Image

ഇന്ത്യൻ അമേരിക്കൻ സാംസ്കാരിക നായികയെ  ന്യൂ യോർക്കിന്റെ പേരിൽ മേയർ ആദരിച്ചു

Published on 25 May, 2023
ഇന്ത്യൻ അമേരിക്കൻ സാംസ്കാരിക നായികയെ  ന്യൂ യോർക്കിന്റെ പേരിൽ മേയർ ആദരിച്ചു

ഇന്ത്യയിൽ ജനിച്ച എഴുത്തുകാരിയും സംരംഭകയുമായ അനു സെഗാളിനു ന്യൂ യോർക്ക് നഗരത്തിന്റെ ആദരം. യുഎസിൽ ദക്ഷിണേഷ്യൻ സാംസ്‌കാരിക പഠനം പ്രോത്സാഹിപ്പിക്കാൻ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് മേയർ എറിക് ആഡംസ് ചൊവാഴ്ച അവരെ ആദരിച്ചത്. 

ദ കൾച്ചർ ട്രീ എന്ന സ്ഥാപനത്തിന്റെ സ്ഥാപകയും പ്രസിഡന്റുമായ സെഗാളിനെ ആദരിക്കുന്നതിനു ഏഷ്യൻ അമേരിക്കൻ ആൻഡ് പാസിഫിക് ഐലൻഡർ (എ എ പി ഐ) ഒരുക്കിയ സ്വീകരണത്തിൽ പ്രവാസി സമൂഹത്തിലെ പ്രമുഖരായ 800 പേർ പങ്കെടുത്തു. 

ന്യൂ യോർക്കിലെ ഊർജസ്വലമായ ദക്ഷിണേഷ്യൻ സമൂഹത്തിൽ സംസ്‌കാരങ്ങൾ തമ്മിലുള്ള ഇടപെടൽ വളർത്താൻ സെഗാൾ നടത്തിയ ശ്രമങ്ങൾ അഭിനന്ദനീയമാണെന്നു ആഡംസ് പറഞ്ഞു. 

രണ്ടു പതിറ്റാണ്ടോളമായി ന്യൂ യോർക്കിനു കരുത്തു പകർന്ന സെഗാൾ അഭിമാനിക്കേണ്ട വ്യക്തിത്വമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഉത്തർ പ്രദേശിലെ മീററ്റിൽ ജനിച്ച സെഗാൾ ന്യൂ യോർക്കിൽ എത്തിയത് 1995ൽ ഡൽഹിയിൽ നിന്നാണ്. 

2016ൽ അവർ കൾച്ചർ ട്രീ സ്ഥാപിച്ചത് ദക്ഷിണേഷ്യൻ കുട്ടികൾക്കു സ്വന്തം സംസ്കാരത്തെ കുറിച്ചു അറിവ് പകർന്നു കൊടുക്കാനാണ്. 

NYC Mayor honours India-born author for promoting cultural literacy

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക