Image

നിക്കി ഹേലിയും വിവേക് രാമസ്വാമിയും (ബി ജോൺ കുന്തറ)

Published on 04 March, 2023
നിക്കി ഹേലിയും വിവേക് രാമസ്വാമിയും (ബി ജോൺ കുന്തറ)

രണ്ടു ഇന്ത്യൻ വംശജർ ഒരേസമയം അമേരിക്കൻ പ്രസിഡൻറ്റ് തിരഞ്ഞെടുപ്പു വേദിയിൽ എത്തിയിരിക്കുന്നു. രണ്ടുപേരിലും ലിംഗവ്യത്യാസം മാറ്റിയാൽ നിരവധി സമാനതകൾ. രണ്ടുപേരും യുവ തലമുറയെ പ്രതിനിധീകരിക്കുന്നു കൂടാതെ ഇരുവരും റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും.

ഏതാനും വർഷങ്ങൾക്കു മുൻപ് ഇതൊരു ഊഹിക്കാന്‍ പറ്റാത്ത വേദി. അമേരിക്കയിൽ ഇന്ത്യൻ വംശജരുടെ ജനസംഖ്യ ഇപ്പോൾ 1 .3 %. ഇപ്പോഴുള്ള കാഴ്ചപ്പാടിൽ, തിരഞ്ഞെടുപ്പു പ്രൈമറികളിൽ പയറ്റി നോമിനേഷൻ അവസ്ഥ വരെ എത്തുക ഒരു വൻ കൊടുമുടി കയറ്റം പോലെ.

എന്നിരുന്നാലും, നിക്കി ഹെലി സൗത്ത്‌ കാരലീന മുൻ ഗോവെർണർ. രാമസ്വാമിയും ഇതേ സംസ്ഥാനത്തിൽനിന്നും ഒരു ബിസിനസ്സ് വ്യക്തി. രണ്ടുപേരും നിരവധി പൊതു വേദികളിൽ പ്രശസ്തർ. നിരവധി പ്രതിസന്ധികൾ മുന്നിൽ കാണുന്നു എങ്കിലും ഇവരുടെ ഉദ്യമം ഒരു പ്രതീകാത്മകമായ വിലയുള്ളത്.

സമീപ കാല അമേരിക്കൻ രാഷ്ട്രീയം പരിശോധിച്ചാൽ കാണുവാൻ പറ്റും ഇന്ത്യൻ വംശജർ നിരവധി ഇരു പാർട്ടികളിൽ നിന്നും രാഷ്ട്രീയ അരങ്ങിൽ എത്തിയിരിക്കുന്നു. വിജയം നേടിയിരിക്കുന്നു. ആദ്യമെ ശ്രദ്ധേയമായ വ്യക്തി മുൻ ലൂസിയാന ഗോവർണർ ബോബി ജിൻഡാൽ.

പിന്നാലെ നിരവധി സംസ്ഥാനങ്ങളിൽ നിന്നും U S കോൺഗ്രസ്സ് മുതൽ സിറ്റി കൗൺസിൽ, മേയർ എല്ലാ പദവികളിലും ഇന്ത്യൻ വംശജർ മത്സരിക്കുന്നു നിരവധി വിജയിക്കുന്നു. ഉപ രാഷ്‌ട്രപതി കമല ഹാരിസ് മുഴുവൻ ഇന്ത്യൻ വംശത അവകാശപ്പെടുന്നില്ല എങ്കിലും.

മെക്സിക്കൻ അമേരിക്കൻ വംശജർ കഴിഞ്ഞാൽ അമേരിക്കയിൽ  ഏറ്റവും വേഗതയിൽ മുന്നേറുന്നത് ഇന്ത്യൻ അമേരിക്കൻ വംശജർ.

U S ജനസംഖ്യാഗണന വകുപ്പു കണക്കുകൾ പ്രകാരം മൊത്തം ഇന്ത്യൻ വംശജരുടെ എണ്ണം 4 .5 മില്യണിലേറെ ഇതിൽ 3 മില്യണടുത്ത്‌ U S പൗരർ. മൂന്നു മില്യൺ രാജ്യാന്തര തലത്തിൽ ഒരു പ്രസിഡൻറ്റ് തിരഞ്ഞെടുപ്പിൽ വൻ ശക്തി അല്ല എങ്കിൽ തന്നെയും നിരവധി തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഇവരുടെ വോട്ടുകൾ    നിര്‍ണ്ണായകമാകുന്നുണ്ട്.  

ഒരു നല്ല വിഭാഗം ഇന്ത്യൻ അമേരിക്കൻ ജനത വസിക്കുന്ന സംസ്ഥാനങ്ങൾ ന്യൂയോർക്ക്, ഇല്ലിനോയിസ്, ഫ്ലോറിഡ, ടെക്സാസ് പിന്നാലെ ന്യൂജേഴ്‌സി, പെൻസിൽവേനിയ അങ്ങിനെ. പാർട്ടി തലത്തിൽ നോക്കിയാൽ 75 % താമസിക്കുന്നത് ബ്ലൂ സ്റ്റേറ്റുകളിൽ ഇതിൽ 72 % ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥികൾക്ക് വോട്ടു നൽകുന്നവർ.

എങ്ങിനെ ഈയൊരവസ്ഥ സംജാതമായി? 1970 തുകളിൽ ഇന്ത്യൻ ജനത വലിയ തോതിൽ അമേരിക്കയിലേയ്ക് കുടിയേറ്റം  സമയം.അമേരിക്കൻ രാഷ്ട്രീയ അരങ്ങിൽ റിപ്പബ്ലിക്കൻ പാർട്ടി കാണപ്പെട്ടിരുന്നത് ഒരു മുതലാളിത്ത വ്യവസ്ഥിതിയെ അനുകരിക്കുന്നവർ. ഡെമോക്രാറ്റ് പാർട്ടിയോ പാവപ്പെട്ടവരുടെ തുണയും.

ആ കാലഘട്ടത്തിൽ, I T വിദ്യാഭ്യാസമില്ലാതെ കാലി കീശയുമായി ഭാര്യയുടെ  ആശ്രിതത്തിൽ അമേരിക്കയിൽ എത്തി വാൻ നഗരങ്ങളിൽ ഡെമോക്രാറ്റ് പാർട്ടിയെ തുണയ്ക്കുന്ന  തൊഴിലാളി യൂണിയനുകൾ നിയന്ധ്രിക്കുന്ന സ്ഥാപനങ്ങൾ ഇവ ആയിരുന്നു ഒട്ടുമുക്കാൽ ഇന്ത്യക്കാരുടെയും ആദ്യ തൊഴിൽ വേദി. കൂടാതെ അന്നത്തെ ഡെമോക്രാറ്റ് പാർട്ടി ജോൺ ഫ് കെന്നഡി സമയം നിരവധി സാമൂഹിക വ്യവസ്ഥിതികളിൽ യാഥാസ്ഥിതികർ ആയിരുന്നു.

കാലക്രമേണ  ഇന്ത്യൻ വംശജരുടെ സാമ്പത്തിക നില വളരെ ഉയർന്നു. ഇന്ന് ഒരു ശരാശരി ഒരു ഇടത്തരം കുടുംബ വാർഷിക വരുമാനം 1400000 ഡോളറിലേറെ. എങ്കിലും ആദ്യകാല രാഷ്ട്രീയ ചായ്‌വ് ഇന്നും ഇവരിലും ഇവരുടെ ഒട്ടനവധി സന്തതികളിലും നിലനിൽക്കുന്നു. 

ഡെമോക്രാറ്റ് പാർട്ടിയുടെ വംശീയ തലത്തിലുള്ള  വ്യക്തിത്വ രാഷ്ട്രീയ നിലപാടുകൾ പലരും ശ്രദ്ധിക്കുന്നില്ല എന്നുമാത്രമല്ല നിരവധി വിശ്വസിക്കുന്നു ഇന്നും അമേരിക്ക ഒരു വംശീയ വിരോധി. നിക്കി ഹെലി, രാമസ്വാമി ഇവർ അമേരിക്കയെ ഒരു വംശീയ വിരോധ രാജ്യമായി കാണുന്നില്ല എന്ന് അവരുടെ തിരഞ്ഞെടുപ്പു പ്രസ്താവനകളിൽ വ്യക്തമാക്കിയിരിക്കുന്നു.

വംശീയതക്കും വെളുത്ത നിറത്തിനും എതിരായി സംസാരിക്കുന്ന നിരവധി ഡെമോക്രാറ്റ്‌സും അവരെ തുണക്കുന്ന മാധ്യമങ്ങളും ഹെലിയുടെയും, രാമസ്വാമിയുടെയും കാര്യത്തിൽ  ഭ്രാന്തുപിടിച്ച മാതിരി. അവരെ അധിഷേപിക്കുന്നതിൽ ഇവർക്ക്  സന്തോഷം. നിറം എന്തുമാകട്ടെ ഡെമോക്രാറ്റ് അല്ലെങ്കിൽ നിങ്ങൾ വെള്ള മേധാവിത്വ വിശ്വാസികൾ.

തുടക്കമേ ആയിട്ടുള്ളു ഇനിയും സമയം കിടക്കുന്നു ഇവരുടെ സ്ഥാനാര്‍ത്ഥിത്വം ഏതു രീതികളിൽ മുന്നോട്ടു പോകും. ഇവർ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഇവരുടെ നില ശക്തമായി ഉറപ്പിക്കുമോ ? നിലവിൽ മുന്നിൽ നിൽക്കുന്ന ഡൊണാൾഡ് ട്രംപ് കൂടാതെ ഡിസാൻറ്റിസ് അരങ്ങ് തിങ്ങിവരുന്നു.

രണ്ടുപേരുടെയും പശ്ചാത്തലം പരിശോധിച്ചാൽ തികഞ്ഞ ആത്മവിശ്വാസവും വ്യക്തിപ്രഭാവവും ഉള്ളവർ . എല്ലാം കാത്തിരുന്ന് കാണാം.

# Hailey and Ramaswamy

Join WhatsApp News
Mary Mathew 2023-03-04 15:50:10
We could pray Wait and see .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക