ന്യു യോർക്ക്: യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിനിൽ മലയാളം പഠിപ്പിക്കുന്ന പ്രൊഫസർമാരായ ഡോ. ഡൊണാൾഡ് ഡേവിസ്, ഡോ. ദര്ശന മനയത്ത് ശശി എന്നിവർ അമേരിക്കയിലെ മലയാള പഠനത്തെപ്പറ്റി ലോക കേരള സഭയുടെ മലയാളം മിഷൻ യോഗത്തിൽ നൽകിയ വിശദീകരണം ഈ വിഷയത്തിൽ ഏറെ ഉൾക്കാഴ്ച പകർന്നു.
മലയാളം പാഠ്യഭാഗമായുള്ള അമേരിക്കയിലെ ഏക കലാലയം യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്- ഓസ്റ്റിൻ ആണെന്ന് പ്രൊഫ. ഡേവിസ് പറഞ്ഞു. 1981 ൽ പ്രൊഫ.റോഡ്‌നി മോഗ് ആണ് ഇത് സ്ഥാപിച്ചത്. കഴിഞ്ഞ ജനുവരിയിൽ അദ്ദേഹം നിർഭാഗ്യവശാൽ അന്തരിച്ചു . അദ്ദേഹത്തിൻറെ മഹത്തായ സേവനത്തിനു തെളിവാണ് ഭാഷാ സാഹിത്യ പഠനവും മറ്റു ഏഷ്യൻ ഭാഷകൾക്കൊപ്പം മലയാളം ഭാഷക്കു പ്രാധാന്യം ലഭിച്ചതും. ഇവിടെ ഭാഷാ പഠനത്തിന് കുട്ടികൾക്ക് ഫെലോഷിപ്പ് നൽകുന്നതു സർക്കാരാണ് .
മലയാളം പഠിക്കുന്ന വിദ്യാർത്ഥികളിൽ 90 % വും അമേരിക്കൻ മലയാളി കുടുംബങ്ങളിൽ നിന്ന് രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറയിലുള്ളവരാണ്. ബാക്കിയുള്ള 10 % ത്തിൽ അമേരിക്കൻ വംശജരും മലയാളികളല്ലാത്ത മറ്റു ഇന്ത്യൻ വംശജരും ഉണ്ട് . 2016 മുതൽ ഓണവും മോഹിനിയാട്ടം തുടങ്ങിയവയും നടത്തി വരുന്നു . ഇവയൊക്കെ ഡിപ്പാർട്ട്മെന്റിന്റെ ഭാഗ്യമായ സൗത്ത് ഏഷ്യാ ഇൻസ്റ്റിറ്റിയൂട്ടിന്റെ സഹായത്താൽ ഞങ്ങളുടെ തന്നെ മേൽനോട്ടത്തിൽ മലയാളി സ്റ്റുഡന്റസ് അസോസിയേഷനാണ് നടത്തുന്നത് .
മലയാളത്തിനായി ഞങ്ങളുടെ വെബ്സൈറ്റ് തയ്യാറാക്കിയിട്ടുണ്ട് . അതിൽ നിരവധി കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് . കൂടാതെ മലയാളം വ്യാകരണം പുസ്തകം ഓഡിയോ ഫയലുകളും അടക്കം അതിൽ ഉണ്ട് . ഇതിലൂടെ ടെക്സസിൽ എവിടെയുമുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ ഓൺലൈൻ വഴി എടുക്കാവുന്നതും ആണ് . ഇപ്പോൾ തന്നെ ഇങ്ങനെ വിദ്യാഭ്യാസം നേടിയവർ പലരെന്ന സന്തോഷകരമായ വാർത്തയും ഉണ്ട് . നാല് വർഷമായി സമ്മർ ക്ലാസ് നടത്തി വരുന്നു . മറ്റു സർവകലാശാലയിൽ നിന്നുള്ള വിദ്യാർത്ഥികളും ഹൈസ്‌കൂൾ -ജൂനിയർ സീനിയർ വിദ്യാർത്ഥികളുമാണ് ഈക്ളാസുകളിൽ ഉള്ളത് . ഇത് അവർക്ക് യൂണിവേഴ്‌സിറ്റി ക്രെഡിറ്റു കിട്ടാൻ സാധിക്കും .
മലയാളി എന്ന സംസ്കാരം ഉറപ്പിക്കുമ്പോൾ എല്ലാത്തിലും അടിസ്ഥാനമാകുന്നത് ഭാഷ തന്നെയാണ് . മലയാളം സ്റുഡന്റ്സിന് വേണ്ടി അക്കാദമിക് നിലയിൽ ഞങ്ങൾ വളരെയേറെ സഹായിക്കാറുണ്ട് . ഒരുപാട് മലയാളി സംഘടനകൾ മലയാളം ക്ളാസുകൾ നടത്തുന്നുണ്ട് . രണ്ടു ദിവസത്തെ വർക്ക്ഷോപ്പുകൾ സർട്ടിഫിക്കറ്റോടു കൂടി ഞങ്ങൾ നടത്തുന്നുണ്ട് .
സംഘടനകളിലെ കുട്ടികൾക്കായി യൂണിവേഴ്‌സിറ്റിയുടെ പ്ളേസ്മെന്റ് എക്സാം സംഘടിപ്പിക്കുന്നത് പുതുതലമുറക്ക് ഗുണകരമാണ് . കഴിഞ്ഞ വര്ഷം വിക്ടോറിയ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 3 ദിവസത്തെ കോൺഫറൻസ് കലാലയത്തിൽ സംഘടിപ്പിക്കുവാൻ സാധിച്ചു . കഴിഞ്ഞ വര്ഷം ഞങ്ങളുടെ ഏഷ്യൻ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് മലയാളത്തിനായി ധനസഹായം ചെയ്തിരുന്നു . അതിലൂടെ ഏകദേശം 240 ൽ പരം ആളുകളുടെ പിന്തുണയോടെ എൻഡോവ്മെന്റ് പ്രോഗ്രാം സ്ഥാപിച്ചു എന്നത് ഏവർക്കും അഭിമാനകരമാണ്
ഭാവി പദ്ധതിയിൽ പ്രധാനമായത് മലയാളത്തിനായി ഒരു ചെയർ അതായത് പ്രൊഫസർഷിപ്പ് സ്ഥാപിക്കുക എന്നതാണ് . യുഎസിൽ തന്നെ മറ്റു ഭാരതീയ ഭാഷകളിൽ മിക്കതിനും ചെയർ ഉണ്ട് . തമിഴ് ഹിന്ദി സംസ്കൃതം തെലുഗു തുടങ്ങിയവ. മലയാളം ഭാഷാക്ക് പ്രൊഫസർഷിപ്പ് ആവശ്യമാണ് .
കേരളത്തിലെ യൂണിവേഴ്സിറ്റികളുമായ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ സംഘടിപ്പിക്കുക, മലയാളം ഫിലിം ഫെസ്റ്റിവൽ, ഇന്റർനാഷണൽ സെമിനാർ തുടങ്ങിയവ പ്രധാന ലക്ഷ്യമാണ് . ഇത് കൂടാതെ ഓൺലൈനിലൂടെ കോഴ്‌സസ് തയ്യാറാക്കുക എന്നതും ലക്ഷ്യമാണ് . ഇന്റർനാഷണൽ യൂണിവേഴ്സിറ്റികളുമായ് ചേർന്ന് ക്ളാസുകൾ എന്നതിനു സാധ്യത വളരെയേറെ ഉണ്ട് . ആ ലക്ഷ്യത്തിലേക്ക് എത്തുക എന്നതാണ് ഞങ്ങളുടെ അടുത്ത കടമ്പ . അതിനുള്ള സാധ്യതക്കായ് മലയാളി കൂട്ടായ്മയുടെ അകമഴിഞ്ഞ പിന്തുണ വേണം .
ഈ ലക്ഷ്യം എത്താൻ ഞാൻ ഒരു മന്ത്രം സൂചിപ്പിക്കുന്നു. ആ മന്ത്രത്താൽ ഞാൻ ഉദ്ദേശിക്കുന്നത് കേരള സംസ്കാരത്തിന്റെ പൂർണമായ സൗന്ദര്യം കണ്ടുപിടിക്കാനാണ് . കേരളീയർ വളരെയധികം മേഖലകളിൽ സംഭാവനകൾ കൊടുത്തിട്ടുണ്ട് . അത് പരസ്യമാക്കുകയും പ്രകാശപ്പെടുത്തുകയും ചെയ്യണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിനു നാം ഒരുമിച്ചു തന്നെ പ്രവർത്തിക്കണം- പ്രൊഫ. ഡേവിസ് പറഞ്ഞു .
ജലഗതാഗതം ഹരമാകും; നോക്ക് കൂലി പണ്ടേ നിരോധിച്ചത്: ലോക കേരള സഭയിൽ മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ കസേര വിവാദം - ചിത്രങ്ങള്‍ മറുപടി നല്കുന്നു (മുരളീ കൈമൾ)
ടൈം സ്ക്വയറിലെ പിണറായിയുടെ പ്രസംഗം (മോൻസി കൊടുമൺ)
ലോക കേരള സഭ: പ്രമുഖരുടെ നിര (ചിത്രങ്ങളിലൂടെ -2)
ലോക കേരള സഭ: പ്രമുഖരുടെ നിര (ചിത്രങ്ങളിലൂടെ -1)
വികസനം എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി ടൈം സ്ക്വയറില്‍ (ഷോളി കുമ്പിളുവേലി)
മന്മഥൻ നായർ: ഒരു ദൗത്യത്തിന്റെ വിജയകരമായ സമാപനം
കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കും; ലോൺ സ്വയം തിരിച്ചടക്കണം: മുഖ്യമന്ത്രി
കേരളം ടൈംസ് സ്ക്വയറില്‍ (ചിത്രങ്ങള്‍-2)
മാരിവില്ലിന്റെ നിറങ്ങളില്‍ കേരളം ടൈംസ് സ്ക്വയറില്‍; മുഖ്യമന്ത്രിയുടെ ജൈത്രയാത്ര
കേരളം ടൈംസ് സ്ക്വയറില്‍ (ചിത്രങ്ങള്‍)
സിൽവർലൈൻ പദ്ധതി ഒരു ദിവസം യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി
ടൈംസ് സ്ക്വ യർ ഒരുങ്ങി; ലോക കേരള സഭയെയും മുഖ്യന്ത്രിയെയും എതിരേൽക്കാൻ
നവകേരളമോ നരകകേരളമോ ? (ലേഖനം: സാം നിലമ്പള്ളില്‍)
ടൈംസ് സ്ക്വയറില്‍ ചന്ദ്രനിൽ ഇറങ്ങിയ സമാപന സമ്മേളനം (നടപ്പാതയിൽ ഇന്ന്- 79 :ബാബു പാറയ്ക്കൽ)
ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ കാര്യത്തിൽ തീരുമാനം ഉഉടമയുടേത് മാത്രം, സര്ക്കാർ ഇടപെടില്ല: മുഖ്യമന്ത്രി
റിക്രൂട്ടിംഗ് തട്ടിപ്പ് തടയും, കോഴിക്കോട് വിമാനത്താവളം വികസിപ്പിക്കും: മുഖ്യമന്ത്രി
ശബരിമല എയർപോർട്ട് വരുന്നു; കെ.റെയിൽ ഉപേക്ഷിച്ചിട്ടില്ല: മുഖ്യമന്ത്രി
ലോക കേരള സഭ - കൂടുതല്‍ ചിത്രങ്ങളിലൂടെ....
ശുപാർശകൾ പലതും നടപ്പിലായി, ദുരിതകാലത്ത് സർക്കാരിന്റെ കരുതൽ സ്പർശം: മുഖ്യമന്ത്രി പിണറായി
നവകേരളം എങ്ങോട്ട്: അമേരിക്കന്‍ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും (ജോണ്‍ ബ്രിട്ടാസ്)
അമേരിക്കന്‍ മലയാളിയുടെ കുടിയേറ്റം: ഭാവിയും വെല്ലുവിളികളും (ഡോ. കെ. വാസുകി ഐ.എ.എസ്)
വിവാദങ്ങൾക്ക് മുഖ്യമന്ത്രിയുടെ ചുട്ടമറുപടി; കൂട്ടത്തിൽ മനോരമയ്ക്കൊരു കുത്ത്
മനോരമക്കിട്ടൊരു കുത്ത്, മുഖ്യമന്ത്രിയുടെ ചുട്ടമറുപടി (അമേരിക്കൻ വീക്ഷണം)
ഫൈസർ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി
വേരുകൾ തേടിയുള്ള യാത്ര; നമ്മുടെ പാരമ്പര്യം കൈമാറാനുള്ള ദൗത്യം: ഡോ. വി.പി. ജോയി, ചീഫ് സെക്രട്ടറി