Image

സിവിൽ സർവീസ് പാസാകാത്തവർക്ക് (ജെ.എസ്. അടൂർ)

Published on 26 May, 2023
സിവിൽ സർവീസ് പാസാകാത്തവർക്ക് (ജെ.എസ്. അടൂർ)

സിവിൽ സർവീസ് പാസാകാത്തവർ നിരാശപ്പെടരുത്.പുതിയ അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു.
സിവിൽ സർവിസ് പരീക്ഷ പാസായ
വർക്ക് അഭിനന്ദനങ്ങൾ.
പാസാകാത്തവർക്കു കൂടുതൽ അഭിനന്ദനങ്ങൾ.
സിവിൽ സർവിസ് എഴുതാൻ ആലോചിക്കുന്ന എല്ലാവരോടും ഞാൻ പറയുന്ന ഒരു കാര്യമുണ്ട്.
താല്പര്യം ഉണ്ടെങ്കിൽ ഒന്നോ രണ്ടോ തവണ ശ്രമിക്കുന്നതിൽ കുഴപ്പം ഇല്ല. പക്ഷെ അത് മാത്രം ജീവിതത്തിലെ ഒരൊറ്റ ലക്ഷ്യമാക്കാതിരിക്കുക. Make it only one of the many options.Because there are too many exciting options and pathways.
അത്പോലെ സിവിൽ സർവീസിൽ താല്പര്യം ഉണ്ടെങ്കിൽ 19-20 വയസ്സ് മുതൽ തയ്യാറെടുപ്പുകൾ തുടങ്ങി.21-22 വയസ്സിൽ എഴുതുക. അത് പോലെ വേറെ ഓപ്‌ഷനുകളെകുറിച്ച് ആദ്യമേ വ്യക്തത വരുത്തുക.സിവിൽ സർവിസ് രാജ്യത്തെ യും ജനങ്ങളെ സേവിക്കാൻ നല്ല ഓപ്‌ഷനുകളിൽ ഒന്നാണ്. പക്ഷെ അത് മാത്രം അല്ല.
അത് പോലെ പരീക്ഷയിൽ പങ്കെടുക്കുന്നുയെന്ന് കരുതി വേറെ കരിയർ ഓപ്ഷൻ ഉപേക്ഷിക്കരുത്. എപ്പോഴും ഒരു പ്ലാൻ ബി യും സി യും കരുതി തയ്യാറെടുക്കുക.
25 വയസ്സ് കഴിഞ്ഞു സിവിൽ സർവിസ് പരീക്ഷ എന്ന ഒരൊറ്റ ലക്ഷ്യത്തിൽ പോയി പല പ്രാവശ്യം എഴുതി പലരും 29 -30 വയസ്സിൽ പിന്നെ എന്ത് ചെയ്യണമെന്നു പ്രത്യേക ധാരണയില്ലാതെ അവർ പോലും അറിയാതെ ഡിപ്രെഷൻ സ്റ്റേജിലേക്ക് പോകുന്നത് കണ്ടിട്ടുണ്ട്. മുപ്പതു വയസ്സ് വരെയുള്ള ഏറ്റവും നല്ല കാലം സിവിൽ സർവീസ് പരീക്ഷ എന്ന ഒറ്റ ട്രാക്കിൽ പോയി കളയരുത്.
ഒരു പരീക്ഷ ക്രാക് ചെയ്യുന്നത് നിങ്ങളുടെ അറിവിന്റെയോ ബുദ്ധിയുടെയോ അളവ് കോൽ അല്ലന്നറിയുക .
അത് പോലെ സിവിൽ സർവീസിന്റ ആദ്യ ഗ്ലാമറും ഹണിമൂൺ പീരീഡും കഴിഞ്ഞാൽ അത് പലരും വിചാരിക്കുന്നത് പോലെ ആകണമെന്നില്ല. ആദ്യ പത്തു കൊല്ലം കഴിയുമ്പോൾ ഫ്രസ്റ്റേറ്റഡ് ആയ പല അടുത്ത സുഹൃത്തുക്കൾ ഉണ്ട്. അതാതു കാലത്തു ഭരിക്കുന്ന പാർട്ടിയുടെയോ നേതാക്കളുടെയോ രക്ഷകർതൃത്വം സ്വീകരിക്കാത്ത വളരെ സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും ശേഷിയുള്ള പലരും ഒതുക്കപ്പടാറൂണ്ട്. അതെ സമയം രാഷ്ട്രീയക്കരെക്കാൾ മിടുക്കരായവർ നല്ല മെയ് വഴക്കത്തോടെ അവർക്കു പിടി കൊടുക്കാതെ നല്ല കാര്യങ്ങൾ ചെയ്യുന്ന മിടുക്കുള്ളവർ ഉണ്ട്
ഇന്റഗ്രിറ്റിയും ക്രെഡിബിലിറ്റിയും കാര്യപ്രാപ്തിയും വിജ്ഞാനവും വലിയ ജനസമ്മതിയുമുള്ളവരെ പലപ്പോഴും അധികാര രാഷ്ട്രീയക്കാർ തൊടില്ല എന്നത് മറക്കുന്നില്ല. വളരെ നല്ല സിവിൽ സെർവെൻറ്സിനെ അടുത്തറിയാം.
 എന്നാൽ ഭരിക്കുന്ന നേതാവിന്റ ആളായാൽ പിന്നെ സൂപ്പർ നേതാവ് എന്നുള്ളവരും ഉണ്ട് . ഒഡീസയിലെ മുഖ്യമന്ത്രിയുടെ പി എസ്‌ പാൺഡ്യനാണ് അവിടെ അധികാര രാഷ്ട്രീയത്തിലെ താരം. മുഖ്യമന്ത്രിക്കു വേണ്ടി ഭരണവും ബി ജെ ഡി യെയും ഇപ്പോൾ നിയന്ത്രിക്കുന്നയാൾ.
കാരണം ഒരു പരിധികഴിയുമ്പോൾ പലരും അധികാരത്തിൽ മേലോട്ട് പോകുന്നത്  രാഷ്ട്രീയ ഗോഡ് ഫാദർ/ മദർ മാരുടെ കൃപയിൽ.
സിവിൽ സർവീസിൽ കയറി ഫ്രസ്‌ട്രെറ്റെഡ് ആയി ഉപരി പഠനത്തിനു പോയി സർവീസ് വിട്ടു സാമൂഹിക പ്രവർത്തനത്തിൽ ( ഉദാഹരണം : ഹർഷ് മന്ദിർ, അരുണ റോയ് ) സജിവമായവരും, യു എൻ ൽ ചേർന്നവരും രാഷ്ട്രീയത്തിലും ബിസിനസീലും ചേർന്നവരും അനേകരുണ്ട്.
എന്റെ കൂടെ വളരെ ബ്രില്യന്റ് ആയ ഒരാൾ ഇന്റെൺ ആയിരുന്നു. അവർ ആദ്യ പ്രാവശ്യം മെയ്ൻ ക്ലിയർ ചെയ്തു. പക്ഷെ രണ്ടാം തവണ പ്രിലിമ്സ് കിട്ടാതെ വന്നപ്പോൾ നിരാശയിലും സങ്കടത്തിലുമായി. പലപ്പോഴും അപ്പോൾ പലരും വിചാരിക്കും I am not good enough.
അവരോട് ഞാൻ പറഞ്ഞത് you are too good for this. അത് കൊണ്ടു ഇതിന് സമയം പാഴാക്കരുത്.അത് വാസ്തവം ആയിരുന്നു. അയാൾ ഇപ്പോൾ വേറൊരു ട്രാക്കിൽ തിളങ്ങുന്നു
എന്റെ മകൻ ചെറുപ്പം മുതൽ നന്നായി വായിക്കുകയും എഴുതുകയും ചെയ്യുന്നയാൾ. ജി കെ വളരെ നല്ലത്. ക്വിസ് ചാമ്പ്യൻ, ഡിബേറ്റർ, മോഡൽ യു എൻ ൽ ഏറ്റവും നല്ല പ്രകടനം. ഏതാണ്ട് 8 വയസ്സ് മുതൽ എഴുതി പ്രസിദ്ധീകരിച്ചു. ഇരുപതു വയസ്സ് ആയപ്പോൾ സിവിൽ സർവീസിൽ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചു. അയാൾ പറഞ്ഞു there are too many exciting options than it.
വായനയിലും എഴുത്തിലും എല്ലാം മുന്നിൽ ആയിരുന്ന, മിക്കവാറും എല്ലാ യൂത്ത് ഫെസ്റ്റിവലിലും സമ്മാനങ്ങൾ കിട്ടിയിരുന്ന. മിടുക്കനാണ് എന്ന് ചെറുപ്പം മുതൽ കേട്ടിരുന്ന എന്നെ സിവിൽ സർവീസ് പരീക്ഷക്കു എഴുതുവാൻ ഒരു പാട് പേർ നിർബന്ധിച്ചു.അന്നും എന്റെ മനസ്ഥിതി എന്റെ മകൻ പറഞ്ഞത് തന്നെയായിരുന്നു. ഞാൻ വേറെ വഴി തേടി. ആ രംഗത്തു ലോക നിലവാരത്തിൽ എത്തി. ഇഷ്ടമുള്ളത് ഇഷ്ടം പോലെ ചെയ്തു.
കാരണം സിവിൽ സർവീസ് ഒരു ഓപ്ഷൻ മാത്രമാണ്. കഴിവും പ്രാപ്തിയും സ്ഥിരോൽസാഹവും നിരന്തരം പുതിയ കാര്യങ്ങൾ പഠിക്കാനുള്ള തുറന്ന മനസ്സുമുണ്ടെങ്കിൽ sky is the limit
അത് കൊണ്ടു സിവിൽ സർവീസ് പരീക്ഷ ലിസ്റ്റിൽ ഇല്ലാത്തവർ നിരാശപ്പെടരുത്.
അതിനെക്കാൾ എത്രയോ എക്സൈറ്റിങ്‌ ഓപ്ഷൻസ് ജീവിതത്തിൽ ഉണ്ട്....അത് കണ്ടെത്തുന്നവരാണ്  ജീവിതത്തിൽ പല മേഖലയിലും തിളങ്ങുന്നത്.
ഇന്ത്യയിലെ വളരെ പ്രഗത്ഭരായ എ ഏ എസ് ഓഫീസർമാരുടെ മക്കളിൽ മിക്കവാറും പേർ മറ്റു വഴികൾ തേടി. ചെറുപ്പത്തിൽ എന്റെ  മെന്റർമാരിൽ ഒരാൾ ആയിരുന്നു ബി എൻ യുഗാന്തർ. നരസിംഹറാവുവിന്റെ ഓഫിസിന്റ ഹെഡ് . പ്ലാനിംഗ് കമ്മീഷൻ മെമ്പർ. മസൂറി ആക്കാദമിയിൽ ഡി ജി. ഇതിനിടയിൽ യു എന്നിൽ അങ്ങനെ അദ്ദേഹം വഹിക്കാത്ത അലങ്കരിക്കാത്ത പദവികൾ ഇല്ല. നൂറു ശതമാനം സത്യ സന്ധൻ. ബ്രില്ലിന്റ മൈൻഡ്.
പക്ഷെ അദ്ദേഹം അദ്ദേഹതിന്റെമക്കളെ സിവിൽ സർവീസിന് പ്രേരിപ്പിച്ചില്ല. അദ്ദേഹതിന്റെ മകനാണു
മൈക്രോ സോഫ്റ്റ്‌ സി ഇ ഓ സത്യൻ നഡല്ല.
കഴിവും പ്രാപ്തിയും സ്ഥിരോൽസാഹവും ഉള്ളവർക്കു  എവിടെയാലും sky is the limit

#CivilService,students

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക