നരോഭഗാം വംശഹത്യ 2002-ലെ ഗുജറാത്ത് കൂട്ടക്കൊലയിലെ കറുത്ത ഏടുകളില്‍ ഒന്നാണ്. നരോഭഗാമില്‍ പതിനൊന്നു മുസ്ലീങ്ങളെ കലാപകാരികളായ ഹിന്ദുത്വ തീവ്രവാദികള്‍ കൊല ചെയ്തത് 2002 ഫെബ്രുവരി 28-ന് ആണ്. ഗുജറാത്തിന്റെ ഇതരഭാഗങ്ങളില്‍ പ്രത്യേകിച്ചും അഹമ്മദബാദില്‍ നൂറുകണക്കിന് മുസ്ലീങ്ങളാണ് ഗോദ്രയില്‍ വച്ചു സബര്‍മതി എക്‌സ്പ്രസിലെ എസ്-6 എന്ന കോച്ചില്‍ 67 കരസേവകരുടെ ദാരുണാന്ത്യത്തിനുശേഷം കൊല ചെയ്യപ്പെട്ടത് പ്രതികാരമായി. ഏപ്രില്‍ 20-ന് നരോദഗാം കൂട്ടക്കൊലയുടെ വിധി അഹമ്മദബാദിലെ എസ്.ഐ.റ്റി. കോടതി പ്രഖ്യാപിച്ചു. ഒറ്റവാചകത്തിലുള്ള വിധിയില്‍ ആകെയുള്ള 67 പ്രതികളെയും വെറുതെ വിട്ടു. ഇത് നിയമ-രാഷ്ട്രീയ-സാമൂഹ്യവൃത്തങ്ങളില്‍ പരക്കെ അമ്പരപ്പുളവാക്കിയിരിക്കുകയാണ്. വെറുതെ വിട്ടവരില്‍ മോദി മന്ത്രിസഭയിലെ മുന്‍മന്ത്രി മായാ കൊഘനാനി, ബജരംഗറൂള്‍ നേതാവ് ബാബു ബജരംഗി, മുന്‍ വിശ്വഹിന്ദുപരിഷത്ത് ജനറല്‍ സെക്രട്ടറി ജയദീപു പട്ടേല്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. 21 വര്‍ഷത്തെ നീണ്ടകാത്തിരുപ്പിനുശേഷമാണ് വിധി വന്നത്. ചുട്ടുകൊല്ലപ്പെട്ട ഇരകളുടെ ബന്ധുമിത്രാദികള്‍ ഇതിനെ നീതി വൈകിയതിനുശേഷം നീതി നിഷേധിച്ചതായി പ്രതികരിച്ചു. വെറുതെ വിടപ്പെട്ട പ്രതികള്‍ 'ജയ് ശ്രീരാം' വിളിയോടെയാണ് കോടതിമുറിയില്‍ വിധിയെ സ്വാഗതം ചെയ്തു. ഹിന്ദുത്വ സംഘടനകളിലെ അവരുടെ അനുഭാവികള്‍ മധുരം വിതരണം ചെയ്തുകൊണ്ടാണ് മോചിതരായ 67 പേരെയും സ്വീകരിച്ചത്. പന്ത്രണ്ട് കുറ്റങ്ങളാണ് പ്രതികളില്‍ ചുമത്തിയിരുന്നത്. ഇതില്‍ കൊലപാതകം, കുറ്റകരമായ ഗൂഢാലോചന, കലാപം, തീവയ്പ് എന്നിവയും ഉള്‍പ്പെടുന്നു. സത്യം വിജയിച്ചുവെന്നു ദൈവത്തിനു നന്ദിയെന്നും കൊഡനാനി പറഞ്ഞു. കൊഡനാനി പ്രൊഫഷന്‍ കൊണ്ട് ഒരു വനിതാ ഗൈനക്കോളജിസ്റ്റാണ്. ഇവരെ മറ്റൊരു കലാപക്കേസില്‍(നരോദവതിയി പ്രതിയായിരുന്നു. ഇവരെ 28 വര്‍ഷത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 97 മുസ്ലീങ്ങളാണ് നരോദപതിയകേസില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ കൊഡനാനിയെ ഗുജറാത്തു ഹൈക്കോടതി അപ്പിലീന്മേല്‍ 2019-ല്‍ വെറുതെ വിട്ടു. ഇതേ കേസില്‍ തന്നെ പ്രതിയായി ശിക്ഷിക്കപ്പെട്ടിരുന്ന ബാബു ദജറംഗിയുടെ ശിക്ഷ കോടതി ഇളവു ചെയ്തില്ല. അക്രമികളായ ഹിന്ദുത്വ കലാപകാരികള്‍. നരദേഗാം വളയുകയും കൊല ചെയ്യുകയും ആണുണ്ടായത് സെഷ്യന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ യാര്‍ജ്ജുമീറ്റ് പ്രകാരം. 187 ദൃക്‌സാക്ഷികളെയും കോടതി മുമ്പാകെ വിചാരണ ചെയ്തു. എന്നിട്ടും എന്തുകൊണ്ട് 67 പ്രതികളെയും വെറുതെ വിട്ടു? ഇവരുടെ രാഷ്ട്രീയ ബന്ധം ആണോ ഇതിനുകാരണം? അതോ നരോദഗാമില്‍ കൊല്ലപ്പെട്ട 11 പേരെ ആരും കൊന്നിട്ടില്ലേ? ഇതേ സംശയം തന്നെ ഉയര്‍ന്നതാണ് 2019 നവംബര്‍ ഒമ്പതിന് ബാബരി മസ്ജിദ് ഭേദനത്തിന്റെ വിധി വന്നപ്പോള്‍. അതിലും അരെയും ശിക്ഷിച്ചില്ല. എന്തുപറ്റി? ആരും ബാബരി മസ്ജിദ് തകര്‍ത്തില്ലേ? എന്തുപറ്റി? ആരും ബാബരി മസ്ജിദ് തര്‍ത്തില്ലേ? അതോ മസ്ജിദ് തന്നെ തകര്‍ന്നു വീണതാണോ? ഇവിടെയും രാഷ്ട്രീയബന്ധം ആണ് ആരോപിക്കപ്പെട്ടിരുന്നു. നരോദഗാം കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു സാക്ഷിയായി കൊഡനാനിക്കു വേണ്ടി സാക്ഷ്യപ്പെടുത്തിയതാണ്. സംഭവം നടക്കുമ്പോള്‍ കൊഡനാനി ആശുപത്രിയില്‍ ജോലിയില്‍ ആയിരുന്നുവത്രെ! ഷാ കോടതിയിലെത്തി കൊഡനാനിക്കു വേണ്ടി സാക്ഷ്യപ്പെടുത്തിയത് 2017, സെപ്റ്റംബര്‍ 18-ന് ആയിരുന്നു. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി സാക്ഷ്യപ്പെടുത്തിയ ഒരു കേസില്‍ മറിച്ചൊരു വിധി വരുമോ? നരോദഗാം കേസില്‍ മൊത്തം 86 പ്രതികള്‍ ഉണ്ടായിരുന്നെങ്കിലും 18 പേര്‍ വിചാരണ പുരോഗമിക്കവെ മരണപ്പെട്ടു. നരോദഗാം കൂട്ടക്കൊലയുടെ ഗൗരവസ്വഭാവം കണക്കാക്കി സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണ് കോടതി അന്വേഷണം നടത്തിയത്. ധൃതവേഗതയിലുള്ള വിചാരണയ്ക്കായി എസ്.ഐ.റ്റി കോടതിയും സൃഷ്ടിച്ചു. എന്നിട്ടും 14 വര്‍ഷം ആണ് വിചാരണക്ക് എടുത്തത്. 187 സാക്ഷികളെ പ്രോസിക്യൂഷന്‍ കൊണ്ടുവന്നതുപോലെ പ്രതിഭാഗം ഹാജരാക്കിയത് അമിത്ഷാ ഉള്‍പ്പെടെ 58 സാക്ഷികളെയാണ്. ഗുജറാത്ത് വംശഹത്യയും നരോദഗാം കൂട്ടക്കൊലയും പൊട്ടിപ്പുറപ്പെട്ടത് ഗോദ്രയില്‍ നിന്നും കൊല്ലപ്പെട്ട 67 കരസേവകരുടെ മൃതദേഹം അഹമ്മദബാദിലേക്കു കൊണ്ടുവന്നപ്പോഴാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി. ഇത് ഒഴിവാക്കി പോസ്റ്റ് മോര്‍ട്ടം ഗോദ്രയില്‍ തന്നെ നടത്തിയിരുന്നെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നോ? അതോ അതിനും ഒരു രാഷ്ട്രീയ ലക്ഷ്യം ഉണ്ടായിരുന്നോ? ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്നവരും ഉണ്ട്. ഗുജറാത്ത് ഗവണ്‍മെന്റ് അഹമ്മദബാദ് എസ്.ഐ.റ്റി. കോടതിയുടെ വിധിക്കെതിരായി ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമോ? കൊഡനാനായെ നരോദപതിയ കേസില്‍ ശിക്ഷിച്ചപ്പെള്‍ അപ്പീല്‍ കൊടുത്തതാണ്. ഇതെഴുതുന്നതുവരെ എസ്.ഐ.റ്റി. ഗവണ്‍മെന്റിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ പ്രതികരണം വളരെ തണുത്തതാണ് ഈ കൂട്ടവെറുതെ വിടലിനു ശേഷം. എല്ലാവരും ഭയക്കുന്നത് ഹിന്ദുത്വ തിരിച്ചടിയും കൂടുതല്‍ ധ്രുവീകരണവും ആണ്. കോണ്‍ഗ്രസ് ഇതിനുകാരണമായി പ്രോസിക്യൂഷന്റെ പരാജയത്തെയാണ് പ്രധാനമായും ചൂണ്ടികാട്ടിയത്. കോണ്‍ഗ്രസും ഭയക്കുന്നത് ഹിന്ദുത്വ തിരിച്ചടിയും ധ്രൂവീകരണവും ആണ്. 2007 നിയമസഭ തെരഞ്ഞെടുപ്പില്‍ മോത് കി സൗദാര്‍ അഥവ മരണത്തിന്റെ കച്ചവടക്കാരന്‍ എന്ന് ഗുജറാത്ത് വംശഹത്യയെ അധികരിച്ച് സോണിയഗാന്ധി നരേന്ദ്രമോദിയെ വിളിച്ചത് ശരിക്കും തിരിച്ചടിക്കുകയായിരുന്നു. ബി.ജെ.പി. ആ തെരഞ്ഞെടുപ്പ് തൂത്തുവാരി. വിധിയുടെ വിശദാംശങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. എസ്.ഐ.റ്റി. വൃത്തങ്ങള്‍ പറയുന്നത് അതിനുശേഷം മാത്രമെ അപ്പീല്‍ തയ്യാറാക്കുവാന്‍ സാധിക്കുകയുള്ളൂ എന്നാണ്. അതില്‍ യുക്തി ഉണ്ട്. വിശദാംശങ്ങള്‍ ലഭിച്ചാലും ഗവണ്‍മെന്റിന്റെ അനുമതി ലഭിക്കുമോയെന്ന് കണ്ടറിയണം എന്നത് മറ്റൊരു കാര്യം. 2018-നു ശേഷം സുപ്രീം കോടതി നേരിട്ട് മോനിട്ടര്‍ ചെയ്യുന്നത് നിര്‍ത്തി. ഇത് കേസ് അന്വേഷണത്തിന് ക്ഷീണം ചെയ്തതായി നിരീക്ഷണം ഉണ്ട്. ഗവണ്‍മെന്റ് അപ്പീലിനുള്ള അനുമതി നല്‍കിയില്ലെങ്കില്‍ എസ്.ഐ.റ്റി. സുപ്രീം കോടതിയെ സമീപിച്ച് എസ്.ഐ.റ്റി. അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കുവാനും സാദ്ധ്യതയുണ്ട്. ആ സാഹചര്യത്തില്‍ ഇരകളുടെ ബന്ധുക്കള്‍ക്ക് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാവുന്നതാണ്. അത് ചെയ്യുമെന്ന് അവര്‍ പറയുകയും ചെയ്തിട്ടുണ്ട്. പക്ഷേ, കൊഡാനിയുടെ അനുഭവം അവര്‍ക്കുണ്ടാകുമോ എന്നറിയില്ല.
നരോദഗാം വംശഹത്യയിലെ ഇരകളുടെ ബന്ധുക്കള്‍ പ്രതികരിച്ചതുപോലെ അവര്‍ക്ക് നീതി വൈകുക മാത്രമല്ല നിഷേധിക്കുക കൂടെയാണ് ഉണ്ടായത്. അപ്പോള്‍ നരോദഗാം വംശഹത്യയില്‍ ആരും കുറ്റക്കാരല്ല എസ്.ഐ.റ്റി. കോടതിയുടെ വിധിപ്രകാരം. ഇത് വിശ്വസിക്കുവാന്‍ പ്രയാസം ആണ്. വര്‍ഗ്ഗീയ കലാപത്തിലെ പ്രോസിക്യൂഷന്‍ എപ്പോഴും സംശയാസ്പദം ആണ്. വിധിയും എപ്പോഴും അസ്വസ്ഥജനകമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പ്രോസിക്യൂട്ടറുടെ റോള്‍ അതുപോലെ തന്നെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഈ കേസ് അന്വേഷിച്ചത് സുപ്രീംകോടതി നിയമിച്ച എസ്.ഐ.റ്റി. ആണ്. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു അന്വേഷണവും വിചാരണയും. പെട്ടെന്ന് സുപ്രീം കോടതി ഇതില്‍ നിന്നും പിന്മാറി. എ്ന്തുകൊണ്ട് എന്ന ചോദ്യം ഉയരുന്നു. കൊലക്കുറ്റം ആരോപിക്കപ്പെട്ടവരും അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ വിചാരധാരയുടെ നേതാക്കന്മാര്‍ രാഷ്ട്രീയം അധികാരത്തില്‍ ഇരിക്കുമ്പോഴും പ്രോസിക്യൂഷനും വിചാരണയും നീതിയുക്തമായ വിധിയും സങ്കീര്‍ണ്ണമാകുന്നു. ഈ കേസിലെ പ്രതി ആയിരിക്കവെ ആണ് മോദി കൊഡനാനായി 2007-ല്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരു മന്ത്രി ആയി നിയമിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി ഈ കേസിലെ ഒരു സാക്ഷിയും ആയിരുന്നു. ഇന്‍ഡ്യയില്‍ വര്‍ഗ്ഗീയ കലാപകേസുകളില്‍, വംശഹത്യയില്‍ നിയമയുദ്ധം വളരെ നീണ്ടതാണ്. വിജയം ചില കക്ഷികള്‍ക്ക് അപ്രാപ്യവും. രാഷ്ട്രീയ ഇടപെടലുകള്‍ സാധാരണവും ആണ്. കുറ്റാരോപിതരും ഭരണാധികാരികളും ഒരേ രാഷ്ട്രീയം പങ്കുവെയ്ക്കുമ്പോള്‍ ഇതൊക്കെ സംഭവിക്കുക സാധാരണം.