Image

എല്ലാം സുതാര്യം; ലോക കേരള സഭക്കെതിരായ വിമർശനങ്ങൾ  ഖേദകരം: മന്മഥൻ നായർ 

Published on 26 May, 2023
എല്ലാം സുതാര്യം; ലോക കേരള സഭക്കെതിരായ വിമർശനങ്ങൾ  ഖേദകരം: മന്മഥൻ നായർ 

ലോക കേരള സഭ മേഖലാ  സമ്മേളനത്തിനെതിരെ ചിലർ നടത്തുന്ന ആരോപണങ്ങൾ ഖേദകരമാണെന്ന്  സംഘാടക സമിതി പ്രസിഡന്റ് കെ.ജി. മന്മഥൻ നായർ ഇ-മലയാളിയോട് പറഞ്ഞു.

യാതൊരു വിധ തട്ടിപ്പും ഇതിനു പിന്നിലില്ല. അത്തരമൊരു പാരമ്പര്യം തനിക്കോ സംഘാടക സമിതിയിലുള്ള മറ്റുള്ളവർക്കോ ഇല്ല. വിമര്ശനങ്ങൾ  കൂടുതലും രാഷ്ട്രീയമാണെന്നു മനസിലാക്കുന്നു. നാട്ടിൽ എന്തെങ്കിലും താല്പര്യങ്ങളോ മന്ത്രിമാരുമൊത്തു ഫോട്ടോ എടുക്കുക്കാനോ  സ്വാധീനമായുണ്ടാക്കാനോ ഒന്നും തനിക്ക്  ഒരു മോഹവുമില്ല. മാത്രവുമല്ല എന്തെങ്കിലും രാഷ്ട്രീയ പ്രസ്ഥാനവുമായി തനിക്കു ബന്ധങ്ങളുമില്ല-ആദ്ദേഹം വ്യക്തമാക്കി.

സർക്കാർ സംവിധാനമെന്ന നിലക്ക് ലോക കേരള സഭക്ക് ഇവിടെ അക്കൗണ്ട് പാടില്ല. സംഘാടക സമിതിയാണ് സമ്മേളനത്തിനു ചെലവ് വഹിക്കുന്നതും അതിനായി തുക സമാഹരിക്കുന്നതും. കേരള ചേംബർ ഓഫ് കൊമെഴ്സ് എന്ന പേരിൽ ഒരു 501 സി നോൺ പ്രോഫിറ്റ്  സംവിധാനം രജിസ്റ്റർ ചെയ്തിട്ടുണ്ട്. അത് വഴിയാണ് തുക സമാഹരിക്കുന്നത്. അതിന്റെ കൃത്യമായ കണക്ക് എപ്പോൾ വേണമെങ്കിലും പരിശോധിക്കാം. സമ്മേളനത്തിനു ശേഷം കണക്ക് മാധ്യമങ്ങളിൽ  പ്രസിദ്ധീകരിക്കുകയും ചെയ്യും.

1996 -ൽ താൻ ഫൊക്കാന പ്രസിഡന്റായിരുന്നപ്പോൾ ലഭിച്ച തുകയും മിച്ചവും എങ്ങനെ കൈകാര്യം ചെയ്തു എന്ന് അക്കാലത്തെ മാധ്യമ വാർത്തകളും അക്കാലത്തെ നേതാക്കളോടും ചോദിച്ചാൽ അറിയാവുന്നതേയുള്ളു. അതെ നടപടി തന്നെ ആയിരിക്കും ഇവിടെയും.

ഡോ. ബാബു സ്റ്റീഫൻ നല്കിയ രണ്ടര ലക്ഷം ഡോളർ ഒഴിച്ചാൽ ഇനിയും ഏറെ തുക സമാഹരിക്കേണ്ടതുണ്ട്. സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ സഹകരണവും പ്രതീക്ഷിക്കുന്നുണ്ട്. അവർക്ക് കൂടുതൽ പങ്കാളിത്തം  എന്ന ധാരണയും അത് വഴി ഉണ്ടാകും.

ഇതേ വരെയുള്ള പ്രവർത്തനങ്ങൾ എല്ലാം നിശ്ചയിച്ച പോലെ മുന്നേറുന്നു. ഹോട്ടലുമായി കൃത്യമായ ധാരണയിലെത്തി. അതുപോലെ ടൈംസ് സ്കവയർ  പരിപാടിക്കുള്ള ഇവന്റ് മാനേജ്‌മെന്റ് ജീവനക്കാരുമായി  ചർച്ചകൾ നടത്തി ധാരണയിലെത്തി.

ന്യു യോർക്ക് ഗവർണർ-മേയർ തുടങ്ങിയവരെ ടൈംസ് സ്കവയർ  സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതുപോലെ മലയാളികളായ തെരെഞ്ഞെടുക്കപ്പെട്ട ഒഫിഷ്യൽസിനെയും ക്ഷണിക്കുന്നുണ്ട്. 

താലപ്പൊലി, ചെണ്ടമേളം, നൃത്തം, തുടങ്ങിയവ ടൈംസ് സ്‌ക്വയറിൽ പ്രത്യേക അനുഭമായിരിക്കും. 

Join WhatsApp News
malayalee 2023-05-26 20:18:25
Thank you. you are not the problem sir; couple of Rockland county guys looking for the opportunity and they are the real problems.
S S Prakash 2023-05-27 01:18:14
Thank you 🙏🏽 Best slap on marunadan malayali Sajan s face Great now let him wait and wach The American real malayalees
Padma Kumar 2023-05-27 05:18:02
Kerala Loka Sabha will not benefit any Malayalees except some of the business people like you. Please keep your personal business away from fooling the public. I am a successful business man.
Philippose Kondottu 2023-05-27 14:01:16
ക്യാമറയും മൈക്കും സ്റ്റേജും പിന്നെ ചീഫ് മിനിസ്റ്റർ പ്രൈമിനിസ്റ്റർ മുതലായവരെ കണ്ടാൽ പ്രാന്ത് ഇളകുന്ന കുറെ ഒന്നുമല്ലാത്ത അമേരിക്കൻ മലയാളികളുടെ കാര്യം പറയാതിക്കുവാൻ പറ്റില്ല. ഹൈ സ്കൂൾ പോലും പാസ്സാകാത്ത കുറെ പുങ്കന്മാർ ന്യൂ യോർക്ക് റെയ്ൽവേയിൽ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി കള്ള എക്സ്പീരിയൻസ് ഉണ്ടാക്കി കയറി പറ്റി കുറെ കാശ് ഉണ്ടാക്കി ഇപ്പോൾ വല്ലവന്റെയും ചിലവിൽ ഓരോ പരിപാടികൾക്ക് പോയി മറ്റുള്ളവരെ ഏതാണ്ട് കാണിക്കുവാൻ വേണ്ടി ഏറ്റവും മുൻപിൽ പോയി നിൽക്കുന്ന നിൽപ്പ് കണ്ടാൽ നാണം മറ്റുള്ളവർക്കാണ്. ശവ സംസ്കാര ചടങ്ങുകൾക്ക് പോയാൽ ഇവന്മാർ ഫ്യൂണറൽ ഹോമിന്റെയും ചർച്ചിന്റെയും വെളിയിൽ ആണ് നിൽപ്പ്. ഇവന്മാരുടെ നിൽപ്പ് കണ്ടാൽ തോന്നും ഇവന്മാരാണ് ചത്ത് കിടക്കുന്നത് എന്ന് തോന്നും. ഞാൻ അടുത്തിടെ എനിക്ക് നല്ലവണ്ണം അറിയാവുന്ന ഒരു അമ്മച്ചിയുടെ ശവ സംസ്കാരത്തിന് പോയി. അവിടുത്തെ ഇവന്മാരുടെ വളിച്ച പ്രസംഗം കേട്ട് ആളുകൾ അന്ധാളിച്ചു നിൽക്കുന്നത് കണ്ടതാണ്. ഇവന്മാർ ഈ അമ്മച്ചിയെ കണ്ടീട്ടെ ഇല്ല. സംസാരം മുഴുവൻ അമ്മച്ചിയുടെ മരുമകനെ കുറിച്ചായിരുന്നു. കാരണം ഈ മരുമകനും ഇതുപോലൊരു തരികിടയാണ്. ചുരുക്കത്തിൽ തരികിടയോട് തരികിട. ഈ തരികിട മലയാളികൾ ഇതൊക്കയൊന്നു മനസിലാക്കുമോ എന്തോ. വിളവ് തിന്നുന്ന ഈ വേലികളെ ഇടക്കിടക്ക് നേരെയാക്കുന്നതു നമ്മുടെ സമൂഹത്തിനും ഈ രാജ്യത്തിനും ആശ്വാസം ആയിരിക്കും.
ഉടായിപ്പിൻ്റെ ആശാൻ 2023-05-27 20:54:49
സാജൻ സത്യം പറഞ്ഞപ്പോൾ ചില ഫ്രാഡുകൾക്ക് കൊണ്ടു. എല്ലാവർക്കും അറിയാം ഇത് തനി ഉടായിപ്പാണെന്ന്.
Jayan varghese 2023-05-28 17:42:25
ഇപ്പോൾ ആലുകൾക്ക് നല്ല വിലയാണ്. ചിലയിടങ്ങളിൽ മുളയ്ക്കുന്ന ആലുകൾക്ക് നല്ല തണുത്ത തണൽ സുരക്ഷ തരാൻ കഴിവുണ്ടെന്നാണ് അവരുടെ വാദം. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക