ്ഞിരിക്കുന്നു. വാഷിംഗ്‌ടൺ, ഗാന്ധിജി,മാർട്ടിൻ ലൂഥർ കിംഗ്  ഇവർ ഓർമ്മകളിൽ പോലുമില്ല. മാറ്റങ്ങൾ നമുക്കാർക്കും തടഞ്ഞുനിറുത്തുക അസാധ്യം. മനുഷ്യ കുല ഉന്നമനകൾക്ക് ഇത് പലപ്പോഴും ആവശ്യം.
 എന്നാൽ ഇപ്പോൾ നൈസര്‍ഗ്ഗികമായ മാറ്റങ്ങൾ അല്ല പലേ തലങ്ങളിൽ സംഭവിക്കുന്നത്. ചരിത്രങ്ങൾ തിരുത്തി എഴുതിയും, കൃത്രിമങ്ങൾ കാട്ടിയും ഭാവി തലമുറയെ വഴിതെറ്റിക്കുന്നു രൂപാന്തരപ്പെടുത്തുന്നു. ഇപ്പോൾ വിദ്യാഭ്യാസ പൊതു അരങ്ങുകളിൽ കേൾക്കുന്ന "വോക്ക്" C R T പോലുള്ള നവീന ചിന്തകൾ.
വാസ്തവത്തിൽ നാമിന്നൊരു വിചിത്രമായ ദൃഷ്ടാന്തമില്ലാത്ത അവസ്ഥയിൽ കൂടി നീങ്ങുന്നു. പാരമ്പര്യങ്ങൾക്ക് ഒരു പ്രാധാന്യതയും നൽകാതെ. മാറ്റങ്ങളെ ആർക്കും ചെറുത്തുനിൽക്കുവാൻ പറ്റില്ല പലപ്പോഴും ആവശ്യം. എന്നാൽ അവ സ്വാഭാവികമായിരിക്കണം. അടിച്ചേൽപ്പിക്കുന്ന മാറ്റങ്ങൾ ഉപകാരത്തിനുപരി അനര്‍ത്ഥമായി എന്നുവരും.
ഒട്ടുമുക്കാൽ ജീവജാലങ്ങളും ഈ ഭൂമിയിൽ ഉടലെടുത്തിരിക്കുന്നത് രണ്ടു വിവിധ ലൈംഗികത്വത്തിൽ മനുഷ്യൻ അതിനെ ആണ് പെണ്ണ് തരം തിരിച്ചിരിക്കുന്നു. കാലാന്തരത്തിൽ ഈ തരം തിരിവ് എന്തുകാരണത്താൽ എങ്ങിനെ മനുഷ്യനിൽ വ്യതിചലിച്ചു എന്നതിൽ വ്യക്തമാക്കുന്ന ഒരു ഉത്തരവുമില്ല.
കാലഘട്ടങ്ങൾ മാറുമ്പോൾ സദാചാരപരo, ആചാരമുറകള്‍ ഇവക്കെല്ലാം മാറ്റങ്ങൾ വരുന്നു ഒരു സംസ്കാരവും നിശ്ചലമായി നിന്നിട്ടില്ല. പാരമ്പര്യങ്ങൾ, രീതികൾ ഇവയോടുള്ള ജനതയുടെ ന്യായാനുസൃതമായ   എതിര്‍പ്പുകൾ വിജയിച്ചിട്ടുണ്ട്. അടിമത്തം, സ്ത്രീ സ്വാതന്ദ്ര്യം ഇതെല്ലം തെളിവുകൾ.
എന്താണ് ഒരു കുടുംബം? അച്ഛൻ,അമ്മ, മക്കൾ പരമ്പരാഗതമായി നിലനിന്നിരുന്ന ആയൊരു നിർവ്വചനം  ഇന്നിതാ മാറ്റത്തിലൂടെ. ഒന്നിനും സര്‍വ്വനാമം ആവശ്യമില്ല ഉപയോഗിച്ചാൽ അത് പലരെയും വേദനിപ്പിക്കും. ലിംഗ വ്യത്യാസം ഈ പുതിയ യുഗത്തിൽ ജീവശാസ്ത്രപരമല്ല . ഓരോ വ്യക്തിയുടെയും താൽക്കാലിക ശാരീരികാനുഭൂതി അടിസ്ഥാനപ്പെടുത്തി.
പ്രത്യുല്‍പാദനത്തിന് വിവാഹം ആവശ്യമില്ല അത് പ്രകർതി നിയമം. എന്നാൽ രണ്ടു ഒരേ ലിംഗങ്ങൾ പ്രത്യുല്‍പാദനത്തിന് പ്രാപ്‌തരോ എന്നത് നമുക്കു തീരുമാനിക്കുവാൻ പറ്റുമോ? ഇന്നത്തെ വിദ്യാഭ്യാസ വേദികളിൽ പ്രകർതി നിയമങ്ങൾക്ക് കാര്യമായ സ്ഥാനമില്ല.പ്രാഥമിക വിദ്യാഭ്യാസം മുതൽ കുട്ടികളിൽ തങ്ങളുടെ ലിംഗ വ്യത്യാസത്തിൽ സംശയം ഉദിപ്പിക്കുന്ന പാഠ്യ രീതികൾ.
പൂര്‍വ്വകാലം പരിശോധിച്ചാൽ അമേരിക്ക നിരവധി സന്തതിയ പാതകളിൽ കൂടി സഞ്ചരിച്ചിട്ടുണ്ട്. അമേരിക്കൻ ഭരണഘടന എല്ലാവർക്കും ഒരു നല്ല ജീവിതത്തിനുള്ള ഉദ്യമനം വാഗ്ദാനം ചെയ്യുന്നുണ്ട് അതുപോലതന്നെ തുല്യ  അവകാശങ്ങളും.
എന്നാൽ അവകാശങ്ങളുടെ വെളിച്ചത്തിൽ ആരുടെയും സങ്കുചിത ചിന്തകളും ജീവിത രീതികളും മറ്റുള്ളവർ സാധാരണ രീതികൾ ആയിക്കാണണം അംഗീകരിക്കണം എന്നെല്ലാം വാശിപിടിക്കരുത്. പലതും പലരുടെയും കിടപ്പു മുറികളിൽ ഒതുങ്ങി നിൽക്കുന്നതല്ലെ സഭ്യത? രാഷ്ട്രീയക്കാരും അവരുടെ താൽക്കാലിക ലാഭങ്ങൾക്ക് ഇതുപോലുള്ള വ്യതിചലനം പ്രോത്സാഹിപ്പിക്കുന്നു.
കുടുംബ വ്യവസ്ഥിതികൾ ഏതൊരു സമൂഗത്തിൻറ്റെയും കെട്ടുറപ്പിനും നിലനിൽപ്പിനും ആവശ്യം. നാമാരും ഒറ്റപ്പെട്ടല്ല ജീവിക്കുന്നത് ആധുനിക യുഗത്തിൽ ദ്യനന്ദിന പരസ്പര സമ്പർഗം ഒഴിവാക്കുവാൻ പറ്റാത്തത് .ഇവിടാണ് പെരുമാറ്റച്ചട്ടങ്ങളുടെ ആവശ്യകത അച്ചടക്കം ജന്മസിദ്ധമല്ല കുടുംബങ്ങളിൽ തുടങ്ങണം.
കുടുംബ വ്യവസ്ഥിതികൾ തകർക്കപ്പെടുമ്പോൾ അക്കൂടെ ഒരു വ്യക്തിയുടെ   മനുഷ്യത്വവും നഷ്ടപ്പെട്ടു എന്നുവരും. സാമാന്യ മര്യാദകളും പരസ്പര ബഹുമാനവും പേടിക്കേണ്ടത് കുടുംബത്തിൽ നിന്നും വഴിയരുകിൽ കിട്ടില്ല. ജോലിത്തിരക്ക് എന്ന കാരണം കാട്ടി മക്കളെ ശ്രദ്ധിക്കാത്ത നിരവധിയെയും കാണാം

കുറ്റവും ശിക്ഷയും ആദിമ കാലങ്ങൾ മുതൽ ഒരു സമൂഗത്തിൻറ്റെ നന്മക്കായി പരിപാലിച്ചു പോന്നിരുന്നു. നിയമങ്ങളും നിയമ പാലകരും നിരവധി പരിണാമ ദിശകൾ നേരിട്ടു നേരിടുന്നു. മൃഗീയമായ ശിഷാരീതികളിൽ നിന്നും പൊതുവെ ഒട്ടനവധി രാജ്യങ്ങൾ മാറിയിരിക്കുന്നു.

ഒരു ക്രമപ്രകാര സാമൂഗിക വ്യവസ്ഥിതി ആവിഷ്കരിക്കുന്ന കാര്യത്തിൽ അമേരിക്ക ഇന്ന് പുറകിൽ. ഓരോ ദിനവും കേൾക്കുന്നു കാണുന്നു അനാവശ്യ നരഹത്യകൾ, വസ്തു നാശം പ്രധാനമായും വൻ നഗരങ്ങളിൽ. പലേ രീതികളിലും മാനുഷികത അപ്രത്യക്ഷമാകുന്നോ എന്നതോന്നൽ. മനോരോഗം ബാധിച്ച ഒരു തലമുറയെ ഇവിടെ വാർത്തെടുക്കപ്പെടുന്നോ എന്നും ചോദ്യം. പലപ്പോഴും നിയമപാലകരുo വഴിതെറ്റി പോകുന്നു.  

മാറ്റങ്ങൾ മാറ്റങ്ങൾക്കു വേണ്ടി മാത്രം ആകരുത് കൂടാതെ സ്വാഭാവികവും ആകണം മനുഷ്യ ബന്ധങ്ങളെ ജീവിത രീതികളെ പരിഭോഷിപ്പിക്കുന്നതിനായിരിക്കണം. അല്ലാതെ സങ്കുചിത താൽപ്പര്യങ്ങൾ കെട്ടിച്ചമക്കുന്നതിന് പരസ്പരം മത്സരിക്കുന്ന വിഭാഗങ്ങളെ ശ്രിഷ്ട്ടിക്കുന്നതിൽ ആകരുത്.

# B John Kunthara article

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക