Image

ഇന്ത്യ-അമേരിക്ക ബന്ധത്തിന് വഴികാട്ടിയത് ആരോഗ്യ പ്രവർത്തകർ: അംബാസഡർ ടി.പി. ശ്രീനിവാസൻ 

ഫോട്ടോകൾ: വിൻസന്റ് ഇമ്മാനുവൽ  Published on 01 May, 2023
ഇന്ത്യ-അമേരിക്ക ബന്ധത്തിന് വഴികാട്ടിയത് ആരോഗ്യ പ്രവർത്തകർ: അംബാസഡർ ടി.പി. ശ്രീനിവാസൻ 

എഡിസൺ, ന്യു ജേഴ്‌സി:  ഇന്ത്യ- അമേരിക്കന്‍ ചരിത്രത്തില്‍ ആരോഗ്യപ്രവർത്തകർക്ക് പ്രധാന സ്ഥാനമുണ്ടെന്ന് മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ.  ഏകദേശം പത്തുകൊല്ലത്തോളം അമേരിക്കയിൽ പ്രവർത്തിക്കുകയും  ഇന്ത്യന്‍ അമേരിക്കന്‍ ബന്ധത്തെപ്പറ്റി പഠിക്കുകയും  ചെയ്ത വ്യക്തിയാണ് ഞാൻ. എവിടെയാണ് ഇന്ത്യ-അമേരിക്ക സൗഹൃദം തുടങ്ങിയത് എന്നു ചോദിച്ചാല്‍ അത് 1960 ന് ശേഷമുണ്ടായ ആരോഗ്യപ്രവര്‍ത്തകരുടെ വരവാണെന്ന് നമുക്ക് നിസംശയം പറയാം-ഏഷ്യാനെറ്റ് ന്യുസിന്റെ ഹെൽത്ത്കെയർ എക്സലൻസ് അവാർഡ് ചടങ്ങ് എ.പി.എ ഹോട്ടലിൽ   ഉദ്ഘാടന ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം. വേൾഡ് മലയാളി കൗൺസിലിന്റെ അമേരിക്ക റീജിയന്റെ ദ്വിവർഷ കോണ്ഫറന്സിന്റെ ഭാഗമായിരുന്നു ചടങ്ങ് . 

ഇവന്റ് പാര്‍ട്ടനര്‍ പോള്‍ കറുകപ്പള്ളി. ഏഷ്യാനെറ്റ് സാരഥികളായ ഡോ. കൃഷ്ണ കിഷോർ, ബി.കെ. ഉണ്ണികൃഷ്ണൻ, അനിൽ അടൂർ -എന്നിവർ ആമുഖ പ്രസംഗങ്ങൾ നടത്തി. 

മികച്ച ഡോക്ടർക്കുള്ള ഏഷ്യാനെറ്റ് പുരസ്കാരം നെഫ്രോളജിസ്റ് ഡോ. മധു ഭാസ്കരന് അദ്ദേഹം സമ്മാനിച്ചു.

 
ആരോഗ്യരംഗത്ത് മാത്രമല്ല നമ്മുടെ ഡോക്ടര്‍മാരും നഴ്‌സുമാരും പ്രവര്‍ത്തിച്ചിട്ടുള്ളതെങ്ങ് ശ്രീനിവാസൻ ചൂണ്ടിക്കാട്ടി . ഇന്ത്യ അമേരിക്കന്‍ ബന്ധങ്ങളില്‍ പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. ബന്ധം  ഉയരുകയും താഴുകയും ചെയ്ത കാലഘട്ടമുണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ ഒക്കെ ഇന്ത്യ ഗവണ്‍മെന്റിന് സഹായം നല്‍കിയത് ഇവിടത്തെ ആരോഗ്യപ്രവര്‍ത്തകരാണ്.  ഇന്ത്യയോട് സ്‌നേഹം പുലര്‍ത്തുന്ന നേതാക്കന്‍മാരെ ഒന്നിച്ചുചേര്‍ത്ത്  അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇന്ത്യ കോക്കസ് എന്നു പറയുന്ന ഒരു പ്രസ്ഥാനം ഞങ്ങള്‍ ആരംഭിച്ചു. 

എങ്ങനെയാണ് ഈ യു.എസ്. കോണ്‍ഗ്രസ്  അംഗങ്ങളെ  സമീപിക്കുക എന്ന് ആലോചിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടിയ ഒരു മാര്‍ഗം ആരോഗ്യ പ്രവര്‍ത്തകരെ സമീപിക്കുക എന്നതാണ്. കാരണം ഏത് ഇന്ത്യൻ  ഡോക്ടറോട് ചോദിച്ചാലും അദ്ദേഹത്തിന്റെ രോഗികളുടെ ലിസ്റ്റില്‍ ഒരു രാഷ്ട്രീയ നേതാവുണ്ടാകും.  ആ ഇന്ത്യക്കാരനെ ഉപയോഗിച്ചുകൊണ്ടാണ് ഞങ്ങള്‍ അവരെ സമീപിച്ചത്. 

ഏകദേശം പത്തുവര്‍ഷംകൊണ്ട് യു.എസ്. കോണ്‍ഗ്രസില്‍ 144 അംഗങ്ങളുള്ള ഇന്ത്യകോക്കസ് ഉണ്ടാവുകയും ചെയ്തു. ഇതിന്റെ കഥ പലര്‍ക്കും അറിയില്ല എന്നു തോന്നുന്നു. പക്ഷെ അതായിരുന്നു ഞങ്ങള്‍ക്കു എംബസിയിലുണ്ടായിരുന്ന ഏറ്റവും വലിയ ശക്തി. കാരണം തന്റെ അച്ഛനെ  രക്ഷിച്ച   ഡോക്ടര്‍ ഒരു കോണ്‍ഗ്രസ് മാനോട്   ഇന്ത്യയെ    നിങ്ങള്‍ സഹായിക്കണമെന്നു പറയുമ്പോള്‍ മടിക്കാതെ  തന്നെ എല്ലാവരും സമ്മതിക്കുകയാണുണ്ടായാത്. പിന്നെ ഞങ്ങളുടെ പ്രവര്‍ത്തനം എളുപ്പമായിരുന്നു. 

അങ്ങനെ   ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഒരു ബ്രിഡ്ജ് ഉണ്ടായതാണ്  ഇന്ത്യ-അമേരിക്കന്‍ ബന്ധങ്ങളില്‍ ഇന്നുണ്ടായിരിക്കുന്ന ഉയര്‍ച്ചക്കു കാരണമെന്ന്  നിസംശയം പറയാം.  ആരോഗ്യപരിക്ഷമാത്രമല്ല രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലും ആരോഗ്യപ്രവര്‍ത്തകര്‍ ഇന്ത്യ അമേരിക്ക ബന്ധത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഞാന്‍ ഇവിടെ നില്‍ക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിലെ കുടുംബാംഗം എന്ന നിലയിലാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ചരിത്രം നോക്കിയാല്‍ ഒരു പക്ഷെ, ഏഷ്യാനെറ്റിലെ ഒരു പ്രഫഷ്ണല്‍ അംഗമല്ലാതെ ഏറ്റവുമധികം ഏഷ്യാനെറ്റിനു വേണ്ടി പ്രവര്‍ത്തിച്ച ആള്‍ എന്ന ബഹുമതി എനിക്കുണ്ട്. നയതന്ത്രത്തില്‍ നിന്ന് വിരമിച്ചതിന് ശേഷം തിരുവനന്തപുരത്തു വന്നപ്പോള്‍ എന്നെ കണ്ടവരിൽ  ഒരാളാണ്  ഡോ.റെജി മേനോന്‍. അദ്ദേഹം അന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയര്‍മാന്‍ ആയിരുന്നു. 

അദ്ദേഹം ഞാന്‍ മോസ്‌കോയില്‍ ജോലി ചെയ്തിരുന്ന കാലത്ത് അവിടെ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. അന്ന് മുതൽ  എന്നെ അറിയാവുന്നതു കൊണ്ട് ഏഷ്യാനെറ്റ് ന്യൂസില്‍ പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടുകയും ഞാനത് സമ്മതിക്കുകയും ചെയ്തു.  അന്നു മുതല്‍ ഇന്നു ഇവരെ ഏഷ്യാനെറ്റിനൊപ്പം ഏത് ആവശ്യത്തിനും ചേര്‍ന്നു നില്‍ക്കുവാനുള്ള അവസരം എനിക്കുണ്ടായി. ഏഷ്യാനെറ്റ എന്തുകൊണ്ട് മറ്റു ചാനലുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കുന്നു എന്ന ചോദ്യം നമ്മള്‍ എപ്പോഴും കേള്‍ക്കാറുണ്ട്. അതിനുള്ള മറുപടി അനില്‍ അടൂരായാലും മറ്റുള്ളവരായാലും നമുക്ക് തന്നു. 

പക്ഷെ നമ്മള്‍ എപ്പോഴും ഓര്‍ക്കുന്ന ഏഷ്യാനെറ്റിന്റെ ഒരു പരിപാടി ഗോപകുമാറിന്റെ കണ്ണാടിയാണ്. ആ പരിപാടിയാണ് യഥാര്‍ത്ഥത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഹ്യൂമാനിറ്റേറിയന്‍ മുഖം സൃഷ്ടിച്ചത്. വാര്‍ത്തകള്‍ നന്നായി കൊടുക്കുക മാത്രമല്ല സമൂഹത്തോടു ചേര്‍ന്നുനിന്നുകൊണ്ടുള്ള നമ്മുടെ പ്രവര്‍ത്തനത്തിനാണ് അംഗീകാരം ലഭിക്കുക. അങ്ങനെ കണ്ണാടിയിലൂടെ കടന്നുപോയ ഏഷ്യാനെറ്റിന്റെ ചരിത്രത്തിന്റെ ഭാഗമായിട്ടാണ് ഇന്ന് ഈ അവാര്‍ഡുകള്‍. 

ഞാന്‍ വിദേശകാര്യങ്ങൾ  മാത്രമാണ്  ചാനലിൽ ചെയ്തിട്ടുള്ളത്. 15 വര്‍ഷം കൊണ്ട് 640 എപ്പിസോഡുകള്‍.      റിട്ടയര്‍ ചെയത ശേഷമാണ് സാര്‍ ഒരുപാട് ജോലി ചെയതത് എന്ന് ചിലർ പറയാറുണ്ട്. അതിനുമുമ്പുള്ളത് ആര്‍ക്കും അറിയില്ല. 

മീഡിയയുടെ ശക്തി വളരെ പ്രധാനമാണ്. എനിക്കുതന്നെ അതിശയം തോന്നിയിട്ടുണ്ട്. എങ്ങനെ ഇതൊക്കെ ആളുകള്‍ മനസിലാക്കുന്നു.  കഴിഞ്ഞ ആഴ്ച ഞാന്‍ കോവളത്ത് ഒരു ബോട്ടില്‍ കയറി. അതിലെ ജോലിക്കാരൻ  ചോദിച്ചു സാര്‍ എന്താ   വിദേശവിചാരം നിര്‍ത്തികളഞ്ഞതെന്ന്. ഞാന്‍ പറഞ്ഞു വീണ്ടും തുടങ്ങാന്‍ പോകുകയാണ്. അപ്പോള്‍ അദ്ദേഹം പറഞ്ഞു നന്നായി നമുക്ക് ലോകത്തെകുറിച്ചറിയാന്‍ വിദേശവിചാരം വേണം.  അദ്ദേഹത്തിന് വിദേശകാര്യം അറിഞ്ഞത് കൊണ്ട് എന്ത് ഗുണം എന്ന് തോന്നി. 

ഞാന്‍ എന്തെങ്കിലും ചെയ്തു എന്ന വിചാരം ഇപ്പോഴാണ്. അല്ലാതെ 37 വര്‍ഷ്‌ത്തെ  ഔദ്യോഗിക കാലത്തല്ല-അദ്ദേഹം പറഞ്ഞു   

മറുപടി പ്രസംഗത്തിൽ ഡോ. മധു ഭാസ്കർ താൻ  കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിലാണ് ജനിച്ചതെന്ന് പറഞ്ഞു.  ഇന്ന് ഞാനിവിടെ നില്‍ക്കുന്നതിന് പലരോടും കടപ്പെട്ടിരിക്കുന്നു. തുഞ്ചൻ പറമ്പിൽ  എന്റെ നാവിൽ  ഹരിശ്രീ കുറിച്ചതുമുതല്‍ എന്നെ പഠിപ്പിച്ച ഓരോ ഗുരു നാഥന്മാരും എന്റെ മാതാപിതാക്കളും എന്റെ കുടുംബാംഗങ്ങളും പിന്നെ ഒരോ തരത്തിലും എന്നെ പ്രോത്സാഹിപ്പിച്ച എന്റെ സുഹൃത്തുക്കളും എന്റെ അഭ്യുദേയകാംഷികളും.  ഇന്ന് വൈദ്യശാസ്ത്ര പരിചരണം എന്ന് പറഞ്ഞാല്‍ ഒരു ഗ്രൂപ്പ് എഫര്‍ട്ട് ആണ് ഒരു ... . അതിനായി എനിക്ക് ഏറ്റവും കൂടുതല്‍ കടപ്പാട് ഓരോ തലത്തിലും എന്റെ കൂടെ ജോലി ചെയ്ത വളരെ കഴിവുള്ള വളരെ ദയയുള്ള എന്റെ സഹ പ്രവര്‍ത്തകരോടാണ്. , അവര്‍ക്ക് വേണ്ടി ഞാനിന്ന് ഈ അവാര്‍ഡ് ഏറ്റുവാങ്ങുന്നു. വളരെ വിനീതനായി-ഡോ. മധു ഭാസ്കർ പറഞ്ഞു    

ഇന്ത്യയില്‍ ആരംഭിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ താണ്ടി കഴിഞ്ഞ ഡിസംബറില്‍ ലോസാഞ്ചലസില്‍ നടന്ന ആദ്യ ഹെല്‍ത്ത് കെയര്‍ പുരസ്‌കാരനിശയ്ക്ക് ശേഷം കഴിഞ്ഞ ശനിയാഴ്ച കാനഡയിലും നിറഞ്ഞ സദസിനു മുമ്പാകെ ഏറ്റവും മികച്ച പ്രതിഭകളെ ഞങ്ങള്‍ ആദരിച്ചുവെന്ന് സ്വാഗതപ്രസംഗത്തിൽ  ഏഷ്യാനെറ്റ് ന്യുസ്  യു.എസ് . എ  എഡിറ്റർ ഡോ. കൃഷ്ണ കിഷോർ പറഞ്ഞു . ന്യൂയോര്‍ക്കിലെയും പെന്‍സില്‍വേനിയയിലും ന്യൂജേഴ്‌സിയിലും ഏറ്റവും മികച്ച ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കാന്‍ പോകുകയാണ്.  

ഈ വേദി സാക്ഷാത്കരിക്കാന്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ച വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ എല്ലാ അംഗങ്ങളെയും ഭാരവാഹികളെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. ഇത് ആഘോഷത്തിന്റെ നിമിഷങ്ങളാണ്.    ഏഷ്യാനെറ്റ് ന്യൂസിന്റെ മുന്‍നിര പ്രവര്‍ത്തകരായ  ബി.കെ. ഉണ്ണികൃഷ്ണന്‍-സീനിയര്‍ വൈസ് പ്രസിഡന്റ്,  അനില്‍ അടൂര്‍-സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ എന്നിവരെയും സ്വാഗതം ചെയ്യുന്നു.  

ഏഷ്യാനെറ്റ് ന്യൂസിന്റെ ഇവന്റ് പാര്‍ട്ട്‌നറായി   എത്തിയ ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളി, ഇവിടെ സ്വാഗതം ചെയ്യുന്നു.  വിവിധ മാധ്യമപ്രവര്‍ത്തകരുടെ പങ്കാളിത്ത്വവും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ജോര്‍ജ് ജോസഫ് ഞങ്ങളുടെ കൂടെയുണ്ട്. സുനില്‍ ട്രൈസ്റ്റാര്‍, ഷിജു പൗലോസ് , അലന്‍ ജോര്‍ജ് എന്നിവര്‍ നമ്മുക്കൊപ്പമുണ്ട്. അവര്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.  ഏഷ്യാനെറ്റ് ന്യൂസിന്റെ  എല്ലാ ചടങ്ങുകളുടെയും ഒരു നട്ടെല്ലുണ്ട്   അനില്‍ അടൂര്‍. ലോകമലയാളികള്‍ക്ക് അദ്ദേഹം സുപരിചിതനാണ്. 

see also

ഞങ്ങളും  കോവിഡ്  പോരാളികൾ: ഡി ജി.പി  ടോമിൻ തച്ചങ്കരി; മോൻസ് ജോസഫ് എം.എൽ.എ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക