സ്വാതന്ത്യ്ര ദിനം ആഘോഷിക്കുന്ന ഈ സമയം എന്താണ് ഫ്രീഡം അത് ആർക്കെല്ലാം ഏതുരീതികളിൽ അതെല്ലാം ഒരു സ്വയ അവലോകനം.
ഒരു കോടതിവിധിയും എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താറില്ല. അതുതന്നെ ഇവിടെയും കാണുന്നു..ഈ കാലങ്ങളിൽ നാം കാണുന്നത്, പരമോന്നത കോടതിയുടെ തീരുമാനങ്ങളിൽ പൊതുജനം പൂർണ്ണമായും സംതൃപ്തരല്ല. നാം കാണുന്നത് തൃപ്തരല്ലാത്തവർ പലേ രീതികളിലും പ്രതികരിക്കുന്നു എന്നതാണ്. സുപ്രീം കോടതി ഒരു പൊളിറ്റിക്കൽ പാർട്ടിയുടെ വ്യാപ്‌തി എന്നുവരെ പറയുന്നു. എന്നൊരവസ്ഥയാണ്. എന്താണ് ഇതിന് പ്രധാന കാരണം.നിഷ്‌പക്ഷതയോടെ തീരുമാങ്ങൾ എടുക്കേണ്ട കോടതി ഈ രീതിയിൽ എത്തിയതിന് കാരണം?
കാരണങ്ങൾ, ഈ ലേഘകൻറ്റെ കാഴ്ചപ്പാടിൽ 50 ശതമാനം രാഷ്ട്രീയം ഭരണാധികാരികൾ , 25 ശതമാനം നിയമ പാലകരുടെ മുൻവിധികൾ നിഷ്‌പക്ഷത ഇല്ലായിമ്മ, 25 ശതമാനം മാധ്യമങ്ങളും ബാഹ്യ സമ്മർദ്ദവും.
പുറകോട്ടൊന്നു നോക്കാം.
അമേരിക്കൻ ഭരണഘടന രൂപപ്പെടുത്തുന്നത് മൂന്നു കാലിൽ നിൽക്കുന്ന ഒരു സൗധം മാതിരി. കോൺഗ്രസ്സ് (നിയമ നിർമ്മാതാക്കൾ ) ഭരണ നിര്‍വ്വാഹകസമിതി (പ്രസിഡൻറ്റ് ) നിഷ്‌പക്ഷ അന്തിമതീരുമാനം (പരമോന്നത കോടതി). ഇതു മൂന്നിനും തുല്യ അധികാരം തമ്മിൽ തമ്മിൽ സമ്മർദ്ദം ചെലുത്തിക്കൂട.
ഏതാണ്ട് സിവിൽ വാർ സമയം വരെ മൂന്നു ശാഖകളും ഏറക്കുറെ നിഷ്‌പക്ഷതയോടെ പ്രവർത്തിച്ചിരുന്നു എന്നാൽ ആഭ്യന്തിര സംഘർഷത്തിനുശേഷം രാജ്യം തെക്ക് വടക്ക് എന്ന രീതിയിൽ എത്തി രാഷ്ട്രീയത്തിനും പാർട്ടികൾക്കും പ്രാമാണ്യത കൂടി.
വളരെ പ്രാധാന്യത ഏറിയ വിധിന്യായമായിരുന്നു 1857 ഡ്രെഡ് സ്കോട്ട് വിധി.അന്നത്തെ പരമോന്നത കോടതി പറഞ്ഞത് അടിമകൾ U S പൗരരല്ല . ആ വിധിന്യായം ഒരുവിധത്തിൽ ഭരണഘടനാ പ്രകാരം ആയിരുന്നില്ല. അടിമകൾ ആണെങ്കിലും ഇവിടെ ജനിച്ചവർക്ക് ജനനാവകാശം ഉറപ്പു വരുത്തിയിട്ടുണ്ട്. ഇതായിരുന്നു സിവിൽ വാർ തുടങ്ങുന്നതിനുള്ള വിത്തു പാകിയ സംഭവം.
സുപ്രീം കോടതിയിൽ രാഷ്ട്രീയം കയറുന്നതിന് വളരെ സാധ്യതയുള്ളൊരുശാഖ എന്നത് പരമാർദ്ധം. കാരണം ഒരു പുതിയ നിയമജ്ഞനെ നാമനിര്‍ദ്ദേശം ചെയ്യുന്നത് ആ സമയ രാഷ്‌ട്രപതി, നോമിനിയെ സ്ഥിരീകരിക്കുന്നത് സെനറ്റ് ഇതുരണ്ടും 100 ശതമാനം രാഷ്ട്രീയക്കാർ. ഇവർ നിയമനങ്ങളിൽ ബാഹ്യ സമ്മർദ്ദനങ്ങൾക്ക് അടിമകൾ.
അതിന് ഒരു ഉദാഹരണം, 1991 ക്ലാരൻസ് തോമസിനെ അന്നത്തെ പ്രസിഡൻറ്റ് റിപ്പബ്ലിക്കൻ ജോർജ് ബുഷ് നോമിനേറ്റ് ചെയ്തു. ആ സമയം സെനറ്റ് നിയന്ധ്രിച്ചിരുന്നത് ഡെമോക്രാറ്റ് പാർട്ടി. ക്ലാരൻസ് തോമസ് കറുത്ത വർഗ്ഗക്കാരൻ ആണ് എങ്കിൽത്തന്നെയും ഇയാൾ ലിബറൽ അല്ല എന്ന കാരണത്താൽ പുറമെ നിന്നും സമ്മർദ്ദം തുടങ്ങി ഇയാളെ അംഗീകരിക്കാതിരിക്കുവാൻ. അന്ന് സെനറ്റിൽ നടന്ന കോലാഹലങ്ങൾ അന്നത്തെ അനിത ഹിൽ "കോക് കാൻ" റെസ്റ്റിമോണി ഓർക്കുന്നുണ്ടോ? . പലതും അപഹാസ്യത നിറഞ്ഞവ.
എല്ലാ വർഷവും ജൂൺ മാസം തീരുന്ന സമയം പരമോന്നത കോടതി പൊതുവെ സംസാര വിഷയമാകും കാരണം ജൂൺ അവസാനo കോടതി പിരിയുന്നു മൂന്നു മാസത്തേക്ക് ന്യായാധിപരുടെ വിശ്രമ സമയം. ആയതിനാലാണ് കെട്ടിക്കിടക്കുന്ന പലേ കേസുകളുടെയും വിധി തീർപ്പ് ഈസമയം പുറത്തുവരുന്നത്.
എന്നിരുന്നാൽ ത്തന്നെയും സുപ്രീം കോടതി ഇടപെടേണ്ട എന്തെങ്കിലും അതിപ്രധാന വിഷയം രാജ്യം നേരിട്ടാൽ കോടതിക്ക് അടിയന്തിരമായി തീരുമാനങ്ങൾ എടുക്കുന്നതിനും സംവിധാനമുണ്ട്.
കഴിഞ്ഞ ദിനങ്ങളിൽ പ്രധാനമായും മൂന്നു തീരുമാനങ്ങൾ കോടതി പുറപ്പെടുവിച്ചു അതുമൂന്നിലും രാഷ്ട്രീയ ചുവ കാണുന്നു എന്ന് പ്രസിഡൻറ്റ് ബൈഡൻ പറയുന്നു, നിരവധി പാർട്ടി നേതാക്കൾ കൂടാതെ പലേ മാധ്യമ പ്രവർത്തകർ. പരമോന്നത കോടതിയെ അപലപിക്കുന്നു.
ഒരു ജനാതിപത്യ വ്യവസ്ഥിതിയിൽ പൊതുജനതയുടെ രക്ഷ, അവകാശങ്ങൾ ഉറപ്പുവരുത്തേണ്ട ഈ സ്ഥാപനത്തെ സങ്കുചിത താൽപര്യക്കാർ തരം താഴ്ത്തുന്നോ അതോ മറ്റു പലരും ഇതിൽ ഉൾപ്പെടുന്നോ?
പരമോന്നത കോടതി ഭരണഘടനയെ അടിസ്ഥാനമാക്കി, ഒരു റെഫറി മധ്യസ്ഥൻ ആയി വേണം പ്രവർത്തിക്കുവാൻ. കോടതി ഒരിക്കലും നിയമം നിർമ്മിക്കാറില്ല. സ്വമേധയാ ഒരു കേസും എടുക്കാറുമില്ല. പ്രധാന ചുമതല ഭരണകൂടങ്ങൾ നിർമ്മിക്കുന്ന നിയമങ്ങൾ ചോദ്യംചെയ്യപ്പെട്ടാൽ, അവ ഭരണഘടന അനുവദിക്കുന്നതോ എന്നുപരിശോധിക്കുക. സംസ്ഥാനങ്ങൾ തമ്മിൽ തർക്കങ്ങൾ വന്നാൽ അതിൽ ഇടപെടുക, കൂടാതെ ഓരോ വ്യക്തിയുടെയും നിയമാനുസൃത അവകാശങ്ങൾ സംരക്ഷിക്കുക.
പരമോന്നത കോടതി ഒരു നിയമ നിർമ്മാണ സഭകൂടി ആകണമെന്ന് നിരവധി ലിബറൽസ് ആഗ്രഹിക്കുന്നു കാരണം കോൺഗ്രസ്സ് വഴി നിയമങ്ങൾ കൊണ്ടുവരുക എളുപ്പമല്ല സമയമെടുക്കും. അങ്ങനാണ് മുൻകാലത്തു അബോർഷനെ ബാധിച്ച റോവി വൈഡ് നിയമം വരുന്നത്. ഒരു വിധത്തിൽ അത് സുപ്രീം കോടതി നടത്തിയ ഒരു നിയമ നിർമ്മാണം ആയിരുന്നു. ആ നിയമം കഴിഞ്ഞ വർഷം റദ്ദാക്കല്‍ കാരണം ന്യായാധിപർ കാട്ടിയത് മുൻകാല വിധി സുപ്രീം കോർട്ട് അധികാര പരിധിക്ക് അപ്പുറമായിരുന്നു.
ഈ അടുത്ത കാലങ്ങളിൽ പുറത്തുവന്ന നിരവധി വിധി തീർപ്പുകൾ ഒൻപതു ന്യായാധിപരിൽ അഞ്ചുമുതൽ ആറുവരെ ഭൂരിപഷം ഓരോ തീരുമാനങ്ങളിലും കാണുവാൻ പറ്റും . ഇതിൻറ്റെ കാരണം രാഷ്ട്രീയക്കാർ പറയുന്നത് ആറു ജഡ്ജസ് നിയമിത ആയത് ഒരു റിപ്പബ്ലിക്കൻ പ്രസിഡൻറ്റ് ഭരിച്ച സമയം.
ആയുസ്സ്കാല നിയമനം ആയതിനാൽ വളരെ അപൂര്‍വ്വമായെ ഒരു ജഡ്‌ജി സ്വമേധയാ ഇറങ്ങി പ്പോകൂ ഒന്നുകിൽ കാര്യമായ ഗുരുതാരാവസ്ഥ അഥവാ മരണം. ഇപ്പോൾ പ്രായക്കൂടുതലുള്ള ന്യായാധിപൻ ക്ളാരൻസ് തോമസ് അയാൾ എന്തായാലും ഒരു ഡെമോക്രാറ്റ് പ്രസിഡൻറ്റ് അധികാരത്തിൽ ഇരിക്കുന്ന സമയം കസേര വിടില്ല.
ആയതിനാലാണ് അസ്വസ്ഥമാകുന്ന ലിബറൽ വിഭാഗം ആവശ്യപ്പെടുന്നത് ബൈഡൻ ഭരിക്കുന്ന സമയം പരമോന്നത കോടതിയിൽ കൂടുതൽ ന്യായാധിപരെ നിയമിക്കുക. അതിന് പ്രസിഡൻറ്റ് വഴങ്ങില്ല എന്നാണ് കാണുന്നത് വഴങ്ങിയാൽ ത്തന്നെയും സെനറ്റിൽ എല്ലാ ഡെമോക്രാറ്റ്‌സും ഇന്നത്തെ സാഹചര്യത്തിൽ അതിനോടു യോജിക്കുമെന്നും തോന്നുന്നില്ല.