Image

നോർത്ത് അമേരിക്കയിലെ മികച്ച ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി കൈരളി ടി വി ഷോർട് ഫിലിം മത്സരം മെയ് 6 നു ആരംഭിക്കും

Published on 05 May, 2023
നോർത്ത് അമേരിക്കയിലെ മികച്ച ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി കൈരളി ടി വി ഷോർട് ഫിലിം മത്സരം മെയ് 6 നു ആരംഭിക്കും

പൂർണമായും വടക്കേ അമേരിക്കയിൽ ചിത്രീകരിച്ച  മലയാളം  ഷോർട് ഫിലിമുകൾക്കാണ് ഈ മേളയിൽ മാറ്റുരക്കാൻ    അവസരം കൊടുക്കുന്നത്.. ശനിയാഴ്ച ആരംഭിക്കുന്ന ഈ മത്സരത്തിന്റെ ആദ്യ എപ്പിസോഡ് വിസ്കോൺസിൽ നിന്നുള്ള രമേശ് കുമാറിന്റെ രണ്ടു  ഷോർട് ഫിലിമുകളാണ്" മഴ വരും നേരത്ത്‌ "  "വാങ്ക്വിഷ്ഡ്‌" എന്ന രണ്ടു ഷോർട്ഫിലിമുകൾ12 മിനിട്‌സും 8 മിനിറ്റ്‌സും   ദ്യര്‍ഘമുള്ള ഷോർട് ഫിലിമുകളാണ് ..     കൈരളിടിവിയിലും കൈരളി ന്യൂസ് ചാനലിലും വി ചാനലിലും കൈരളി അറേബ്യായിലും പ്രേക്ഷേപണം ചെയ്തുകൊണ്ട്  ഷോർട് ഫിലിം ഫെസ്റ്റിവൽ ആരംഭിക്കും  , ന്യൂയോർക് സമയം ശനി 4 പിഎം നും ഞായർ8 .30 പിഎം കൈരളിടിവിയിലും കൈരളി അറേബ്യയിൽ വെള്ളി3 .30 പിഎം ന് (യൂ എ ഇ ടൈം ) കൈരളി ന്യൂസ്  ചാനെലിൽ  തിങ്കൾ  8 പിഎം( ന്യൂയോർക് ടൈം )നും തിങ്കൾ 4 .30 പിഎം (ഇന്ത്യൻ ടൈം )


നോര്‍ത്ത് അമേരിക്കയിലെ മികച്ച ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന കൈരളി ടി വി ഷോര്‍ട് ഫിലിം ഫെസ്റ്റിവല്ലിന്റെ എന്‍ട്രി സമര്‍പ്പണം പൂര്‍ത്തിയായപ്പോൾ  35 ഓളം ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.വടക്കേ അമേരിക്കയിലുടനീളമുള്ള വളര്‍ന്നുവരുന്ന മലയാളി ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണയ്ക്കുന്നതിനും വേണ്ടി കൈരളി ടി വി യുഎസ്എ ആണ് ഈ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.   5 മിനിറ്റ് മുതല്‍ 25 മിനിറ്റ് വരെ ദ്യര്‍ഘമുള്ള പൂര്‍ണ്ണമായും   നോര്‍ത്ത് അമേരിക്കയില്‍ ചിത്രീകരിച്ച മലയാളം ഷോര്‍ട്ട് ഫിലിമുകള്‍ക്കാണ് മേളയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നത്.
പ്രശസ്ത സിനിമ സംവിധായകനും കേരള ചലച്ചിത്ര അക്കാഡമി ചെയര്‍മാനുമായ രഞ്ജിതാണ് ജൂറി ചെയര്‍മാന്‍. സാഹിത്യകാരിയും തൃശൂര്‍ വിവേകാനന്ദ കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ദീപ നിശാന്ത്, കൈരളി ന്യൂസ് ഡയറക്ടറും കവിയുമായ ഡോക്ടര്‍ എന്‍ പി ചന്ദ്ര ശേഖരന്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.

 ആദ്യ എപ്പിസോഡ് മുതൽ ചിത്രത്തിന്റെ സംവിധായകരെയും അണിയറ പ്രവര്‍ത്തകരെയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയതിന് ശേഷമാകും ഷോര്‍ട് ഫിലിം സംപ്രേക്ഷണം ചെയ്യുക. പ്രേക്ഷകരുടെ കൂടി അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് ജൂറി പാനല്‍ അന്തിമ ഫലം പ്രഖ്യാപിക്കും.ആദ്യ എപ്പിസോഡിൽ രമേശ് കുമാറിന്റെ രണ്ടു മികച്ച ചിത്രങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത് വിസ്കോൺസിലിൽ യൂ എസ് ബാങ്കിൽ സോഫ്റ്റവെയർ ഹെഡ് ആയ രമേശ്  കോട്ടയം സ്വദേശിയാണ് ..പ്രിയ പ്രേക്ഷകരെ ഈ ഷോർട് ഫിലിം ഫെസ് റ്റിവലിലേക്കു ക്ഷണിക്കുന്നു ..കൂടുതല്‍ വിവരങ്ങള്‍ക്ക്:  , KAIRALITVNY @ GMAIL .COM ജോസ് കാടാപുറം 9149549586 ജോസഫ് പ്ലാക്കാട്ട് 972 839 9080 സുബി തോമസ് 747 888 7603 എന്നി നമ്പറുകളിലോ ബന്ധപ്പെടുക.

#KAIRALITVNY _FILMFEST

Join WhatsApp News
Film Producer 2023-05-05 11:41:13
Is this Malayalam Professor who stole someone’s poem and claimed to be of her? So, the caliber of award can be judged easily. Best Kanna best 😃
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക