Image

അടിച്ചു പൊളിക്കുന്ന കേരളം, പനിച്ചു വിറയ്ക്കുന്ന കേരളം (ലേഖനം :ജയൻ വർഗീസ്)

Published on 13 July, 2023
അടിച്ചു പൊളിക്കുന്ന കേരളം, പനിച്ചു വിറയ്ക്കുന്ന കേരളം (ലേഖനം :ജയൻ വർഗീസ്)

(കാൻസർ ഉൾപ്പടെയുള്ള രോഗങ്ങൾ കേരളത്തിൽ പടർന്നു പിടിക്കുകയാണെന്നു കണക്കുകൾ പറയുമ്പോൾഅതിന്റെ അടിസ്ഥാന കാരണങ്ങളിലേക്ക് ഒരെത്തിനോട്ടം. ) 

കേരളത്തിൽ പകർച്ചപ്പനി പടർന്നു പിടിക്കുകയാണത്രെ ! ദിവസം തോറും മരണപ്പെടുന്നവരുടെ സംഖ്യഅനിയന്ത്രിതമായി കുതിച്ചുയരുന്നു. അടിപൊളി   പത്രങ്ങൾക്ക് വെണ്ടയ്ക്കാ വാർത്തകൾ, ആശുപത്രിതമ്പുരാക്കന്മാർക്ക് അയില ചാകര, രാഷ്ട്രീയക്കാർക്ക് രക്തസാക്ഷികൾ,  മതക്കാർക്ക് മരണാനന്തര വിളവെടുപ്പ്….കേരളം വളരുന്നു, പനിയുടെ വെറൈറ്റികൾ, കേറിയും കടന്നും ചെ - ന്നന്യമാം ദേശങ്ങളിൽ ? 

വൈദ്യശാസ്ത്ര വിശാരദന്മാർ പരീക്ഷിച്ചും നിരീക്ഷിച്ചും തല പുകയിച്ചു ഗവേഷണം നടത്തിയതിന്റെ ഫലമായിപുത്തൻ പനികൾക്കു മനോഹരങ്ങളായ പേരുകൾ കണ്ടുപിടിക്കാൻ സാധിച്ചു പോൽ ! ഡെങ്കി, ഏലി, പക്ഷി, പന്നി, വവ്വാൽ എന്നിങ്ങനെ പോകുന്നു ആ അരുമയായ പേരുകൾ. 

എന്തുപറ്റി  കേരളത്തിന് ? ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്ന്. ശ്യാമ സുന്ദര കേരബന്ധുര നാട് എന്നൊക്കെ കവികൾ പാടി. മകരക്കുളിരും മാമ്പൂ മണവും നിറഞ്ഞ് നിന്ന് മനുഷ്യന്റെ തൊലിക്ക്പരമ സുഖം നൽകുന്ന മിതോഷ്ണ കാലാവസ്ഥ, ആതിഥ്യ മര്യാദയുടെ അനുഗ്രഹ നിലമെന്ന് അറിയപ്പെട്ട്, മതസൗഹാർദ്ദത്തിന്റെ മണിപ്പന്തൽ എന്ന് അഭിമാനിച്ച്‌, ‘ ഭ്രാന്താലയം ‘ എന്നാക്ഷേപിച്ച വിവേകാനന്ദനെ നിഷേധിച്ച് ‘ ദൈവത്തിന്റെ സ്വന്തം നാട് ‘ എന്ന ഓമനപ്പേരണിഞ്ഞ് നിന്ന നമ്മുടെ കേരളത്തിന് എന്ത് പറ്റി ?  

ഈ അന്വേഷണം അതിന്റെ ശരിയായ വഴിയിലൂടെ നീങ്ങുകയാണെങ്കിൽ ദുരന്ത പര്യവസായിയായ ഒരുതുടർക്കഥയുടെ മരണ പരിസമാപ്തിയിലേക്ക് നാം എത്തിച്ചേരുന്നതാണ്. 

അധികാര രാഷ്ട്രീയത്തിന്റെ അവശിഷ്ടങ്ങൾക്ക് വേണ്ടി ഇറച്ചിക്കടകൾക്കു മുമ്പിൽ കാവലിരിക്കുന്നതെണ്ടിപ്പട്ടികളെപ്പോലെ തരം താഴുന്ന രാഷ്ട്രീയക്കാർ, അവരുടെ അളിഞ്ഞ ആസനം താങ്ങി ആനുകൂല്യങ്ങളുടെഅടുത്തൂൺ പറ്റുന്ന മത മേധാവികൾ, എല്ലാ ജീവിത മൂല്യങ്ങളെയും ചവിട്ടി മെതിച്ച്‌ വളർന്നു വന്നജീവിതായോധനത്തിന്റെ നടപ്പാതകൾ, ധന സമ്പാദനത്തിന്റെ മൃഗ തൃഷ്ണയുമായി മുന്നേറുന്ന കച്ചവടക്കണ്ണുള്ളസാമൂഹ്യാവസ്ഥ, ഈ സാമൂഹ്യാവസ്ഥയുടെ പുത്തൻ പേരായ ‘ അടിപൊളി ‘ യുടെ ആരാധകരായി മാറിയസാംസ്ക്കാരിക പ്രവർത്തകർ, കലയും സാഹിത്യവും തങ്ങൾ ജീവിക്കുന്ന കാലത്തിന്റെ കണ്ണാടിയാക്കാൻകഴിയാതെ കസേര കളിച്ച് കാശുണ്ടാക്കുന്ന ഖലാഹാരന്മാരും പേനയുന്തുകാരും, മിമിക്രിക്കാരുടെ  അറുവളിപ്പൻപ്രകടനങ്ങളിൽ കഴുത്ത് ഞെരിക്കപ്പെട്ട് പാതി  ചത്ത മലയാള സിനിമ, ( കഴിഞ്ഞ 6 മാസത്തിനുള്ളിൽപുറത്തിറങ്ങിയ 114 മലയാള സിനിമകളിൽ 2 എണ്ണം മാത്രമേ മുടക്കു മുതൽ തിരിച്ചു പിടിച്ചുള്ളുവെന്നും, തുലച്ചുകളഞ്ഞത് 300 കോടിയെന്നും സ്ഥിതിവിവരക്കണക്കുകൾ. ) ഒരേ ദിവസം ഒൻപതു പട്ടുസാരികൾ മാറുന്ന ദരിദ്രനായികമാരുടെ മൂന്നു വർഷം കഴിഞ്ഞിട്ടും പ്രസവിക്കാനാകാത്ത അവിഹിത ഗർഭത്തിന്റെ കണ്ണീർപ്പുഴകളിൽമുങ്ങിപ്പൊങ്ങുന്ന മെഗാ സീരിയലുകൾ, കാപ്പിക്കുരു മാലയും കനത്ത ബ്രൈസ്ലെറ്റുമായി വിലസുന്ന സിനിമാ /സീരിയൽ നായകന്മാർ, 24/7 ഫുൾടൈം  പ്രോഗ്രാമുകളുമായി മനുഷ്യനെ ശ്വാസം വിടാൻ അനുവദിക്കാതെഇടിച്ചു കയറുന്ന ചാനലുകൾ- അടിപൊളി തന്നെ മലയാളിയുടെ ജീവിതം!

ഈ അടിപൊളിയുടെ മായാമോഹ വലയത്തിനുള്ളിൽ ഈയ്യാം പാറ്റകളെപ്പോലെ അകപ്പെട്ടു പോയ സാധാരണജനം തങ്ങളുടെ നായികാ- നായകന്മാരെ അനുകരിക്കാനുള്ള ഭ്രാന്തമായ ഓട്ടത്തിനിടയിൽ ഇല്ലാത്ത സ്റ്റാറ്റസിന്റെവല്ലാത്ത ഭാരം തലയിലേറ്റി നടന്നതിന്റെ അനന്തര ഫലങ്ങളിലായിരുന്നു കഴിഞ്ഞ കാലങ്ങളിൽ അരങ്ങേറിയദൈവത്തിന്റെ സ്വന്തം നാട്ടിലെ ആത്മഹത്യാ പരമ്പരകൾ ! 

അടിസ്ഥാനപരമായി മനുഷ്യനോട് പറയേണ്ട ഒരു പ്രധാന കാര്യം ഈ അടിപൊളിക്കാർ അവരോടു പറഞ്ഞില്ല. വിയർപ്പോടെ അപ്പം ഭക്ഷിക്കണം എന്ന ആപ്തവാക്യം -അതല്ലെങ്കിൽ ഫലേച്ഛയില്ലാതെ കർമ്മം ചെയ്യണം എന്നഗീതാ വാക്യം. ‘ പത്തായം പേരും, ചക്കി കുത്തും,'അമ്മ വയ്ക്കും, ഞാനുണ്ണും ‘ എന്ന നിലയിലേക്ക് വന്നൂകാര്യങ്ങൾ. മേലനങ്ങി ജോലി ചെയ്യുന്നത് ഒരു നാണക്കേടായി മാറി സമൂഹത്തിൽ. ശമ്പളവും കിമ്പളവുംകോഴയും കമ്മീഷനും ഹവാലയും പോരാഞ്ഞ് ഗൾഫിൽ നിന്നും പടിഞ്ഞാറൻ നാടുകളിൽ നിന്നും ഒഴുകിയെത്തിയവിദേശപ്പണവും ഒക്കെക്കൂടി നമ്മുടെ ചുണ്ണാമ്പ് കൊച്ചമ്മമാരെ 24 മണിക്കൂറും ടി. വി.യ്ക്ക് മുന്നിൽത്തന്നെപിടിച്ചിരുത്തി. 

പാടങ്ങൾ നികത്തി നമ്മൾ കോൺക്രീറ്റ് ഞാറുകൾ നട്ടു. സർക്കാർ സബ്സിഡിയോടെ രാസവളങ്ങൾ വാരിവിതറി നാം നമ്മുടെ തെങ്ങുകളുടെ മണ്ടകൾ മറിച്ചു. സർക്കാർ ശാസ്ത്രജ്ഞമാർ ഇതിനെ ‘ മണ്ഡരി ‘ എന്ന്വിളിച്ച് അവയുടെ കൂടുകൾ അരിച്ചു പെറുക്കി കോടികൾ സമ്പാദിച്ചു. മാവും പ്ലാവും മുറിച്ചു വിറ്റ് നാമവിടെറബ്ബറും അക്കേഷ്യയും വളർത്തി. ചക്കയും മാങ്ങയും മുരിങ്ങക്കായും ഒക്കെ തിന്നുന്നവനെ പച്ചപ്പരിഷ്ക്കാരികൾപട്ടിയെപ്പോലെ കരുതി ആക്ഷേപിച്ചു. 

ക്രമേണ എളുപ്പവഴിയിൽ ക്രിയ ചെയ്യാൻ മലയാളി പഠിച്ചെടുത്തു. മൈദയും പഞ്ചസാരയും പ്രധാനചേരുവകളാക്കി റെക്ട്രിഫൈഡ് ഓയിലിൽ പാകം ചെയ്തെടുത്ത് കോൾട്ടാർ ചായവും കരാമൽ കളറുംചേർത്തുണ്ടാക്കിയ ബേക്കറി പലഹാരങ്ങൾ സാധാരണക്കാരന്റെ  പോലും തീൻ മേശയിൽ നിറഞ്ഞ് വന്നു. ഈചേരുവകളിലെ മിക്ക ഇനങ്ങളും കാൻസർ ഉൾപ്പടെയുള്ള മഹാ രോഗങ്ങൾക്ക് പോലും കാരണമായേക്കാം എന്നനഗ്നസത്യം ഒരടിപൊളിക്കാരനും അവനു പറഞ്ഞു കൊടുത്തില്ലെന്ന് മാത്രമല്ലാ, തങ്ങളുടെ സിനിമ / സീരിയൽസുന്ദരിമാരുടെ വശ്യമായ ചിരിയിൽ മയക്കി അതവനെ നിർബന്ധിച്ച് തീറ്റിക്കുകയും ചെയ്തു. 

നെൽകൃഷി എന്നേ അവൻ വേണ്ടാന്ന് വച്ചു ! ആര് ഞാറ് നടും ? ആര് കള പറിയ്ക്കും ? കൊയ്യും ? പാടത്തിറങ്ങിവെയില് കൊള്ളുമ്പോൾ എ.സി. യിൽ കഴിയുന്ന സുസ്മിതാ സെന്നുമാരുടെയും ഐശ്വര്യാ റോയിമാരുടെയുംനിറം കേട്ട് പോകില്ലേ ? മാത്രമോ കഴിഞ്ഞ ദിവസം കണ്ടു നിർത്തിയ കണ്ണീർ സീരിയലിന്റെ അവസാന ഭാഗംകണ്ടു തീർക്കാനുള്ളപ്പോൾ പടത്തിറങ്ങാൻ എവിടെ നേരം ? 

( സൂര്യ പ്രകാശത്തിന്റെ ഉപ ഉല്പന്നമായിട്ടാണ് ഭൂമിയിൽ ജീവൻ ഉരുത്തിരിഞ്ഞതെന്നും, അതേ സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിലും സഹായത്തിലുമാണ് ജീവൻ നില നിൽക്കുന്നതെന്നും, മനുഷ്യ ശരീരത്തിന്റെസുഗമമായ നില നില്പിന് സൂര്യ പ്രകാശം അത്യന്താപേക്ഷിതമാണ് എന്നുമുള്ള അടിസ്ഥാന സത്യംഒരടിപൊളിക്കാരനും അവന് പറഞ്ഞു കൊടുത്തിട്ടില്ലല്ലോ ? ) 

മറ്റു കൃഷികളുടെ കാര്യവും ഇങ്ങനെയൊക്കെ തന്നെ. പച്ചക്കറിയും പഴവർഗ്ഗവുമൊക്കെ ആര് കൃഷി ചെയ്യും ? മുറ്റത്ത് ഒരു വാഴ വയ്ക്കണമെങ്കിൽ ബംഗാളിൽ നിന്ന് ഭായി വരണം. അമ്മുക്കുട്ടിയുടെ അണി വിരലിൽ നെയിൽക്രാഫ്റ്റ് ചെയ്തിരിക്കുന്ന ഇടത്ത് രോഗാണു വാഹിയായ പച്ചമണ്ണ് പുരളുന്നത് അടിപൊളിക്കാരൻ ഉണ്ണ്യേട്ടൻഎങ്ങിനെ സഹിക്കും ? അത്രയ്ക്ക് കരുണയില്ലാത്തവനാണോ അമ്മുക്കുട്ടിയുടെ ഉണ്ണ്യേട്ടൻ ? 

കാർഷിക വിളകൾക്കും പച്ചക്കറികൾക്കും പഴവർഗ്ഗങ്ങൾക്കുമെല്ലാം പേര് കേട്ടിരുന്ന കേരളത്തിലെ കന്നി മണ്ണ്ചൊവ്വാ ദോഷം ആരോപിക്കപ്പെട്ട പെണ്ണിനെപ്പോലെ ഇന്ന് തരിശായി കിടക്കുകയാണ്. കേരളീയനെപ്പോലെ അത്രഅഹങ്കാരമില്ലാത്തവനും അദ്ധ്വാനം അഭിമാനമായി കാണുന്നവനുമായ തമിഴൻ കൃഷി ഏറ്റെടുത്തു. അവന്റെമണ്ണിൽ വെള്ളമില്ല. എന്നിട്ടും  ഭഗീരഥനെപ്പോലെ തപസ്സ് ചെയ്ത് ബംഗാൾ ഉൾക്കടലിലെ ജലം അവൻകൃഷിഭൂമികളിൽ എത്തിച്ചു. കാട്ടു കരിമ്പനകൾ മരവിച്ചു നിന്ന തമിഴകത്തെ മണ്ണ് ഇന്ന് സസ്യ ശ്യാമളകോമളമായ വയലേലകളാണ്. ജല സമൃദ്ധിയിൽ പച്ച പുതച്ചു നിന്ന കേരളം കോൺക്രീറ്റിന്റെ ചാര നിറത്തിൽവിളർത്തു മരവിച്ചു കിടക്കുന്നു .! 

പാലക്കാടൻ മല നിരകളെ വിറ കൊള്ളിച്ച് കൊണ്ട് കോൺവോയിയായി ചീറിപ്പാഞ്ഞ് വരുന്ന തമിഴ്ലോറികളിലാണ് മിക്ക കേരളീയനും ഇന്ന് ഭക്ഷണമെത്തുന്നത്. അരിയും തേങ്ങയും പച്ചക്കറികളും പഴങ്ങളും....കേരളത്തിലെ സ്റ്റാറ്റസ് അച്ചായന്മാരും സൊസൈറ്റി അമ്മായിമാരും പോളിത്തീൻ സഞ്ചികളും തൂക്കി അത്വാങ്ങാൻ കാത്ത് നിൽക്കുകയാണ്, ശമ്പളവും കിമ്പളവും കോഴയും കമ്മീഷനും ഹവാലയും വിദേശപ്പണവുംസ്വരൂപിച്ച് കൊണ്ട്.

ഇവിടെ ആരും കാണാതെ പോകുന്ന ചില തമിഴ് തന്ത്രങ്ങളുണ്ട്. മലയാളത്താൻ അണ്ണാച്ചിയുടെ ഈപൊങ്ങച്ചത്തെ മുതലെടുക്കാൻ അവനറിയാം. അവനവിടെ രണ്ട് കൃഷിയാണ്. ഒന്ന് സ്വന്തം തിന്നാനുള്ളതുംമറ്റൊന്ന് കയറ്റി അയക്കാനുള്ളതും. തിന്നാനുള്ളത് വളരെ സൂക്ഷ്മതയോടെ ജൈവ വളങ്ങളും ജൈവ കീടനാശിനികളും ഉപയോഗിച്ച് പ്രകൃതി സൗഹൃദ കൃഷി. കയറ്റി അയാക്കാൻ ഉള്ളത് കടുത്ത രാസവള - കീട നാശിനിപ്രയോഗത്തോടെയുള്ള വ്യവസായ കൃഷി. പച്ചക്കറികളും പഴവർഗ്ഗങ്ങളും ഫ്യുറിഡാൻ ഉൾപ്പടെയുള്ള മാരക കീടനാശിനികൾ ചേർത്ത് പരുവപ്പെടുത്തിയ മണ്ണിലാണ് വിത്ത് നടുന്നത് തന്നെ. ആ ചെടികളെ ഒരു കീടവുംആക്രമിക്കുകയില്ല. എന്തെന്നാൽ ചെടികൾ ഉൾക്കൊണ്ടിട്ടുള്ള കീടനാശിനി ചെടിയിൽ സ്പർശിക്കുന്ന കീടത്തെമുൻകൂറായി കൊന്നു കളയുന്നു എന്നത് തന്നെ കാരണം. 

പഴങ്ങളും ഫലങ്ങളും മുഴുത്തും തുടുത്തും കാണപ്പെടുന്നതിനുള്ള ചില രഹസ്യ ഹോർമോൺ പ്രയോഗങ്ങളുംഉണ്ടായിരിക്കണം.

എല്ലാം കഴിഞ്ഞ് തുടുത്ത തക്കാളിയും മുഴുത്ത വാഴപ്പഴവും കാരറ്റും ബീൻസും ചീരയും കറിവേപ്പിലയും വരെമലയാളി മുതലാളിമാർക്കായി തമിഴ് ലോറികളിലെത്തുന്നു. കണ്ടാൽത്തന്നെ വാങ്ങിപ്പോകുന്ന ആകർഷകമായതുടുപ്പും കൊഴുപ്പും മലയാളിയുടെ കണ്ണ് മഞ്ഞളിപ്പിക്കുന്നു. 

കൂടാതെ സൾഫേറ്റിട്ട് പുഴുങ്ങിയുണങ്ങി കുത്തിയെടുക്കുന്ന ചുവന്ന അരി. അലക്ക് കാരം കലക്കിക്കുടിപ്പിച്ച് ( ചോര മാംസത്തിൽ ചേരാൻ ) എത്തിക്കുന്ന അറവു മാടുകൾ, ഹോർമോൺ കുത്തിവച്ച്‌  തടിപ്പിച്ചെടുക്കുന്നബ്രോയിലർ ചിക്കനുകൾ, അനങ്ങാനനുവദിക്കാതെ ഹോർമോൺ തീറ്റ കൊടുത്ത് വളർത്തിയെടുക്കുന്ന ചീർത്തുവീർത്ത പന്നികൾ ! 

അച്ചായനും അമ്മായിക്കും പരമ സുഖം. എല്ലാം തമിഴൻ പടിക്കലെത്തിച്ചു തരും. തിന്നുക കുടിക്കുക ആനന്ദിക്കുകസീരിയൽ കാണുക കരയുക ശരീരം മാരക രോഗങ്ങളുടെ കലവറയാക്കുക.-  വേണ്ടിവന്നാൽ അറ്റകൈക്ക്‌ആത്മഹത്യ ചെയ്തേക്കുക? 

വളരെക്കാലം കൊണ്ട് ശരീരം ഏറ്റു വാങ്ങുന്ന ഈ വിഷങ്ങൾ പുറംതള്ളാൻ കാലാകാലങ്ങളിൽ ശരീരം ശ്രമിച്ചുകൊണ്ടേയിരിക്കും. തലവേദന വയറിളക്കം ഛർദ്ദി ജലദോഷം എന്നിവ വന്നും പോയുമിരിക്കും. ഇത്കൊണ്ടൊന്നും വിസർജ്ജനം സാധ്യമാവുന്നില്ലെങ്കിൽ ശരീരത്തിന്റെ താപനില ക്രമാതീതമായി ഉയർത്തി വച്ച്ശരീരത്തിൽ എത്തിപ്പെട്ട വിഷയങ്ങളെ നിർവീര്യമാക്കാൻ പ്രാണൻ ( vital pawer ) ശ്രമിക്കും. അതാണ് പനി. 

ഈ പ്രത്യേകമായ ശാരീരിക അവസ്ഥയ്ക്ക് പനി എന്ന് മാത്രമേ പേര് വരേണ്ടതുള്ളൂ. മറ്റുള്ള ജന്തു - ജീവിനാമങ്ങൾ വൈദ്യ ശാസ്ത്രത്തിന്റെ സംഭാവനയാണ്. കടുത്ത പേരുള്ള രോഗത്തിന് കടുത്ത ചികിത്സ തന്നെവേണ്ടിവരുമല്ലോ ? കടുത്ത ചികിത്സയ്ക്ക് സ്വാഭാവികമായും കനത്ത ഫീസ് തന്നെ വേണ്ടി വരുമല്ലോ എന്നതാണ്അതിന്റെയൊരു എക്കോണമി - ഏത് ? 

ആരും കൊതിക്കുന്ന കേരളമെന്ന അറബിക്കടലിന്റെ ഈ അരുമ തീരം ഇന്ന് തീരാ രോഗങ്ങളുടെതാവളമായതിന്റെ കാരണങ്ങളുടെ  ഉറവിടം തേടിയ എന്റെ മനസ്സിൽ അഭിവന്ധ്യനായ എന്റെ ഗുരുവും, കേരളത്തിലെ പ്രകൃതി ചികിത്സയുടെ ആദ്യ പ്രയോക്താവുമായ യശഃശരീരനായ ഡോക്ടർ സി. ആർ. ആർ. വർമ്മ പകർന്നു തന്ന അറിവിന്റെ അടിസ്ഥാനത്തിൽ ഉരുത്തിരിഞ്ഞ ചില നിഗമനങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. 

ഈ നിഗമനങ്ങൾ ശരിയാണെങ്കിൽ അതിനുള്ള പരിഹാരവും ഒറ്റ വാചകത്തിൽ ഒതുക്കാവുന്നതാണ്: “ പ്രകൃതിയിലേക്ക് മടങ്ങുക “ എന്നതാണ് ആ സൂത്ര വാക്യം. അപരിഷ്കൃതമെന്ന് അടിപൊളിക്കാർപരിഹസിക്കുന്ന കൃഷി തുടങ്ങുക. ആകാവുന്നിടത്തോളം  സ്വന്തം കൈകൾ കൊണ്ട് നട്ടു നനച്ച് വളർത്തുന്നഭക്ഷ്യ വസ്തുക്കൾ ഭയ ലേശമന്യേ ഉപയോഗിക്കുക. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷ്യ വസ്തുക്കളിൽ വിഷംകലർന്നിട്ടില്ലെന്ന് ( ആകാവുന്നിടത്തോളം ) ഉറപ്പു വരുത്തുക. ഒരാളുടെ ഒരു ദിവസത്തെ ഭക്ഷണത്തിൽ ശരാശരിനൂറ് ഗ്രാമിൽ കുറയാതെ ചീരയോ തത്തുല്യമായ ഇലക്കറികളോ ഉൾപ്പെടുത്തുകയാണെങ്കിൽ അടുത്തവർഷമെങ്കിലും പകർച്ചപ്പനി പിടിച്ചു കിടപ്പിലാവാതെ കഴിക്കാം എന്നാണ് അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ളഎന്റെ അനുമാനം. ആവശ്യമുള്ളവർക്ക് കേരളത്തിൽ പരീക്ഷിക്കാവുന്നതാണ്.  ( അമേരിക്കയിൽ എഫ്.ഡി. എ.യെ ഭയപ്പെടണം. ) 

ഓരോ വീട്ടമ്മയും സ്വന്തം തൊടിയിൽ ഒരു പച്ചക്കറിത്തോട്ടം നട്ടുണ്ടാക്കുക. വീട്ടിൽ പാത്രം കഴുകുന്ന വെള്ളംകൊണ്ട് നനയ്ക്കുക. .( ഡിറ്റർജെന്റ് ചെറിയ അളവിൽ മാത്രം ) അൽപ്പനേരം ടി. വി. ഓഫ് ചെയ്ത് സൂര്യപ്രകാശവും ശുദ്ധ വായുവും ഉൾക്കൊള്ളുക, ആരോഗ്യം മെച്ചപ്പെടും. 

മണ്ണില്ലാത്തവരെ മറക്കുന്നില്ല. ഏവർക്കും ഒരു മുറ്റമോ ടെറസോ ബാൽക്കണിയോ ഉണ്ടല്ലോ ? പത്തു മുതൽഇരുപത് വരെ പൂച്ചട്ടികളിൽ വള മണ്ണ് നിറച്ച് അതിൽ കൃഷി ചെയ്യാം. ഒരു സമയക്രമം അനുസരിച്ച് കൃഷിചെയ്യുകയാണെങ്കിൽ  ഒരു കൊച്ചു വീട്ടിലേയ്ക്കുള്ള പച്ചക്കറികൾ ഇപ്രകാരം ഉൽപ്പാദിപ്പിക്കാൻ ആർക്കുംസാധിക്കുന്നതാണ്. 

അനുബന്ധമായി ചെയ്യാവുന്ന മറ്റു ചില കൊച്ചു കാര്യങ്ങൾ കൂടിയുണ്ട്. പുളിയിട്ടു വച്ച മീൻ  കറി അലുമിനിയം / സ്റ്റീൽ തവി കൊണ്ട് കോരിയെടുക്കുന്ന രീതി അവസാനിപ്പിക്കണം. കഴിയുമെങ്കിൽ അലുമിനിയം പാത്രങ്ങൾഅടിച്ചു ചളുക്കി ഗാർബേജിൽ എറിയണം ( കാരണങ്ങൾ വിസ്താര ഭയത്താൽ ഇപ്പോൾ വിശദീകരിക്കുന്നില്ല ) 

സ്വന്തം സ്റ്റാറ്റസ് ഇടിഞ്ഞു പോകും എന്ന് ഭയം ഇല്ലാത്തവർക്ക് ആർക്കും ബേണ്ടാത്ത ചക്കയും മാങ്ങയും തേങ്ങയുംമുരിങ്ങക്കായും ഒക്കെ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.. തലക്കനത്തിന്റെ വലിയ ഭാരംതാഴെയിട്ടു കളഞ്ഞാൽത്തന്നെ പകുതി ആശ്വാസം കൈവരുന്നതായി അനുഭവപ്പെട്ട് തുടങ്ങുന്നതാണ്.

ദൈവത്തിന്റെ സ്വന്തം നാട് രോഗത്തിന്റെയും ദുഃഖത്തിന്റെയും നാടല്ല. സുഖത്തിന്റെയും സന്തോഷത്തിന്റെയുംനാടാണ്. അവിടം രോഗ ഗ്രസ്തമായതിന് ഉത്തരവാദി ദൈവമല്ല. നമ്മൾ. നമ്മുടെ താളപ്പിഴ. സത്യംതിരിച്ചറിയുമ്പോൾ തിരുത്താൻ നാം തയ്യാറാകണം. അതിലൂടെ നാടിന്റെ പേര് അന്വർഥമായി എന്ന്ചരിത്രകാരന്മാർ എഴുതും 

ആഗോള വ്യാപകമായിത്തന്നെ ഇത്തരം ഒരു കാഴ്ചപ്പാട് വളർന്നു വരുന്നുണ്ട് എന്നത് ആശ്വാസകരമാണ്. അത്കൊണ്ട് തന്നെ വർഗ്ഗനാശം സംഭവിക്കുന്ന അപൂർവ ജീവികളുടെ പട്ടികയിൽ മനുഷ്യനും കണ്ണി ചേരില്ല എന്ന്നമുക്ക് ആശ്വസിക്കാം. 

Join WhatsApp News
നിരീശ്വരൻ 2023-07-13 14:23:00
ശാസ്ത്രം നൽികിയ എല്ലാ സുഖങ്ങൾ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ അനുഭവിച്ചു വളർന്നു വലുതായി തടിച്ചു കൊഴുത്ത് രണ്ടെണ്ണം വിട്ടിട്ട്, അതിന്റെ ക്രെഡിറ്റ് മുഴുവൻ മതങ്ങൾ ഉണ്ടാക്കി തലയ്ക്കകത്തു കേറ്റി വച്ചിരിക്കുന്ന നപുംസക ദൈവത്തിനു കൊടുക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല. അത് " എന്തിനാ അമ്മാവാ എന്നെ തള്ളുന്നത് ഞാൻ ഒരിക്കലും ശരിയാകില്ല " പറഞ്ഞതുപോലെയാണ്. നിങ്ങൾ ചീത്തവിളിച്ചുകൊണ്ടിരിക്കുന്ന വൈദ്യലോകത്തെ സമീപിച്ചാൽ, ഈ വൈകീയ വേളയിൽ ആണെങ്കിലും എന്തെങ്കിലും പ്രയോചനം ഉണ്ടാകും. ശിഷ്ടകാലം അല്പം ശാന്തമായി സാധാരണ മനുഷ്യനായി ജീവിക്കാം. ആദ്യം ദേഹത്ത് കേറിയിരിക്കുന്ന ദൈവത്തെ പുറത്ത് ചാടിക്കണം. അതിന് പുരോഹിത വർഗ്ഗവുമായി ഒരു ബന്ധവും പാടില്ല. അങ്ങനെ ഒരു പ്രിപ്പറേഷനോടുകൂടി വേണം വൈദ്യരെ കാണാൻ. എല്ലാ നന്മകളും ആശംസിക്കുന്നു.
Jack Daniel 2023-07-13 14:47:33
'രണ്ടെണ്ണം വിട്ടിട്ട്' അതാണ് സൂചനാവാക്ക്യം. രണ്ടെണ്ണത്തിന് നാലാക്കിക്കോ. പിന്നെ ഒരു ഡോക്ടറെം കാണണ്ട. എഴുത്ത് ഇങ്ങനെ വന്നുകൊണ്ടിരിക്കും. ഏത് നിരീശ്വരനും ഇളകും. ചേട്ടൻ ഒന്നും കൊണ്ടും ഭയപ്പെടേണ്ട . ഞങ്ങൾ കൂടെയുണ്ട് . ഞാൻ ഇതെഴുതുന്നത് ഈ ബീവറേജ് ഷാപ്പിന്റെ ക്യുവിൽ നിന്നാണ് എല്ലാവരും കൂടെയുണ്ട്.
നീരീശരൻ-II 2023-07-13 15:48:22
എനിക്കൊന്നു കുമ്പസാരിക്കണമെന്നുണ്ട് ജയൻ ചേട്ടാ. പക്ഷേ തല നേരെ നിക്കുന്നില്ല! എന്തുചെയ്യാം ഇന്നലെനാലെണ്ണം അടിച്ചതിൻറെ ഹാങ്ങ് ഓവർ ആയിരിക്കും. എന്നിരുന്നാലും സർക്കാരിന്റെ നാലു ജവാൻ അടിച്ചുകഴിയുമ്പോൾ എലി, കുരങ്ങ്, കോഴി, താറാവ് മുതലായവ ഷുദ്ര ജീവികൾ ഒന്നും തന്നെ നിൻറ്റെ കൂടാരത്തിന്റെ ഏഴ് അയിൽ വക്കത്തുപോലും വരില്ല! നമ്മുടെ പുളിക്കീഴിൽ കരിമ്പ് ഉൾപ്പെടെ നല്ല പച്ചമരുന്നുകൾ ഇട്ടു വാറ്റിയെടുത്ത പതഞ്ജലിയെ വെല്ലുന്ന സൊയമ്പൻ സാധനം. സമയത്തു നാലു ജവാൻ അടിച്ചു കഴിയുമ്പോൾ നമ്മുടെ വിറയൽ ഒക്കെ താനേ മാറിക്കൊള്ളും.
Mary mathew 2023-07-14 08:26:46
Jayan you said some naked truth .Most educated pupil don’t know the reality .They just enjoy their life with whatever the market provide They don’t want to do anything in their surroundings . Please open your eyes and see what is happening and why is happening.Because of our laziness .Sorry for mistake your name Jayan.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക