Image

ഭാഷക്ക്‌, സാഹിത്യത്തിന് എങ്ങനെയാണ് ഫുൾ മാർക്ക് കൊടുക്കുക? : മിനി ബാബു

Published on 27 May, 2023
ഭാഷക്ക്‌, സാഹിത്യത്തിന് എങ്ങനെയാണ് ഫുൾ മാർക്ക് കൊടുക്കുക? : മിനി ബാബു

1200/1200 മാർക്ക് എന്നൊക്കെ കാണുമ്പോ, അറിയാതെ ചിന്തിച്ചു പോകുന്നു, ഭാഷക്ക്‌, സാഹിത്യത്തിന് എങ്ങനെയാണ് ഫുൾ മാർക്ക് കൊടുക്കുക?
ഭാഷ - സാഹിത്യം എന്നാണ് പൂർണമാവുക ?
എന്താണ് അതിന്റെ പൂർണ്ണത ? എങ്ങനെയാണ് ഒരു സാഹിത്യകൃതിയെ കുറിച്ചുള്ള ഒരു ചോദ്യത്തിന് ഇതിനപ്പുറം ഒരു ഉത്തരമില്ല എന്ന് നിശ്ചയിക്കുക ?

കൂടുതൽ മാർക്കിന് എനിക്ക് അർഹതയുണ്ട്, എന്ന് അവകാശപ്പെടാൻ പറ്റാത്ത ഒരു മേഖലയാണ് സാഹിത്യം. ഒരു literary question ന് ഒരിക്കലും രണ്ട് ടീച്ചേഴ്സ് ഒരേ മാർക്ക് കൊടുക്കാറില്ല. രണ്ടുപേർക്ക് ഒരേ അളവിൽ ഇഷ്ടപ്പെടാറില്ല. അതങ്ങനെയാണ്.

Works of Art ന് മാർക്കിടാൻ പറഞ്ഞാൽ, എത്ര മേന്മയുള്ളതാണെങ്കിൽ പോലും എല്ലാരും ഒരേ മാർക്ക് ഇടില്ലല്ലോ ?

എത്ര പൂർണ്ണതയോട് എഴുതിയാലും ഒരു എഴുത്തും പൂർണ്ണമാകില്ല.

രണ്ട് പ്രതികരണങ്ങൾ കൂടി

പാർവ്വതി സൂരജിൻ്റെ മലയാളമാണ് ഇന്നു പലർക്കുമറിയാവുന്നത്. അമ്മ എന്നത് ഒറ്റവാക്കാണോ അക്ഷരമാണോയെന്നുപോലും പലർക്കുമറിയില്ല. ഭാഷയെ സംബന്ധിച്ചു വേണ്ടതു സൂക്ഷ്മമായ വിചാരമാണ്. അതുപലർക്കുമില്ല.മലയാളത്തിനു നൂറുശതമാനം മാർക്കുനേടിയവരുടെ ഉത്തരക്കടലാസുകൾ വീണ്ടും പരിശോധിക്കുകയാണെങ്കിൽ അപ്പോഴറിയാം വിദ്യാർത്ഥികളുടെ ഭാഷാ ബോധം.'തെറ്റില്ലതെ മലയാള'മെഴുതാനറിയാം, അതെങ്ങനെ എഴുതണമെന്ന വിചാരം അദ്ധ്യാപകരിൽ നിന്നു കുട്ടികളിലെത്തിച്ചേരണം. ആ രീതി നിലവിലുണ്ടോ? ഉണ്ടാവണം എന്നാണ് എൻ്റെ പക്ഷം.പ്രവൃത്തി എന്നതു നാമവും പ്രവർത്തിക്കുക എന്നതു ക്രിയയുമാണെന്ന ബോധം കുട്ടികളുടെ പഠിത്തമാരംഭിക്കുമ്പോഴേ അദ്ധ്യാപകർ പരിശീലിപ്പിക്കണം. കൊട്ടി ഗ്ഘോഷിക്കുക എന്നതിനു കൊട്ടിഘോഷിക്കുക എന്നു മതിയെന്നു ഗവേഷണവിദ്യാർത്ഥികൾപറയുന്നതു കേട്ടിട്ടുണ്ട്.വി.മധുസൂദനൻ നായർ എന്നതിനു മധുസൂധനൻ നായർ എന്നെഴുതുന്നവരും അദ്ധ്യാപകരിലുണ്ട്. 'കവിതാസമാഹാരം' എന്നതു സമസ്ത പദമാണെന്നു പലർക്കുമറിയില്ലെന്നു പുസ്തകങ്ങളിൽ നിന്നറിയാം. 

ഡോ. മിനി ബാബുവിൻ്റെ സംഗതമായ വിചാരം ശ്രദ്ധയിൽപ്പെട്ടപ്പോൾ എഴുതിയതാണിത്.
സതീഷ് ചേലാട്ട്

A  very honest write up,dear Mini. Thank you so much for touching upon such a sensitive issue, I really appreciate your moral courage.
 From my personal experience as an English teacher at  college level, when I come across such tall claims ( with due respect for the student, no harm intented)   and their future performance in studies I am reminded of those most cursed moments  in my classrooms when I couldn't help whispering  at the ears of those cent percent scorers in languages ' how he/she managed to score such wonderful marks?'
Now  I am taught from all educational platforms that marks have nothing much to do with intelligence .
So I watch result publication by our honourable education ministers as nothing greater than a political declaration or inauguration.

Laila Beevi

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക