ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം
ആവശ്യമില്ലെന്ന് തമിഴ്നാട് വീണ്ടും വാദമുയര്‍ത്തുന്നു. ജയലളിതാ
സര്‍ക്കാരിന്റെ ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി പനീര്‍ ശെല്‍വമാണ്
ഇക്കാര്യം പറഞ്ഞത്.
നിലവിലുള്ള സ്ഥിതിയില്‍ മാറ്റം വരുത്താന്‍ കേരളത്തെ അനുവദിക്കരുതെന്നും
ഇതിനായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും പനീര്‍ ശെല്‍വം
നിയമസഭയെ അറിയിച്ചു.