Image

ഐൻസ്റ്റെയിനെ തിരുത്തി സി.എസ്‌. ഗോപാലകൃഷ്ണൻ !  (ലേഖനം: ജയൻ വർഗീസ്)

Published on 03 May, 2023
ഐൻസ്റ്റെയിനെ തിരുത്തി സി.എസ്‌. ഗോപാലകൃഷ്ണൻ !  (ലേഖനം: ജയൻ വർഗീസ്)

ലോകം കണ്ട ഏറ്റവും പ്രതിഭാശാലിയായ ശാസ്ത്രജ്ഞൻ ഐൻസ്റ്റെയിൻ ആണെന്ന് കണക്കാക്കപ്പെടുന്നു. അദ്ദേഹം ആവിഷ്‌ക്കരിച്ച ‘ സ്‌പെഷ്യൽ റിലേറ്റിവിറ്റി ‘ തീയറിയുടെ അടിസ്ഥാനത്തിലാണ് ആധുനിക പ്രപഞ്ചവികസ ശാസ്ത്രമായ കോസ്മോളജി നിലയുറപ്പിച്ചിട്ടുള്ളത് എന്ന് പറയാം. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭം മുതൽതന്നെ പ്രപഞ്ച രഹസ്യങ്ങളുടെ ഉറവിടം തേടിയുള്ള അന്വേഷണം ലോകത്താകമാനമുള്ള ശാസ്ത്രജ്ഞർആരംഭിച്ചിരുന്നുവെങ്കിലും ഐൻസ്റ്റൈൻ കണ്ടെത്തിയ ഭൗതിക ശാസ്ത്ര സമവാക്യമാണ് എല്ലാചോദ്യങ്ങൾക്കുമുള്ള ഉത്തരമായി ശാസ്ത്രലോകം ഇന്നും അംഗീകരിച്ചു കൊണ്ടിരിക്കുന്നത്.  

സമീപകാലത്ത്‌ അന്തരിച്ച ബഹുമാന്യനായ സ്റ്റീഫൻ ഹോക്കിങ്സിനെപ്പോലുള്ള ശാസ്ത്രഞരുടെ സുവിധമായവിശദീകരണങ്ങൾ  കൂടി വന്നതോടെ പ്രപഞ്ച കാരണമായി ബിഗ്‌ബാംഗും, തുടർന്നുണ്ടായ പ്രപഞ്ചവികാസവുമൊക്കെ കൂടുതൽ ആഴത്തിൽ അംഗീകരിക്കപ്പെടുകയും, അതിന്റെ അടിസ്ഥാനത്തിലുള്ള ഭൗതികശാസ്ത്ര അന്വേഷണങ്ങൾ സ്വിസ്- ഫ്രഞ്ച് അതിർത്തിയിൽ സ്ഥാപിക്കപ്പെട്ട ‘ ലാർജ് ഹൈഡ്രോണ് കൊളൈഡർ ‘ എന്ന വമ്പൻ  ശാസ്ത്ര പരീക്ഷണ ശാലയിൽ ( S E R N ) വച്ച് ലോക ശാസ്ത്ര സമൂഹം ‘ ദൈവകണം ‘ എന്നപരിഹാസപ്പേര് ചാർത്തിച്ച  ‘ ഹിഗ്സ് ബാസോണുകൾ ’ കണ്ടെടുത്തതോടെ എല്ലാ ചോദ്യങ്ങൾക്കുമുള്ളഉത്തരമായി എന്ന ആശ്വാസത്തോടെ ശാസ്ത്ര അമൂഹം വിശ്രമിക്കുകയായിരുന്നു.

‘ പ്രകൃതി നിയമങ്ങൾക്ക് അനുസരണമായി മാത്രം സംഭവിച്ച ഒന്നായിരുന്നു പ്രപഞ്ചോല്പത്തിയെന്നും, അത്കൊണ്ട് തന്നെ അവിടെ ഒരു ക്രിയേറ്ററുടെ ആവശ്യമുണ്ടായിരുന്നില്ല ‘  എന്നും സ്റ്റീഫൻ ഹോക്കിങ്‌സ് തന്റെപുസ്തകത്തിൽ പ്രഖ്യാപിക്കുന്നതിന്റെ അടിസ്ഥാനം തന്നെയും ഇതൊക്കെ  ആയിരുന്നു.   

കോസ്മോളജി സംബന്ധമായ എല്ലാ ഭൗതിക നിയമങ്ങൾക്കും ആധാരമായി നില കൊണ്ടിരുന്ന റിലേറ്റിവിറ്റിതീയറിയിൽ ഐൻസ്റ്റയിനിന്  പിശകുകൾ സംഭവിച്ചിട്ടുണ്ട് എന്ന കണ്ടെത്തലുമായി മലയാളിയായ ഇന്ത്യൻശാസ്ത്രജ്ഞൻ ഡോ. സി. എസ്. ഗോപാലകൃഷ്ണൻ രംഗത്തു വന്നിരിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവുംപ്രശസ്തമായ ടാറ്റ ഇൻസ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസേർച്ചിൽ ശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം തന്റെഗവേഷണ ശാലയിൽ ഒരു ജീവിതകാലം നടത്തിയ പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ തന്റെനിഗമനങ്ങൾക്ക് ആധാരമായ തെളിവുകൾ പുറത്തു വിട്ടു കഴിഞ്ഞു. 

ഐൻസ്റ്റൈൻ തന്റെ റിലേറ്റിവിറ്റി തീയറി ആവിഷ്ക്കരിക്കുമ്പോൾ അദ്ദേഹം ആധാരമാക്കുന്നത് ഒന്നുമില്ലായ്മഎന്ന ശൂന്യതയായിരുന്നുവെന്നും, എന്നാൽ പ്രപഞ്ചത്തിൽ ഒരിക്കലും  ശൂന്യത എന്നൊന്ന്  ഉണ്ടായിരുന്നില്ലഎന്നും, അതിനാൽ ഉണ്ടായിരുന്ന പ്രപഞ്ചത്തിൽ സംഭവിച്ച പരിണാമമാണ് റിലേറ്റിവിറ്റിയായി ഐൻസ്റ്റൈൻകണ്ടെത്തിയതെന്നും വിശദീകരിക്കുന്ന ഗോപാല കൃഷ്ണൻ അതിനുള്ള ശാസ്ത്രീയ തെളിവുകളും പുറത്തുവിടുന്നു. 

ആയിരത്തി തൊള്ളായിരത്തി മുപ്പതുകൾ വരെ പ്രപഞ്ചത്തെക്കുറിച്ചുള്ള ശാസ്ത്രത്തിന്റെ അറിവ് വളരെ പരിമിതംആയിരുന്നു. ഭൂമിയും സൂര്യനും ഏതാനും ഗ്രഹങ്ങളും ഒരു ഗാലക്സിയും എന്നതായിരുന്നു നില. ഈകാലഘട്ടത്തിൽ ജോർജ് ലെയ്മാറ്റർ എന്ന ശാസ്ത്രജ്ഞനാണ് പ്രപഞ്ചമുണ്ടായത് ഒരു സ്പോടനത്തിലൂടെയാവാംഎന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. രണ്ടു വർഷങ്ങൾക്ക് ശേഷം എഡ്വിൻ ഹബ്ബിൾ എന്ന ശാസ്ത്രജ്ഞൻ ഈആശയത്തിന് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ആധികാരികത കൊണ്ട് വരികയും മഹാ സ്ഫോടനത്തിന് ’ ബിഗ്‌ബാംഗ് ‘ എന്ന പേര് നൽകിക്കൊണ്ട് പ്രപഞ്ചം വികസിച്ചു കൊണ്ടേയിരിക്കുന്ന ഒരു പ്രതിഭാസമാണ് എന്ന്കണ്ടെത്തുകയുമായിരുന്നു. ( ഇന്നത് സ്പോടനമല്ല, വികാസം മാത്രമാണ് ) 

അന്ന് മുതലാണ് ബിഗ്‌ബാംഗിന് മുമ്പുള്ളതെല്ലാം 00 ആണ് എന്ന് ശാസ്ത്ര സമൂഹം തലയറഞ്ഞു കരഞ്ഞുകൊണ്ടിരിക്കുന്നത്. അത് ശരി വയ്ക്കുന്നത് കൊണ്ടാണ് മാറ്ററും എനർജിയും ഗ്രാവിറ്റിയും ചേർന്നുണ്ടായപ്രപഞ്ചം പ്രകൃതി നിയമങ്ങൾക്ക്‌ അനുസരിച്ച് മാത്രം സംഭവിച്ചതായതിനാൽ അവിടെ ഒരു ക്രിയേറ്ററിന്റെആവശ്യം വരുന്നില്ല എന്ന് സ്റ്റീഫൻ ഹോക്കിങ്‌സ് പറയുന്നത്. ഇത് പറയാൻ അദ്ദേഹംമാനദണ്ഡമാക്കുന്നതാവട്ടെ, ഐൻസ്റ്റയിനിന്റെ സുപ്രസിദ്ധമായ സ്‌പെഷ്യൽ റിലേറ്റിവിറ്റി തീയറിയും. 

ഈ തീയറി ഐൻസ്റ്റൈൻ കണ്ടെത്തി പുറത്തു വിടുന്നത് 1925 ൽ ആണ് എന്നതിനാലും  അന്ന് അറിയുന്നപ്രപഞ്ചം ഒരു ഗാലക്സിയുടെ ചുറ്റുവട്ടങ്ങളിൽ ഒതുങ്ങുന്നത് മാത്രമായിരുന്നു എന്നതിനാലും, സ്വാഭാവികമായുംറിലേറ്റിവിറ്റി തീയറി മാനദണ്ഡമാക്കിയത് ഒന്നുമില്ലായ്മയിൽ നിന്നുള്ള ആരംഭമായിരുന്നു എന്നതിനാലും,‌ സ്‌പേസ് എന്ന ശൂന്യതയിൽ ആപേക്ഷികമായിട്ടുള്ള ഒരു പ്രതിഭാസമാണ് പ്രപഞ്ചം എന്നതിന് സപ്പോർട്ടേകുന്നസ്‌പെഷ്യൽ റിലേറ്റിവിറ്റി തീയറിക്ക്, പ്രപഞ്ചത്തിൽ ശൂന്യത എന്നൊന്ന് ഇല്ലെന്നു കണ്ടെത്തിക്കഴിഞ്ഞ ഇന്ന്പ്രസക്തിയില്ലെന്നാണ് ഡോക്ടർ ഗോപാലകൃഷ്ണൻ പറയുന്നതും തന്റെ ലബോറട്ടറിയിൽ നിന്ന് ആവശ്യമായതെളിവുകൾ അദ്ദേഹം പുറത്തെടുത്തതും.  

പ്രപഞ്ചത്തിലെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കുന്നത് അതിൽ തന്നെ ഉൾച്ചേർന്നിട്ടുള്ള ഗ്രാവിറ്റി ആണെന്ന്അദ്ദേഹം കണ്ടെത്തിക്കഴിഞ്ഞു. ഇങ്ങിനെ ചിന്തിക്കുമ്പോൾ പ്രകാശ വേഗം സെക്കൻഡിൽ 186000 മൈൽ എന്ന്സ്ഥിരമാണ് എന്ന കണ്ടെത്തൽ ശരിയല്ല എന്ന് അദ്ദേഹം വാദിക്കുന്നു. ഈ വേഗതയെ നിയന്ത്രിക്കുന്നത് പോലുംപ്രപഞ്ച ഗ്രാവിറ്റിയുടെ വൻ സ്വാധീനം ആണെന്നിരിക്കെ ഇന്നത്തെ നിലയിലുള്ള ഗ്രാവിറ്റിക്ക് മാറ്റം സംഭവിച്ചാൽഅത് പ്രകാശ വേഗത്തിലും മാറ്റം സംഭവിക്കും എന്നും അദ്ദേഹം സ്ഥാപിക്കുന്നു. 

2005 ൽ സ്വന്തം ലബോറട്ടറിയിൽ ഡോക്ടർ സി.എസ്‌ അത് തെളിയിച്ചു കഴിഞ്ഞു. അത് കൊണ്ട് തന്നെ  സ്ഥിരമായ പ്രകാശവേഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ആധുനിക ശാസ്ത്രത്തിന്റെ  കണ്ടെത്തലുകളിൽവസ്തുതാ പരമായ തിരുത്തലുകൾ കൂടാതെ ഊർജതന്ത്ര ശാഖയ്ക്ക് ഇനി മുന്നോട്ടു പോകാനാവില്ലെന്നു തന്നെഅദ്ദേഹം പറയുന്നു: വ്യക്തമായും തെളിയിക്കപ്പെട്ട കണ്ടെത്തലുകളോടെ.  ( ഏഷ്യാനെറ്റിലെ ഇന്റർവ്യൂ കാണുക ) 

എന്നാൽ, നിലവിലെ ശാസ്ത്ര സമവാക്യങ്ങളെ തിരുത്തിക്കുറിക്കുകയും, കൂടുതൽ മെച്ചപ്പെട്ട ഒരു  നാളെയുടെസ്വപ്നങ്ങളെ യാഥാർഥ്യമാക്കുകയും ചെയ്തേക്കാവുന്ന ഈ കണ്ടെത്തലുകളെ ലോകം വേണ്ടത്രഅംഗീകരിക്കുന്നില്ല എന്ന് വേദനയോടെ ഇദ്ദേഹം പരിതപിക്കുന്നു. തന്റെ സിദ്ധാന്തങ്ങളുടെ ലബോറട്ടറിതെളിവുകളുമായി അദ്ദേഹം ലോക ശാസ്ത്ര വേദികളിൽ എത്തുന്നുണ്ട്. അദ്ദേഹം പറയുന്നത് നിഷേധിക്കാൻആർക്കും സാധിക്കുന്നില്ല, പക്ഷെ പ്രതികരണമില്ല.  ഐൻസ്റ്റയിനിനെ തിരുത്താൻ ഇയ്യാളാര് എന്ന ഭാവത്തോടെആരും ഒന്നും കണ്ടതായി ഭാവിക്കുന്നേയില്ല എന്നാണ്‌ അദ്ദേഹം പറയുന്നത്. അങ്ങിനെയൊന്ന് സംഭവിച്ചിട്ടില്ലഎന്നതാണ് ഭാവം.

കാര്യക്കാരുടെ കാല് നക്കിയും സംബന്ധപ്പുരയ്‌ക്ക്‌ വെളിയിൽ തുപ്പൽ കോളാമ്പിയുമായി കാത്തുനിന്നുമൊക്കെയാണല്ലോ നമ്മുടെ മത - രാഷ്ട്രീയ - സാമൂഹ്യ - സാംസ്ക്കാരിക - സിനിമാ നായകന്മാരിൽ  ചിലരെങ്കിലും നമുക്കിടയിൽ വിലസി അർമ്മാദിച്ചു കൊണ്ടിരിക്കുന്നത്? അതൊന്നും ചെയ്യാതിരിക്കാനുള്ള ധർമ്മബോധം ഇന്നും സൂക്ഷിക്കുന്നത് കൊണ്ടാവണം അടിപൊളിയൻ ശാസ്ത്രലോകം ഡോ. സി. എസ്. നെ  അംഗീകരിക്കാതെ പോകുന്നത്. പക്ഷെ സത്യം സത്യമാണ്, അജയ്യമാണ്. ആരുടേയും സ്വർണ്ണത്തളികകൾക്കുംമൂടി വയ്ക്കാൻ ആവാത്തവണ്ണം,  ആർക്കും തടയാനാവാത്ത അനിവാര്യതയായി  ഇന്നല്ലെങ്കിൽ നാളെ സത്യംപുറത്തു വരിക തന്നെ ചെയ്യും. ആത്മ വിശ്വാസത്തോടെ അന്വേഷണം തുടരുന്ന ഡോക്ടർ സി. എസ് ഗോപാലകൃഷ്ണൻ  എന്ന അതുല്യ പ്രതിഭയ്ക്ക് അഭിവാദനങ്ങൾ ! 

#jeyanvarghese_lekhanam

Join WhatsApp News
നിരീശ്വരൻ 2023-05-03 14:53:34
നിങ്ങളുടെ ഈ ലേഖനം അധികം വായിക്കേണ്ട ആവശ്യമില്ല, നിങ്ങളുടെ ശാസ്ത്ര ജ്ഞാനം അവിടെ നിന്നും ഇവിടെ നിന്നും വായിച്ച എന്തൊക്കയോ കൂട്ടിചേർത്ത് വിട്ടതാണെന്ന്. ഇത്തരം ലേഖനങ്ങൾ ശാസ്ത്രബോധമില്ലാത്ത വായനക്കാരെ കൂടുതൽ ചിന്താകുഴപ്പത്തിൽ ആക്കാനേ ഉതകുകയുള്ളു . അതുകൊണ്ട് ഐനസ്‌റ്റെയ്‌നിന്റെ തിയറി ഓഫ് റിലേറ്റിവിറ്റി ആദ്യം വിശദീകരിക്കണം. പിന്നെ ഗോപാലകൃഷ്ണൻ അതിനെ എങ്ങനെ തിരുത്തുന്നു എന്ന് എഴുതണം . പിന്നെ 'ദൈവകണം' കണ്ടെത്തിയതോടെ ശാസ്ത്രലോകം വിശ്രമിക്കയാണ് എന്ന നിങ്ങളുടെ ' കൊള്ളിവാക്ക് " അവസാനിപ്പിക്കണം . ശാസ്ത്രലോകം ദൈവത്തെ അല്ല അന്വേഷിക്കുന്നത്. ഒരു ശാസ്ത്രഞ്ജനോ ശാസ്ത്രഞ്ഞക്കോ 'ദൈവം' എന്ന ഒരു മാടമ്പിയെ ഭയപ്പെട്ട് അവരുടെ ഗവേഷണം നടത്താനാവില്ല. അവർ സ്വതന്ത്രചിന്താഗതിക്കാരായിരിക്കണം. മതം നിങ്ങളുടെ തലക്കത്ത് കൂടുകൂട്ടി ഉള്ള തലച്ചോറ് തിന്ന് തീർത്തതുകൊണ്ടാണ് ഇങ്ങനെയുള്ള വിഡ്ഢിത്തരങ്ങൾ എഴുതി വിടുന്നത് . ഒരു നിരീശ്വരൻ ആവൂ . ഈ പ്രപഞ്ചത്തെ സ്നേഹിക്കൂ മനുഷ്യരെ സ്നേഹിക്കൂ .
Jayan varghese 2023-05-03 20:19:18
പ്രിയ നിരീശ്വരൻ സാറെ, ആരെയും കടിക്കാതെ എവിടെയെങ്കിലും വളഞ്ഞുകൂടി കിടക്കുന്ന ഞാൻ എന്ന കില്ലപ്പട്ടിയുടെ വായിൽ കൊലിട്ടു കുത്തി വെറുതേ കടിപ്പിക്കരുത് എന്നപേക്ഷിക്കുന്നു. നിങ്ങളുമായുള്ള സുദീർഘമായ മുൻ സംവാദം കെ..ജി. രാജശേഖരൻ എന്ന അജ്ഞാത സുഹൃത്തിന്റെ അഭ്യർത്ഥനയെ മാനിച്ച് ഞാൻ അവസാനിപ്പിച്ചതാണ്. അന്ന് നിങ്ങൾ ഉന്നയിച്ച എല്ലാ ആക്ഷേപങ്ങൾക്കും എന്റെ നിലപാടിൽ ഉറച്ചു നിന്ന് കൊണ്ട് വ്യക്തമായ മറുപടി തന്നിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. എന്നിട്ടും ഒരു ശല്യക്കാരനെപ്പോലെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി എന്റെ പിറകെ നിങ്ങൾ കൂടിയിരിക്കുന്നു. മതം എന്റെ തലച്ചോറ് തിന്നു തീർത്തത് കൊണ്ടാണ് ഞാൻ ശാസ്ത്രത്തെ ചോദ്യം ചെയ്യുന്നത് എന്ന് നിങ്ങൾ എഴുതിയിരിക്കുന്നു. മൂന്നു പതിറ്റാണ്ടിലധികമായി അമേരിക്കയിലെ മലയാള മാധ്യമങ്ങളിൽ എഴുതുന്ന ഞാൻ ഏതെങ്കിലും മതത്തിനു വേണ്ടി എന്നെങ്കിലും എവിടെയെങ്കിലും ഒരു വരി എഴുതിയതായി ചൂണ്ടിക്കാണിച്ചു കൊണ്ട് വേണം മേലിൽ നിങ്ങൾ ഇത് പറയേണ്ടത് എന്ന് അഭ്യർത്ഥിക്കുന്നു. എന്റെ ശാസ്ത്രജ്ഞാനം അവിടെ നിന്നും ഇവിടെ നിന്നും വായിച്ചുണ്ടാക്കിയതാണെന്ന് നിങ്ങൾ പറയുന്നു. ശരിയാണ്. ഔപചാരിക വിദ്യാഭാസത്തിന്റെ അക്ഷരവെളിച്ചം ആസ്വദിക്കാനാവാതെ, ദരിദ്ര കുടുംബത്തിന്റെ വിശപ്പകറ്റുവാൻ വേണ്ടി അന്യന്റെ ഭൂമിയിൽ പണിയെടുത്ത് നടുവൊടിക്കുന്ന അപ്പനെ സഹായിക്കാനായി പതിനൊന്നാം വയസ്സിൽ പഠിപ്പുപേക്ഷിച്ച്‌ പാടത്ത് കാള പൂട്ടാനിറങ്ങിയവനാണ് ഞാൻ. പത്തംഗ കുടുംബത്തിന് വിളമ്പി വരുമ്പോൾ ഒരിക്കൽ പോലും തികയാതെ കലത്തിലെ കങ്ങൻ വറ്റുകൾ കഞ്ഞിവെള്ളം ചേർത്തിളക്കി അത് കുടിച്ചു വിശപ്പകറ്റുകയും ജീവിതത്തിൽ ഒരിക്കൽപ്പോലും വയറു നിറച്ചു കഞ്ഞി കുടിക്കാൻ ഭാഗ്യം ലഭിക്കാതെ മരിച്ചു പോവുകയും ചെയ്ത എന്റെ വല്യാമ്മയുടെ ഓമനയായ പേരക്കുട്ടിയായിരുന്നു ഞാൻ. വായിൽ വെള്ളിക്കരണ്ടിയുമായി പിറന്നിരിക്കാൻ ഇടയുള്ള നിങ്ങളെപ്പോലെ ഉന്നത വിദ്യാഭാസത്തിന്റെ ഉത്തുംഗ സോപാനങ്ങൾ കീഴടക്കുവാൻ എനിക്ക് സാധിച്ചില്ല എന്ന് സമ്മതിക്കുന്നു. എങ്കിലും അയൽക്കാരനായിരുന്ന ശ്രീ കെ. പി. സ്കറിയ എന്ന അധ്യാപകന്റെ കാൽകീഴിലിരുന്ന് രാത്രി യാമങ്ങളിൽ ഞാൻ നേടിയെടുത്ത ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിന്റെ സഹായത്തോടെ ലോക ക്ലസ്സിക്കുകളിലെ വലിയൊരളവോളം വായിച്ചു തീർത്ത എനിക്ക് അതിൽ നിന്നൊക്കെ ലഭിച്ച ആവശ്യത്തിനുള്ള അറിവ് ഉണ്ടെന്നു തന്നെയാണ് എന്റെ എളിയ വിശ്വാസം. തീയറി ഓഫ് റിലേറ്റിവിറ്റി തെറ്റാണെന്ന്‌ പറയുന്നത് ഞാനല്ല. അത് കൊണ്ട് തന്നെ എനിക്കറിയാമെങ്കിൽ കൂടി അത് വിശദീകരിക്കേണ്ട ചുമതലയും എനിക്കില്ല. അത് പറയുകയും തെളിയിക്കുകയും ചെയ്ത സി. എസ്. ഗോപാലകൃഷ്ണൻ ജീവിച്ചിരിക്കുന്നുണ്ട്. അവിടെ അന്വേഷിച്ച് ഉറപ്പു വരുത്തുക. മഹാ പണ്ഡിതനായ നിങ്ങൾക്ക് അറിയുമല്ലോ ആ തീയറി. ചിന്താക്കുഴപ്പത്തിൽ ആകുന്ന വായനക്കാരെ ഉദ്ധരിക്കാൻ നിങ്ങൾ തന്നെ വിശദീകരിച്ച് അത് ശരിയാണെന്ന് തെളിയിക്കുക. ഹിഗ്സ് ബസോൺ കണങ്ങൾ കണ്ടെത്തിയതോടെ ശാസ്ത്രജ്ഞർ ദൈവത്തെ കണ്ടെത്തി എന്ന് ഞാൻ പറഞ്ഞിട്ടില്ല. ദൈവത്തെ പരിഹസിക്കാനാണ് ആ കണത്തിന് ദൈവകണം എന്ന് പേരിട്ടത് എന്നാണു ഞാൻ പറഞ്ഞത്. നിങ്ങളുടെ രോഗം കഠിനമായ ‘ ക്രാബോമാനിയ ‘ തന്നെയാണ്. പുറത്തു കടന്നു രക്ഷപെടാൻ ശ്രമിക്കുന്ന ഞണ്ടിനെ വലിച്ചു കൂടയിലിടുന്ന തനി മലയാള ‘ മണ്ടൻഞണ്ടൻ ‘ രോഗം. പോയി ചികിൽസിക്കൂ മാഷെ ? ജയൻ വർഗീസ്.
നിരീശ്വരൻ 2023-05-04 00:21:50
അമേരിക്കൻ സ്വപനത്തെ അനുധാവനം ചെയ്യുന്നവരാരും വായിൽ വെള്ളിക്കരണ്ടിയും സ്വർണ്ണ കരണ്ടിയുമായി ജനിച്ചവരല്ല സുഹൃത്തെ. അങ്ങനെയുള്ളവർക്ക് സ്വന്തനാട്ടിൽ നിന്നാൽ പോരെ ? പിന്നെ നിങ്ങളുടെ ജീവിത സാഹചര്യങ്ങളെ ഞാൻ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല. ഒരു പുരുഷായുസ് മുഴുവൻ അറിവ് നേടാനുള്ള അവകാശവും സ്വാതന്ത്ര്യവും നിങ്ങൾക്കുണ്ട്. എന്നാൽ "ലാർജ് ഹൈഡ്രോണ് കൊളൈഡർ ‘ എന്ന വമ്പൻ  ശാസ്ത്ര പരീക്ഷണ ശാലയിൽ ( S E R N ) വച്ച് ലോക ശാസ്ത്ര സമൂഹം ‘ ദൈവകണം ‘ എന്നപരിഹാസപ്പേര് ചാർത്തിച്ച  ‘ ഹിഗ്സ് ബാസോണുകൾ ’ കണ്ടെടുത്തതോടെ എല്ലാ ചോദ്യങ്ങൾക്കുമുള്ളഉത്തരം എന്ന ആശ്വാസത്തോടെ ശാസ്ത്ര അമൂഹം വിശ്രമിക്കുകയായിരുന്നു." ഇത് ശാസ്ത്ര പരീക്ഷണ നിരീക്ഷങ്ങൾ നടത്താതെ വായിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലും ഒരു ഗോപാലകൃഷ്ണൻ നടത്തിയ പരീഷണങ്ങളുടെ പ്രബന്ധമോ ലേഖനമോ വായിച്ചറിഞ്ഞതിൻറെ അടിസ്ഥാനത്തിലും, ഗോപാലകൃഷ്ണനെ ഒഴിച്ച് സർവ്വ ശാസ്ത്രജ്ഞമാരെയും ഇകഴ്ത്തി കാണിക്കാൻ ശ്രമിക്കുകയാണ് . ഏതെങ്കിലും ഒരു ശാസ്ത്രജ്ഞൻ പറയട്ടെ, അവർ ഗവേഷങ്ങൾ നടത്തുമ്പോൾ അവർ പള്ളിയിലും അമ്പലത്തിലും വഴിപാട് നടത്തിയിട്ടും, അതുപോലെ അവരുടെ ഗവേഷങ്ങൾ , ദൈവകോപം വരുത്തുമെന്ന് ആശങ്കയോടുമാണ് അത് നടത്തുന്നത് എന്ന്? മതം പലപ്പോഴും അവർക്ക് സ്വന്ത കാലിൽ നിന്ന് അവരുടെ ദൈവത്തെ തെളിയിക്കാൻ കഴിയാതെ വരുമ്പോൾ, ന്യുട്ടൺ അങ്ങനെ പറഞ്ഞു , ഐൻസ്റ്റീൻ അങ്ങനെ പറഞ്ഞു എന്ന് കൂട്ട് പിടിക്കാറുണ്ട് . നിങ്ങളുടെ ഏറ്റവും ബഹുമാനപ്പെട്ട നൈനാൻ മാത്തുള്ളയുമായി ചേർന്ന് പലപ്പോഴും അതിനെ സാധുകരിക്കാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ട്. ശാസ്ത്രലോകം ഒരു വിശാല ലോകമാണ് . ഒരു എയ്ൻസ്റ്റൈനും ഗോപാലകൃഷ്ണനും അവകാശപ്പെടാൻ പറ്റില്ല ഞാൻ 'സിങ്കുലാരിറ്റി തിയറി' കണ്ടെത്തിയിരിക്കുന്നു എന്ന്. (അത് ശാസ്ത്രത്തെ താഴ്ത്തിക്കെട്ടാൻ നിങ്ങൾ മെനഞ്ഞുഉണ്ടാക്കിയ ഒരു ആശയമാണ് ) ആറ്റം, സബ് ആറ്റോമിക്ക് പാർട്ടിക്കൾ, ക്വാർക്ക് , ക്വസാർക്ക് , ടാക്കിയോൺ, തുടങ്ങിയവയുടെ ലോകത്തിലൂടെ കാണാകാഴ്ച്ച കാണാൻ ഇന്നും ശാസ്ത്രജ്ഞർ അന്വേഷണം തുടരുകയാണ് . അതിനിടക്ക് 'ടിപ്പ് ഓഫ് ദി ഐസ് ബർഗ് എന്ന്' പറഞ്ഞതുപോലെത്തെ അറിവ് വച്ച് തുള്ളി ചാടരുത് എന്നെ പറഞ്ഞുള്ളു . ശാസ്ത്ര ലോകം അന്വേഷണം തുടരട്ടെ . ദൈവസിംഹാസനങ്ങൾ ഇളകട്ടെ ആ നപുംസകന്റെ പേരിൽ ജോലി ചെയ്യാതെ തട്ടിപ്പ് നടത്തുന്ന പുരോഹിത വർഗ്ഗം ഓടട്ടെ . അനേകം ഗലീലിയോമാർ ഇവിടെ ജനിക്കട്ടെ . സ്വതന്ത്ര ചിന്ത വളർത്തു - നിരീശ്വരൻ ആകു . - ഐ ലവ് യു .
ഈഗോ 2023-05-04 01:54:39
രാജശേഖരൻ അല്ല സാക്ഷാൽ വിഷ്‌ണു പ്രത്യക്ഷപ്പെട്ടാലും 'ഈഗോ' എന്ന എന്നെ ഒതുക്കാൻ ആവില്ല . ഞാൻ എല്ലാവരിലും ഉണ്ട് . മലയാളിൽ എഴുത്തുകാരിൽ പ്രത്യേകിച്ച് . എന്റെ കളിപ്പാട്ടങ്ങളാണവർ. ദുർബല മാനസർ. എന്റെ തല ഒന്ന് ഇടാൻ ഒരു ചെറിയ വിടവ് കിട്ടിയാൽ മതി ബാക്കി കാര്യം ഞാൻ ഏറ്റു.
Santhosh 2023-05-04 02:13:20
അടുത്ത സമയത്താണ് ഡോക്ടർ സി സ് ഉണ്ണികൃഷ്‌ണനെകുറിച്ച് അറിയാൻ സാധിച്ചത്. അദ്ദേഹത്തിന്റെ ഇൻറർവ്യൂ കണ്ടുകഴിഞ്ഞപ്പോൾ ഇത്രയും മഹാനായ ശാസ്ത്രജ്ഞൻ , ഒരു മലയാളി ആയതിൽ വളരെയധികം സന്തോഷം തോന്നി. പണ്ട് ഡോക്ടർ ചന്ദ്രശേഖർ ബ്ലാക്ക് ഹോൾസ് പ്രപഞ്ചത്തിൽ നിലനിൽക്കുന്നു എന്ന് പ്രഖ്യാപിച്ചപ്പോൾ ശാസ്ത്ര സമൂഹം അദ്ദേഹത്തെ പരിഹസിച്ച് അകറ്റിനിറുത്തുക ഉണ്ടായി. അതേ പോലെ ഇപ്പോൾ ഡോക്ടർ സി സ് ഉണ്ണികൃഷ്‌ണനെയും പാശ്ചാത്യ ശാസ്ത്രജ്ഞൻമാർ മാത്രമല്ല സ്വന്തം ദേശത്തെ പ്രമുഖരും ചവിട്ടി താഴ്ത്താൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. വിവേചനവും, അടിച്ചമർത്തലും ഒരിക്കലും നിലനിൽക്കരുതാത്ത ശാസ്ത്ര ലോകത്തിലെ കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ രണ്ടക്ഷരം കുറിക്കാനറിയുന്ന സാധാരണ ജനങ്ങളുടെ കാര്യം നമുക്ക് ചിന്തിക്കാവുന്നതല്ലേ ഉള്ളൂ. ശാസ്ത്ര വിഷയങ്ങൾ കൂടുതൽ കൂടുതൽ അറിയുവാനുള്ള ആകാംഷ താങ്കളുടെ ലേഖനങ്ങൾ വായനക്കാരിൽ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. https://www.youtube.com/watch?v=GRFXqRKY4nQ
For the inquisitive mind 2023-05-04 04:03:53
8 ways you can see Einstein's theory of relativity in real life References By Jesse Emspak Contributions from Adam Mann published March 28, 2022 Relativity is one of the most famous scientific theories of the 20th century, but how well does it explain the things we see in our daily lives. Formulated by Albert Einstein beginning in 1905, the theory of relativity explains the behavior of objects in space and time, and it can be used to predict things such as the existence of black holes, light bending due to gravity and the behavior of planets in their orbits. The theory is deceptively simple. First, there is no "absolute" frame of reference. Every time you measure an object's velocity, its momentum or how it experiences time, it's always in relation to something else. Second, the speed of light is the same no matter who measures it or how fast the person measuring it is going. Third, nothing can go faster than light. The implications of Einstein's most famous theory are profound. If the speed of light is always the same, it means that an astronaut going very fast relative to Earth will measure the seconds ticking by more slowly than an Earthbound observer will. Time essentially slows down for the astronaut — a phenomenon called time dilation. Any object in a big gravity field accelerates, so it also experiences time dilation. Meanwhile, the astronaut's spaceship experiences length contraction, which means that if you took a picture of the spacecraft as it flew by, it would look as though it were "squished" in the direction of motion. To the astronaut on board, however, all would seem normal. In addition, the mass of the spaceship would appear to increase from the point of view of people on Earth. But you don't necessarily need a spaceship zooming at near light speed (opens in new tab)to see relativistic effects. Indeed, there are several instances of relativity we can see in our daily lives and technologies we use today that demonstrate that Einstein was right. Here are some ways we see relativity in action. Close up of a worker holding an electromagnetic coil in an electromagnetics factory. (Image credit: Monty Rakusen via Getty Images) Magnetism is a relativistic effect, and you can see this demonstrated via generators. If you take a loop of wire and move it through a magnetic field, you generate an electric current. The charged particles in the wire are affected by the changing magnetic field, which forces some of them to move and creates the current. But now, picture the wire at rest and imagine the magnet is moving. In this case, the charged particles in the wire (the electrons and protons) aren't moving anymore, so the magnetic field shouldn't be affecting them. But it does, and a current still flows. This shows that there is no privileged frame of reference. Thomas Moore, a professor of physics at Pomona College in Claremont, California, uses the principle of relativity to demonstrate Faraday's law, which states that a changing magnetic field creates an electric current. "Since this is the core principle behind transformers and electric generators, anyone who uses electricity is experiencing the effects of relativity," Moore told Live Science. Electromagnets work via relativity as well. When a direct current of electric charge flows through a wire, electrons drift through the material. Ordinarily, the wire would seem electrically neutral, with no net positive or negative charge, because the wire has about the same number of protons (positive charges) and electrons (negative charges). But if you put another wire with a direct current next to it, the wires attract or repel each other, depending on the direction in which the current is moving, according to physicists at the University of Illinois at Urbana-Champaign(opens in new tab). Assuming the currents are moving in the same direction, the electrons in the second wire are motionless compared to the electrons in the first wire. (This assumes the currents are about the same strength.) Meanwhile, the protons in both wires are moving in comparison to the electrons in both wires. Because of the relativistic length contraction, they appear to be more closely spaced, so there's more positive charge than negative charge per length of wire. Because like charges repel, the two wires also repel. Currents in the opposite directions result in attraction, because compared to the first wire, the electrons in the other wire are more crowded, thus creating a net negative charge, according to the University of Illinois at Urbana-Champaign(opens in new tab). Meanwhile, the protons in the first wire are creating a net positive charge, and opposite charges attract. GPS navigation is a great example of a relativistic time dilation. (Image credit: BlackJack3D via Getty Images) For your car's GPS navigation to function as accurately as it does, satellites have to consider relativistic effects, according to Physics Central(opens in new tab). This is because even though satellites aren't moving anywhere close to the speed of light, they are still going pretty fast. The satellites are also sending signals to ground stations on Earth. These stations (and the GPS technology in a car or smartphone) are all experiencing higher accelerations due to gravity than the satellites in orbit. To get that pinpoint accuracy, the satellites use clocks that are accurate to a few nanoseconds (billionths of a second). Because each satellite is 12,600 miles (20,300 kilometers) above Earth and moves at about 6,000 mph (10,000 km/h), there's a relativistic time dilation that tacks on about 4 microseconds each day. Add in the effects of gravity, and the time dilation effect goes up to about 7 microseconds (millionths of a second). The difference is very real: If no relativistic effects were accounted for, a GPS unit that tells you it's a half mile (0.8 km) to the next gas station would be 5 miles (8 km) off after only one day, according to Physics Central. Most metals are shiny because the electrons in the atoms jump from different energy levels, or "orbitals." Some photons that hit the metal get absorbed and reemitted, though at a longer wavelength. However, most visible light gets reflected. Gold is a heavy element, so the inner electrons move fast enough that the relativistic mass increase and the length contraction are significant, according to(opens in new tab) a statement(opens in new tab) from Heidelberg University in Germany. As a result, the electrons spin around the nucleus in shorter paths, with more momentum. Electrons in the inner orbitals carry energy that is closer to the energy of outer electrons, and the wavelengths that get absorbed and reflected are longer. Longer wavelengths of light mean that some of the visible light that would usually be reflected gets absorbed, and that light is on the blue end of the spectrum. White light is a mix of all the colors of the rainbow, but in gold's case, when light gets absorbed and reemitted, the wavelengths are usually longer. That means the mix of light waves we see tends to have less blue and violet in it. Because yellow, orange and red light are longer wavelengths than blue light, gold appears yellowish, according to the BBC(opens in new tab). Gold is great for use in jewelry, although it's rare to find pure gold pieces. (Image credit: Peter Dazeley via Getty Images) The relativistic effect on gold's electrons is also one reason it doesn't corrode or easily react with anything else, according to a 1998 paper(opens in new tab) in the journal Gold Bulletin(opens in new tab). Gold has only one electron in its outer shell, but it still is not as reactive as calcium or lithium. Instead, because the electrons in gold are "heavier" than they should be, since they are moving near the speed of light, increasing their mass, they are held closer to the atomic nucleus. This means that the outermost electron isn't likely to be where it can react with anything at all; it's just as likely to be among the electrons that are close to the nucleus. Mercury is used in LCD screens and monitors. (Image credit: Peter Cade via Getty Images) Mercury is also a heavy atom, with electrons held close to the nucleus because of their speed and consequent mass increase. The bonds between mercury atoms are weak, so mercury melts at lower temperatures and is typically a liquid when we see it, according to Chemistry World(opens in new tab). Cathode ray tube used in an old analog oscilloscope in the lab. (Image credit: albln via Getty Images) Until about the early 2000s, most televisions and monitors had cathode ray tube screens. A cathode ray tube works by firing electrons at a phosphor surface with a big magnet. Each electron makes a lighted pixel when it hits the back of the screen, and the electrons fire out to make the picture move at up to 30% the speed of light. Relativistic effects are noticeable, and when manufacturers shaped the magnets, they had to consider those effects, according to PBS News Hour(opens in new tab). Isaac Newton assumed that there is an absolute rest frame, or an external perfect frame of reference that we could compare all other frames of reference against. If he had been right, we would have to come up with a different explanation for light, because it wouldn't happen at all. "Not only would magnetism not exist, but light would also not exist, because relativity requires that changes in an electromagnetic field move at a finite speed instead of instantaneously," Moore said. "If relativity did not enforce this requirement … changes in electric fields would be communicated instantaneously … instead of through electromagnetic waves, and both magnetism and light would be unnecessary." This image from June 20, 2013, at 11:15 p.m. EDT shows the bright light of a solar flare on the left side of the Sun and an eruption of solar material shooting through the Sun's atmosphere, called a prominence eruption. (Image credit: NASA/SDO) Without Einstein's most famous equation — E = mc^2 — the sun and the rest of the stars wouldn't shine. In the center of our parent star, intense temperatures and pressures constantly squeeze four separate hydrogen atoms into a single helium atom, according to Ohio State University(opens in new tab). The mass of a single helium atom is just slightly less than that of four hydrogen atoms. What happens to the extra mass? It gets directly converted into energy, which shows up as sunlight on our planet.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക