Image

സ്നാപക യോഹന്നാൻ (സൂസൻ പാലാത്ര)

Published on 09 June, 2023
സ്നാപക യോഹന്നാൻ (സൂസൻ പാലാത്ര)

 ക്രിസ്തുവിൻ മുന്നോടിയായി
 സ്നാപക യോഹന്നാൻ വന്നു,
"എന്റെ പിന്നാലെ വരുന്നവൻ 
        ശക്തനായവൻ
അവന്റെ ചെരിപ്പ്പു ചുമപ്പാൻ
        ഞാൻ യോഗ്യനല്ല
വീശുമുറം അവന്റെ കയ്യിലുണ്ട് 
അവൻ മണികൾ ശേഖരിച്ചിട്ട്
പതിരുകൾ അഗ്നിക്കിരയാക്കും,
മാനസാന്തരപ്പെട്ട് ജ്ഞാന
സ്നാനം പ്രാപിച്ചീടുക "
എന്നവനുച്ചത്തിലുൽഘോഷിച്ച് ക്രിസ്തുവെവെളിവാക്കിനടന്നു.

പാപികളാംകേവലമർത്ത്യരുടെ
പാപങ്ങൾ വിട്ടൊഴിവാനായി
അവരെജലസ്നാനത്താൽ
ശുദ്ധരാക്കി,ജഞാനസമ്പൂർണ്ണരാക്കി.

ഏലിയാ ഏലീശയെക്കാൾ
ശ്രേഷ്ഠനായയോഹന്നാൻ
കയ്യാൽയേശുവും
ജ്ഞാനസ്നാനംപ്രാപിച്ചു
സകലനീതിയും
നിവർത്തിക്കുന്നതുചിതമാക്കി.

ഭക്ഷിപ്പാൻകാട്ടിലെ 
 ഫലമൂലാദികളും
കുടിപ്പാൻ കാട്ടുതേനും
   പച്ചവെളളവും
ധരിപ്പാൻ ഒട്ടകരോമം
 കൊണ്ടുള്ള ഉടുപ്പും
അരയിൽ സിംഹത്തോൽവാറും
വസിപ്പാനോവെറുംഗുഹയുമത്രേ
മരുഭൂമിയിൽ അമാനുഷ   
  പ്രവർത്തികൾ ചെയ്ത് 
ക്രിസ്തുവെവെളിവാക്കി-
  യവനങ്ങനെ കഴിയവേ,

നൃപനാം ഹേറോദോസിനിവനെ
  കാണുവാൻ വാഞ്ചയേറി.

യോഹന്നാനോ    
 നിർഭയനായിരുന്നു
മന്നനുംഭിക്ഷുവുമ-
  വനൊരുപോലെയല്ലോ
മുഖത്തടിച്ചപോലെല്ലാമെ
 തുറന്നങ്ങുപറയും.

ഹെറോദോസോ
 സ്വസഹോദരനെ
നിഗ്രഹിച്ചിട്ടവനുടെഭാര്യയെ  
 വേട്ടവനായിരുന്നു
രാജ്യാവിൻ പാപപങ്കിലമാം
  ജീവിതംസ്നാപകൻ 
തുറന്നങ്ങുകാട്ടി
യുച്ചത്തിലലറി
" ഹെറോദോസേ, നീചാ,
അതിക്രൂരനേ,
അധർമ്മങ്ങളെല്ലാം
വിട്ടൊഴിഞ്ഞീടുക നീ
  സത്യമാർഗ്ഗംപിന്തുടരുക
മാനസാന്തരപ്പെടുക,
ജ്ഞാനസ്നാനത്താൽ
പാപങ്ങളെമുറ്റുംകഴുകീടുക
നീചയാം ഹെരോദ്യയെ 
വിട്ടൊഴിഞ്ഞീടുക 

സ്വഭർത്താവിനെ
 കൊലയ്ക്കുകൊടുത്ത
  അത്യാഗ്രഹിയായ
ഹെരോദ്യയിതു    
 കേട്ടിട്ടടിമുടിവിറച്ചു
കോപമടക്കാനാവാതെ :
  പ്രവാചനകനെ ഭൂമിക്കടിയിലെ
  കൽത്തുറുങ്കിലടപ്പിച്ചു....
കിടങ്ങറയിൽ ചങ്ങലയാൽ
 ബന്ധനസ്ഥനായികിടന്ന 
സ്നാപകനെ കൊല്ലുവാൻ
തക്കംപാർത്തവൾകാത്തിരുന്നു.

സമയമാഗതമായി
 രാജാവിൻ പള്ളിത്തിരുനാളിൽ
ഹെരോദ്യപുത്രിയാം 
സലോമിതൻനൃത്തത്തിലനു :
രക്‌തനാം മന്നനരുൾചെയ്തു;
" രാജ്യത്തിൻപാതിയായാലും
സമ്മാനമായി നിനക്കേകിടാം"
അതു കേട്ടിട്ടുടൻ
 ഹെരോദ്യയിലെ
പിശാചുണർന്നു;

"രാജ്യത്തിൻ പാതി വേണ്ട
സ്നാപകന്റശിരസ്സൊരു
താലത്തിൽ തന്നാൽമതി "

കുടുകുടെനിണമൊലിയ്ക്കുന്ന
പ്രവാചകശിരസ്സൊരു
വെള്ളിത്താലത്തിലാക്കി
രാജകിങ്കരന്മാർസലോമിക്കേകി

സ്നാപകന്റെ നേത്രഗോളങ്ങൾ 
സലോമിയെ തുറിച്ചുനോക്കി
 ഭയന്ന്ഭ്രാന്തെടുത്ത
സലോമി കാറിക്കൊണ്ടാ
നാടുനീളെയോടി.

ക്രൂരതകൊണ്ടമ്മാനമാടിയ
  ഹെരോദ്യയാംപിശാചിനിയെ
അരചനുമങ്ങുപേക്ഷിച്ചു;
അമ്മ കിടപ്പായി 
മകൾ നീളെ നടപ്പായി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക