ഇപ്പോൾ രാജ്യ തലസ്ഥാന നഗരിയിൽ കോൺഗ്രസിലും വൈറ്റ് ഹൗസിലും നടക്കുന്ന ഒരു പ്രധാന ചർച്ചാവിഷയം പാർട്ടികൾ തമ്മിലുള്ള വാഗ്വാദം എന്നു വേണമെങ്കിലും പറയാം.
ഉള്ള പണം ചിലവഴിക്കുന്നതിനെ പറ്റിയല്ല സംസാരം എന്തുമാത്രം കടമെടുത്തു ചിലവഴിക്കണം.
ഇപ്പോൾ, അമേരിക്കയുടെ സമ്പൽവ്യവസ്ഥ കടബാധ്യത പരിശോധിക്കുക. ഈവർഷാദ്യം രാജ്യ മൊത്ത കടബാധ്യത 32 ട്രില്യൻ ഡോളറിനടുത്തു എത്തിയിരിക്കുന്നു.ഒരു ട്രില്യൻ (1,000,000,000,000). സാധാരണ ജനത ഇതൊന്നും ശ്രദ്ധിക്കാറില്ല അതിൻറ്റെ ആവശ്യവും കാണുന്നില്ല. ശെരിതന്നെ ഗ്യാസിൻറ്റെയും മുട്ടയുടെയും വില കാണുമ്പോൾ പലരുടെയും കണ്ണുതള്ളും എന്നതിൽ കവിഞ്ഞു അധികമൊന്നും ചിന്തിക്കാറില്ല.
ഇതിനെ ഒരു കഥാ രൂപത്തിൽ അവതരിപ്പിക്കാം. ഒരു കുടുംബം അച്ഛൻ,അമ്മ കുട്ടികൾ അച്ഛൻ ജോലി ചെയ്തു പണം കൊണ്ടുവരുന്നു ചിലവഴിക്കുന്നു.കാര്യങ്ങളോക്കെ നന്നായി പോകുന്നുണ്ട് മിച്ചമൊന്നും കാണാറില്ല. അപ്പോൾ അവർക്ക് ഒരു TV വാങ്ങണമെന്ന ആഗ്രഹമുദിക്കുന്നു. കീശയിൽ പണമില്ല എന്നാൽ TV വിൽക്കുന്ന കടക്കാരൻ പറയുന്നു, വിഷമിക്കേണ്ട പണം തവണകളായി തന്നാൽ മതി. അങ്ങിനെ TV വാങ്ങി.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ മറ്റൊരു ആശയുധിച്ചു ഒരു കാർ വാങ്ങിയാൽ യാത്രയൊക്കെ സുഗമാകുമല്ലോ. അറിയാവുന്ന പലരും കാറിൽ യാത്രചെയ്യുന്നു. പണം ഇല്ല എങ്കിലും TV വാങ്ങിയതുപോലെ കാറും കടം പറഞ്ഞു വാങ്ങാം .അതും സാധിച്ചു.
കുട്ടികൾ കോളേജിൽ പോകുന്ന സമയമായി പണത്തിനാവശ്യം, ദിനംപ്രതി കൂടിക്കൂടി വരുന്നു വേതനമൊന്നും വർദ്ധിക്കുന്നുമില്ല . TV വാങ്ങിയ കടയിൽ ഒരു തവണകാശ് മുടങ്ങിയപ്പോൾ അയാൾ വിളിതുടങ്ങി വാങ്ങിയ സമയം കാട്ടിയ മര്യാദയൊന്നും ഇപ്പോളില്ല. കുടുംബനാഥൻ ഒരു വലിയ പ്രതിസന്ധിയിൽ എത്തുന്നു.ഈയൊരവസ്ഥയിൽ നിന്നും പുറത്തു വരണമെങ്കിൽ ഒന്നുകിൽ വാങ്ങിയ വസ്തുക്കളെല്ലാം തിരികെ കൊടുക്കുക, മറ്റൊരു ജോലികൂടി ചെയ്ത് കൂടുതൽ പണം നേടുക അതുമല്ലെങ്കിൽ ഭാര്യയുടെ സ്വർണം പണയം വയ്‌ക്കുക.
ഇതുതന്നെ നമ്മുടെ രാജ്യത്തിൻറ്റെയും അവസ്ഥ. ഏതാനും വ്യത്യാസങ്ങൾ ഇവിടെ ധൂർത്തടിക്കുന്ന പണം അവരാരുടെയും കീശയിൽ നിന്നും വരുന്നതല്ല കൂടാതെ ബാധ്യത പൊതുജനത്തിൻറ്റെ തലയിൽ കെട്ടി വ്യക്കാമല്ലോ . പുറത്തുനിന്നും കടമെടുക്കുന്നത് കൊടുക്കേണ്ട ചുമതല വരുന്ന തലമുറയുടെ തലയിലും കയറ്റിവയ്ക്കാം .കൂടാതെ പണമടിക്കുന്ന വിദ്യയും ഇവർക്കാണല്ലോ. ഒന്ന് രാജ്യത്തിന് പണം അച്ചടിക്കാം രണ്ട്, രാജ്യത്തെ തീറുകൊടുത്തു പുറത്തുനിന്നും കടം വാങ്ങാം
.
ഒരു ഡോളർ പോലും അധ്വാനിച്ചുണ്ടാക്കിയിട്ടില്ലാത്തവരാണ് ഈരാജ്യത്തെ വൻപിച്ച ബഡ്ജെറ്റിൽ തീരുമാനങ്ങൾ എടുക്കുന്നത്. കാട്ടിലെ തടി തേവരുടെ ആന എന്നപോലെ. ഇതിനോടകം മൂന്നു ബാങ്കുകൾ ഇവിടെ പൊട്ടിപ്പോയിരിക്കുന്നു. പലിശ നിരക്ക് 1 %ത്തിൽ നിന്നും 6 ലേക് ഉയർന്നിരിക്കുന്നു. വിലക്കയറ്റം പേപ്പറുകളിൽ അൽപ്പം കുറഞ്ഞിട്ടുണ്ട് എന്നിരുന്നാൽ ത്തന്നെയും പൊതുജനതയുടെ കീശയെ സഹായിക്കുന്ന നിലയിൽ എത്തിയിട്ടില്ല. പലേ അഭിപ്രായ വോട്ടുകളിലും പൊതുജനം 78 % വരെ അമേരിക്കയുടെ ഇപ്പോഴത്തെ സാമ്പത്തിക നീക്കങ്ങളിൽ തൃപ്തരല്ല എന്നു കാട്ടുന്നു.
ഉദാഹരണം 2022ൽ U S ട്രെഷറി ഏതാണ്ട് 5 ട്രില്യനടുത്തു നികുതി മറ്റു ഫീസുകൾ ഇനത്തിൽ പൊതുജനതയിൽ നിന്നും ശേഖരിച്ചു എന്നാൽ അതേ വർഷം ചിലവഴിച്ചതോ 6.7 ട്രില്യൻ ഡോളറും ചുരുക്കിപ്പറഞ്ഞാൽ 1 .3 ട്രില്യൻ അധികച്ചിലവ്.ഈ കമ്മിഎങ്ങിനെ നികത്തും പുറത്തുനിന്നും കടം വാങ്ങുക, നികുതി വർദ്ധിപ്പിക്കുക അഥവാ നോട്ടടിക്കുക
ജൂൺ ഒന്നാം തിയതി ഇതിൽ പ്രധാനപ്പെട്ട ദിനം കാരണം അന്ന് ഇപ്പോൾ നിലവിലുള്ള അധികച്ചിലവ് നികത്തുന്നതിന് സര്‍ക്കാര്‍ ഖജനാവിനുള്ള കഴിഞ്ഞ വർഷത്തെ അധികാരം തീരുന്നു. ഇനിയും പുതിയ അധികാരം കോൺഗ്രസ് പാസാക്കി പ്രസിഡൻറ്റ് ഒപ്പുവ്യക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ഖജനാവ് പൂട്ടിയതിനു സമം.
കടം വീട്ടാന്‍ കഴിയായ്ക (ഡിഫാൾട്ട്) എന്ന വാക്ക് ഈ സമയം കേട്ടുകാണും അത് ഏതുവിധേയും ഒഴിവാക്കുക തമ്മിൽ തമ്മിൽ കുറച്ചു നാളുകൾ പഴിക്കാം എന്നാൽ ഒരു നാണക്കേടിൽ എത്തിക്കരുത്.
അതൊരു നിസാര കാര്യമല്ല ലോകത്തിലെ ഏറ്റവും വലിയ സമ്പൽ വ്യവസ്തിതിക്ക് . കടം വാങ്ങിയവർ തിരികെ കൊടുക്കുവാൻ ആവശ്യപ്പെടും. ലോകസമഷമുള്ള അമേരിക്കയുടെ ക്രെഡിറ്റ് നിലവാരം താഴെ പ്പോകും ഡോളറിൻറ്റെ വില ലോകവിപണിയിൽ കാര്യമായി ഇടിയും.അമേരിക്ക ഒരു അവഹേളന പാത്രമാകും .അമേരിക്ക പാപ്പരായിരിക്കുന്നു അതായിരിക്കും സംസാരം.
നിലവിൽ കോൺഗ്രസിൽ ഹൌസ്, സ്പീക്കർ മക്കാർത്തിയുടെ നേതൃത്വം ഒരു ബഡ്‌ജറ്റ് രൂപപ്പെടുത്തി പാസാക്കിയിരിക്കുന്നു അതിൽ കടമെടുപ്പു പരിധി വർദ്ധിപ്പിച്ചിട്ടുണ്ട് എന്നാൽ വർദ്ധന ബൈഡൻ ഡെമോക്രാറ്റ്സ് ആവശ്യപ്പെടുന്നത്ര വരുന്നില്ല അതിനാൽ അവരാരും ഈ ബില്ലിനെ തുണക്കില്ല .ബൈഡൻ പ്രഖ്യപനം നടത്തി ഒരു ചർച്ചക്കും തയ്യാറല്ല .
ഡെമോക്രാറ്റ് പാർട്ടിയിലുള്ള സെനറ്റിലെ ജോ മാൻഷൻ പോലുള്ള പലേ നിഷ്‌പക്ഷ നേതാക്കളും ബൈഡനെ പ്രേരണചെലുത്തിത്തുടങ്ങി കൂടാതെ പൊതു ജന അഭിപ്രായത്തിലും ബൈഡൻ ഭാഗം പുറകോട്ടു പോകുന്നതായി കാണുന്നു ആ സാഹചര്യത്തിൽ അടുത്തദിനം വൈറ്റ് ഹൌസ് വെളിപ്പെടുത്തി മെയ് ഒൻപതിന് മക്കാർത്തിയെ ഷെണിച്ചിരിക്കുന്നു ബഡ്‌ജറ്റ് ചർച്ചകൾക്ക്.
മുൻകാലങ്ങളിലും ഇതുപോലുള്ള അവസ്ഥകൾ അമേരിക്ക നേരിട്ടിട്ടുണ്ട്. അന്നെല്ലാം പ്രായോഗിക ബുദ്ധിയുള്ള ഏതാനും ആളുകൾ ഭരണ മേഖലകളിൽ ഉണ്ടായിരുന്നു അവരുടെ അഭിപ്രായങ്ങൾക്ക് വില നൽകിയിരുന്നു.ഇന്നത്തെ ശോചനീയാവസ്ഥ , സ്വയമേ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുവാൻ പ്രാപ്തിയില്ലാത്ത ഒരു പ്രസിഡൻറ്റ് .ഇയാളെ നിയന്ധ്രിക്കുന്നവർ, എങ്ങിനെ നമ്മുടെ ബഡ്‌ജറ്റ് അവരുടെ സോഷ്യൽ ചിന്തകൾ പ്രചരിപ്പിക്കുന്നതിനും പൊതുജനതയിൽ അടിച്ചേൽപ്പിക്കുന്നതിനും ഒരു ആയുധമാക്കാം.കാട്ടിലെ തടി തേവരുടെ ആന .
#Howmuchshouldthecreditlimitbeincreased?