Image

അന്തരിച്ച  പ്രിസില്ല മേരി പോളിന്റെ (പ്രിയ) മക്കൾക്കായി ധനസമാഹരണം നടത്തുന്നു

Published on 25 May, 2023
അന്തരിച്ച  പ്രിസില്ല മേരി പോളിന്റെ (പ്രിയ) മക്കൾക്കായി ധനസമാഹരണം നടത്തുന്നു

ന്യു യോർക്ക് യോങ്കേഴ്‌സിൽ അകാലത്തിൽ  അന്തരിച്ച  പ്രിസില്ല മേരി പോളിന്റെ (പ്രിയ) മക്കൾക്കായി ധനസമാഹരണം നടത്തുന്നു. 41-ാം വയസ്സിൽ, ക്യാൻസറുമായി കടുത്ത പോരാട്ടത്തിന് ശേഷമായിരുന്നു വേർപാട്. സുഹൃത്തായ സ്മിതാ പിള്ളയാണ്  ഗോ ഫണ്ട് മി വഴി ധനസമാഹരണം നടത്തുന്നത്. 

പതിന്നാലു വയസുള്ള പുത്രി ഷനായ, 11 വയസുള്ള പുത്രൻ കെയ്‌ലബ്  എന്നിവർ അമ്മയുടെ സംരക്ഷണയിലായിരുന്നു. സിംഗിൾ മദർ എന്ന നിലയിൽ  തന്റെ മക്കൾക്ക് വളരാനും പഠിക്കാനും ഉന്നതി  പ്രാപിക്കാനും കഴിയുന്ന സ്‌നേഹനിർഭരമായ അന്തരീക്ഷം പ്രിയ സൃഷ്ടിച്ചു. ചെറുതോ വലുതോ ആയ അവരുടെ നേട്ടങ്ങൾ അവൾ ആഘോഷിചു.   സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പ്രിയ തന്റെ ബന്ധം അചഞ്ചലമായ വിശ്വസ്തതയോടെയും സ്നേഹത്തോടെയും  കാത്തു സൂക്ഷിച്ചു-ഗോ ഫണ്ട് മി പേജിൽ പറയുന്നു . 

 കുട്ടികളുടെ ഭാവി വിദ്യാഭ്യാസത്തെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ ധനസമാഹരണം. സംഭാവനയുടെ രൂപത്തിൽ ഞങ്ങൾ നിങ്ങളുടെ പിന്തുണ അഭ്യർത്ഥിക്കുന്നു. ഉദാരമായ ഏതൊരു സംഭാവനയും വളരെ വിലമതിക്കപ്പെടും.

Click to donate: Fundraiser by Smitha Pillai : Sudden death of our beloved friend (gofundme.com)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക