ന്യു യോർക്കിലെ ലോക കേരള സഭയിൽ അമേരിക്കൻ മലയാളികൾ സമർപ്പിച്ച നിർദേശങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി.
ജലഗതാഗതം വ്യാപകമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ച് വരികയാണ്. ഇപ്പോൾ കേരളത്തിൽ അറുന്നൂറ് കിലോമീറ്റർ നീളമുള്ള ജലപാതയാണല്ലോ തയ്യാറായികൊണ്ടിരിക്കുന്നത്. കാസർകോഡ് ബേക്കൽ മുതൽ തിരുവനന്തപുരം കോവളം വരെ നീണ്ട് കിടക്കുന്ന ജലപാത. അതിന്റെ പ്രവർത്തനങ്ങൾ അതിവേഗത്തിൽ നടക്കുന്നു. അത് ടൂറിസ്റ്റുകൾക്ക് വലിയ ഹരമാകും. ജലഗതാഗതം മാത്രമല്ല, ഒരു 20-30 കി.മി വിട്ട് ഒരു ടൂറിസ്റ്റ് കേന്ദ്രവുമുണ്ടാകും. ആ നാട്ടിലെ കലാരൂപങ്ങൾ, അവിടത്തെ ഭക്ഷണം, ചില്ലറ സാധനങ്ങളുടെ വിൽപന, അങ്ങനെ എല്ലാം കൂടി ചേർന്ന് അവിടം ഒരു ടൂറിസം കേന്ദ്രമായി മാറും. ടൂറിസ്റ്റുകൾക്ക് അതെല്ലാം ഒരു ആകർഷണമായിരിക്കും. അതിനുള്ള സ്ഥലമെടുക്കാൻ 300 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, പ്രധാനമന്ത്രി കൊച്ചി വാട്ടർ മെട്രൊ ഉദ്ഘാടനം ചെയ്തു. വാട്ടർ മെട്രോ എന്നത് ഇന്ത്യയിൽ തന്നെ ആദ്യത്തേതാണ്. ഇന്ത്യയിലെ പത്ത് നാൽപത് നഗരങ്ങൾക്ക് മാതൃകയാക്കാവുന്ന ഒന്നാണിത്. അവിടങ്ങളിൽ സ്ഥാപിക്കാവുന്ന ഒന്നാണിത്. ഇത് കേരളത്തിന്റെ സ്വന്തം പദ്ധതിയാണ്.
അടുത്ത 25 വർഷത്തേക്കുള്ള യാത്ര എങ്ങനെയായിരിക്കും എന്ന് സർക്കാർ ഇപ്പോൾ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അവിടെയാണ് നവകേരളം. നവകേരളം ഒരു വർഷം കൊണ്ടോ അഞ്ച് വർഷം കൊണ്ടോ ഉണ്ടാക്കാൻ കഴിയില്ല, അതിനാണ് 25 വർഷം കാലപരിധി വച്ചിട്ടുള്ളത്. എന്താണ് നവകേരളം കൊണ്ട് ഉദ്ദേശിക്കുന്നത് ? വികസിത രാഷ്ട്രങ്ങളിൽ, മധ്യവരുമാനമുള്ള രാഷ്ട്രങ്ങളിലെ ജീവിത നിലവാരത്തിന് തുല്യമായ ജീവിത നിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുക എന്നതാണിത്. ഇത് നമുക്ക് അസാധ്യമായ ഒരു കാര്യമല്ല.
ലോംഗ് ടേം വിഷൻ ഇപ്പോൾ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. പക്ഷെ കാണേണ്ട ഒരു വസ്തുത, ചെറിയ ചെറിയ ചില മനസുകളുണ്ടിവിടെ. അവർ പറയും ഇപ്പോൾ വേണ്ട! പിന്നെ എപ്പോൾ? ഇതാണ് പ്രശ്നം. ഇപ്പോൾ വേണ്ടത് ഇപ്പോൾ ചെയ്തില്ലെങ്കിൽ നാളേക്കുള്ള കുറ്റമാണത്. കാരണം കാലം നിങ്ങളെ കാത്ത് നിൽക്കില്ലല്ലോ? കാലം കടന്ന് പോവില്ലെ?
2016 ൽ എൽ.ഡി.എഫ് സർക്കാർ വരുമ്പോൾ കേരളത്തിൽ ഉള്ള പൊതുബോധം എന്തായിരുന്നു? നാഷണൽ ഹൈവേ എന്തായിരുന്നു? അതിന് ഭൂമി എടുക്കാൻ പറ്റില്ല എന്നായിരുന്നു സ്ഥിതി. പിന്നെ ഗെയിൽ പൈപ് ലൈൻ, കേരളത്തിൽ ഇത് നടക്കാൻ പോണില്ല എന്ന് കണക്കാക്കി അവര് ഓഫീസ് പൂട്ടി സ്ഥലം വിട്ടു. കൂടംകുളത്ത് നിന്ന് നമുക്ക് വൈദ്യുതി കിട്ടുമായിരുന്നു. അതിനു വേണ്ടി ഒരു വൈദ്യുതി ലൈൻ വേണം, ഒരു പവർ ലൈൻ. എടമൺ കൊച്ചിയിൽ അതിന് പവർഗ്രിഡ് കോർപ്പറേഷൻ വന്നു. അവരും ഇതിവടെ പ്രാവർത്തികമാകില്ല എന്ന് കണക്കാക്കി ഓഫീസ് പൂട്ടി സ്ഥലം വിട്ടു.
ഇപ്പോഴോ? ഇപ്പോൾ വേണ്ട എന്നൊരു നില എടുത്തെങ്കിൽ 21ലും ആവില്ല. ഇപ്പോഴത്തെ സ്ഥിതി, ഈ പറഞ്ഞ നാഷനൽ ഹൈവേ വികസനം നടന്നുകൊണ്ടിരിക്കുന്നു. നേരത്തേ ഫിനാൻസ് മിനിസ്റ്റർ സംസാരിക്കുമ്പോൾ നിങ്ങളുടെ മുൻപിൽ കണക്കുതന്നെ പറഞ്ഞില്ലെ, ഇത്ര കോടിയാണ് അതിന് വേണ്ടി ചിലവഴിക്കുന്നത് എന്ന്. കേന്ദ്ര ഗവൺമെന്റ് ചിലവഴിക്കുന്നതായാലും കേരളത്തിൽ അല്ലെ ചിലവഴിക്കുന്നത്? കേന്ദ്ര ഗവൺമെന്റ് ചിലവഴിക്കുമ്പോൾ സ്ഥലം ഏറ്റെടുക്കുന്നതിന് അതിന്റെ 20% നമ്മൾ വഹിക്കേണ്ടി വന്നു. നേരത്തെ നമ്മൾ ചെയ്യാത്തത് കൊണ്ട് 5,500 കോടിയിലധികം രുപയാണ് നമ്മൾ കൊടുക്കേണ്ടി വന്നത്. ഏതായാലും ആ പദ്ധതി ഇപ്പോൾ യാഥാർത്ഥ്യമാകുകയാണ്. ഈ ഡിസംബറോടു കൂടി കേരളത്തിലെ ആദ്യ NH, തലപാടി മുതൽ ചെങ്ങള വരെയുള്ള, കാസർകോഡ് ഭാഗത്തുള്ളത്, പൂർത്തിയാകാൻ പോകുന്നു. മറ്റു സ്ഥലങ്ങളിൽ എല്ലാം നല്ല രീതിയിൽ നടക്കുന്നു. ഈ റോഡിലൂടെ ഇപ്പോൾ സഞ്ചരിക്കുമ്പോൾ മനസ്സിൽ നല്ല കുളിർമ കിട്ടും, കാരണം റോഡ് ആകെ അങ്ങു മാറിയല്ലോ.
വലിയ മാറ്റമല്ലെ. നിങ്ങളുടെ ഇവിടെയുള്ള ഒരാള്, പേര് ഞാൻ പറയുന്നില്ല. അയാളും കുടുംബവും ഒരു തവണ എന്നെ കാണാൻ വന്നു. അപ്പോൾ അയാളുടെ മകൻ പറയുകയാണ്. ന്യൂയോർക്കിലെ റോഡിനേക്കാൾ നന്നായിട്ടുണ്ട് റോഡ് എന്ന്. അയാള് പാലക്കാട് പോവുമ്പോൾ കണ്ട തുരങ്കങ്ങൾ കണ്ടിട്ടാണ് പറയുന്നത്.. ആശ്ചര്യമാണ് ആ കുടുംബത്തിന് ഉണ്ടായത്. ഞാൻ അത് അസംബ്ലിയിൽ ഒരു തവണ പറഞ്ഞു, ഇങ്ങനെ ഒരു തവണ ഒരു കുടുംബം വന്നു പറഞ്ഞു എന്ന്. നമ്മുടെ നാട്ടിൽ ആ തരത്തിലുള്ള മാറ്റങ്ങൾ വരികയാണ്.
അപ്പോൾ ഇന്ന് വേണ്ട, ഇപ്പോൾ വേണ്ട എന്ന് പറയുന്നവര്, അത് നാടിന്റെ വികസനത്തെയാണല്ലോ പ്രതികൂലമായി ബാധിക്കുക. ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ ഇന്ന് ചെയ്യണം നമ്മൾ. അങ്ങനെയാണ് ഈ 25 വർഷങ്ങൾ പൂർത്തിയാക്കുന്നത്, അങ്ങനയേ 25 വർഷം ആവുമ്പോഴേക്കും നമ്മൾ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തിക്കാൻ പറ്റൂ.
പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി, അത് പ്രത്യേകമായി ആലോചിക്കേണ്ട വിഷയമാണ്, അത് ആലോചിച്ചുകൊണ്ടിരിക്കുന്നുണ്ട്, എന്താണ് ചെയ്യാൻ പറ്റുക എന്നത്.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളെ കണ്ടെത്താൻ നോർക്ക മുൻകൈ എടുക്കണം. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഗുണഭോക്താക്കൾ അത് സാധാരണ ഗതിയിൽ നമ്മുടെ നാട്ടിൽ ചില സംവിധാനങ്ങൾ ഉണ്ടല്ലോ. അതിന് നോർക്ക മുൻകൈ എടുക്കണമെന്നത്കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അറിയില്ല. ഏതായാലും അതുമായി ബന്ധപ്പെട്ട് കൃത്യമായ പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. സഹായം വേണ്ടവർക്ക് സഹായം നൽകുന്ന നിലയാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. നോർക്കയെ അതിന് ബുദ്ധിമുട്ടിക്കേണ്ടതില്ലെന്നാണ്.
പൊതു ശൗചാലയങ്ങൾ എല്ലായിടത്തും വൃത്തിയാവണം. തീർച്ചയായും, അതിലൊരു സംശയവുമില്ല.
നോക്കുകൂലിക്ക് നിയന്ത്രണമല്ല, നോക്കുകൂലി പാടില്ല എന്നാണ്. അത് തൊഴിലാളി യൂണിയൻ അടക്കം അംഗീകരിച്ച കാര്യം ആണ്. അപ്പോൾ പാടില്ല എന്ന് എല്ലാവരും അംഗീകരിച്ച കാര്യം ചിലർ നടപ്പിലാക്കാൻ നോക്കുന്നുണ്ടെങ്കിൽ അതിനെതിരെ ശക്തമായ നടപടി എന്നാണ് സർക്കാരിന്റെ നിലപാട്.
പ്രവാസികൾക്ക് അവധിക്കിടെ സേവനം പെട്ടെന്ന് കിട്ടാൻ എക്സപെഡേറ്റഡ് സർവീസ് വേണം. സർവീസ് പെട്ടെന്ന് കിട്ടാൻ ഉള്ള നടപടികൾ ആണ് ഇപ്പോൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ നിങ്ങൾക്ക് പലതും ഇവിടുന്നു തന്നെ ചെയ്യാം. എല്ലാം ഓൺലൈൻ ആയി മാറികൊണ്ടിരിക്കയാണ്. 900 സർവീസുകൾ ഓൺലൈനായി. ഇപ്പോൾ സമ്പൂർണ്ണ ഓൺലൈൻ സംവിധാനങ്ങളും വന്നു കഴിഞ്ഞു. ഇനി പഴയതു പോലെയുള്ള പ്രയാസങ്ങൾ ആളുകൾക്ക് ഉണ്ടാവാൻ ഇടയില്ല. ഇപ്പോൾ എന്താണ്, എവിടെയാണ് എന്നൊക്കെ അറിയാൻ സാധിക്കും. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ നമുക്ക് ഇടപെട്ട് ശരിയാക്കുകയും ചെയ്യാം.
ഭിന്നശേഷിക്കാർക്ക് സൗകര്യങ്ങളെല്ലാം ഉണ്ടാക്കും, അതിനാവശ്യമായ നടപടികൾ തന്നെയാണ് സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
പ്രവാസി ബാങ്ക് നടപ്പാക്കുക, കുറച്ച് അതിമോഹമാണ്, ലോക ബാങ്കിന് പകരം പ്രവാസി ബാങ്കിൽ നിന്ന് കടം എടുക്കുക, എന്നതും.
അമേരിക്കയിലെയും കേരളത്തിലെയും നഗരങ്ങൾ, സംസ്ഥാനങ്ങൾ തമ്മിൽ ബന്ധം സ്ഥാപിക്കുക. ചില കാര്യങ്ങൾ നമുക്ക് ചെയ്യാൻ സാധിക്കുന്നതാണ്, വേണ്ട നടപടികൾ സ്വീകരിക്കാം.
നോബൽ ജേതാക്കൾ മാത്രമല്ല, പ്രമുഖരായ പലരും കേരളത്തിലെ കുട്ടികളുമായി സംവദിക്കാൻ തയ്യാറായി വരുന്നുണ്ട്. അതിനോട് ഒരു തരത്തിലുള്ള എതിരായ നില കേരളത്തിൽ ഇല്ല.
നിങ്ങളുടെ നിർദ്ദേശങ്ങളിലും അഭിപ്രായങ്ങളിലും അതിന്റെ എല്ലാ അർത്ഥത്തിലും സർക്കാർ തുടർനടപടികൾ സ്വീകരിക്കും. see also
ലോക കേരള സഭയിൽ മലയാളപഠനത്തിന്റെ പ്രാധാന്യം വിവരിച്ച് അമേരിക്കൻ പ്രൊഫസർ
മുഖ്യമന്ത്രിയുടെ കസേര വിവാദം - ചിത്രങ്ങള്‍ മറുപടി നല്കുന്നു (മുരളീ കൈമൾ)
ടൈം സ്ക്വയറിലെ പിണറായിയുടെ പ്രസംഗം (മോൻസി കൊടുമൺ)
ലോക കേരള സഭ: പ്രമുഖരുടെ നിര (ചിത്രങ്ങളിലൂടെ -2)
ലോക കേരള സഭ: പ്രമുഖരുടെ നിര (ചിത്രങ്ങളിലൂടെ -1)
വികസനം എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി ടൈം സ്ക്വയറില്‍ (ഷോളി കുമ്പിളുവേലി)
മന്മഥൻ നായർ: ഒരു ദൗത്യത്തിന്റെ വിജയകരമായ സമാപനം
കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കും; ലോൺ സ്വയം തിരിച്ചടക്കണം: മുഖ്യമന്ത്രി
കേരളം ടൈംസ് സ്ക്വയറില്‍ (ചിത്രങ്ങള്‍-2)
മാരിവില്ലിന്റെ നിറങ്ങളില്‍ കേരളം ടൈംസ് സ്ക്വയറില്‍; മുഖ്യമന്ത്രിയുടെ ജൈത്രയാത്ര
കേരളം ടൈംസ് സ്ക്വയറില്‍ (ചിത്രങ്ങള്‍)
സിൽവർലൈൻ പദ്ധതി ഒരു ദിവസം യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി
ടൈംസ് സ്ക്വ യർ ഒരുങ്ങി; ലോക കേരള സഭയെയും മുഖ്യന്ത്രിയെയും എതിരേൽക്കാൻ
നവകേരളമോ നരകകേരളമോ ? (ലേഖനം: സാം നിലമ്പള്ളില്‍)
ടൈംസ് സ്ക്വയറില്‍ ചന്ദ്രനിൽ ഇറങ്ങിയ സമാപന സമ്മേളനം (നടപ്പാതയിൽ ഇന്ന്- 79 :ബാബു പാറയ്ക്കൽ)
ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ കാര്യത്തിൽ തീരുമാനം ഉഉടമയുടേത് മാത്രം, സര്ക്കാർ ഇടപെടില്ല: മുഖ്യമന്ത്രി
റിക്രൂട്ടിംഗ് തട്ടിപ്പ് തടയും, കോഴിക്കോട് വിമാനത്താവളം വികസിപ്പിക്കും: മുഖ്യമന്ത്രി
ശബരിമല എയർപോർട്ട് വരുന്നു; കെ.റെയിൽ ഉപേക്ഷിച്ചിട്ടില്ല: മുഖ്യമന്ത്രി
ലോക കേരള സഭ - കൂടുതല്‍ ചിത്രങ്ങളിലൂടെ....
ശുപാർശകൾ പലതും നടപ്പിലായി, ദുരിതകാലത്ത് സർക്കാരിന്റെ കരുതൽ സ്പർശം: മുഖ്യമന്ത്രി പിണറായി
നവകേരളം എങ്ങോട്ട്: അമേരിക്കന്‍ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും (ജോണ്‍ ബ്രിട്ടാസ്)
അമേരിക്കന്‍ മലയാളിയുടെ കുടിയേറ്റം: ഭാവിയും വെല്ലുവിളികളും (ഡോ. കെ. വാസുകി ഐ.എ.എസ്)
വിവാദങ്ങൾക്ക് മുഖ്യമന്ത്രിയുടെ ചുട്ടമറുപടി; കൂട്ടത്തിൽ മനോരമയ്ക്കൊരു കുത്ത്
മനോരമക്കിട്ടൊരു കുത്ത്, മുഖ്യമന്ത്രിയുടെ ചുട്ടമറുപടി (അമേരിക്കൻ വീക്ഷണം)
ഫൈസർ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി
വേരുകൾ തേടിയുള്ള യാത്ര; നമ്മുടെ പാരമ്പര്യം കൈമാറാനുള്ള ദൗത്യം: ഡോ. വി.പി. ജോയി, ചീഫ് സെക്രട്ടറി