Image

പ്രസിഡന്റായാൽ രാജ്യത്തു ഗർഭഛിദ്രം  നിരോധിക്കുമെന്നു ഹെയ്‌ലി 

Published on 26 May, 2023
പ്രസിഡന്റായാൽ രാജ്യത്തു ഗർഭഛിദ്രം  നിരോധിക്കുമെന്നു ഹെയ്‌ലി 

 

പ്രസിഡന്റായാൽ ഗർഭഛിദ്രം നിരോധിക്കുമെന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥിയാവാൻ മത്സരിക്കുന്ന നിക്കി ഹെയ്‌ലി ആദ്യമായി തുറന്നു പറഞ്ഞു. ഈ വിഷയത്തിൽ ഇത്രയും വ്യക്തമായ നിലപാട് എടുക്കുന്ന ആദ്യത്തെ പ്രസിഡന്റ് സ്ഥാനാർഥിയാണ് ഹെയ്‌ലി. 

പ്രസിഡന്റായാൽ ഗർഭഛിദ്രം നിരോധിക്കുന്ന നിയമം കൊണ്ടുവരുമെന്ന് ഹെയ്‌ലി പറഞ്ഞതായി 'ദ ഹിൽ' പറയുന്നു. അതേ സമയം, അതിനു ആവശ്യമായ പിൻതുണ നൽകാൻ വേണ്ട റിപ്പബ്ലിക്കൻ അംഗങ്ങൾ കോൺഗ്രസിൽ ഉണ്ടാവുമോ എന്ന് അവർ സംശയം പ്രകടിപ്പിച്ചു. 

അങ്ങിനെയൊരു നിരോധനം കൊണ്ടുവരുന്നത് എത്രമാത്രം ബുദ്ധിമുട്ടാവുമെന്നു സത്യമായി തുറന്നു പറയാൻ ആരും ശ്രമിച്ചിട്ടില്ലെന്നു മാഞ്ചെസ്റ്ററിൽ ഹെയ്‌ലി പറഞ്ഞു.  ഹൗസ് ഭൂരിപക്ഷവും 60 സെനറ്റർമാരും ഉണ്ടെങ്കിലേ പ്രസിഡന്റിനു ഒരു നിയമം കൊണ്ടുവരാൻ കഴിയൂ. "100 വർഷത്തിനിടെ റിപ്പബ്ലിക്കൻ പാർട്ടിക്ക് 60 സെനറ്റർമാർ ഉണ്ടായിട്ടില്ല." 

ഗർഭഛിദ്രം അനുവദിച്ച നിയമം റദ്ദാക്കിയ സുപ്രീം കോടതി തീരുമാനത്തെ അവർ സ്വാഗതം ചെയ്തു. 

Nikki Haley vows to ban abortion 

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക