മുന്‍പൊരിക്കല്‍ സ്ത്രീസൗന്ദര്യത്തെപറ്റി എഴുതിയത് അല്‍പബുദ്ധികളും അരസികന്മാരുമായ ചിലര്‍ക്ക് ഒരുചിച്ചില്ല. സ്ത്രീകളെ ഞാന്‍ അപമാനിച്ചെന്നും സ്ത്രീവിരുദ്ധതയാണ് എന്റെ സ്വഭാവസവിശേഷതയെന്നും മറ്റുമായിരുന്നു അവരുടെ ആരോപണങ്ങള്‍. മനുഷ്യ സ്ത്രീയാണ് ദൈവസൃഷ്ടിയില്‍ ഏറ്റവും സുന്ദരമായത് എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. സ്ത്രീ സൗന്ദര്യമാണ് കവികളുടെയും കഥാകാരന്മാരുടെയും ചിത്രകാരന്മാരുടെയും പ്രചോദനവിഷയം. അത് മനസിലാക്കാന്‍ കഴിവില്ലാത്ത ഇടുങ്ങിയ മനസ്ഥിതിക്കാരും കപടസദാചാരക്കാരുമാണ് ഇവരുടെ കഥകളും കവിതകളും വായിക്കുമ്പോള്‍ തങ്ങളുടെ ഉടുതുണി ഊരിപ്പോയതായി ശങ്കിക്കുന്നത്.
ഹിന്ദു പുരാണങ്ങളിലും ക്രിസ്ത്യാനികളുടെ ബൈബിളിലും സ്ത്രീ സൗന്ദര്യത്തെ വര്‍ണിക്കുന്നുണ്ട്. ബൈബിളിലെ ഉത്തമഗീതംതന്നെ ഉദാഹരണം. ഉത്തമഗീതം രഹസ്യമായി വയിക്കുകയും അത് വായിക്കുന്നതില്‍നിന്നും തങ്ങളുടെ മക്കളെ വിലക്കുകയും ചെയ്യുന്ന രക്ഷകര്‍ത്താക്കളെ എനിക്കറിയാം. വിലക്കുകളെ ലംഘിക്കുന്നത് ചെറുപ്പംമുതല്‍ എന്റെ സ്വഭാവമായതുകൊണ്ട് ആറാംക്‌ളാസ്സില്‍ പഠിക്കുമ്പോള്‍ ഉത്തമഗീതം വായിക്കുകയും അതിന്റെപേരില്‍ മമ്മയുടെ തല്ലുകൊള്ളുകയും ചെയ്തത് ഓര്‍മ്മയിലുണ്ട്. അടിച്ചമര്‍ത്തപ്പെടുന്ന സ്വാതന്ത്ര്യമാണ് പിന്നീട് പൊട്ടിത്തെറിക്കുന്നത്. ശാസനകള്‍ക്ക് വിധേയരായി ജീവിക്കുന്നവര്‍ വളരുമ്പോള്‍ കപടസദാചാരക്കാരായി മാറുന്നു.
ലൈഗികവിദ്യാഭ്യാസം സ്‌കുളുകളില്‍ നടപ്പാക്കണമെന്ന് ആലോചനവന്നപ്പോള്‍ അതിനെതിരെ പടവാള്‍ ഉയര്‍ത്തിയവരാണ് കേരളീയര്‍. എന്നാല്‍ തങ്ങളുടെ പെണ്‍മക്കളും ആണ്‍മക്കളും സ്‌കൂളുകളില്‍ അധ്യാപകരാലും പള്ളികളില്‍ പുരോഹിതന്മാരാലും മദ്രസകളില്‍ ഉസ്താദുമാരാലും പീഡിപ്പിക്കപ്പെടുമ്പോള്‍ അഭിമാനംഭയന്ന് പുറത്തുപറായതെ നിശബ്ദതപാലിക്കുന്നവരാണ് അധികവും രക്ഷകര്‍ത്താക്കള്‍.. ആണ്‍കുട്ടികള്‍പോലും സുരക്ഷിതരല്ലെന്നാണ് അടുത്തകാലത്ത് വരുന്ന വാര്‍ത്തകളില്‍നിന്ന് മനസിലാകുന്നത്.
ലൈംഗികവേട്ടക്കാര്‍ നിറഞ്ഞാടുകയാണ് കേരളത്തിലിപ്പോള്‍. ബസ്സില്‍ ട്രെയിനില്‍ എന്നുവേണ്ട പബ്‌ളിക്ക് പ്ലേസുകളില്‍പോലും പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നു. കഴിഞ്ഞദിവസം കെ എസ് ആര്‍ ടി സി ബസ്സില്‍ യാത്രചെയ്തിരുന്ന സ്ത്രീകളുടെ മധ്യത്തില്‍ വന്നിരുന്ന ഒരുവന്‍ പരസ്യമായി മുഷ്ടിമൈഥുനംചെയ്തതിന്റെ പടവും വീഡിയോയും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. മൂന്നുവയസുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച അറുപത്തഞ്ചുകാരനെ പോലീസ് അറസ്റ്റുചെയ്ത വാര്‍ത്തയും കേള്‍ക്കാനിടയായി. ഡെല്‍ഹി മെട്രോയില്‍ പരസ്യമായി മുഷ്ടിമൗഥുനം നടത്തുന്ന പുരുഷന്റെ ഫോട്ടോയും കണ്ടു. ഇതൊക്കെ ഭരണാധികാരികള്‍ പറയുന്നതുപോലെ ഒറ്റപ്പെട്ട സംഭവങ്ങള്‍. ഇതുപോലെ എത്രയോ സംഭവങ്ങള്‍ പുറംലോകം അറിയാതെ പോകുന്നു. കെ എസ് ആര്‍ ടീ സി ബസ്സില്‍ യാത്രചെയ്ത പെണ്‍കുട്ടിയപ്പോലെ പ്രതിക്ഷേധിക്കാന്‍ ധൈര്യമുള്ളവര്‍ കുറവാണ്. അവളുടെ ധൈര്യത്തെ അഭിനന്ദിന്നിച്ചേ മതിയാകു.
ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ചിരുത്തുന്ന കേരളത്തിലെ സ്‌കൂള്‍രീതികളാണ് അവരിലെ ദുഷ്ടവാസനകള്‍ വളരാന്‍ കാരണമാകുന്നത്. കുട്ടികള്‍ ഇടകലര്‍ന്നിരിക്കട്ടെ. അപ്പോളവര്‍ കൂട്ടുകാരായി മാറും. സ്‌കൂള്‍ജീവിതം കഴിഞ്ഞാലും അവരുടെ സൗഹൃദം നിലനില്‍കും.
മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും വ്യാപകമായതോടെ കുളക്കടവുകളിലെ ഒളിഞ്ഞുനോട്ടത്തിന് ആളില്ലാതായിട്ടുണ്ട്. വീട്ടില്‍തന്നെ ബാത്ത്‌റൂം ഉള്ളതുകൊണ്ട് കുളക്കടവുകളില്‍ കുളിക്കാനെത്തുന്ന സ്ത്രീകളും ഇല്ലന്നുതന്നെ പറയാം. ഞരമ്പുരോഗികള്‍ക്ക് പിന്നെയൊരു മാര്‍ഗമുള്ളത് കുളിമുറികളില്‍ ഒളിക്യാമറ സ്ഥാപിക്കലാണ്. അത് ചില ഹോട്ടലുകളിലും ലോഡ്ജുകളിലും മാനേജരുടെ അറിവോടെയും അല്ലാതെയും വിദഗ്ധമായി നടപ്പാക്കപ്പെടുന്നുണ്ട്., ചിലതെല്ലാം പിടിക്കപ്പെടുകയും പത്രങ്ങളില്‍ ഒരുദിവസത്തെ വാര്‍ത്തയാകുകയും പിന്നീട് അതിനെപറ്റ് കേള്‍ക്കാതിരിക്കയും ചെയ്യുന്നത് സാധാരണമാണ്. അവരൊക്കെ എങ്ങനെയാണ് രക്ഷപെടുന്നതെന്ന് അറിയാവുന്നതുകൊണ്ട് പൊതുജനത്തിന് വിഷയത്തില്‍ താത്പര്യമില്ലാതാകുന്നു.
മൂന്നുവയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച മനുഷ്യമൃഗത്തെ തൂക്കിലേറ്റാനുള്ള നിയമം ഉണ്ടാകണം. സ്ത്രീകളുടെ മധ്യത്തിലിരുന്ന് നഗ്നത പ്രദര്‍ശ്ശിപ്പിച്ച ഞരമ്പുരോഗിയുടെ ലിംഗഛേദം വരുത്തുകയും വേണം. അല്ലെങ്കില്‍ സര്‍ജറിയിലൂടെ അവനെ ഷണ്ഡനാക്കണം., പട്ടിയെ ചെയ്യുന്നതുപോലെ. ഇത് നിയമത്തിന് സാധിക്കില്ലെങ്കില് പൊതുജനങ്ങള് മുന്നിട്ടിറങ്ങി നടപ്പാക്കണം. അതല്ലാതെ കേരളസ്ത്രീകളും ആണ്കുട്ടികളും പീഡകരില്നിന്നും മുക്തരാകില്ല.
സാം നിലമ്പള്ളില്‍.
samnilampallil@gmail.com
#Articlebysamnilampallil