Image

ഇസ്കോൺ ഷിക്കാഗോ ക്ഷേത്രം അമ്പതാം വാർഷികത്തിനു നാലു നാൾ  നീളുന്ന ആഘോഷം

Published on 25 May, 2023
ഇസ്കോൺ ഷിക്കാഗോ ക്ഷേത്രം അമ്പതാം വാർഷികത്തിനു നാലു നാൾ  നീളുന്ന ആഘോഷം

ഷിക്കാഗോ റോഗേഴ്‌സ് പാർക്കിന്റെ ഹൃദയ ഭാഗത്തുള്ള ഇസ്കോൺ ക്ഷേത്രം ജൂൺ 15-18നു അൻപതാം വാർഷികം കൊണ്ടാടുന്നു. ശ്രീ ശ്രീ കിശോര-കിശോരി എന്ന രാധാ-കൃഷ്ണ ആരാധനാമൂർത്തികളുടെ പ്രതിഷ്‌ഠ നടന്നു അരനൂറ്റാണ്ട് പിന്നിടുകയാണ് ഈ ഉത്സവ വേളയിൽ. 

നാലു ദിവസം നീളുന്ന ഉത്സവത്തിൽ ഇസ്കോൺ ഷിക്കാഗോ സമൂഹത്തെ സേവിച്ച എല്ലാവരെയും ആദരിക്കും. ഇസ്കോൺ അഥവാ ഇന്റർനാഷനൽ സൊസൈറ്റി ഓഫ് കൃഷ്ണ കോൺഷ്യസ്നെസ് ഭഗവദ് ഗീഥയുടെ തത്വചിന്തയിലും സങ്കീർത്തനയുടെ സംഗീതത്തിലും അടിത്തറയുള്ള ആഗോള ആധ്യാത്മിക സമൂഹമാണ്. 

അമേരിക്കയിൽ 1966ൽ എ സി ഭക്തിവേദാന്ത സ്വാമി പ്രഭുപാദയാണ് സൊസൈറ്റി സ്ഥാപിച്ചത്. അയ്യായിരം വർഷം മുൻപ് ഭഗവൻ ശ്രീ കൃഷ്ണൻ നൽകിയ ജ്ഞാനത്തിൽ നിന്നു ഉറവെടുത്ത ആധ്യാത്മിക പാരമ്പര്യമാണ് ഇസ്കോൺ തുടർന്നു വരുന്നത്. 

ശ്രീല പ്രഭുപാദ സ്വാമികളും അദ്ദേഹത്തിന്റെ യുവ ശിഷ്യന്മാരും ഇസ്കോണിനു ലോകമൊട്ടാകെ ക്ഷേത്രങ്ങളുണ്ടാക്കി.  ഇപ്പോൾ 650 ലേറെ ക്ഷേത്രങ്ങളും കേന്ദ്രങ്ങളുമുണ്ട്. 

1966ൽ ചരക്കു കപ്പലിൽ യുഎസിൽ വന്ന പ്രഭുപാദ ശേഷിച്ച ജീവിതം മുഴുവൻ ഹരേകൃഷ്ണ പ്രസ്ഥാനവും ഇസ്‌കോണും ലോകമൊട്ടാകെ വ്യാപിപ്പിക്കാൻ ജീവിതം ഉഴിഞ്ഞു വച്ചു. 

1973ൽ ഷിക്കാഗോയിൽ  ഇവൻസ്റ്റണിലെ ക്ഷേത്രത്തിലാണ് രാധാ-കൃഷ്ണന്മാരെ പ്രതിഷ്‌ടിച്ചത്. പ്രഭുപാദ അവരെ വാത്സല്യത്തോടെ കിശോര-കിശോരി എന്നു വിളിച്ചു. യുവദമ്പതിമാർ. 
 
പ്രതിഷ്‌ഠ 1980ലാണ് റോഗേഴ്‌സ് പാർക്കിൽ ഇപ്പോൾ ഇരിക്കുന്ന ഇടത്തേക്കു മാറ്റിയത്.  

അൻപതാം വാർഷിക ആഘോഷത്തിൽ ആധ്യാത്മിക ചർച്ചകളും സംഗീതവും ഭക്ഷണഭാഗ്യവും ഉണ്ടാവും.  എല്ലാവര്ക്കും ക്ഷണമുണ്ട്. 

Chicago Sri Sri Kisora-Kisori Celebrating 50 Years

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക