മനുക്ഷ്യർ പല രൂപത്തിലും വലിപ്പത്തിലും നിറത്തിലും കാണപ്പെടുന്നു. അവരുടെ സ്വഭാവങ്ങളും കാഴ്ച്ചപ്പാടുകളും ജീവിത രീതികളും വിഭിന്നങ്ങളാണ് എങ്കിലും ശരീര ശാസ്ത്ര പരമായി ഒന്നുപോലെ ആണ് , സാധാരണ യായി, എന്നാൽ അവിടെയും അപൂർവമായി വിചിത്ര പ്രതിഭാസം സംഭവിക്കുന്നു. പരിസ്ഥിതികളും പരിചയങ്ങളും അനുഭവങ്ങളും സചേതനമായ ഒരു അന്തർ ബോധത്തെ അവരിൽ നിർമ്മിക്കുന്നു. സ്നേഹവും വെറുപ്പും ഒക്കെ, അങ്ങനെ മനസ്സിൽ കടന്നു കൂടുകയായി. സചേതനമായ ശരീരത്തെയും മനസ്സിനേയും നിശ്ചേഷ്ടമായി, വിജനമായി, അവഗണിക്കാൻ പാടില്ല.
വിജന പ്രദേശത്തു 'കാടും പടലും മുൾച്ചെടികളും' കടന്നു-കൈയ്യേറും എന്ന് പറയും പോലെ, വെറുതെ കിടക്കുന്ന ഇടങ്ങളിൽ, മനസ്സിലോ ചിന്തയിലോ ഒക്കെ, നിഷേധാത്മക പ്രവണതകൾ കുടിയേറാൻ തുടങ്ങും , ക്രമേണ, സകാരാത്മകതയെ പുറന്തള്ളാനും. ഒന്നിന്റെ കുറവിൽ മറ്റൊന്ന് അധിനിവേശം ചെയ്യും. ഒരു ജീവിതവും വെറുതെ ഇടാനുള്ളതല്ലാ. ഒരു മനസ്സും ശൂന്യമായി സൂക്ഷിക്കാനാവില്ലാ. ഒന്ന്, മറ്റേതിന്റെ, അഭാവമാണ്. --സ്നേഹമില്ലെങ്കിൽ, അവിടെ "വെറുപ്പ്" രംഗപ്രവേശം ചെയ്യും. കരുണ അഥവാ ദയ അപ്രത്യക്ഷമാവുമ്പോൾ , "ക്രൂരത" ഉടലെടുക്കും--.
മനുഷ്യൻ ഒരു സമൂഹ ജീവിയാണ്. മറ്റു ജീവ ജാലങ്ങളിലും ഈ സാമൂഹ്യ ബന്ധം പുലർത്താനുള്ള സഹജാവബോധം നിലനിൽക്കുന്നു. എല്ലാം ദൈവ സൃഷ്ടി , അല്ലെങ്കിൽ പരിണാമത്തിലൂടെ പ്രകൃതിയിൽ വളർച്ച പ്രാപിച്ചു. എല്ലാ ചരാചരങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന " ഗോഡ് ബീറ്റ്‌സ് "( ദൈവ സ്പന്ദനങ്ങൾ )നെ ശ്രീ ബുദ്ധൻ മദ്ധ്യ മാർഗ്ഗം എന്ന് വിളിക്കുന്നു. ദൈവവും പ്രകൃതിയും പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങ ളുമായി അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു , ….. മനുഷ്യന്റെ പ്രാചീന കാലം മുതലുള്ള ആശ്രയങ്ങളുമാണ്. മനുഷ്യൻ ഉൾപ്പെട്ട, പ്രകൃതി-ദൈവ ബന്ധ ങ്ങൾ ഉലയുമ്പോൾ , ജീവിതത്തിന്റെ സന്തുലാവസ്ഥയിലും വൈഷമ്മ്യ ങ്ങൾ സംഭവിക്കുന്നു. ന്യൂന മർദ്ദവും, ഭൂമിയും- സൂര്യചന്ദ്ര ഗ്രഹണങ്ങ ളും പ്രകൃതിയെയും മനുഷ്യ ആരോഗ്യസ്വഭാവങ്ങളെയും ബാധിക്കുന്ന തായി കാണാം ( ഡിപ്രസ്സീവ് സൈക്കോസിസ് ). അതിനാൽ അന്യോന്യം നല്ല ബന്ധങ്ങൾ തുടരേണ്ടതാണ്.
മനുഷ്യനെ സംബന്ധിച്ച് പറഞ്ഞാൽ, മറ്റുള്ളവരുമായി "മനസ്സു തുറന്ന സംസർഗ്ഗ പ്രീയം" ഉണ്ടാക്കേണ്ടത് ആവശ്യമാണ്. "ഷെയറിങ് ആൻഡ് കെയറിങ്", മനസ്സുകളെ സ്നേഹ നിര്ഭരവും ശക്തവും ആക്കി മാറ്റും. വീണ്ടും പറയെട്ടെ!... സ്നേഹത്തിന്റെ അഭാവം അവയുടെ ഇടങ്ങളിലേക്ക് 'വെറുപ്പിനെ' പ്രതീഷ്‌ടിക്കുന്നു. 'കരുണ' അഥവാ 'ദയ' അപ്രത്യക്ഷമാവുമ്പോൾ, അതിന്റെ ഇടത്തിലേക്ക് “ക്രൂരത “ കടന്നു വരുന്നു. സ്വാർത്ഥമതികളും അതിമോഹികളും ആയവർ അധോമുഖ രായി …. അവർക്കും, അവരുടെ ചുറ്റുപാടിനും തന്നെ ശാപമായി മാറുന്നത് കാണാം. ഇടുങ്ങിയ മനസ്സുകൾക്ക് അവർതന്നെ ഉത്തരവാദികൾ. എല്ലാ ജീവ ജാലങ്ങളോടും സ്നേഹത്തോടും ബഹുമാനത്തോടും കരുണയോടും ഇടപഴകിയാൽ, ഹൃദയ വിശാലത ലഭ്യമാവും. അവിടെ 'പോസിറ്റീവ് എനെർജി' സന്തോഷവും സമാധാനവും നിറയ്ക്കും. പല മനസ്സുകളും സ്നേഹം, കരുതൽ ഇവ ആഗ്രഹിക്കുന്നുണ്ട്. അവരിൽ ചിലർ, ആരെയെങ്കിലും ഒക്കെ വെറുക്കാനും തീവ്രമായി ആഗ്രഹിക്കുന്നുണ്ടാവാം. അഹംകാരമോ. അതിൽനിന്നുള്ള മത്സര ബുദ്ധിയോ, സ്വാര്ഥതയോ, അത്യാഗ്രഹമോ .....ഒക്കെ ആവാം. ഒരാളെ വെറുത്തും വെറുപ്പിച്ചും പുറംതള്ളിയാൽ പിന്നെ അടുത്ത വ്യക്തിയിലേക്ക് തിരിയുകയായി. _ ഇത് ഒരു മാനസ്സീക രോഗമാവാം-. അതിനാൽ ഒരു സ്വയ പരിശോധന അനിവാര്യമാണ്. അതിനായി അറിവ് (നോളേജ് ) ൽ നിന്നും ജ്ഞാനം (വിസ്‌ഡം) ത്തിലേക്ക് നവീകരണം പ്രാപിക്കേണ്ടതുണ്ട്. ശാന്തമായ ധ്യാനം സഹായിച്ചേക്കും. അങ്ങനെ മനസ്സിന്റെ ഇടങ്ങളിലൂടെ ഒരു സഞ്ചാരം നടത്തി , ദോഷം ചെയ്യുന്ന വെറുപ്പിനെ പുറന്തള്ളി, സ്നേഹം കരുണ മുതലായ നല്ലതിനെ നിറയ്ക്കുകയും വേണം. മനസ്സിന്റെ ഇടങ്ങളെ ശുദ്ധമായി സൂക്ഷിക്കുക എന്നുള്ളത്, ഉടമസ്ഥന്റെ ചുമതലയാണ്. അല്ലെങ്കിൽ അവിടുണ്ടാകുന്ന അശുദ്ധി, അത് വഹിക്കുന്ന ഉടമയെയും രോഗാതുരനാക്കും. എതിർപ്പും വെറുപ്പും ആയി…ക്കഴിയുന്നവരെ, കഴിവതും ശല്യം ചെയ്യാതെ, അവഗ ണിക്കുക. എന്നാൽ, അവരോടു വിദ്വേഷവും വെറുപ്പും, നമ്മുടെ മനസ്സിന്റെ ഇടങ്ങളിൽ കടന്നു കൂടാതെ സൂക്ഷിക്കണം.
മനസ്സിന്റെ ഇടങ്ങൾ ശുദ്ധീകരിച്ചു , …നല്ല ചിന്തകളെ വിളയിച്ചു, ഈ ലോകത്തെ ഒരു സ്വർഗം ആക്കാം. … നമുക്ക് ശ്രെമിക്കാം.