Image

ന്യൂ യോർക്ക് സംസ്ഥാന നിയമസഭ ദീപാവലി  ഒഴിവു ദിനമായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു 

Published on 26 May, 2023
ന്യൂ യോർക്ക് സംസ്ഥാന നിയമസഭ ദീപാവലി  ഒഴിവു ദിനമായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു 

 

ദീപാവലിയും ചൈനീസ് നവവത്സര ലൂണാർ ദിനവും ഫെഡറൽ അവധികളായി പ്രഖ്യാപിക്കാനുള്ള പ്രമേയം ന്യൂ യോർക്ക് സംസ്ഥാന നിയമസഭ പാസാക്കും. ഇപ്പോൾ നടക്കുന്ന സമ്മേളനത്തിൽ തന്നെ പാസാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു അസംബ്ലി സ്‌പീക്കർ കാൾ ഇ. ഹീസ്റ്റി പറഞ്ഞു. 

ന്യൂ യോർക്കിന്റെ വൈജാത്യമുള്ള സമ്പന്ന സംസ്കാരം ആദരിക്കപ്പെടേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞു. "അതിനാൽ ലൂണാർ നവവത്സര ദിനത്തിനും ദീപാവലിക്കും അവധി നൽകുന്ന പ്രമേയം ഈ സമ്മേളനം അവസാനിക്കുന്നതിനു മുൻപ് പാസാക്കാനാണ് ഉദ്ദേശിക്കുന്നത്. 

സഭാംഗങ്ങളും പ്രവാസി സമൂഹവും ഇതിനു മുൻകൈയെടുത്തിരുന്നു. യുഎസിലെ 12ആം അംഗീകൃത ഒഴിവു ദിനമായി ദീപാവലിയെ പ്രഖ്യാപിക്കുന്ന പ്രമേയം കോൺഗ്രസ് അംഗം ഗ്രേയ്‌സ് മെങ് അവതരിപ്പിക്കും. 

സഭാംഗം ജെനിഫർ രാജ്‌കുമാർ, സ്റ്റേറ്റ് സെനറ്റർ ജോ അദ്ദാബോ, കൗൺസിൽ അംഗം ശേഖർ കൃഷ്ണൻ എന്നിവർ പ്രഖ്യാപനത്തിൽ പങ്കെടുക്കും.   

New York Assembly to declare Diwali holiday 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക