ന്യു ജേഴ്‌സി: വേൾഡ് മലയാളി കൗൺസിലിന്റെ അമേരിക്ക റീജിയൻ ദ്വിവർഷ കോൺഫറൻസിനു ഉജ്വല തുടക്കം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ സാക്ഷ്യമാക്കി അംബാസഡർ ടി.പി. ശ്രീനിവാസൻ ന്യൂജേഴ്സി വുഡ്ബ്രിഡ്ജിലുള്ള എ പി എ ഹോട്ടലിൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
200 ഇരുന്നൂറില്പരം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ കോൺഫറൻസ് കൺവീനർ ജിനേഷ് തമ്പി സ്വാഗതം പറഞ്ഞു. അമേരിക്ക റീജിയൻ പ്രസിഡന്റ് തങ്കം അരവിന്ദ്, തോമസ് മൊട്ടക്കൽ, ഹരി നമ്പുതിരി, ഡോ. ഗോപിനാഥൻ , എസ് .കെ. ചെറിയാൻ തുടങ്ങിയവർ നേതൃത്വം നൽകി.
എം.എൽ.എ മാരായ മോൻസ് ജോസഫ്, മാണി സി. കാപ്പൻ, കൗൺസിൽ ഗ്ലോബൽ ചെയർ ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്റ് ടി.പി. വിജയൻ, ഗ്ലോബൽ ട്രഷറർ ജെയിംസ് കൂടൽ എന്നിവരും ആശംസകൾ നേർന്നു.
ഡി.ജി.പി ടോമിൻ തച്ചങ്കരിയും എത്തിയിട്ടുണ്ട്. കൺവൻഷൻ ഏപ്രിൽ 30 ഞായറാഴ്ച സമാപിക്കും
അംഗങ്ങളുടെ വിവിധ പരിപാടികൾക്കു പുറമെ പ്രസിദ്ധ ഗായകൻ ചാൾസ് ആന്റണിയുടെ ഗാനമേളയും ആദ്യദിനത്തെ ആസ്വാദ്യകരമാക്കി.
കൗൺസിലിന്റെ തുടക്കക്കാരിലൊരാളായ തന്റെ ഭാര്യ ലേഖാ ശ്രീനിവാസന്റെ വേര്പാടിനെപ്പറ്റി അനുസ്മച്ചപ്പോൾ അംബാസഡർ ശ്രീനിവാസൻ ഗദ്ഗദകണ്ഠനായി.
'ഞങ്ങൾ ധാരാളം രാജ്യങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് എങ്കിലും ഏറ്റവും കൂടുതൽ സുഹൃത്തുക്കൾ ഉള്ളത് അമേരിക്കയിലാണ് . ഏകദേശം പത്ത് വർഷത്തോളം ന്യുയോർക്കിലും വാഷിംഗ്ടണിലും പ്രവർത്തിച്ചു. ലേഖയുടെ മരണശേഷം ഇവിടെ നിന്ന് എത്ര മാത്രം സന്ദേശങ്ങളാണ് സ്നേഹവാക്കുകളാണ് ലഭിച്ചത്.
ദുഃഖം പങ്കിടുവാൻ മാത്രമല്ല ഒരു ജീവിതം നമ്മൾ ആഘോഷിക്കുകയാണ്. അത്രമാത്രം സുഹൃത്തുക്കളോട് അടുത്തു പെരുമാറിയിരുന്നു ലേഖ. വേൾഡ് മലയാളി കൗൺസിലും കരുണ ചാരിറ്റിയുമായിരുന്നു വാവരുടെ കമ്മമണ്ഡലം. ഇവിടെ മാത്രമല്ല വാഷിംഗ്ടണിലും കെനിയയിലും ആസ്ട്രേലിയയിലും ഒക്കെ കരുണാ ചാരിറ്റിക്കായി പ്രവർത്തിച്ചു .
നയതന്ത്രപ്രതിനിധികളുടെ ഭാര്യമാർക്ക് ധാരാളം ഉത്തരവാദിത്വങ്ങൾ ഉണ്ട് . പണ്ട് ജവഹർലാൽ നെഹ്‌റു ഒരിക്കൽ ഇന്ത്യൻ പാർലമെന്റിൽ പറയുകയുണ്ടായി . ഒരാളുടെ ശമ്പളത്തിന് രണ്ട് പേരുടെ ജോലി എന്ന്. ഇത് വളരെ സത്യമാണ്. എന്നേക്കാൾ കൂടുതൽ എന്റെ ഭാര്യക്ക് ജോലി ചെയ്യണ്ടി വന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത് നയതന്ത്രജീവിതത്തിൽ
കഴിഞ്ഞ രണ്ടു വർഷമായി ലേഖ പുസ്തക രചനയിലായിരുന്നു. എങ്ങനെയോ തോന്നിക്കാണും തന്റെ സമയം അടുത്തു എന്നും തന്റെ ജീവിതം റിക്കോഡ് ചെയ്യണം എന്നും. രണ്ടു വര്ഷം മുഴുവൻ സമയമെടുത്ത് അതിനായി . ഒരു നയതന്ത്ര പ്രതിനിധിയുടെയും ഭാര്യമാരുടെ ഉത്തരവാദിത്വം എന്താണെന്ന് രേഖപ്പെടുത്തുക എന്നതായിരുന്നു ആഗ്രഹം . പക്ഷെ രണ്ടു വര്ഷം കഴിഞ്ഞിട്ടും അത് പൂർത്തിയായില്ല . അത് പൂർത്തിയായി കാണാനുള്ള ആഗ്രഹം കൊണ്ട് ഞാൻ വളരെ അദ്ധ്വാനിച്ചു അവൾ വിട്ടു പോയ ശേഷം ഒരാഴ്ചക്കകം അത് പുറത്തിറക്കുകയുണ്ടായി. അതാണ് ബെറ്റർ ഹാഫ് ഓഫ് ഡിപ്ലോമസി എന്ന ഈ പുസ്തകം .
ഈ പുസ്തകത്തിലൂടെ ഞങ്ങളുടെ 37 വർഷത്തെ ജീവിതം വീണ്ടും ജീവിക്കാൻ പറ്റി എന്നത് വലിയ കാര്യമാണ്. ഇനിയും ധാരാളം നയതന്ത്രപ്രതിനിധികളുടെ ഭാര്യമാർ പുസ്തകം എഴുതുമെന്ന് വിശ്വസിക്കുന്നു .
മലയാളി സമാജങ്ങളെ പറ്റി പറഞ്ഞാൽ ഫൊക്കാനയുടെയും ഫോമയുടെയും WMC യുടെയും ഉദ്ഘാടനത്തിൽ പങ്കെടുത്ത ഒരേ ഒരു വ്യക്തി ഞാൻ ആണെന്ന് തോന്നുന്നു . 1983 ൽ ഫൊക്കാന ഉദ്ഘാടനത്തിന് അന്നത്തെ അംബാസഡർ കെ.ആർ നാരായണന്റെ (പിന്നീട് രാഷ്ട്രപതി) കൂടെ വന്നു. 1993 ൽ WMC ഉദ്ഘാടനം. ഫോമാ പിറന്നപ്പോൾ ഉദ്ഘടനം ചെയ്യാൻ ആരാലും ഇല്ലാതിരുന്നിട്ട് എന്നെ ഇന്ത്യയിൽ നിന്ന് കൊണ്ടുവന്നു.
ഈ മൂന്നു സംഘടനകളുമായി അടുത്തു പെരുമാറിയിട്ടുള്ള മറ്റൊരു വ്യക്തി ഉണ്ടെന്ന് തോന്നുന്നില്ല . ഇന്ത്യക്കാർ എല്ലാം ഒന്നിച്ചു പ്രവർത്തിക്കേണ്ട ഒരു കാലഘട്ടമാണിത് . നമ്മുടെ രാജ്യത്തെ പറ്റി ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട് വിശേഷിച്ചും അമേരിക്കയിൽ . അമേരിക്കയിൽ ഇന്ത്യയെ മനസിലാക്കി കൊടുക്കുവാൻ ഏറ്റവും കഴിവുളള വ്യക്തികൾ നിങ്ങളാണ് . നിങ്ങളാണ് ഇന്ത്യയുടെ അംബാസിഡർമാർ .
എന്റെ ഔദ്യോഗിക കാലഘട്ടത്തിൽ ഇവിടെ ഞാൻ ഇന്ത്യൻ കമ്മ്യുണിറ്റിയെ ഒരു പാട് ഉപയോഗിച്ചിട്ടുണ്ട് . എത്ര അസോസിയേഷൻ ഉണ്ടാക്കിയാലും അവർ എല്ലാരും ഇന്ത്യക്ക് വേണ്ടി പ്രവർത്തിക്കണം . എന്താണ് ഈ ഇന്ത്യ ഇന്ത്യയുടെ ആത്മാവ് എന്ന് പറഞ്ഞുകൊണ്ട് . അതൊരു വ്യക്തിയുടെയോ പാർട്ടിയുടേയോ അല്ല . ആ ഉത്തരവാദിത്വം നിർവഹിക്കാൻ എല്ലാ സംഘടകളും പ്രവർത്തിക്കണം . പ്രത്യേകിച്ച് ഇന്ത്യയുടെ കുതിപ്പിനെത്തടയാൻ പല അയൽ രാജ്യങ്ങളും ശ്രമിക്കുന്ന ഈ കാലത്ത്-അദ്ദേഹം പറഞ്ഞു.
see also: നിരന്തരം റീത്ത് വയ്ക്കാൻ പോയി, ഭാര്യയുടെ പേര് ജനം റീത്താമ്മ എന്നാക്കിയെന്ന് മാണി സി. കാപ്പൻ എം.എൽ.എ