Image

കലിഫോർണിയ സുപ്പീരിയർ കോടതിയിൽ  ഇന്ത്യൻ അമേരിക്കൻ വനിതാ ജഡ്‌ജിനെ നിയമിച്ചു

Published on 25 May, 2023
കലിഫോർണിയ സുപ്പീരിയർ കോടതിയിൽ  ഇന്ത്യൻ അമേരിക്കൻ വനിതാ ജഡ്‌ജിനെ നിയമിച്ചു

ഇന്ത്യൻ അമേരിക്കൻ വനിതയെ കലിഫോർണിയ സുപ്പീരിയർ കോർട്ട് ജഡ്‌ജായി നിയമിച്ചു. ഡെമോക്രാറ്റ് സ്വീന പന്നുവിനെ മറ്റു 26 പേർക്കൊപ്പമാണ് ഗവർണർ ഗവിൻ ന്യൂസം നിയമിച്ചത്.  

സ്റ്റാനിസ്ലോസ് കൗണ്ടി സുപ്പീരിയർ കോടതിയിൽ ആയിരിക്കും പന്നു പ്രവർത്തിക്കുക. ജഡ്‌ജ്‌ തോമസ് ഡി. സെഫ് വിരമിച്ച ഒഴിവാണിത്. 

ഓരോ ജഡ്ജിനും $231,174 പ്രതിഫലം ലഭിക്കുമെന്നു ഗവർണറുടെ ഓഫിസിൽ നിന്ന് അറിയിച്ചു. 

സ്റ്റാനിസ്ലോസ് കൗണ്ടി കൗൺസെൽസ് ഓഫിസിൽ 2020 മുതൽ ഡപ്യൂട്ടി കൗണ്ടി കൗൺസലായി പന്നു പ്രവർത്തിച്ചിട്ടുണ്ട്.

California Governor names India-born attorney as superior court judge

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക