Image

പുടിന്റെ യുദ്ധം, ഒന്നാം വാര്‍ഷികം (ലേഖനം: സാം നിലമ്പള്ളില്‍)

Published on 27 February, 2023
പുടിന്റെ യുദ്ധം, ഒന്നാം വാര്‍ഷികം (ലേഖനം: സാം നിലമ്പള്ളില്‍)

ഏതാനും ദിവസങ്ങള്‍കൊണ്ട് അല്ലെങ്കില്‍ ഒന്നോരണ്ടോ ആഴ്ച്ചകള്‍കൊണ്ട് യുക്രേനെന്ന സ്വതന്ത്രരാജ്യത്തെ കീഴ്‌പെടുത്തി റഷ്യയുടെ പാവഗവണ്മെന്റിനെ അവിടെസ്ഥാപിക്കാമെന്ന് സ്വപ്നംകണ്ട് അധിനിവേശംതുടങ്ങിയ പുടിന്‍ ഇപ്പോള്‍  തന്റെ അതിക്രമത്തിന്റെ  ആനിവേഴ്‌സറി ആഘോഷിക്കയാണ്. ലോകത്തിലെ രണ്ടാം സൈനികശക്തിയായ റഷ്യക്കുമുന്‍പില്‍ പിടിച്ചുനില്‍കാന്‍ യുക്രേന് പഴയ സോവ്യറ്റ് കാലഘട്ടത്തിലെ കുറെ പഴഞ്ചന്‍ തോക്കുകളും ടാങ്കുകളും മാത്രമെ ഉണ്ടായിരുന്നുള്ളു. അയല്‍രാജ്യത്തെ ആക്രമിക്കാന്‍ പുടിന്‍ കണ്ടെത്തിയ ന്യായങ്ങള്‍ നമ്മള്‍ ഒന്നാംക്‌ളാസ്സില്‍ പഠിച്ച ചെന്നയയുടെയും ആട്ടിന്‍കുട്ടിയുടെയും കഥയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. രണ്ടാം സൈനികശക്തിയുടെ കയ്യിലിപ്പോള്‍ കുറെ അണുവായുധങ്ങളൊഴിച്ച് ഒരു തോക്കുപോലുമില്ല. അതാണെങ്കില്‍ ശത്രുവിനെതിരെ പ്രയോഗിക്കാനും വയ്യ. ചൈനയും ഇറാനും സഹായിച്ചില്ലെങ്കില്‍ ഒരടി മുമ്പോട്ടുവെയ്ക്കാന്‍ പുടിനാകില്ല.

റഷ്യന്‍ടാങ്കുകള്‍ യുക്രേനിലേക്ക് ഇരച്ചുകയറിയപ്പോള്‍ സെലന്‍സ്‌കി തന്റെ നാട്ടുകാരോട് പറഞ്ഞത് ഒഴിഞ്ഞ ബിയര്‍കുപ്പികളില്‍ പെട്രോള്‍നിറച്ച് അവയുടെനേരെ എറിയാനാണ്. തുടര്‍ച്ചയായ ബോംബിങ്ങിലും മിസൈല്‍ വര്‍ഷത്തിലും പകച്ചുപോയ ജനം കയ്യില്‍കിട്ടിയതും വാരിയെടുത്ത് അയല്‍രാജ്യങ്ങളിലേക്ക് പാലായനംചെയ്തു. ഒരുകോടിയില്‍പരം യുക്രേന്‍കാരാണ് പോളണ്ടിലേക്കും ഹങ്കറിയിലേക്കും അഭയാര്‍ഥികളായി പോയത്. നേറ്റോ രാജ്യങ്ങളില്‍നിന്നും അമേരിക്കയില്‍നിന്നും ആയുധങ്ങള്‍ സെലന്‍സ്‌കിയുടെ പോരാളികള്‍ക്ക് കിട്ടിയപ്പോള്‍ മുതലാണ് അവരുടെ ചെറുത്തുനില്‍പ് ആരംഭിക്കുന്നത്. അതോടുകൂടി റഷ്യന്‍സേനയുടെ മുന്നേറ്റം നിലച്ചു. റഷ്യ പിടിച്ചെടുത്ത ഗ്രാമങ്ങളും പട്ടണങ്ങളും യുക്രേന്‍സേന തിരിച്ചുപിടിക്കുന്നത് ലോകം അത്ഭുതത്തോടെ നോക്കിനിന്നു. ലോകശക്തി പിന്നോട്ടോടുന്ന കാഴ്ച്ച രസാവഹമായി തോന്നി.

യുദ്ധം ഈരണ്ടുരാജ്യങ്ങളെ മാത്രമല്ല ദുരിതത്തിലാക്കിയത്. ആഫ്രിക്കയിലെയും ഏഷ്യയിലെയും ദരിദ്രരാജ്യങ്ങളില്‍ ആഹാരത്തിനും ഇന്ധനത്തിനും ബുദ്ധിമുട്ടനുഭവിച്ചു. ലോക സബത്ത്‌വ്യവസ്ഥതന്നെ തകിടം മറിഞ്ഞു. സമ്പന്ന രാജ്യങ്ങള്‍വരെ ബുദ്ധിമുട്ടിലായി. ഇവിടങ്ങളിലൊക്കെ പ്രധാന ആഹാരമായ ഗോതമ്പിന് ദൗര്‍ലഭ്യം അനുഭവപ്പെട്ടു. അല്‍പമെങ്കിലും പിടിച്ചുനിന്നത് അമേരിക്കയും ഇന്‍ഡ്യയുമാണ്. എന്നാല്‍ അവിടങ്ങളിലും സാധനങ്ങുടെ വില കുതിച്ചുയരുന്ന കാഴ്ച്ചയാണ്. 

(ആട്ടമാവ് 20 പൗണ്ടിന്റെ ബാഗിന് 15 ഡോളര്‍ വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇന്‍ഡ്യന്‍ സ്റ്റോറില്‍ 80 ഡോളര്‍ വിലകണ്ട് തലയില്‍ കൈവച്ചുപോയി.)

പുടിന്റെ യുദ്ധം ലോകത്തെയാകെ കഷ്ടത്തിലാക്കി. ഇനിയും യുദ്ധംചെയ്യാനാണ് പുടിന്റെ ഭാവമെങ്കില്‍ ലോകത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. റഷ്യന്‍പട്ടാളക്കാര്‍ക്ക് അറിയില്ല തങ്ങള്‍ എന്തിനുവേണ്ടിയാണ് യുദ്ധംചെയ്യുന്നതെന്ന്. അതുകൊണ്ട് എതിരാളിയുടെ മുന്‍പില്‍ വിരിമാറുകാട്ടാന്‍ അവര്‍ക്ക് താത്പര്യമില്ല. റഷ്യന്‍സേന തോറ്റുപിന്മാറുന്നത് അതുകൊണ്ടാണ്. ഇത് റഷ്യയുടെ യുദ്ധമല്ലെന്നും പുടിന്റെ ആത്മാഭിമാനത്തിന്റേതാണന്നും അവര്‍ക്കറിയാം. പുടിനുവേണ്ടി ജീവന്‍ ബലികഴിക്കാന്‍ അവര്‍ക്ക് ആവേശമില്ല.  

കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത പരുവത്തിലാണ് പുടിന്‍. യുദ്ധം ഏകപക്ഷീയമായിട്ട് നിറുത്തിയാല്‍ അയാളുടെ കസേരതെറിക്കും. നിരപരാധികളെ കൊന്നൊടുക്കിയതിന് വിചാരണ നേരിടേണ്ടിവരും. ശിഷ്ടകാലം ജയില്‍വാസം അനുഭവിക്കേണ്ടിവരും. ഇപ്പോള്‍ ഇയാള്‍ യുദ്ധംചെയ്യുന്നത് യുക്രേനിലെ സാധിരണക്കാരായ പൗരന്മാരുടെ നേരെയാണ്. മിസൈല്‍വര്‍ഷം നടത്തി യുക്രേനിലെ ഇന്‍ഫ്രാസ്രക്ച്ചറുകള്‍ നശിപ്പിക്കുന്നു. അതിന് സഹായകമായി ഇറാന്റെയും ഉത്തരകൊറിയയുടെയും ട്രോണുകളും മറ്റായുധങ്ങളും ഉപയോഗിക്കുന്നു. ചൈന ആയുധങ്ങള്‍ നല്‍കുന്നില്ലെന്ന് പറയുന്നുണ്ടെങ്കിലും വിശ്വസനീയമല്ല അവരുടെ വാക്കുകള്‍. എന്ത് നെറികെട്ട പ്രവര്‍ത്തികള്‍  ചെയ്യാനും അവരെപ്പോലെ വിദഗ്ധരായവര്‍ ലോകത്തില്ല.

ഇന്‍ഡ്യയുടെ നിഷ്പക്ഷനയം പരിപൂര്‍ണമായി ശരിയല്ലെങ്കിലും ആപത്ഘട്ടങ്ങളില്‍ സഹായിച്ച റഷ്യക്കെതിരെ നിലകൊള്ളാന്‍ നമുക്കാവില്ല. മറ്റൊരുവിധത്തില്‍ നോക്കിയാല്‍ റഷ്യയുടെ യുദ്ധം മുതലെടുത്തത് ഇന്‍ഡ്യയാണ്. റഷ്യന്‍ ഓയില്‍ 30 ശതമാനം കിഴിവില്‍വാങ്ങുന്നതുകൊണ്ട് പെട്രോള്‍വില അമിതമായി കൂടതിരിക്കാന്‍ ഇടയാകുന്നു. തന്നെയുമല്ല ഇങ്ങനെവാങ്ങുന്ന ക്രൂഡോയില്‍ ശുദ്ധീകരിച്ച് അന്യരാജ്യങ്ങള്‍ക്കുവിറ്റ് ഡോളറും സമ്പാതിക്കുന്നു. യുദ്ധംകൊണ്ട് ഇന്‍ഡ്യക്ക് നേട്ടമുണ്ടെങ്കിലും ഈ അനാവശ്യയുദ്ധം എത്രയുംപെട്ടന്ന് അവസാനിക്കട്ടെയെന്ന് ആശിക്കാം.

സാം നിലമ്പള്ളില്‍
samnilampallil@gmail.com.

#Ukraine war 1st anniversary

Join WhatsApp News
Jayan varghese 2023-02-27 12:46:51
ഇരിക്കുന്ന കൊമ്പുകൾ മുറിക്കുന്നവരേ, ളനിയെവിടെ സ്വപ്‌നങ്ങൾ കൂടു കൂട്ടും, ഈ മനോജ്ഞമാം ഭൂമിയിൽ വിടരുവാൻ ഇനിയും വിഭാതങ്ങൾ കാത്ത് നിൽക്കെ ? Jayan Varghese
വിദ്യാധരൻ 2023-02-27 17:00:23
സ്വപ്നങ്ങൾ ഇല്ലാത്തോരാണ് ഞങ്ങൾ കൊമ്പും ( ആന) മരങ്ങളും വെട്ടി വിറ്റും തറവാട് മാന്തി (മണലും ) വിറ്റു ഞങ്ങൾ ഇവിടെ കുളമാക്കും നിങ്ങൾക്കെന്നാ ? വിദ്യാധരൻ
Ninan Mathullah 2023-02-27 17:03:46
This is a quote. 'President Putin has also attributed Russia’s economic resilience to the country’s strong agricultural sector'. On the other hand the short sighted Central government of India is hurting the agricultural sector at the expense to enrich rich business people.
Sam 2023-02-27 19:29:06
Are you a Communist, Mr. Ninan? I know you are a big fan of Putin. But you don't know what is going on in India. Indian Economy is growing fast due to contribution of business people. They are the backbone of every country's growth. As you are a religious man , you cannot worship Putin the Devil. I am glad to know that Vidyadharan is still alive.
Mr. Prudent. 2023-02-27 22:53:58
90% of weapons used by Indian Army and Airforce are from Rushia. In order to make it work, they have to get the parts from Rushia and now it is hard too. They don't have parts and that is why they are abandoning their tanks in Ukraine. Adn the smart Ukraine people are coming up with ideas to use abandoned Rushaan tanks against them. India cannot win any war with any of these weapons, but Mody is stuck with it. As soon as the war is over India must replace all the weapons with US made modern weapon. So, your observation that India is obliged to Rushia for their support is incorrect. This cannot be resolved with Yoga practicing. We need leaders with vision and education. It is time to throw all these 'Kishangan Kishavans' into dumpster and you can also jump into it. Three people I have observed writing this kind of articles are . They are still listening to Fox. Fox will pretty soon will be shut down. Rober Murdoch admitted in the court that their people were lying all the time about election caused insurrection. Before you write, you should disavow your connection to Trump and Fox. If he was the President Rushia would have won, the war by this time. Kudos to most hated President by MAGA Republicans. There is no reason to get pissed off by my writing. It will only stir up the shit inside you and vomit it on these pages. You understand it boys.
Mr. Prudent 2023-02-27 23:19:51
Indian economy is growing in Delhi and the poor in India never get a share of it. You go to Delhi and check into a 5-star hotel and look around and everything is glittering. Why are getting mad at people when they disagree with you. Be a man Sam. Your brain stopped functioning and you blame other old people kizhangan Kilavan . Modi is a Hindu Nationalist and no vision. Let him go and practice pathmaaasana . Are into you connected to Putin through Trump? Why are you blaming Ninan?
Atheist 2023-02-27 23:47:37
‘FAKE NEWS!’ Trump Trashes Fox News For ‘Promoting Ron DeSanctis So Hard,’ Pushes for Alternative Network. DeSanctis was his little boy now trying to kick the Dady liar out. It is sad that none of the Republican brain works. It is taken over by Marjorie Taylor. Our grand pa is going rule 4 more years. American Hindus are gatherings under Unni Mukundan, and they think he is the incarnation of Krishana.
Breaking News 2023-02-27 23:33:29
In one stunning revelation, Rupert Murdoch, the CEO and chairman of Fox Corporation, replied in an email to former House Speaker and Fox Corp. board member Paul Ryan that veteran host Sean Hannity “has been privately disgusted by Trump for weeks.” The exchange regarded Trump’s spreading of election lies following his November 2020 defeat to Joe Biden. The voting technology company is suing Fox News, alleging the network knowingly aired election lies and conspiracy theories about the 2020 presidential election — falsely implicating Dominion. “Executives at all levels of Fox — both (Fox News Network) and (Fox Corporation) — knowingly opened Fox’s airwaves to false conspiracy theories about Dominion,” Dominion wrote in the unsealed filing Monday. The filing details internal discussions regarding election conspiracy theories being discussed at the highest level of the network: On January 12, Ryan discussed with Rupert and Lachlan an article called “The Alternate Reality Machine” about how “the right-wing media ecosystem created an alternative reality for those who had come to rely on its outlets for news” and were the “enablers” of January 6. Ex.620, Ryan 331:18-334:4; Ex.666. Ryan believed that “some high percentage of Americans” thought the election was stolen “because they got a diet of information telling them the election was stolen from what they believe were credible sources.” Ex.620, Ryan
Ninan Mathullah 2023-02-28 12:59:59
Quote from Sam, "Are you a Communist, Mr. Ninan?" Same question a BJP lady from Gujarat asked me. Context was when she said one must see the development in Gujarat. I replied that the development in Gujarat is due to Modi government sending money to Gujarat and that other states deserve. Kerala is not getting its fair share. Her reply was that Kerala is communist that is why not getting money. I asked is not communists also human beings. She had no reply. We need to look at people based not on religion, race or party but their actions. Quote. "I know you are a big fan of Putin". Sam sometimes write as all knowing that only helps to mislead readers. Here he is putting words in my mouth by calling me Putin fan. Do you call Trump as a Putin fan? He supported Putin. Putin is very popular in Russia as he loves his people. If Ukraine or US had given word that they will not join NATO this war wouldn't have happened. Just as we have security threats, they also have security threats. NATO encircling Russia is a threat for that country. Same thing that Trump said. Quote, "But you don't know what is going on in India. Indian Economy is growing fast due to contribution of business people". That is the reason Indian youth trying to leave India. What you said is propaganda only. Quote, "They are the backbone of every country's growth" Business class is important for any country. But there must be checks and balances. Business class shouldn't be allowed to exploit ordinary people. That is happening in India. Money is accumulating in the hands of a few. USA learned a lesson from it by the 1929 Great Depression here. Quote, "As you are a religious man , you cannot worship Putin the Devil" Again misleading comments with no basis. Trump worship Putin just because he supported some of Putin's decisions? Sam thinks like a child and is emotional. You must separate emotions from actions that need to be taken. This is the essence of Karma Yoga as advised by Krishna to Arjuna. If Arjuna is emotional, he can't take action in the battle. Many Hindus although, they read Bhagavad Gita, don't understand it. Most in BJP don't know the difference between 'dharma' and 'adharma' and perpetuate injustice. Quote, "I am glad to know that Vidyadharan is still alive". Does Vidhyadharan think the same way as you think? Both of you do the same propaganda for BJP?
GOP is dying. 2023-03-01 04:31:36
Once a buddy of Fox now an enemy. The worst News channel in USA. Tucker Carlson Calls Trump ‘Demonic Force’ in New Legal Filing Tucker Carlson, Sean Hannity, and Laura Ingraham insult Trump henchmen Sidney Powell and Rudy Giuliani in texts, court filing reveals.
Sam 2023-03-01 17:21:10
Quote from Ninan: A B J P lady from Gujarat asked me. Context was when she said one must see the development in Gujarat. I replied that development in Gujarat is due to Modi government sending money to Gujarat and that other States deserve. Kerala is not getting its fair share. Her reply was that Kerala is Communist that is why not getting money. I asked is not communists also human beings She had no reply. You are surprisingly clever to make that Gujarati Ammachi silent. Poor lady will remain silent throughout her life. Not even Pinarayi Vijayan will be able to give such an intelligent answer. You are a good story teller, Ninan. You must better your English.
Ninan Mathullah 2023-03-02 12:07:26
Thanks for the more balanced comment Sam. About my English, thanks for pointing it out as there is room for improvement. We are learning every day. When I write a book, before publishing, I send the manuscript to an editor or a second pair of eyes that can catch mistakes that I overlook. Usually those who have degrees in Journalism are trained to correct English with commas and punctuation in right places and spelling mistakes. In comment column, it is not possible. Please bear with me. About this Russia - Ukraine conflict, Jesus once said, 'the wise thing to do when a 10.000 army come against your 1000 army is to negotiate with your enemy and ask for a peace deal'. It is foolishness to decide to fight that will only hurt the common people. Is it the pride of the rulers of Ukraine that prevent them from negotiations, or is it outside influence that they can win that instigate them to continue to fight?
നിരീശ്വരൻ 2023-03-02 15:20:02
ഇംഗ്ലീഷ് പോയിട്ട് മാലയാളംപോലും ശരിക്ക് എഴുതാൻ അറിയില്ല . എഴുതാൻ അറിയില്ലെങ്കിൽ പോട്ടെന്നു വയ്ക്കാം. എഴുതുന്നു വിഷയവും അതിനെ സാധൂകരിക്കുന്ന യുക്തിപരമായ ആശയങ്ങളും ഉണ്ടെങ്കിൽ അതിനെ അംഗീകരിക്കാം . ഒന്നാമതെ ഇവരുടെ ജഡ്ജ്‌മെന്റ് ഒക്കെ എത്രയുണ്ടെന്ന് ട്രമ്പിനെ പ്രസിഡണ്ടാക്കി ഇവിടെ സ്വർഗ്ഗമാക്കും എന്ന് പറഞ്ഞതും എപ്പോഴേ മനസിലാക്കി കഴിഞ്ഞു. ഒരാളുടെ ശാരീരിക ഭാഷ, ഭാഷാ ശൈലി ഇവയിൽ നിന്നൊക്കെ നമ്മൾക്ക് മനസിലാക്കാം ആ വ്യക്തി എത്ര ആഴമായി ചിന്തിക്കുന്ന ആളാണെന്ന് . അത് പ്രതീക്ഷിക്കേണ്ട . കാരണം അവരെല്ലാം ഉപരിപ്ലവചിന്തകളിലും അതിനു കിട്ടുന്ന അംഗീകാരത്തിലും സന്തോഷം കണ്ടെത്തുന്നവരാണ്. ശരീരം വിടെയാണെങ്കിലും മനസ്സ് മോദിയുടെ കാൽപ്പാദങ്ങളിലാണ്. ആ രാജ്യം സമ്പന്നമായി കുതിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റ വാദം . ഇത് പറയുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ചെരിപ്രദേശമായ ധാരാവിയും, അതുപോലെ പറമ്പും റെയിൽ ട്രാക്കിന്റെ അരികും റോടുമോക്കെ മലമൂത്ര വിസർജനത്തിന് ഉപയോഗിക്കുന്ന ഇന്ത്യയിലെ ദരിദ്രനാരായണന്മാരെ ഇവർ മുന്നിൽ കാണുന്നുപോലും ഇല്ല. ഗലീലിയുടെ തീരത്ത് ദരിദ്രനാരായണന്മാരോടത്തു കഴിഞ്ഞ യേശു എന്ന മനുഷ്യനെ പ്രസംഗിക്കുന്നത് . അതുഭുതം കാണിക്കുന്ന യേശു, എന്തിന് ഉത്തരം തരുന്ന യേശു വൈകുന്നേരം കല്ലടിക്കാൻ വീഞ്ഞുണ്ടാക്കുന്ന യേശു. പുസ്തകങ്ങൾ എഴുതാൻ പ്രേരണ നൽകുന്ന യേശു അദ്ദേഹത്തെ ആരാധിക്കാൻ ബാബേൽ ഗോപുരങ്ങൾ പണിയുന്ന യേശു ഇടിഞ്ഞുപൊളിഞ്ഞു പോക്കന്ന് യെരുശലേം ദേവാലയങ്ങൾ പണിത് യേശു ഇന്റർനാഷണൽ കോർപറേഷൻ ഉണ്ടാക്കി സമ്പത്തു വാരിക്കൂട്ടുന്ന യേശു . അങ്ങനെ ജനത്തെ കൊള്ളയടിക്കുന്ന മതങ്ങളുടെ പ്രതിനിധികളാണ് ഇവർ. ഉണ്ണിമുകന്ദനെന്ന സിനിമാനടനെ കൃഷ്ണനാക്കി മലയാളി ഹിന്ദുക്കളെ ശാക്തീകരിച്ചു വർഗ്ഗീയതയ്ക്ക് ആക്കം കൂട്ടാൻ ശ്രമിക്കുന്ന മറ്റൊരു കൂട്ടർ, തല ഭിത്തിയിൽ കൊണ്ട് കൊണ്ടിട്ട് ഇടിച്ചു ദൈവത്തോട് പ്രാർത്ഥിക്കുന്ന ഒരു കൂട്ടർ തലയകായകത്തേക്ക് വിവരക്കേട് കുത്തിവച്ച് മദ്രസകളിൽ തലയാട്ടി പരിപ്പിക്കുന്ന വേറൊരു കൂട്ടർ , വെളിച്ചപ്പാടുകൾ , ചങ്ങലകൊണ്ടു പുറത്തടിപ്പിച്ചു സ്വയം പാപമോക്ഷം തേടുന്ന ഇറാനിലെ മുസ്‌ലിങ്ങൾ , തീയിൽ തുള്ളുന്നവർ , ആണിപ്പലകയിൽ തുള്ളുന്നവർ , കവിളിൽ ശൂലം അടിച്ചുകേറ്റി ആടുന്നവർ - ഭ്രാന്തു പിടിച്ച ദൈവത്തിന്റ പ്രതിനിധികൾ -- ഇവിടെ നിറുത്തുന്നു കൂടുതൽ എഴുതിയാൽ എഴുന്നവന് ഭ്രാന്തു പിടിക്കും . രൂപവും ഭാവമില്ലാത്ത ഒരു ദൈവമാണ് നിങ്ങൾക്കുള്ളത് . അതുകൊണ്ടു എന്റെ പേര് അന്വേഷിക്കേണ്ടതില്ല . ഞാൻ സാക്ഷാൽ നിരീശ്വരനാണ് . നിങ്ങൾ വീണുകിടക്കുന്ന ഇരുട്ട് കട്ടപിടിച്ച കുഴികളിൽ നിന്ന് പ്രകാശത്തിലെ നയിക്കുന്നവൻ .. സ്നേഹത്തോടെ വിളിക്കുന്നു -സ്വബോധത്തിലേക്ക് തിരിച്ചു വരൂ ഒരു നിരീശ്വരൻ ആകു .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക