ഇന്ന് അമേരിക്കയിൽ പ്രെസിഡൻറ്റ്സ് ഡേ വരുന്ന പ്രസിഡൻറ്റ് തിരഞ്ഞെടുപ്പിന് തുടക്കം ഇട്ടിരിക്കുന്നു
തിരഞ്ഞെടുപ്പുകളുടെ സത്യസന്ധത, സുതാര്യത എല്ലാ ജനാതിപത്യ രാജ്യങ്ങളിലും ഇല്ലാതായിരിക്കുന്നു. ഇന്ന് കാണുന്നത് പൊതുജനത്തെ കബളിപ്പിച്ചു ഏതുവിധേയനയും അധികാരത്തിൽ എത്തുക .തിരഞ്ഞെടുപ്പു പ്രചാരണം സ്ഥാനാർഥികളിൽ നിന്നും കൈകാര്യക്കാരിലേയ്ക്കും, വോട്ട് കൊയ്‌ത്തുകാരിലേയ്ക്കും മാറിയിരിക്കുന്നു.
എല്ലാ ജനാതിപത്യ രാജ്യങ്ങളിലെയും രാഷ്ട്രീയ തിരഞ്ഞെടുപ്പുകളും അതിനായി ചിലവഴിക്കുന്ന പണവും സമയവും പരിശോധിച്ചാൽ കാണുവാൻ പറ്റും അമേരിക്ക മുന്നിൽ എന്നുമാത്രമല്ല താരതമ്യ പ്പെടുത്തുവാൻ മറ്റൊരു രാജ്യവുമില്ല.
ഭരണഘടന, കേന്ദ്രഭരണപരമായ തിരഞ്ഞെടുപ്പുകൾക്ക് ഒരു മാർഗ്ഗ ദർശനം നൽകുന്നുണ്ട് എന്നതിൽ കവിഞ്ഞു പ്രാദേശിക തിരഞ്ഞെടുപ്പുകൾ, രീതികൾ എല്ലാം ഓരോ സംസ്ഥാനത്തിനും വിട്ടുകൊടുത്തിരിക്കുന്നു. ഇപ്പോൾ കാണുന്ന അവസ്ഥയിൽ നിരവധി സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പുകളെ വളരെ ലാഘവത്തിൽ കാണുന്നു നിയമങ്ങൾ നിർമ്മിക്കുന്നു.
മറ്റൊരു ജനാതിപത്യ രാജ്യത്തും കാണാത്ത നിയമങ്ങൾ രീതികൾ. ഉദാഹരണം, നിരവധി ദിനങ്ങൾ നീണ്ടുനിൽക്കുന്ന വോട്ടിങ്, തപാൽ വോട്ടുകൾ എല്ലാവർക്കും, പൗരത്വം ഒരു വിഷയമല്ല, ദിനങ്ങൾ നീണ്ടുനിൽക്കുന്ന വോട്ടെണ്ണൽ പിന്നീട് കോടതി കയറ്റം.
ലേഖകൻ, പലതവണ ഇന്ത്യയിൽ നടക്കുന്ന തിരഞ്ഞെടുപ്പു കണ്ടിട്ടുണ്ട്. ഒന്നാമത്, തിരഞ്ഞെടുപ്പുകൾ നിയന്ധ്രിക്കുന്നത് കേന്ദ്ര ഭരണം ചുമതലപ്പെടുത്തിയിട്ടുള്ള അധികാരികൾ.തിരഞ്ഞെടുപ്പു കേന്ദ്രത്തിനു മുന്നിൽ തോക്കു ധാരികളായ പോലീസുകാർ, വേണ്ട തിരിച്ചറിയൽ രേഖകൾ ഇല്ലാതെ ഒരാളെപ്പോലും കവാടം കടക്കുന്നതിന് അനുവദിക്കില്ല അതുപോലതന്നെ സമയ ക്ലിപ്പദയും സുരക്ഷയും.തപാൽ വോട്ടുകൾ സാധാരണ ജനത ചിന്തിക്കയേ വേണ്ട. അംഗ വൈകല്യം ഉള്ളവരെപ്പോലും എടുത്തുകൊണ്ടു വോട്ടിങ് ബൂത്തുകളിൽ എത്തിക്കും. അമേരിക്കയിൽ കാണുന്നമാതിരി ഒരു കുത്തഴിഞ്ഞ തിരഞ്ഞെടുപ്പു രീതി ഇവിടല്ലാതെ മറ്റൊരു ജനാതിപത്യ രാജ്യത്തും കാണില്ല.
കഴിഞ്ഞ നവംബറിൽ പ്രസിഡൻറ്റ് തിരഞ്ഞെടുപ്പു മാറ്റി വ്യയ്ച്ചാൽ മറ്റെല്ലാതലങ്ങളിൽ രാജ്യാന്തര തരത്തിൽ ഒരു തിരഞ്ഞെടുപ്പു കഴിഞ്ഞു. പുതുവർഷം ആരംഭിക്കുന്നതിനു മുന്നേതന്നെ പലരും 2024 തിരഞ്ഞെടുപ്പിനായി ഒരുക്കം തുടങ്ങിയിരിക്കുന്നു.
തിരഞ്ഞെടുപ്പ് നിരീക്ഷകർ ഇപ്പോൾ പ്രവചിക്കുന്നു ഇരു രാഷ്ട്രീയ പാർട്ടികളും ചേർന്ന് അഞ്ചു ബില്യൺ ഡോളറിലേറെ 2024 ൽ നടക്കുവാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ചിലവഴിക്കുമെന്ന്. ഇവിടെ, പ്രൈമറി സമയം സ്ഥാനാർത്ഥികൾ മുടക്കുന്ന പണം കൂട്ടിയിട്ടില്ല. ഈ പണം ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് നാലു വർഷ കോളേജ് പഠനം സമ്മാനമായി നൽകുന്നതിന്ഉതകും. സൗജന്യമായി വിദ്യാഭ്യാസം നല്കണം എന്ന് ആക്രോശിക്കുന്നവരാണ് ഈ പണം ചിലവഴിക്കുന്നത് .
ഈ സമയം ഡെമോക്രാറ്റ് പാർട്ടിയിൽ നിന്നും പ്രസിഡൻറ്റ് ബൈഡൻ മാത്രമെ ഒരു സ്ഥാനാർത്ഥി ആയി കാണുന്നുള്ളൂ. റിപ്പബ്ലിക്കൻ ഭാഗത്തുനിന്നും പ്രഖ്യാപിതമായി രണ്ടു സ്ഥാനാർത്ഥികൾ ഡൊണാൾഡ് ട്രംപ് രണ്ടാമത് നിക്കി ഹേലി.
സാധാരണ നിലവിലുള്ള പ്രസിഡൻറ്റിനെ ആപാർട്ടിയിൽനിന്നുo ആരും വെല്ലുവിളിക്കാറില്ല അഥവാ സ്വയം പിന്മാറുന്നില്ല എങ്കിൽ. റിപ്പബ്ലിക്കൻ വേദിയിൽ താമസിയാതെ ഏതാനും പേരുകൾകൂടി ചേർക്കപ്പെടും എന്നതിൽ സംശയമില്ല.
ഇപ്പോൾ പൊതുവെ കേൾക്കുന്ന പേരുകൾ ഫ്ലോറിഡ ഗോവർണർ ഡിസൻറ്റിസ്, സെനറ്റർ ടിം സ്കോട്ട്, മൈക്ക് പെൻൻസ് എന്നിവർ. സെപ്റ്റംബർ മാസത്തോടെ തിരഞ്ഞെടുപ്പ് ഗൗരവമായി എടുക്കുന്ന സ്ഥാനാർത്ഥികൾ വേദിയിൽ എത്തിയിരിക്കും കാരണം പണപ്പിരിവ് ശക്തമാക്കണമെങ്കിൽ ഇതാവശ്യം .
സാധ്യത കാണുന്ന മത്സരാർത്ഥികളുടെ പേഴ്സ് പരിശോധിച്ചാൽ ബൈഡൻ മുന്നിൽ പുറകെ ട്രംപ്. പിന്നുള്ളവരാരും, ഒരു വൻതുക മുടക്കുന്നതിന് സ്വയമെ സാമ്പത്തിക ശേഷി ഉള്ളവരല്ല.താമസിയാതെ സങ്കുചിത മനസ്തരായ വ്യക്തികൾ സ്ഥാപനങ്ങൾ പലേ രൂപങ്ങളിൽ പേരുകളിൽ വൻ പണച്ചാക്കുകൾ രംഗത്തു പ്രവേശിക്കും അവർക്കു നന്നായി തോന്നുന്ന സ്ഥാനാർത്ഥിയെ സഹായിക്കുന്നതിന്.
സാധാരണ തിരശീലക്കു പിന്നിൽ കളിക്കുന്ന വൻ ശക്തികൾ ആരെല്ലാം എന്നു പരിശോധിക്കാം തൊഴിലാളി സംഘടനകൾ . N R A , ജോർജ് സൊറോസ്, കൊച്ഛ് സഹോദരർ, N A A C P, നിരവധി മത ഗ്രൂപ്പുകൾ ഇങ്ങനെ പോകുന്നു ആ പട്ടിക.
2024 ഫെബ്രുവരി മാസം പ്രൈമറി എന്ന മുഖ്യ സ്ഥാനാർഥി നിർണയ പോരുകൾ തുടങ്ങും. ഇതിനു മുന്നോടിയായി ഡിബേറ്റുകളുടെ ഒരു ഘോഷയാത്ര കാണും ഇത്തവണ അത് റിപ്പബ്ലിക്കൻ പാർട്ടിയിൽ ഒതുങ്ങി നിൽക്കും. കാരണം ഡെമോക്രാറ്റ് പാർട്ടിയിൽ നിന്നും നിലവിലുള്ള പ്രസിഡൻറ്റ് ബൈഡൻ കളത്തിൽ ഉണ്ടെങ്കിൽ പിന്നാരും എതിർക്കുവാൻ എത്തില്ല.
പ്രൈമറി തിരഞ്ഞെടുപ്പ് ഭരണഘടന അനുശാസിക്കുന്നതല്ല ഇത് പാർട്ടികൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു നല്ല സമ്പ്രദായം അമേരിക്കൻ രാഷ്ട്രീയത്തിൽ കാണുന്നത് പാർട്ടി നേതാക്കൾ സ്ഥാനാർത്ഥികളെ തീരുമാനിക്കില്ല. പാർട്ടിയിൽ അംഗത്വം ആവശ്യമില്ല ആർക്കുവേണമെങ്കിലും ഏതു സ്ഥാനത്തേക്കും മത്സരിക്കാം ഭരണ ഘടന അനുശാസിക്കുന്ന നിയമങ്ങളുടെ വെളിച്ചത്തിൽ.
കാലങ്ങളായി ന്യൂ ഹാംഷെയർ, അയോവ എന്നീ സംസ്ഥാങ്ങൾ പ്രൈമറി തിരഞ്ഞെടുപ്പുകൾക്ക് തുടക്കമിടുന്നു. പിന്നീടത് മറ്റു സംസ്ഥാങ്ങളിലേയ്ക് നീങ്ങുന്നു. ഒരു പൊതു തിരഞ്ഞെടുപ്പു പോലെ പൊതുജനം ഈ തിരഞ്ഞെടുപ്പുകൾക്ക് പ്രാധാന്യത നൽകുന്നില്ല പാർട്ടി വിശ്വാസികളും പ്രത്യേക താൽപ്പര്യ ഗ്രൂപ്പുകളും ഇവിടെ വിജയികളെ സൃഷ്ടിക്കുന്നു. ഓരോ സംസ്ഥാനത്തിൽ നിന്നും മത്സരിക്കുന്നവർക്ക് എത്ര ഡെലിഗേറ്റ്സ് കിട്ടുന്നു അത് വോട്ടുകളുടെ എണ്ണം അനുസരിച്. ആർക്ക് ഏറ്റവും കൂടുതൽ നിയോജിതരെ കിട്ടുന്നു ആയാൾ ആയിരിക്കും പാർട്ടി സ്ഥാനാർത്ഥി .
ജൂൺ മാസത്തിനു മുൻപായി എല്ലാ പ്രൈമറി തിരഞ്ഞെടുപ്പുകളും കഴിഞ്ഞിരിക്കും. ഇരുപാർട്ടികൾക്കും വ്യക്തമായി ഒരാൾ മത്സര വേദിയിൽ കാണും. പിന്നീട്ട് ഓരോ പാർട്ടിയുടെയും മഹാ സമ്മേളനം. ഇതിൽ നേരത്തെ തിരഞ്ഞെടുക്കപ്പെട്ട നിയോജിതർ ഓരോ സംസ്ഥാന അടിസ്ഥാനത്തിൽ അവരുടെ വോട്ടുകൾ ആർക്കെന്ന് പ്രഖ്യാപിക്കുന്നു ഇതൊരു ചടങ്ങുമാത്രം.
ഇരു പാർട്ടികൾക്കും വ്യക്തമായി ഓരോ സ്ഥാനാർത്ഥി അരങ്ങിലായി അയാൾ കൂടെ ഉപരാഷ്‌ട്രപതി പദവിയിൽ ആരു കൂടെ മത്സരിക്കുന്നു എന്നു തീരുമാനിക്കുന്നു .ഓഗസ്റ്റ് മുതൽ തിരഞ്ഞെടുപ്പിന് ചൂടു വർദ്ധിക്കും. പിന്നീട് ഡിബേറ്റ് കാലം. അത് ഒക്ടോബർ വരെ നീണ്ടു എന്നുവരും.നവംബർ രണ്ടാം ചൊവാഴ്ച തിരഞ്ഞെടുപ്പും.
ഈ യുഗത്തിൽ ഒരു പ്രധാന തിരഞ്ഞെടുപ്പും ഇരു സ്ഥാനാർത്ഥിയുടെ മാത്രം പ്രവർത്തനംകൊണ്ടുവിജയവുംപരാജയവുംതീരുമാനിക്കുന്നില്ല.എല്ലാത്തിൻറ്റേയും പിന്നിൽ നിരവധി പ്രതിഫലം ലഭിക്കുന്ന വ്യക്തികൾ പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നു പലേ പേരുകളിൽ. അവയിൽ ഒന്ന്, എതിരാളി ഗവേഷണംസൂക്ഷ്‌മ നിരീക്ഷണം ചുരുക്കത്തിൽ പിൻ കാലങ്ങളിലെ ഒരു വ്യക്തിയുടെ ജീവിതം സൂഷ്മമായി പഠിക്കുക തെറ്റുകൾ കണ്ടുപിടിക്കുക പ്രചരിപ്പിക്കുക.
ചെളി കണ്ടില്ല എങ്കിൽ അത് കൃത്രിതമായി നിർമ്മിക്കുക വാരി എറിയുക ഇതിനു സഹായ ഹസ്തവുമായി നിരവധി മാധ്യമങ്ങൾ കൂടാതെ സോഷ്യൽ മീഡിയ . മാധ്യമങ്ങളുടെ നിഷ്‌പക്ഷത പണ്ടേ നശിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പുകാലം മാധ്യമങ്ങളുടെ കൊയ്‌ത്തുകാലം കൂടിയാണ്. പരസ്യങ്ങളിൽ ആത്മാർഥത ഉണ്ടോഎന്ന് ഇവർക്ക് പരിശോധിക്കേണ്ടല്ലോ.
സോക്രടീസ്, പ്ലേറ്റോ എന്നിവരുടെ സമയം ഏതൻസിലെ തെരുവീഥികളിൽ ജന്മമെടുത്ത ജനാതിപത്യ ഭരണ സംബ്രദായം ഇന്ന് പലേ പേരുകളിൽ രീതികളിൽ നിരവധി രാജ്യങ്ങളിൽ നടമാടുന്നു .ഇതൊരു കളങ്കരഹിത നടപടിക്രമം അല്ലെങ്കിലും മറ്റെല്ലാത്തിനേക്കാൾ മെച്ചമേറിയതെന്ന് ചർച്ചിൽ നിർവചിച്ചത് ആവർത്തിക്കുന്നു.
# America and Elections article