ഇന്ത്യാന യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയായിരുന്ന ഇന്ത്യൻ അമേരിക്കൻ യുവാവിനെ ബലാത്സംഗ കേസിൽ കുറ്റം ഏറ്റതിനെ തുടർന്നു ഒരു വർഷത്തിലേറെ പ്രൊബേഷനു വിധിച്ചു. കൽപ് പട്ടേൽ (22) അറസ്റ്റ് ചെയ്യപ്പെട്ടത് 2022 ജനുവരിയിൽ ആയിരുന്നു.
യൂണിവേഴ്സിറ്റിയുടെ ബ്ളൂമിംഗ്ടൺ ക്യാമ്പസിൽ വച്ച് വനിതാ റെസിഡൻഷ്യൽ അസിസ്റ്റന്റിനെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിനായിരുന്നു അറസ്റ്റ്. കഴുത്തു ഞെരിച്ചു, ലൈംഗികമായി ആക്രമിച്ചു, അതിൽ പരുക്കേൽപിച്ചു, നിയമപാലകരെ ചെറുക്കാൻ ശ്രമിച്ചു, പ്രായപൂർത്തിയാവാത്ത മദ്യം സൂക്ഷിച്ചു എന്നീ കുറ്റങ്ങളും ചുമത്തി.
കുറ്റം സമ്മതിച്ച ശേഷമുള്ള കരാറിൽ ഈ കുറ്റങ്ങൾ പലതും ഒഴിവാക്കി. മേൽനോട്ടമില്ലാതെ 546 ദിവസം പ്രൊബേഷനാണ് കോടതി വിധിച്ചത്.
പ്രോസിക്യൂഷൻ പറയുന്നത് ഇങ്ങിനെ: 2022 ജനുവരി 16 നു പട്ടേൽ ഡോം മുറിയിൽ അലറി വിളിക്കുന്നതു കേട്ടു പരിശോധിക്കാനാണ് വനിതാ അസിസ്റ്റന്റ് എത്തിയത്. അവരുടെ കൈയിൽ ഉണ്ടായിരുന്ന മാസ്റ്റർ കീ ഉപയോഗിച്ചു മുറി തുറന്നു അകത്തു കയറി. പട്ടേൽ ഡെസ്കിൽ കമഴ്ന്നു കിടക്കുന്നത് കണ്ട അവർ 911 വിളിച്ചു ആംബുലൻസ് ആവശ്യപ്പെട്ടു.
പെട്ടെന്നാണ് പട്ടേൽ തന്നെ ലൈംഗികമായി ആക്രമിച്ചതെന്നു അവർ പറഞ്ഞു. പട്ടേൽ അവരുടെ ശരീരത്തിൽ കയറി ഇരുന്നു കഴുത്തു ഞെരിക്കയും ചെയ്തുവെന്നു കോടതി രേഖകളിൽ പറയുന്നു.
പട്ടേലിനു ക്യാമ്പസിൽ നിരോധനം ഏർപെടുത്തിയതായി യൂണിവേഴ്സിറ്റി അറിയിച്ചു.
Indian-American student facing rape bid charges sentenced to probation