Image

ഓസ്‌ട്രേലിയയില്‍ സുനില്‍ പി. ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര

Published on 29 May, 2023
 ഓസ്‌ട്രേലിയയില്‍ സുനില്‍ പി. ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര

 

സിഡ്‌നി: ഇടതുപക്ഷ ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ സുനില്‍ പി. ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര നവോദയയുടെ ആഭിമുഖ്യത്തില്‍ ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ സംഘടിപ്പിച്ചു.

നവലോക നിര്‍മിതിക്ക് ചരിത്രാവബോധത്തോടെയും ബഹുസ്വരതയിലൂന്നിയും ഫാസിസത്തെ പ്രതിരോധിച്ചും ജീവിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിന്റെ എല്ലാ പ്രഭാഷണങ്ങളിലും നിഴലിച്ചു.

പെര്‍ത്തില്‍ 'മതനിരപേക്ഷതയും മത ജീവിതവും' എന്ന വിഷയത്തിലാണ് പ്രഭാഷണം നടന്നത്. മെല്‍ബണില്‍ 'മാധ്യമങ്ങളും ജനാധിപത്യവും', അഡ്ലെയ്ഡില്‍ 'വര്‍ഗീയതയുടെ ആധാരങ്ങള്‍', സിഡ്‌നിയില്‍ 'ഭരണഘടനയിലെ സാമൂഹിക ദര്‍ശനം', ബ്രിസ്‌ബെയിനില്‍ 'ഗാന്ധിയുടെ വര്‍ത്തമാനം' എന്നീ വിഷയങ്ങളിലായിരുന്നു പ്രഭാഷണങ്ങള്‍.

ബ്രിസ്ബണില്‍ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. പ്രഭാഷണ പരിപാടിയോടനുബന്ധിച്ചു മെല്‍ബണിലും സിഡ്നിയിലും നാടകോത്സവങ്ങള്‍ അരങ്ങേറി.

പ്രഭാഷണങ്ങളില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി ബഹുജന സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ പരിപാടിക്ക് മിഴിവേകി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക