Image

എലിപ്പനിയും, ഡെങ്കിപ്പനിയും, പിന്നെ  കുറെ പക്ഷിപ്പനികളും ? (ലേഖനം:  ജയൻ വർഗീസ്)

Published on 16 June, 2023
എലിപ്പനിയും, ഡെങ്കിപ്പനിയും, പിന്നെ  കുറെ പക്ഷിപ്പനികളും ? (ലേഖനം:  ജയൻ വർഗീസ്)

(മഴക്കാലം എത്തുന്നതിനും മുൻപേ കേരളത്തിൽ പനിക്കാലം എത്തിക്കഴിഞ്ഞു- വാർത്ത) 


" എനിക്ക് പനി തരൂ, എല്ലാ രോഗങ്ങളും അത് കൊണ്ട് ഞാൻ സുഖപ്പെടുത്താം" ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന 'ഹിപ്പോ ക്രാറ്റസിന്റെ വാക്കുകളാണ് മേലുദ്ധരിച്ചത്. ഈപ്രസ്താവത്തിലൂടെ , പനി മറ്റു രോഗങ്ങൾ സുഖപ്പെടുത്തുന്നതിനുള്ള ഒരു ഉപാധിയാണ് എന്ന സത്യം  അദ്ദേഹംതുറന്നു പറയുകയാണ് ചെയ്യുന്നത്. 

ഹിപ്പോ ക്രാറ്റസിന്റെ പേരിൽ പ്രതിജ്ഞയെടുത്തു പുറത്തിറങ്ങുന്നഭിഷഗ്വരന്മാരുടെ വർഗ്ഗം പനി ഒരു മാരക രോഗമാണെന്ന് പറഞ്ഞു പരത്തുകയും, കാലാകാലങ്ങളിൽ പ്രത്യേകപേരുകൾ ചാർത്തി പാവം പനിയെ വൈവിധ്യവൽക്കരിക്കുകയും ചെയ്യുന്നു. ജലദോഷപ്പനിയുടെയും,അഞ്ചാംപനിയുടെയും, മലമ്പനിയുടെയും ഒക്കെ കാലം കഴിഞ്ഞു. എലിപ്പനിയും, ഡെങ്കിപ്പനിയും, പക്ഷിപ്പനികളുമൊക്കെയായി അത് വളരുന്നു! ഒരു ഗുണമുണ്ട്. ഒരു പുത്തൻ നാമം എസ്റ്റാബ്ലീഷ്‌ ആയിക്കഴഞ്ഞാൽപഴയ വില്ലൻമാർ വെറും പല്ലു കൊഴിഞ്ഞ സിംഹങ്ങൾ ! ഇപ്പോൾ സൂപ്പർ മെഗാ സ്റ്റാർ ആയി വിലസുന്നത്ഡെങ്കിയും, എലിയും തന്നെ. ഇപ്പോൾ ഇവക്ക് ഒരാഗോളീകൃത സ്റ്റാറ്റസ്സുമുണ്ട്. ആഗോളവൽക്കരണത്തിന്റെകാലമാണല്ലോ ഇത്?

പ്രകൃതി ചികിത്സാ ആചാര്യനും, എന്റെ അഭിവന്ദ്യ ഗുരു ഭൂതനുമായിരുന്ന യശ്ശശരീരനായ ഡോക്ടർസി.ആർ.ആർ.വർമ്മയുടെ പാദാര വിന്ദങ്ങളിൽ പ്രണമിച്ചു കൊണ്ട് എന്താണ് പനി എന്നതിനെപ്പറ്റി ലളിതമായിഒന്ന് ചിന്തിക്കാം.

മനുഷ്യ ശരീരം ഏതോ ഫാക്ടറിയിൽ നിർമ്മിച്ച യന്ത്രമല്ലെന്നും, കാണാവുന്ന ഈ ശരീരത്തിന്റെ റിങ് മാസ്റ്റർകാണാമറയത്തെ ആത്‌മ ശക്തി (vitalpower) ആണെന്നും നാം മനസിലാക്കേണ്ടതുണ്ട്. ഈ ആൽമ ശക്തിയുടെരൂപകൽപ്പനയുടെ ഫലമായിട്ടാണ്, ഒരു മൊട്ടു സൂചി മൊട്ടിനെക്കാൾ ചെറുതായി അമ്മയുടെഭ്രൂണാവസ്ഥയിലായിരുന്ന നമ്മൾ; ഇന്നത്തെ നിലയിൽ ഞാനിതെഴുതുന്നതും, നിങ്ങൾ ഇത് വായിക്കുന്നതും!

സാഹചര്യങ്ങളെ സമൃദ്ധമായി ആസ്വദിച്ചു കൊണ്ട് വളരാനും, നില നിൽക്കാനും നമ്മെ സഹായിച്ചത് ഈആൽമശക്തിയാണ്. ഓരോ ജീവിക്കും അതിനാവശ്യമുള്ളതു സ്വീകരിക്കുന്നതിനും, ആവശ്യമില്ലാത്തത്തിരസ്ക്കരിക്കുന്നതിനുമുള്ള 'വെളിപാട് ' ആത്‌മ ശക്തി പ്രദാനം ചെയ്യുന്നുണ്ട്. അക്ഷരാഭ്യാസവും, കലോറിസിദ്ധാന്തവുമൊന്നും അറിഞ്ഞു കൂടാത്ത ജീവികൾ പോലും അവക്കാവശ്യമുള്ളത് കണ്ടെത്തിസ്വീകരിക്കുന്നു.അതിനാവശ്യമുള്ള വ്യവച്ഛേദന സംവിധാനങ്ങൾ ഓരോ ജീവിയിലും അതിന്റെ പ്രാണ ശക്തിഒരുക്കി വച്ചിട്ടുണ്ട്. കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി എന്നിവയാണ് പ്രധാന വ്യവച്ഛേദനോപാധികൾ.

പഴുത്ത ആപ്പിളും, പഴുത്ത മാംസവുമുള്ള ഒരിടത്തേക്ക് ഒരു മനുഷ്യൻ വരുന്നുവെന്ന് കരുതുക. അകലെ നിന്നെആപ്പിളിന്റെ നിറം അവനെ ആകർഷിക്കുന്നു. അഴുകിയ മാംസത്തിൽ നിന്നുള്ള ഗന്ധം അതിൽ നിന്നും അവനെഅകറ്റുന്നു. ആപ്പിൾ അവൻ കൈ നീട്ടി എടുക്കുന്നു. മാംസത്തിൽ തൊടുവാൻ അവൻ അറക്കുന്നു. ആപ്പിളിന്റെസൗമ്യമായ ഗന്ധം ആസ്വദിച്ചു മൂക്കും, വശ്യമായ രുചി ആസ്വദിച്ചു നാക്കും ഓക്കേ പറയുന്നതോടെ ആപ്പിൾമനുഷ്യന്റെ ആഹാരമായിത്തീരുന്നു. അത് അവന്റെ നില നില്പിനെ സഹായിക്കുന്നു. ഇതിന്റെ നേരെ എതിർദിശയിൽ ചീഞ്ഞ മാംസം ആസ്വദിച്ചു കഴുതപ്പുലിയും നില നിൽപ്പ് തേടുന്നു.

ആഹാര സ്വീകരണം ശാരീരിക നില നിൽപ്പിന്റെ സുപ്രധാനമായ ഒരു കടമ്പയാകുന്നു. ഓരോന്നിനുംനിശ്ചയിക്കപ്പെട്ട ആഹാരം അതിനെ സുഗമമായി നില നിർത്തുന്നു. ആപ്പിൾ സ്വീകരിച്ചു മനുഷ്യ ശരീരംഉപയോഗപ്പെടുത്തുന്നത് പോലെ, ചീഞ്ഞ മാംസം സ്വാംശീകരിച്ച ഉപയോഗപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾകഴുതപ്പുലീയുടെ ശരീരത്തിലുണ്ട്. ഇനി ഈ ആഹാരങ്ങൾ പരസ്പരം മാറിപ്പോയാലോ? ആപ്പിളിന്റെ ഗന്ധം ദുർഗന്ധമായിട്ടാവും കഴുതപ്പുലിക്ക് അനുഭവപ്പെടുക ! നൈസർഗ്ഗികമായ ആൽമ ചോദനത്തോടെ ആപ്പിളിൽ നിന്നുംഅകന്നു മാറി അത് രക്ഷപ്പെടുന്നു!

എന്നാൽ മനുഷ്യനോ? വ്യവസ്ഥാപിത സംവിധാനം അവന്റെ തലയിൽ അടിച്ചു കയറ്റിയ 'ഫാൾസ്ഇൻഫർമേഷനുകളുടെ ' ഫലമായി വർഷങ്ങളോളം ഫ്രീസറിലിരുന്നു പഴകിയ മാംസം അവനെടുക്കും ! I പരസ്യവായാടികളുടെ മേനിക്കൊഴുപ്പിൽ കണ്ണ് മഞ്ഞളിച്ചു അവർ പറയുന്ന മസ്സാല ചേർത്തു അവനത് കഴിക്കും ! 

ശാരീരിക ലക്ഷണ പ്രകാരം സസ്യ ഭുക്കായി ജീവിക്കേണ്ടവനാണ് മനുഷ്യൻ. സസ്യ ഭുക്കായ ആടിനെയും, മാംസഭുക്കായ കടുവയെയും വച്ച് മനുഷ്യനെ താരതമ്യപ്പെടുത്തിയാൽ, മനുഷ്യന്റെ ശാരീരിക ലക്ഷണങ്ങൾആടിനോടാണ് കൂടുതൽ ചേർന്ന് നിൽക്കുന്നതെന്ന് കാണാവുന്നതാണ്.

സസ്യം ദഹിപ്പിക്കുന്നതിനുള്ള അടിസ്ഥാന സംവിധാനങ്ങളുമായി ജനിച്ചവനായ മനുഷ്യനിൽ, മാംസവും, മാംസജന്യമായ ഉൽപ്പന്നങ്ങളും ചെന്ന് പറ്റുമ്പോൾ സ്വാഭാവികമായും അവന്റെ ആന്തരിക സംവിധാനങ്ങൾ താളംതെറ്റുകയാണ് ചെയ്യുന്നത്.

എന്തെന്നാൽ, മാംസ ജന്യ വസ്തുക്കൾ ദഹിപ്പിക്കുന്നതിനുള്ള അടിസ്ഥാന സംവിധാനം നിർമ്മലമായ മനുഷ്യശരീരത്തിൽ ഇല്ലന്നുള്ളതാണ് സത്യം. എങ്കിൽപ്പോലും, ശരീരത്തിൽ എത്തിപ്പെട്ട മാംസ വസ്തുക്കളെ ദഹിപ്പിച്ചുപുറം തള്ളേണ്ടത് പ്രാണന്റെ അനിവാര്യമായ ആവശ്യമായിത്തീരുന്നു. ഈ ആവശ്യത്തിനായി ആന്തരികഅവയവങ്ങളുടെ ആയാസകരമായ സഹകരണത്തോടെ മാംസം ദഹിപ്പിക്കുന്നതിനാവശ്യമായ യൂറിക്കാസിഡ്

(Uricacid ) പ്രാണൻ നിർമ്മിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഓരോ മാസ ഭക്ഷണത്തിനു ശേഷവും മനുഷ്യന് ഒരുമയക്കം അനുഭവപ്പെടുന്നതിന്റെ കാരണം, ഈ ആവശ്യത്തിനായി മുഴുവൻ ശാരീരികോർജ്ജവുംതാൽക്കാലികമായി അകത്തേക്ക് വലിക്കുന്നത് കൊണ്ടാകുന്നു. 

യൂറിക്കാസിഡ് ഉപയോഗിച്ച് മാംസ വസ്തുക്കൾ ദഹിപ്പിച്ചു പുറം തള്ളുന്നതോടെ സ്വന്തം ശരീരത്തെ മരണം എന്നനാശത്തിൽ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും, അപകടകാരിയായ യൂറിക്കാസിഡിനെ വിളിച്ചു വരുത്തിയതോടെകുടത്തിലിരുന്ന ഭൂതത്തെ തുറന്നു വിട്ട മുക്കുവനെപ്പോലെയാവുന്നു പ്രാണൻ. താൻ നിർമ്മിച്ചെടുത്ത മാരകവീര്യമുള്ള ഈ യൂറിക്കാസിഡിന് തന്റെ ആമാശയ ഭിത്തികളെ തുളക്കാൻ വരെ ശക്തിയുണ്ടെന്ന് വേദനയോടെപ്രാണൻ മനസിലാക്കുന്നു. പിന്നെ യൂറിക്കാസിഡിനെതിരെയാവുന്നു സമരം. താൻ വസിക്കുന്ന മനുഷ്യശരീരമെന്ന ഈ മൺ കൂടിനെ ഒരായുഷ്‌ക്കാലം നില നിർത്തുകയാണ് പ്രാണന്റെ അടിസ്ഥാന ലക്‌ഷ്യം. കഠിനമായ അമ്ല ഗുണമുള്ള(Acidity ) ഈ യൂറിക്കാസിഡിനെ നിർ വീര്യമാക്കാൻ കഠിനമായ ക്ഷാര ഗുണമുള്ള(alkalic ) ഒരു വസ്തു കൂടിയേ തീരൂ. ഇലക്കറികളിലും പച്ചക്കറികളിലുമൊക്കെ ധാരാളം ക്ഷാര വസ്ത്തുക്കളുണ്ട്. പക്ഷ, ഇലയും കായുമൊക്കെ തിന്നാൻ ആര് മെനക്കെടുന്നു? 

( ഈ വസ്തുത നേരത്തേ മനസ്സിലാക്കിയത് കൊണ്ടാവാം അമേരിക്കയിലെ മക്‌ഡൊണാൾഡ് ഉൾപ്പടെയുള്ള  ഭക്ഷ്യ സ്റ്റോറുകളിൽ വിറ്റഴിക്കുന്ന ബർഗറിനൊപ്പം ലെറ്റസ്സിന്റെ ഒരില കൂടി ചേർത്തു വച്ച് നൽകുന്നത്. )

ഭക്ഷണത്തിലൂടെ ക്ഷാര വസ്തുക്കളുടെ ലഭ്യത ഉറപ്പില്ലാതെ വരുമ്പോൾ, ആന്തരികാവയവങ്ങളുടെ സഹായത്തോടെ ശരീരത്തിന്നകത്തു തന്നെ ഒരു ക്ഷാര വസ്തു പ്രാണൻ നിർമ്മിച്ചെടുക്കുകയാണ്. അതാണ്കഫം. കഫം എന്ന ഈ ആൽക്കലിയിൽ പൊതിഞ്ഞു വച്ച് അപകട കാരിയായ യൂറിക്കാസിഡിനെനിർവീര്യമാക്കുന്ന പ്രിക്രിയയാണ് മാസ ഭുക്കായ മനുഷ്യന്റെ ശരീരത്തിൽ നിരന്തരം നടന്നു കൊണ്ടിരിക്കുന്നത്. 

നിരന്തരമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന ഈ കഫശേഖരം മുഴുവനുമായി അപ്പപ്പോൾ പുറം തള്ളാൻശരീരത്തിനാവുന്നില്ല. ശ്വാസകോശത്തിലും, സന്ധികളിലും, തലയോട്ടിയിലുമൊക്കെയുള്ള അറകളിൽ ഇത്ശേഖരിച്ചു വയ്‌ക്കുകയും, പിൽക്കാലത്ത് ആസ്മക്കും, വാത രോഗങ്ങൾക്കും, സൈനസിനും, മൈഗ്രെനുമൊക്കെകാരണമായിത്തീരുകയും ചെയ്യുന്നുണ്ട്. വിസ്താര ഭയത്താൽ അതിവിടെ ഇപ്പോൾ പ്രതിപാദിക്കുന്നില്ല.

ശരിയായി ദഹിക്കാത്ത ആഹാരം ചീയലിനും, പുളിക്കലിനും (permentation ) വിധേയമാവുന്നു. നഗരങ്ങളിലെഓടകൾ പോലെ വായ മുതൽ മലദ്വാരം വരെയുള്ള ഭാഗം മലിനപ്പെടുന്നു. ഈ മലിനാവസ്ഥയിൽ അവിടെയുള്ളഅണുക്കൾക്കും, ബാക്ടീരിയകൾക്കും സ്വന്തം നില നിൽപ്പ് അപകടത്തിലാവുന്നു. നില നിൽപ്പിനായിത്തന്നെഅവ പ്രതിരോധത്തിന്റെ പടച്ചട്ടയണിഞ്ഞു ശക്ത്തിയാർജിക്കുന്നു. അതുവരെ ശരീരത്തിന്റെ ഉപകാരികളായക്ളീനേഴ്‌സ് ആയി പ്രവർത്തിച്ചിരുന്ന അവ രോഗങ്ങൾ ഉളവാക്കുന്നതിനുള്ള ശേഷി നേടിയെടുക്കുന്നു. പരിശോധനകളിൽ ഇവകളെ കണ്ടെത്തുന്ന ലബോറട്ടറികൾ പുത്തൻ പേരുകൾ നൽകി വേർതിരിച്ചു വിവിധരോഗങ്ങൾക്കുള്ള കാരണക്കാരായി ഇവകളെ മുദ്ര കുത്തുന്നു ! 

എന്നാൽ സത്യമെന്താണ്? അണുക്കളും, ബാക്ടീരിയകളുമില്ലാത്ത ഒരു ഭൂമിയെപ്പറ്റി സങ്കൽപ്പിക്കാൻ പോലുംനമുക്ക് സാധ്യമല്ല. നാശോന്മുഖ വസ്തുക്കളെ അരിച്ചു പെറുക്കുന്ന ഇവയില്ലായിരുന്നെങ്കിൽ എന്ന് പണ്ടേ ഈഭൂമി ഒരു പ്രേത ലോകമായി മാറിപ്പോകുമായിരുന്നു? ഒരു നിഗമനം അനിസരിച്ചു പത്തു പൈസയുടെ വട്ടത്തിലുള്ളഒരു സ്ഥലത്ത് ഇവ പത്തു കോടിയോളം വരുമത്രെ ! മുന്നൂറു കോടിയോളം അണുക്കളാണ് ഓരോ മനുഷ്യശരീരവും പേറുന്നത്  എന്നാണ് കണക്ക്.  ഭ്രൂണം പേറുന്ന അമ്മയുടെ  ശരീരത്തിലും, ജനിച്ചു കഴിഞ്ഞാൽ സ്വന്തംനിലയിലും ഇവകളെയും പേറിയാണ് ഓരോ മനുഷ്യനും ജീവിക്കുന്നത്. അക്കാലങ്ങളിൽ ഒന്നും ഇവ അപകടകാരികൾ ആവുന്നില്ലന്നു മാത്രമല്ല, ശരീര വിസർജ്ജ്യങ്ങളെ പുറം തള്ളുന്നതിൽ വലിയ പങ്കു വഹിക്കുകയുംചെയ്യുന്നു.

ദഹന വ്യവസ്ഥക്ക് ചേരാത്ത ആഹാരം മാത്രമല്ല, മരുന്നുകളായും, (medicines)  മധ്യ വർത്തികളായും(preservatives) ധാരാളം രാസ വസ്തുക്കൾ കൂടി മനുഷ്യൻ അകത്താക്കുന്നുണ്ട്. ഇതിന്റെയെല്ലാം അനന്തരഫലമായി ദഹന വ്യവസ്ഥ താളം തെറ്റി, 

നാറുന്ന ഓടയായി ആമാശയവും അനുബന്ധ ഭാഗങ്ങളും മാറിക്കഴിയുമ്പോൾ, നിരുപദ്രവികളായ അണുക്കൾഅവിടെ നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലമായി വിഷങ്ങൾ ( toxins ) ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഈ വിഷങ്ങൾപുറം തള്ളി ശാരീരിക ശുദ്ധീകരണം നടത്തുന്നതിനുള്ള പ്രാണന്റെ നൈസർഗ്ഗിക പ്രവർത്തനങ്ങളെയാണ് നമ്മൾരോഗങ്ങൾ എന്ന് വിളിക്കുന്നത്.

ദഹിക്കാത്ത ആഹാരത്തിനു സംഭവിക്കുന്ന മറ്റൊരാവസ്ഥയാണ് പുളിക്കൽ. പുളിക്കുന്ന വസ്തുവിൽ നിന്ന്വിവിധ തരത്തിലുള്ള ആസിഡുകൾ രൂപം കൊള്ളുന്നു. നിരന്തരമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന ഈ ആസിഡുകളുംശരീരത്തിൽ വിഷമായി മാറുകയാണ്. ഈ ആസിഡുകളെ നിർവീര്യമാക്കുന്നതിനുള്ള നൈസർഗ്ഗികആൽക്കലികൾ അടങ്ങിയിട്ടുള്ള ധാരാളം ഭക്ഷ്യ വസ്ത്തുക്കളുണ്ട്. വേഗതയുടെ ഈ യുഗത്തിൽ ഫാസ്റ് ഫുഡ്സ്റ്റോറുകളിലേക്കോടുന്ന മനുഷ്യന് അവയൊന്നും തന്നെ കരഗതമാവുന്നില്ല.

നിരന്തരമായി ശരീരത്തിലടിഞ്ഞു കൂടുന്ന ഇത്തരം വിഷങ്ങളെ നിരന്തരമായി പുറം തള്ളാനുള്ള ശ്രമങ്ങളുംപ്രാണൻ നടത്തുന്നുണ്ട്. ഈ പ്രിക്രിയയിൽ പ്രാണന് ഒഴിച്ചുകൂടാനാവാത്ത രണ്ടു കാര്യങ്ങളുണ്ട്. സമയവും, സഹായക വസ്തുക്കളും. (time and materials)  സമയം എന്ന് പറയുന്നത്, പ്രാണന് വേണ്ടി നമ്മൾ അനുവദിച്ചുകൊടുക്കേണ്ടുന്ന സമയമാണ്. തുടരെ ആഹാരം കഴിച്ചു ആമാശയം നിറച്ചു വച്ചിരുന്നാൽ ആയതിന്റെപ്രോസ്സസിംഗിനായി പ്രാണന്റെ വിലപ്പെട്ട സമയവും, ഊർജ്ജവും ചെലവഴിച്ചു പോക്കും. ശരീരത്തിന്റെകേടുപാടുകൾ റിപ്പയർ ചെയ്യുന്നതിനുള്ള സമയവും, ഊർജ്ജവും കിട്ടാതെ പോകും. അതുകൊണ്ടാണ്, പ്രകൃതിചികിത്സയിലേക്കു വരുന്നവർ ചെറിയ രീതിയിൽ ഉപവാസം അനുഷ്ടിക്കേണം എന്ന് നിഷ്ക്കർഷിക്കുന്നത്. ഐ. സി. യു വിൽ കിടക്കുന്ന രോഗികളെ ഉപവസിപ്പിച്ചു കൊണ്ട് അലോപ്പതി സംപ്രദായവും അറിഞ്ഞോ, അറിയാതെയോ ഇത് അംഗീകരിക്കുന്നുണ്ട്.

സഹായക വസ്തുക്കൾ അഥവാ മെറ്റീരിയൽസ് എന്ന് പറയുന്നത് എന്താണ് എന്ന് പരിശോധിക്കാം.ആകാശം, അഗ്നി, വായു, ജലം, പൃഥി എന്നീ പഞ്ച ഭൂതങ്ങളെ ഉപയോഗപ്പെടുത്തിയാണ് പ്രാണൻ മനുഷ്യ ശരീരംസൃഷ്ടിച്ചിട്ടുള്ളത്. ഇവയുടെ അളവ് ശരീരത്തിൽ തുല്യമല്ല. ഓരോന്നും അതാവശ്യമുള്ള അളവിലാണ്സജ്ജീകരിച്ചിട്ടുള്ളത്. ഇവയുടെ അളവ് നിശ്ചിതമായി കാത്തു സൂക്ഷിക്കപ്പെടുന്ന ഒരു മനുഷ്യ ശരീരത്തിൽഎൺപതു ശതമാനം ക്ഷാരവും, ഇരുപതു ശതമാനം അമ്ലവുമായിരിക്കും. ഈ അവസ്ഥയിൽ ഒരിക്കലും രോഗംഉണ്ടാവുന്നില്ല. ആസിഡിന്റെ അളവ് ശതമാനം ഇരുപതിൽ നിന്ന് ഉയർന്നുയർന്നു പോവുകയും, ആൽക്കലിയുടേത് എൺപത്തിൽ നിന്ന് താണു താണ് വരികയും ചെയ്യുന്ന ഒരവസ്ഥയിൽ രോഗങ്ങൾപ്രത്യക്ഷപ്പെടുന്നു. ശരീരത്തിലെ ആൽക്കലിയുടെ അളവ് കുറയുന്നു എന്ന മുന്നറിയിപ്പാണ് ഓരോ രോഗവുംനമുക്ക് നൽകുന്നത്. 

ഈ അവസ്ഥയിൽ പ്രാണന് ശരീരത്തിന്റെ സന്തുലിതാവസ്ഥ —ആരോഗ്യമുള്ള അവസ്ഥ -നില നിർത്തുന്നതിനായി നൈസർഗ്ഗികമായ ആൽക്കലി ആവശ്യമായി വരുന്നു. ഇവ അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുക്കൾ ധാരാളമായി എത്തിച്ചു കൊടുക്കുന്നതിലൂടെ രോഗത്തിൽ നിന്ന് കര കയറാൻ സാധിക്കും. ഭൂമിയുടെഉല്പന്നങ്ങളായ ഈ ഭക്ഷ്യ വസ്തുക്കൾ പഞ്ച ഭൂതങ്ങളിലെ പൃഥിയെ പ്രതിനിധീകരിക്കുന്നു.

പഞ്ച ഭൂതങ്ങളിലെ മറ്റു ഘടകങ്ങളും ആവശ്യാനുസരണം പ്രാണന് ലഭിക്കേണ്ടതുണ്ട്. കർശനമായ ഭക്ഷണനിയന്ത്രണത്തിലൂടെയും, അനുഷ്ഠാനങ്ങളിലൂടെയും ഇക്കാര്യങ്ങൾ നിറവേറ്റിക്കൊണ്ടാണ് ഏതു കഠിനരോഗങ്ങളെയും പ്രകൃതി ചികിത്സകർ തുരത്തുന്നത്.

രോഗങ്ങൾ എന്നാൽ പ്രാണൻ ശരീരത്തിൽ നടപ്പിലാക്കുന്ന വിസർജ്ജന പ്രക്രിയയുടെ വിവിധ രൂപങ്ങളാണ്. ഓരോ വിസർജ്ജനത്തിലും പ്രാണ ശക്തിയുടെ ശേഖരത്തിൽ നിന്ന് ഒരു ഭാഗം നഷ്ടമാവുന്നു. പ്രാണന്റെപ്രവർത്തനങ്ങൾ മനസിലാക്കി അതിനോട് സഹകരിക്കുകയാണെങ്കിൽ ഈ നഷ്ടം ലഘൂകരിക്കാവുന്നതാണ്. ശാസ്ത്രീയമെന്ന ലേബലൊട്ടിച്ചു മാർക്കറ്റിലിറക്കുന്ന ഫാൾസ് ഇൻഫർമേഷനുകൾ യഥാർത്ഥ വസ്തുതകളിൽനിന്ന് മനുഷ്യനെ അകറ്റുന്നു. നേർവഴി തെരഞ്ഞെടുക്കുന്നതിനുള്ള അറിവും, അവസരവും അവനുലഭിക്കുന്നില്ല. പ്രാണനെയും, ശരീരത്തെയും പീഠിപ്പിക്കുന്ന ചികിത്സാ മാർഗ്ഗങ്ങളിലൂടെ പ്രാണ ശക്തി ചോർന്നുശരീരം നാശോന്മുഖമായി പലരും മരണത്തെ സ്വയം വരിക്കുകയാണ് ചെയ്യുന്നത് ? 

നൂറു കണക്കായ പേരുകളാൽ വേർതിരിക്കപ്പെട്ട്, നൂറു കണക്കായ ചികിത്സാ രീതികളോടെ, നൂറു കണക്കായരോഗങ്ങളുള്ള നമ്മുടെ സമൂഹത്തിൽ എല്ലാ രോഗങ്ങളും ഒരേ പ്രിക്രിയയുടെ വിവിധ ഭാവങ്ങളാണ് എന്ന്പറഞ്ഞാൽ ആരും വിശ്വസിക്കുകയില്ല. എങ്കിലും, അതാണ് പരമമായ സത്യം. മനുഷ്യ ശരീരത്തിൽ കാലങ്ങളായിഅടിഞ്ഞു കൂടുന്ന വിഷം (toxemia) താങ്ങാവുന്നതിലധികമാവുമ്പോൾ പ്രാണൻ പുറം തള്ളാനൊരുങ്ങുന്നു. അതാണ് രോഗം. പേരുകൾ പിന്നീടാണ് വരുന്നത്. നിരുപദ്രവ കരങ്ങളായ പ്രകട രോഗങ്ങളാണ് ആദ്യം വരുന്നത്. ഈ രോഗങ്ങൾ കൊണ്ട് മനുഷ്യ ശരീരത്തിന്റെ ബാഹ്യമോ, ആന്തരികമോ ആയിട്ടുള്ള യാതൊരാവയവങ്ങൾക്കുംകേടു പാടുകൾ സംഭവിക്കുന്നില്ല. 

ജലദോഷം, തലവേദന, വയറിളക്കം, ശർദ്ദി ശർദ്‌, പനി എന്നിവയാണ് പ്രകടരോഗങ്ങൾ. ഇതിൽ യാതൊരു രോഗത്തിനും കാര്യമായ ചികിത്സ ആവശ്യമില്ല. ശരീരത്തിന്റെ വിവിധങ്ങളായഭാഗങ്ങളിൽ അടിഞ്ഞു കൂടിയ വിഷങ്ങളെ വിവിധങ്ങളായ മാർഗ്ഗങ്ങളിലൂടെ പുറം തള്ളുന്ന പ്രിക്രിയയാണത്. 

ഉദാഹരണമായി ജലദോഷത്തെയെടുക്കാം. ശരീരത്തിൽ അടിഞ്ഞു കൂടിയ കഫം പുറം തള്ളാനാണ് പ്രാണൻജലദോഷം കൊണ്ട് വരുന്നത്. ചുമയിലൂടെ ശ്വാസ കോശത്തിലെയും, മൂക്കൊലിപ്പിലൂടെ ശിരസിലേയും കഫംഇളകി വരും. പ്രാണനോട് സഹകരിക്കുക. പഴങ്ങളും, ലഘു പാനീയങ്ങളും കഴിച്ചു വിശ്രമിക്കുക. ഒരാഴ്ച കൊണ്ട്വിസർജ്ജിക്കേണ്ടത് വിസർജ്ജിച്ചു ശരീരം ശുദ്ധമാകും. ഇപ്രകാരം രോഗം മാറുന്ന ഒരാൾക്ക് പൂർവാധികംഊർജ്ജസ്വലതയാണ് കൈവരുന്നത്. അയാളുടെ ശരീരം ശുദ്ധീകരിക്കപ്പെട്ടു എന്നതിനാൽ മറ്റൊരുവിസർജ്ജനത്തിന്റെയും, അഥവാ രോഗത്തിന്റെയും ആവശ്യം അയാൾക്ക് വേണ്ടി വരുന്നില്ല. ഇടയ്ക്കിടെഉണ്ടാവുന്ന ഇത്തരം ശുദ്ധീകരണങ്ങളോടെ ഒരായുഷ്‌ക്കാലം അയാൾ ആരോഗ്യത്തോടെ ജീവിക്കും.

ഓരോ പ്രകട രോഗങ്ങൾക്കും അതിന്റേതായ കാരണങ്ങളും, വിസർജ്ജന ധർമ്മങ്ങളും, പരിഹാരസൂത്രങ്ങളുമുണ്ട്. അതൊക്കെ ഓരോന്നായി വിശദീകരിച്ചാൽ ഈ ലേഖനം വളരെ നീണ്ടു പോകും. ശീർഷകഹേതുവായ പനിയെക്കുറിച്ചു മാത്രം പിന്നാലെ വിശദീകരിക്കുന്നതാണ്‌.

ഫാൾസ് ഇൻഫർമേഷനുകൾ തലച്ചോറിൽ സ്വീകരിച്ചു ജലദോഷത്തിനു ചികിൽസിക്കാൻ പോകുന്ന ഒരാൾക്ക്എന്ത് സംഭവിക്കുന്നു എന്ന് നോക്കാം. ഭയന്ന് വിറച്ചു തങ്ങളുടെ വലയിൽ കുടുങ്ങിയ അയാളെ നമ്മുടെഹെൽത്ത് കേർ മാഫിയ ശരിക്കും 'സേവിക്കുന്നു'. രക്തം, മലം, കഫം, മൂത്രം എന്നിവ ലാബിലേക്ക്. ചുമക്കും, കൺജക്‌ഷനും നെഞ്ചിന്റെ സ്കാനിങ്ങും, എക്സ്റേയും. മൂക്കൊലിപ്പുള്ളതു കൊണ്ട് തലച്ചോറിന്റെ സ്കാനിങ്. സന്ധി വേദനയുള്ളതു കൊണ്ട് എല്ലാ സന്ധികളുടെയും എക്സ്റേ. ഇവക്കെല്ലാംപുറമെ രോഗിയുടെ കപ്പാസിറ്റിവിലയിരുത്തിക്കൊണ്ട് നിർദ്ദേശിക്കുന്ന കുറെ വമ്പൻ പരിശോധനകളുണ്ട്. ഇവകൾക്ക് മധുരം നുണയുന്ന മറ്റൊരുപേരുമുണ്ട്: സൂപ്പർ സ്പെഷാലിറ്റി. ഇതിന്റെയെല്ലാം ഫീസടച്ചു കഴിയുമ്പോൾ പകുതി രോഗം മാറിയതായിതോന്നും. ബാക്കി പകുതിക്ക് ഡോക്ടർ സമ്മാനിച്ച ആന്റി ബയോട്ടിക്കുകളുമായി വേച്ചു വേച്ചു വീട്ടിലെത്തുന്നു.

ആന്റി ബയോട്ടിക്കുകൾ അകത്താകുന്നതോടെ പിടിച്ചു കെട്ടിയ പോലെ രോഗം മാറുന്നു. ഡോക്ടറുടെകൈപ്പുണ്ണ്യത്തെപ്പറ്റി വീട്ടുകാരോടും, നാട്ടുകാരോടും രോഗി സാക്ഷിക്കുന്നു. ഡോക്ടറുടെ ഓഫീസിലും, വിസിറ്റിങ്സെന്ററുകളിലും, ബംഗ്ളാവിലും നീണ്ടുനീണ്ട 'ക്യു ' വുകൾ രൂപം കൊള്ളുന്നു. വൃക്കയും, ശ്വാസ കോശവുംമാത്രമല്ല, വളരെ രഹസ്യമായി ലിംഗം വരെ മുറിച്ചു വിറ്റ് കാശുണ്ടാക്കുന്നവരും ഉണ്ട്.( ഇത് എല്ലാവരെയും കുറിച്ചല്ല; വയനാട്ടിൽ നിന്ന് അങ്ങിനെയും ഒരു വാർത്തയുണ്ടായിരുന്നു.)

യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്? കാലങ്ങളായി ശരീരത്തിൽ കടന്നു കൂടിയ വിഷങ്ങളെ കഫത്തോടൊപ്പംകലർത്തി പുറം തള്ളാൻ ശ്രമിക്കുകയായിരുന്നു പ്രാണൻ. ശരീരത്തിന് യാതൊരു ദോഷവും വരാത്ത തരത്തിലുള്ളഅഹിംസാത്മകമായ ഒരു വിസർജ്ജന പ്രിക്രിയയാണ് നടന്നു കൊണ്ടിരുന്നത്. അപ്പോളാണ്, ശരീരംവിസർജ്ജിക്കാനുദ്ദേശിച്ച വിഷത്തേക്കാൾ വീര്യം കൂടിയ രാസ വസ്തുവായ ആന്റി ബയോട്ടിക്ശരീരത്തിലെത്തുന്നത്. ഈ മാരക വിഷത്തിൽ നിന്ന് ശരീരത്തെ രക്ഷിക്കുന്നതിലേക്കു പ്രാണന്റെ മുഴുവൻശ്രദ്ധയും പെട്ടന്ന് തിരിയുന്നു. അതിനായി ആദ്യം തുടങ്ങി വച്ച വിസർജ്ജനം പെട്ടന്ന് നിർത്തി വയ്ക്കുന്നു. ഇവിടെ ജലദോഷം മാറിയതായി നമുക്കനുഭവപ്പെടുന്നു.

പുതിയ വിഷത്തെ പ്രതിരോധിക്കുന്നതിനുള്ള വസ്തുക്കൾ നിർമ്മിച്ചെടുക്കാൻ ആന്തരികാവയവങ്ങൾ കഷ്ടപ്പെട്ട്പണിയെടുക്കുന്നു. ശരീരത്തിലെ മുഴുവൻ ഊർജ്ജവും സ്വാംശീകരിച്ചു അവ പുതിയ വിഷത്തിനെതിരെപ്രവർത്തിക്കുകയും, അതും കൂടി ശരീരത്തിലെ വിഷ ശേഖരത്തിന്റെ കൂടെക്കൂട്ടി അവിടവിടെ സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുന്നു. ജലദോഷം മാറിയാലും കുറച്ചു കാലം കൂടി ക്ഷീണവും, ഹാങ് ഓവറും ഉണ്ടാവും. ആന്തരികാവയവങ്ങൾ അമിതമായി പണിയെടുത്തപ്പോൾ ഉണ്ടായ ഊർജ്ജ നഷ്ടം മൂലമാണ്ഇതനുഭവപ്പെടുന്നത്.

ജലദോഷം മാറി എന്നാണു നമ്മുടെ ധാരണ. ഇല്ല. തുടങ്ങി വച്ചതു പ്രത്യേക സാഹചര്യത്തിൽ നിർത്തിവച്ചിട്ടേയുള്ളു. ഇപ്പോഴത്തെ അവസ്ഥ കുറേകൂടി മോശമാണ്. വിഷ ശേഖരത്തിൽ വീര്യം കൂടിയ പുത്തൻവിഷമായ ആന്റി ബയോട്ടിക്കുമുണ്ട്. ശാരീരികമായ ഒരനുകൂലാവസ്ഥ വരുമ്പോൾ വീണ്ടും ജലദോഷം വരും. ഇത്തവണ പഴയതിനേക്കാൾ കുറേകൂടി തീവ്രമായിരിക്കും ലക്ഷണങ്ങൾ. പഴയതിനേക്കാൾ വീര്യമേറിയ ആന്റിബയോട്ടിക്കുകൾ വേണ്ടി വരും. പലതവണ ഈ പ്രിക്രിയ ആവർത്തിക്കുമ്പോൾ പ്രാണൻ ശരിക്കും പിടയുകയായി. വിഷം വിസർജ്ജിക്കാനുള്ള സ്വാഭാവിക ശ്രമങ്ങളെ വലിയ വിഷം കൊണ്ട് തടയുന്ന അവസ്ഥ.  ഈ അവസ്ഥയിൽ, വിഷ വിസർജ്ജനത്തിനുള്ള ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്തുവാൻ പ്രാണൻ നിർബന്ധിതമാവുന്നു. ജലദോഷക്കാരനെ സംബന്ധിച്ചിടത്തോളം അത് ആസ്ത്‌മ ആയിട്ടായിരിക്കും അനുഭവപ്പെടുക. മറ്റു പ്രകടരോഗങ്ങൾക്ക് രാസ മരുന്നുകൾ കഴിക്കുന്നവർക്ക് കാര്യ കാരണ സഹിതം ബ്ലഡ് പ്രഷർ, ഡയബറ്റിസ്, മൈഗ്രെയ്ൻ, എക്സിമ മുതലായ സ്ഥായീ രോഗങ്ങൾ ( chronic disease) വന്നു ചേരും.

ഇവ പിടിപെടുന്നതോടെ ഡോക്ടർമാരുടെ കൊയ്‌ത്തുകാലം. രാസ ഗുളികകളുടെ ഒരു പരമ്പര തന്നെഅകത്തെത്തുന്നു. ഇത്തരം രാസ വിഷങ്ങളുടെ വൻ ഭീഷണിയിൽ പിടഞ്ഞു വിറക്കുന്ന പ്രാണശക്തി ഒരവസാനശ്രമമെന്ന നിലയിൽ മഹാ വിസർജ്ജനത്തിന് തയാറെടുക്കുന്നു. ശാരീരികാവയവങ്ങളെ പാടെ അവഗണിച്ചുകൊണ്ടും, കേടു വരുത്തിക്കൊണ്ടുമുള്ള മഹാ വിസർജ്ജനമാണ് കാൻസർ, എയിഡ്‌സ്,  മഹോദരം, കുഷ്ഠം, കരൾരോഗങ്ങൾ, വൃക്കരോഗങ്ങൾ മുതലായവയായി പ്രത്യക്ഷപ്പെടുന്നത്. ഈ അവസ്ഥയിൽ പോലുംപ്രാണശക്തിയോടു സഹകരിച്ചു ജീവിതം നയിക്കുന്നവർ ചിലർ രക്ഷപ്പെടുന്നു. അധികം പേരും രാസവസ്തുക്കളോടുള്ള പോരാട്ടത്തിൽ പ്രാണശക്തിയുടെ വൻ ശേഖരം തുലച്ചു കളഞ്ഞു കൊണ്ട് അവസാനംമരണത്തിന് കീഴടങ്ങുന്നു !

പനിയിലേക്കു തിരിച്ചു വരാം. മറ്റു പ്രകട രോഗങ്ങൾ കൊണ്ട് പുറം തള്ളാൻ സാധിക്കാത്തതോ, അഥവാതടസപ്പെട്ടതോ ആയ വിഷങ്ങളുടെ നിർവീര്യമാക്കലിനാണ് പ്രാണൻ പനി കൊണ്ട് വരുന്നത്. ശരീരത്തിന്റെതാപനില പരമാവധി ഉയർത്തി വച്ച് ആ ചൂടിൽ വിഷങ്ങളെ നിർവീര്യമാക്കുകയാണ് ചെയ്യുന്നത്. മറ്റു പ്രകടരോഗങ്ങളോട് ചേർന്നും പനി കൊണ്ട് വരാറുണ്ട്. പനിയോടൊപ്പം ത്വക്കിൽ കുരുക്കൾ സൃഷ്ടിച്ചും, അതിലൂടെ ചലരൂപത്തിൽ വിഷങ്ങളെ പുറം തള്ളിയും വിസർജ്ജനം സാധിക്കാറുണ്ട്. ചൊറി മുതൽ വസൂരി വരെയുള്ള കുരുക്കൾഇപ്രകാരം വരൂന്നവയാണ്. ഏതു വീര്യമേറിയ വിഷത്തെയും വിസർജ്ജിക്കാനും, നിർവീര്യമാക്കാനുമുള്ള എളുപ്പവഴിയാണ് പനി. ഇത് മനസ്സിലാക്കിയിട്ടാണ്, ഹിപ്പോ ക്രാറ്റിസ് "എനിക്ക് പനി തരൂ " എന്ന് പനിയെ സ്വാഗതംചെയ്തത്.

ഏതൊരു പനിക്കും അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾക്കനുസരിച്ചുള്ള ഒരു കാലമുണ്ട്. ആ കാലമെത്തുമ്പോൾ പനിതാനേ മാറും. അത് വരെയുള്ള വിഷ ശേഖരത്തെ നിർവീര്യമാക്കി ശരീരത്തെ ശുദ്ധീകരിക്കും. പനി മാറുന്നതോടെഏതു കഠിന ജോലിയും ചെയ്യാൻ പാകത്തിന് ആൾ ഊർജ്ജസ്വലനായിരിക്കും. രാസ മരുന്ന് കഴിച്ചു പനിമാറുന്നയാൾക്ക് കുറേക്കാലത്തേക്ക് ഹാങ് ഓവർ കാണും. അതിനുള്ള കാരണം മുൻപ് സൂചിപ്പിച്ചിട്ടുണ്ട്.. 

പനിക്ക് വീട്ടിൽ വച്ചോ ആശുപത്രിയിൽ വച്ചോ ചെയ്യാവുന്ന നിർദോഷ ചികിത്സകൾ മുമ്പ് പല ലേഖനങ്ങളിലുംപ്രതിപാദിച്ചിരുന്നല്ലോ ? നിയമ പരമായ ബാധ്യതയുള്ളതിനാൽ അമേരിക്കയിൽ എഫ്. ഡി,എ നിർദ്ദേശങ്ങൾമാത്രം അനുവർത്തിക്കുക.

പ്രകൃതി ചികിത്സയിലൂടെ പനി ഉൾപ്പടെയുള്ള പ്രകട രോഗങ്ങൾ മാറ്റിയെടുക്കുന്നവർക്ക്  യാതൊരുവിധത്തിലുമുള്ള സ്ഥായീ രോഗങ്ങളോ, മഹാരോഗങ്ങളോ വരാൻ പോകുന്നില്ല. അനുവദിക്കപ്പെട്ട ആയുസ്എത്തുന്നത് വരെ ആരോഗ്യത്തോടെ ജീവിക്കുവാൻ സാധിക്കുന്നതുമാണ്. 

വിഷ ലിപ്തവും, സങ്കർഷ ഭരിതവുമായ പുത്തൻ സാഹചര്യങ്ങളിൽ ജീവിക്കുന്ന ആധുനിക മനുഷ്യന്റെശരീരത്തിൽ വിഷവിന്യാസം സ്വാഭാവികമാണ്. കാലാവസ്ഥയുടെയും, മറ്റു ഭൗതിക സാഹചര്യങ്ങളുടെയുംഅനുകൂലാവസ്ഥയിൽ ഈ വിഷങ്ങളെ പുറം തള്ളാൻ പ്രാണൻ ശ്രമിച്ചു കൊണ്ടേയിരിക്കും. ഒരേ ശാരീരികസാഹചര്യത്തിലുള്ളവരിൽ ആയിരിക്കും ഒരേ സമയത്തു ഇത് പ്രത്യക്ഷപ്പെടുക. ഇതിനെ പകർച്ച വ്യാധി എന്ന്പഴിക്കുന്നതിൽ അർത്ഥമില്ല. ഏതെങ്കിലും ഒരു രോഗിയിൽ നിന്ന് കണ്ടെത്തിയ വൈറസിന്റെ പേരിൽ ആ പനിയെഎലിപ്പനിയെന്നോ, ഡെങ്കിപ്പനിയെന്നോ, പക്ഷിപ്പനിയെന്നോ തരാം തിരിക്കേണ്ടതില്ല. കാരണം, ഇതേ വൈറസ്പനി പിടിപെടാതെ ജീവിക്കുന്ന ആളുടെ ശരീരത്തിലുമുണ്ട്. അയാളുടെ ശരീരത്തിലെ വിഷ ശേഖരംമറ്റെയാളെക്കാൾ തുലോം കുറവായിരുന്നു എന്നതാണ് സത്യം. ഒന്നാമത്തെയാളുടെ ശരീരം വിഷലിപ്തമായപ്പോളാണ്, ശാരീരിക സംവിധാനത്തിലെ ഒന്നാംതരം തോട്ടികളായിരുന്ന വൈറസുകൾസൂഷ്മദർശിനിക്കണ്ണിൽ ഭീകര രൂപികളായ രോഗ ഹേതുക്കളായത്.

ഇനി പനി പകരും എന്ന് പറയുന്നതിലും വലിയ കഴമ്പൊന്നുമില്ല. രക്തപ്പകർച്ചയിലൂടെയോ, ത്വക്കിന്റെ നിത്യസമ്പർക്കത്തിലൂടെയോ ചില രോഗങ്ങൾ പകരുമായിരിക്കാം. രോഗാണു ഉണ്ടാക്കുന്ന രോഗമല്ലാ പനി. ശരീരവിഷങ്ങളെ നിർവീര്യമാക്കാൻ ശരീരത്തിന്റെ ഉടമയായ പ്രാണൻ ക്രിയേറ്റ് ചെയ്യുന്നതാണ് പനിയെ. മനുഷ്യ ശരീരംവിഷ വീര്യത്താൽ നാശോന്മുഖമാവുമ്പോൾ, ശരീരത്തിലെ സ്ഥിര താമസക്കാരും, ഉപകാരികളുമായഅണുക്കൾക്കു ഭീഷണിയാകുന്നു. സ്വന്തം നിലനില്പിനായിട്ടാണ് അവർ ടെറോറിസ്റ്റുകളാവുന്നത്. ഈഅണുക്കളും പനിയും തമ്മിൽ ഒരു ബന്ധവുമില്ല. ഇവകളെയും കൂടി നിർവീര്യമാക്കാനാണ് ആൽമശക്തി പനിക്രിയേറ്റ് ചെയ്യുന്നത്.

പനി ഒന്നേയുള്ളു.ശരീര ശുദ്ധിക്കായി പ്രാണൻ ക്രിയേറ്റ് ചെയ്യുന്ന ഒരു പ്രത്യേക അവസ്ഥ. എലിയുടെയോ, ഡെങ്കിയുടെയോ, പക്ഷിയുടെയോപന്നിയുടെയോ വവ്വാലിന്റെയോ ഒക്കെ പേരുകൾ പനിക്ക് ചാർത്തുന്നവർ തികഞ്ഞ കച്ചവടക്കണ്ണുള്ളവരാണ്. അവർക്കു പിന്തുണയുമായി അന്താരാഷ്‌ട്ര ഫർമസ്യുട്ടിക്കൽ ഭീമന്മാരും.

മനുഷ്യനുണ്ടായ കാലം മുതൽ എലിയുണ്ട്, കൊതുകുണ്ട്, പക്ഷിയുണ്ട്,  പന്നിയുണ്ട്, വവ്വാലും ഉണ്ട്. ഒരുദശകത്തിനപ്പുറം വരെ ഇവയുടെ പേരുകൾ പനിയോട് ചേർത്തു പറഞ്ഞിരുന്നില്ല. ചത്ത എലിയിലും, പക്ഷിയിലുമൊക്കെ തുല്യ വൈറസിനെ കണ്ടെത്തിയെങ്കിൽ അതിനുള്ള കാരണം കണ്ണ് തുറന്നന്വേഷിക്കണം. ഫാൾസ് ഇൻഫർമേഷനുകൾ തലയിലേറ്റി വളരുന്ന ഒരു തലമുറക്ക് ഇതൊന്നും കഴിയാതെ പോകുന്നതാണ്യഥാർത്ഥ പ്രശ്നം.

പൈനാപ്പിൾ പാടത്ത് ഒരേ കാലത്ത് കുല വരാനായി പ്രയോഗിക്കുന്ന ചില രാസ ഹോർമോണുകളുണ്ട്. എലിയേയും, മനുഷ്യനെയും ഒരേ പനിക്ക് വിധേയമാക്കുന്നത് ഈ രാസ വസ്തു ആണോയെന്ന്തലമണ്ടയുള്ളവർ അന്വേഷിക്കുന്നത് കൊള്ളാം. അതുപോലെ ഒരേ രാജ്യത്ത്, പോരാ, ആഗോളവൽക്കരണത്തിന്റെ ഇക്കാലത്തു ഒരേ ലോകത്ത്, പക്ഷിക്കും, മനുഷ്യനും ഒരേ പനി വരുന്നെങ്കിൽ, ഫാക്ടറികളിൽ നിർമ്മിക്കുന്ന പക്ഷിത്തീറ്റയിലും, മനുഷ്യത്തീറ്റയിലും മാരകമായ എന്തെങ്കിലും വസ്തുകലരുന്നുണ്ടോ എന്നും അന്വേഷിക്കുന്നത് കൊള്ളാം?

അഥവാ കണ്ടെത്തിയാലും ഇതൊന്നും പുറത്തു വരാൻ പോകുന്നില്ല. ഇതൊക്കെ വല്യപ്പച്ചന്റെ ഒരു തമാഷയല്ലേ? ആഗോള വല്യപ്പച്ചന്മാർക്കു തങ്ങളുടെ ഉൽപ്പന്നങ്ങളും, മരുന്നും കയറ്റുമതി ചെയ്തു കോടികൾകൊയ്യുന്നതിനുള്ള ഒരു കൊച്ചു തമാഷ?

അപ്പോൾ പനിയുടെ കാരണം എന്ന് പറയുന്നത്, മനുഷ്യ ശരീരത്തിൽ എത്തിപ്പെടുന്ന ടോക്സിനുകളുടെ ഉയർന്നഅളവാണ്. ഇതിന് നിയന്ത്രണം വരുത്തുന്നതിനുള്ള പ്രായോഗിക പരിപാടികളും, ബോധവൽക്കരണവും സർവലോകാടിസ്ഥാനത്തിൽ നടപ്പിലാക്കുകയാണ് വേണ്ടത്. ഇതേ സത്യങ്ങൾ പഠിച്ചറിവുള്ള ഡോക്ടർമാർ പൊതുജനങ്ങളോട് അത് തുറന്നു പറയണം. പണത്തിനു വേണ്ടി അവരെ അറവു മാടുകളാക്കരുത്.

സേവനത്തിന്റെ മേലെഴുത്തുമായി ചിറകു വിരിച്ചു നിൽക്കുന്ന പൊതു ജനാരോഗ്യ രംഗം ഇന്ന് ആർത്തി പൂണ്ടചോരക്കണ്ണുകളുമായി പതുങ്ങി നിൽക്കുന്ന പ്രാപ്പിടിയന്മാരാണ്. ഇവരെ തിരിച്ചറിയാനുള്ള തീവ്ര ശ്രമങ്ങൾആഗോള തലത്തിൽ അടിയന്തിരമായി നടപ്പാക്കുക തന്നെ വേണം. ആരോഗ്യ രംഗത്തെ അശാസ്ട്രീയസമീപനങ്ങളെ തൊലിയുരിച്ചു കാണിക്കുകയും, നൈസർഗ്ഗിക ആരോഗ്യ രക്ഷയെക്കുറിച്ചുള്ള പാഠങ്ങൾ പ്രൈമറിതലം മുതൽ ആരംഭിക്കുകയും വേണം.

ഇത്രയുമൊക്കെ ചെയ്‌താൽ ഭാവിയിലെങ്കിലും ഒട്ടുമിക്ക രോഗങ്ങളെയും നമ്മുടെ പടിക്കു പുറത്ത് നിർത്താം. നാളെപേര് ചാർത്താൻ പോകുന്ന പട്ടിപ്പനിയെയും, പൂച്ചപ്പനിയെയും ഭയപ്പെടാതെ സമാധാനത്തോടെ കൂർക്കംവലിച്ചുറങ്ങുകയുമാവാം. 

 

Join WhatsApp News
നീരീശ്വരൻ 2023-06-16 23:24:56
ഇത് തെറ്റായ വിവരങ്ങൾ നൽകി ജനങ്ങളെ വഴിതെറ്റിക്കുന്ന സമയമാണ്. എനിക്ക് പനി തരൂ, എല്ലാ രോഗങ്ങളും അത് കൊണ്ട് ഞാൻ സുഖപ്പെടുത്താം" ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ 'ഹിപ്പോ ക്രാറ്റസിന്റെ (ഹിപ്പോക്രറ്റീസ്) വാക്കുകളാണ് മേലുദ്ധരിച്ചത്. ശാസ്ത്രത്തെ വെല്ലുവിളിക്കുമ്പോൾ, അത് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിച്ചു കൊണ്ടായിരിക്കണം. കാരണം ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങൾ അങ്ങനെയാണ് . ആധുനിക മെഡിസിന്റെ പിതാവായ ഹിപ്പോക്രറ്റീസ് നിങ്ങൾ പറയുന്ന തരത്തിൽ ഒന്നും തന്നെ പറന്നിട്ടില്ല. ഒരാൾക്ക് പനി ഉണ്ടെങ്കിൽ അത് പല കാരണങ്ങൾ കൊണ്ടാകാം. ശരീരത്തിൽ അണുബാധ, പകർച്ചവ്യാധി തുടങ്ങിയവ ഉണ്ടെങ്കിൽ പനിഉണ്ടാകാം . അപ്പോൾ വൈദ്യശാസ്ത്രം ചെയ്യുന്നത് മുറിയിൽ കയറി വാതിലടച്ചു വിവരംകെട്ട ദൈവത്തോട് അതിന്റെ കാരണം ചോദിക്കുകയല്ല. നേരെ മറിച്ചു റെസ്റ്റുകളിലൂടെ അതിന്റെ കാരണം കണ്ടുപിടിക്കുകയാണ്. എലിപ്പനി വന്നാൽ അത് എലിപ്പനിയാണോ അതോ ഡങ്കിപനിയാണോ എന്ന് ആകാശത്തിൽ ഇരിക്കുന്ന ബാവാ പറഞ്ഞു തരുമോ? ഡൈവ് ചെയ്ത് മനുഷ്യരെ വഴിതെറ്റിക്കാതെ. ഹിപ്പോക്രറ്റീസ് പറഞ്ഞിരിക്കുന്നതിൽ നിന്ന് ഒന്ന് രണ്ട് ഉദ്ധരണികൾ. "ആഹാരം നിങ്ങളുടെ മരുന്നാകട്ടെ മരുന്നു നിങ്ങളുടെ ആഹാരവും" അറിവിന്റെ പിതാവ് എന്ന് പറയുന്നത് ശാസ്ത്രമാണ്. പക്ഷെ അഭിപ്രായങ്ങൾ അജ്ഞത വളർത്താനേ ഉപകരിക്കു. ചെവിയുള്ളവർ കേൾക്കട്ടെ തലയിൽ ചോറുള്ളവർ മനസ്സിലാക്കട്ടെ.
Atheist 2023-06-17 01:42:43
It looks like this guy has some kind of inferiority complex. Science is improving the quality of life. There are bad apples like Unabomber (He was PhD in chemistry. But that is not a reason to reject science and its contribution. Your god can't do any damn thing without people. We are the Masters of gods. we will kick their ass and put them to work. Let them sweat for their bread. Now, they are doing the same thing you do, and that is sitting comfortably somewhere and spitting out garbage.
Vijayan Prakash 2023-06-17 02:02:47
അല്പജ്ഞാനം ആപൽക്കരം.. ഇത് എല്ലാവരും ഓർക്കുക. എഴുതുന്നവരും വായിക്കുന്നവരും. അറിവ് പകരാനാണ് ഓരോതരും ശ്രമിക്കേണ്ടത്.അല്ലാതെ സ്വന്തം വിശ്വാസം ശരിയെന്നു സ്ഥാപിക്കലല്ല അതിനു അടിസ്ഥാനം ഉണ്ടെങ്കിൽ ആവാം.
Krishnan Nair 2023-06-17 03:42:24
ആദിമ മനുഷ്യന്റെ കാലത്തു വിവരം കേട്ട ആരോ പറഞ്ഞ മണ്ടത്തരങ്ങൾ അവിടുന്നും ഇവിടുന്നുമായി കുറച്ചെ പകർത്തി എഴുതി. ജയൻ സാറിന് നാടകം, കവിത, കഥ, ലേഖനം, നർമം, ശോകം എല്ലാം വഴങ്ങുമെന്ന ഒരു തലക്കനം ഉണ്ടെന്നു തോന്നുന്നു.
Ninan Mathullah 2023-06-17 09:52:51
What is a smart idea can be foolish for another as our knowledge has limitations. Some see God's hand in creation while others not bothered about it. One group consider the other foolish and stupid in not seeing as they see things. It is true that Herodotus has said so about fever based on my reading. In the village I grew up elders believed that if a person has high fever, and if he/she sweat or perspire after the high fever , then the fever will be cured. There is scientific basis for it based on my reading as when the body sweat and then cool, the sudden drop in temperature can shock the germs and weaken them, and the body immune system can wipe out the germs. The same principle we use in labs in PCR technology to kill germs and then to extract DNA from germs to analyze it. Such observations about fever are against the interest of the drug lobby as they want to sell more drugs and make profit. They or the medical establishment will not fund any research in this line or give publicity to such news if one independently do research. This doesn't mean we shouldn't use antibiotics to cure fever. We appreciate the discoveries of science. Antibiotics are a recent development. Germs are developing resistance to antibiotics nowadays. But for thousands of years humankind survived without antibiotics or recent medical developments. If you want to know more about it, search Google for 'Fever therapy'.
Jayan varghese 2023-06-17 14:04:14
‘ ആദിമ കാലത്ത് വിവരം കെട്ട ആരോ പറഞ്ഞ മണ്ടത്തരങ്ങളല്ല ‘ പ്രകൃതി ജീവന സിദ്ധാന്തം. ആയുർവേദത്തിന്റെ പ്രാഗ് രൂപമായി നിലവിലുണ്ടായിരുന്ന ആ രീതി ഇന്ന്‌ അംഗീകൃത ചികിൽസാ രീതിയായി അംഗീകാരം നേടുകയും ഗവർമെന്റ് തലത്തിൽ പരിശീലനം കൊടുത്ത് ഡോക്ടർമാരെ സർക്കാർ ആശുപത്രികളിൽ നിയമിക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ അമേരിക്കയിൽ അങ്ങോളം ഇങ്ങോളമുള്ള ഹെൽത്ത് ഫുഡ്സ് സ്റ്റോറുകളോടനുബന്ധിച്ച് ആവശ്യമെങ്കിൽ നിങ്ങൾക്കും പ്രകൃതി ചികിൽസാ നിർദ്ദേശങ്ങൾ ലഭിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ട്. ഇതൊന്നുമറിയാതെ ആസൂയ മുത്ത് എന്നെ തമസ്ക്കരിക്കുക എന്ന ഒറ്റ ഉദ്ദേശമേ നിരീശ്വരൻ അമ്മാവനുള്ളൂ. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക