Image

ജാഥക്കെതിരായ വിമര്‍ശനങ്ങള്‍ മൈന്‍ഡ് ചെയ്തിട്ടില്ല, എം വി ?ഗോവിന്ദന്‍

Published on 18 March, 2023
 ജാഥക്കെതിരായ വിമര്‍ശനങ്ങള്‍ മൈന്‍ഡ് ചെയ്തിട്ടില്ല, എം വി ?ഗോവിന്ദന്‍

തിരുവനന്തപുരം: മൂന്ന് വര്‍ഷം കൊണ്ട് അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളം ദത്ത് എടുക്കുന്നത് അംബാനിയെയോ അദാനിയേയൊ അല്ല ദരിദ്ര കുടുംബങ്ങളെ ആണ്. കെ റെയിലിനെ സംഘം ചേര്‍ന്നു തകര്‍ക്കാന്‍ ശ്രമിച്ചു. ജാഥയ്ക്ക് എതിരായ വിമര്‍ശനങ്ങള്‍ മൈന്‍ഡ് ചെയ്തിട്ടില്ല. ജനങ്ങള്‍ക്ക് ഒപ്പം നിന്ന് മുന്നോട്ടു പോയി. ജനങ്ങളും മൈന്‍ഡ് ചെയ്തിട്ടില്ല, അല്ലെങ്കില്‍ അവര്‍ വരുമോ എന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. 

പിണറായിയെ പ്രതിപക്ഷം വ്യക്തിപരമായി ആക്രമിക്കുന്നു. രാഷ്ട്രീയം പറയാനില്ല. ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നത് ആര്‍എസ്എസ് അജണ്ട വച്ചാണ്. മൂന്നാം തവണയും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരാതിരിക്കാനാണ് വികസന പ്രവര്‍ത്തനങ്ങളെയെല്ലാം യുഡിഎഫ് തടയുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ പുരുഷ സമത്വം കേരളത്തില്‍ ഉണ്ടാകും. അതിന്റെ ഭാഗമാണ് വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍. പെന്‍ഷന്റെ പണമല്ല പ്രശ്‌നം, അംഗീകാരം ആണ്. വൈകാതെ അത് കേരളത്തില്‍ നടപ്പാക്കും. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഇപ്പോള്‍ നടപ്പാവാത്തത്- എം വി ഗോവിന്ദന്‍ പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക