Image

മിഥുനം ഒളിമ്പികസിൽ വീയപുരത്തിനു ട്രോഫി, 16 രാജ്യങ്ങൾ സാക്ഷി  (കുര്യൻ പാമ്പാടി)

Published on 12 August, 2023
മിഥുനം ഒളിമ്പികസിൽ വീയപുരത്തിനു ട്രോഫി, 16 രാജ്യങ്ങൾ സാക്ഷി  (കുര്യൻ പാമ്പാടി)

മിഥുനമാസത്തിലെ മൂലത്തിനു മഴയും വെയിലും ഒളിച്ചുകളിച്ചപ്പോൾ ആലപ്പുഴ പുന്നമടക്കായലിൽ കുട്ടനാടൻ ഒളിപിക്‌സിനു പതിനായിരങ്ങൾ ഒത്തുകൂടി. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ചുണ്ടൻ വള്ളങ്ങൾ തീനാളങ്ങളായി നെഹ്‌റു ട്രോപ്ഫിക്കുവേണ്ടി  ഓളങ്ങളിൽ തേരോട്ടം നടത്തി.

പള്ളാത്തുരുത്തി ബോട്ട് ക്ളബ് മത്സരത്തിനിറക്കിയ വീയപുരം ചുണ്ടൻ ഫോട്ടോഫിനിഷിൽ ചരിത്രത്തിൽ ആദ്യമായി നെഹ്‌റു ട്രോഫി നേടിയെടുത്തു. പള്ളാത്തുരുത്തിക്കു ഇത് തുടർച്ചയായ നാലാം കിരീടം. 2018, 19, 22  വർഷങ്ങളിലായിരുന്നു ആദ്യ വിജയങ്ങൾ. ചമ്പക്കുളം ചുണ്ടൻ രണ്ടാം സ്ഥാനവും നടുഭാഗം മൂന്നാം സ്ഥാനവും നേടി.  

ഫോട്ടോ ഫിനിഷിൽ നെഹ്‌റു ട്രോഫി--വീയപുരം ചുണ്ടൻ

നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ  69 ആം പതിപ്പിൽ ചരിത്രത്തിലാദ്യമായി പതിനാറു രാജ്യങ്ങളിലെ പ്രവാസി ഭാരതീയരുടെ  അറുപതു പേരടങ്ങിയ സംഘം കാഴചക്കാരായെത്തി. ഫിജി,  ഗയാന, മലേഷ്യ, ഫ്രാൻസ്, ഇസ്രായേൽ, ദക്ഷിണാഫ്രിക്ക, ജമേക്ക, കെനിയ, മൗറീഷ്യസ്,  മ്യാന്മർ,സുരിനാം, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, സിംബാബ്‌വെ, ബെൽജിയം, ന്യൂസീലാൻഡ്  ഇനീ രാജ്യങ്ങളിലെ   ഇന്ത്യൻ വംശജരുടെ പ്രതിനിധികളായിരുന്നു അവർ.

ഇന്ത്യയെ  അറിയുക (നോ യുവർ ഇന്ത്യ) എന്ന പരിപാടിപ്രകാരം വിദേശകാര്യആലയത്തിന്റെ അതിഥികളായി എത്തിയ അവർ കേരളത്തിന്റെ വിവിധ ജില്ലകൾ സന്ദർശിച്ചു. എറണാകുളം തൃശൂർ, കോട്ടയം ജില്ലകളിലെ പര്യടനത്തിനുശേഷം കുമരകത്ത് നിന്ന് ഹോക്‌സ്‌ബോട്ടിൽ ആലപ്പുഴയിലെത്തിയ സംഘം പ്രതികാൻ സജ്ജീകരിച്ച ബോട്ടിലിരുന്നു ജലോത്സവം കൺകുളുർക്കെ കണ്ടു.

പുന്നമടക്കായലിലെ ഫിഷിഷിങ് പോയിന്റ്

കുട്ടനാടൻ മണ്ണിന്റെ മക്കൾ മാത്രമല്ല മണിപ്പൂർ, ഉത്തരാഖണ്ഡ്, കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരും  ആലപ്പുഴയിൽ തുഴയെറിയാ വന്നുവെന്നു അവർക്കു പുതിയ അറിവും ഇന്ത്യയുടെ വൈവിദ്ധ്യത്തെക്കുറിച്ചുള്ള പുതിയ അനുഭവവും ആയിരുന്നു.

മേള ഉദ്ഘാടനം ചെയ്ത കമ്യുണിസ്റ് മുഖ്യമന്ത്രി പിണറായി വിജയനാണ് അവരെ അദ്‌ഭുതപ്പെടുത്തിയ മറ്റൊരാൾ. നെഹ്‌റു ട്രോഫിക്ക് കാരണക്കാരനായ ജവാഹർലാൽ നെഹ്രുവിന്റെ ചിത്രത്തിന് മുമ്പിൽ ഗുജറാത്തുകാരനായ കേരള ചീഫ് ജസ്റ്റിസ് ആശിഷ് കെ ദേശായി പുഷ്പാർച്ചന നടത്തി മത്സരം ഫ്‌ളാഗ് ഓഫ്   ചെയ്തു.

1952ൽ  കേരളം സന്ദർശിച്ച നെഹ്‌റു കോട്ടയത്ത് നിന്ന് ബോട്ടിൽ ആലപ്പുഴക്കടുത്ത കൈനകരി വട്ടക്കായലിൽ നടത്തിയ  വെള്ളാനകളുടെ മേള കണ്ടു ആകൃഷ്ടനായതാണ് നെഹ്‌റു ട്രോഫി ജലോത്സവത്തിന് തുടക്കം കുറിച്ചത്. അന്ന് വിജയം വരിച്ച നാടുഭഹഗം ചുണ്ടനിലേക്കു അദ്ദേഹം എടുത്ത് ചാടുകയൂം വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ തുഴയെറിഞ്ഞു ആഹ്ളാദം  പ്രകടിപ്പിക്കുകയും ചെയ്‌തു.

ഇതിഹാസനായകൻ നടുഭാഗം ചുണ്ടൻ റിമൂന്നാമത്  

ഡൽഹിയിലേക്ക് മടങ്ങിയ അദ്ദേഹം തന്റെ കയ്യൊപ്പു ആലേഖനം ചെയ്ത  ഒരു വേളികപ്പു എത്തിച്ചു കൊടുത്തു. 'തിരുക്കൊച്ചിയിലെ സാമൂഹ്യ ജീവിതത്തിന്റെ അടയാളമായ വള്ളംകളിയിൽ വിജയികൾക്ക്" എന്നും കപ്പിൽ അടയാളപ്പെടുത്തിയിരുന്നു. ആദ്യം പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി എന്നറിയപ്പെട്ട മത്സരം നെഹ്രുവിന്റെ മരണസീഹം നെഹ്‌റു ട്രോഫി മത്സരം എന്ന് പുനർനാമകരണം ചെയ്തു.

ആദ്യമത്സരവേളയിൽ ജവാഹർലാൽ നെഹ്‌റു ചാടിക്കയറിയ നടുഭാഗം ചുണ്ടൻ ശനിയാഴച്ചത്തെ  മത്സരത്തിലും പങ്കെടുക്കാൻ എത്തിയിരുന്നു. കായികാധ്വാനം കൊണ്ട് നീങ്ങുന്ന ഏറ്റവും വലിയ ജലവാഹനം (41.1 മീറ്റർ അഥവാ 134 അടി 10 ഇഞ്ച്) ജലവാഹനം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ ചുണ്ടനാണ് നടുഭാഗം. 2019ലും നടുഭാഗം ആയിരുന്നു വിജയികൾ.

ഏറ്റവും കൂടുതാൾ തവണ ട്രോഫി നേടിയ കാരിച്ചാൽ

രണ്ടു ഹാട്രിക് ഉൾപ്പെടെ ഏറ്റവും കൂടുതൽ തവണ  1954ൽ ട്രോഫി നേടിയ കാവാലം ചുണ്ടൻ  ഇന്നില്ലെങ്കിലും ഏറ്റവും കൂടുതൽ തവണ നെഹ്‌റു ട്രോഫി നേടിയ കാരിച്ചാൽ ചുണ്ടനും  ഇത്തവണ മത്സരത്തിന് എത്തി. തുടർച്ചയായി 14 തവണയാണ്  കാരിച്ചാൽ ട്രോഫി നേടിയത്. ഏറ്റവും കൂടുതൽ തവണ ചുണ്ടനെ നയിച്ച യൂബിസി കൈനകരി എന്ന യുണൈറ്റഡ് ബോട്ട് ക്ലബ്  കൈനകരിയും സജീവമായി രംഗത്തുണ്ട്.

2003 മുതലുള്ള രണ്ടു പതിറ്റാണ്ടിലെ ചരിത്രം നോക്കിയാൽ   കാരിച്ചാലും പായിപ്പാടും  നാലുതവണ വീതം വിജയിച്ചിട്ടുണ്ട്. ജവാഹർ തായങ്കരിയും ശ്രീഗണേശനും രണ്ടു തവണ വീതവും. ചെറുതന,  ഗബ്രിയേൽ ഓരോ തവണയും.

ഒരു ചുണ്ടനിൽ തുഴയുന്ന നൂറോളം പേരിൽ പുറത്തുനിന്നുള്ളവർ വിമാനത്തിലാണ് എത്തുക. പരിശീലക്കാലത്ത്  താമസവും വിഭവസമൃദ്ധമായ  ഭക്ഷണവും ഉൾപ്പെടെ ഒരു ദിവസം ഒന്നരലക്ഷം രൂപ ചെലവ് വരും. ഒരു ചുണ്ടന് കുറഞ്ഞത് 80 ലക്ഷം രൂപ.  

കരുത്തനായ കമന്റേറ്റർ  ചമ്പക്കുളം ജോളി  എതിരേറ്റ്    

കേരളത്തിലെ ഓണ സീസൺ മത്സരങ്ങളിൽ വിജയിക്കുന്നവരെ ഉൾെഎടുത്തി ചാമ്പ്യൻസ് ട്രോഫി നിലവിൽ വന്നതോടെ കാര്യങ്ങൾ അൽപ്പം മെച്ചപ്പെട്ടിട്ടുണ്ട്. ആലപ്പുഴ, താഴത്തങ്ങാടി, പുളിങ്കുന്ന്, പിറവം, മറൈൻ ഡ്രൈവ്, കോട്ടപ്പുറം, കൈനകരി, കരുവാറ്റ, മാന്നാർ, കായങ്കുളം, കല്ലട എന്നെ മത്സര വിജയയകൾ കൊല്ലത്ത് നവംബറിൽ നടക്കുന്ന പ്രസിഡന്റ്‌സ്‌ ട്രോഫിക്കു വേണ്ടി ഏറ്റുമുട്ടും. 25,000  വിദേശ സഞ്ചാരികൾ എങ്കിലും കാണാൻ എത്തുമെന്നാണ് സംഘാടകരുടെ കണക്കു കൂട്ടൽ.

നെഹ്‌റു ട്രോഫി മത്സരത്തിൽ എല്ലാവരെയും ആകാർഷിച്ച ശബ്ദം ഒരു പക്ഷെ ചമ്പക്കുളം  ജോളി എതിരേറ്റിന്റെ ലൈവ് കമന്ററി ആണ്. രണ്ടു പതിറ്റാണ്ടായി രംഗത്തുണ്ട്. 15  വർഷമായി ആകാശവാണിക്കു വേണ്ടി കമന്ററി ചെയ്യുന്നു. ആറൻമുള ഉതൃട്ടാതി ജലോത്സവത്തിലും ചാമ്പുൻസ് ട്രോഫിയിലും ജോളിയാണ് താരം.

കാണികളെ  ആവേശം കൊള്ളിക്കുന്നതാണ്   ജോളിയുടെ  വിവരണവും ശബ്ദവിന്യാസവും. ' വേമ്പനാട്ടു കായലിന്റെ 1512 ചതുരശ്ര കിലോമീറ്ററിനുള്ളിൽ 1150 മീറ്റർ ഓളപ്പരപ്പു കീറി മുറിച്ച് ഇതാവരുന്നു നാലു ട്രാ ക്കുകളിലായി കുട്ടനാട്ടിലെ കിരീടം വച്ച ജലരാജാക്കന്മാർ. ഫിനിഷിങ് പോയിന്റിലെ നെഹ്‌റു പ്രതിമക്ക് മുമ്പിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ചമ്പക്കുളം ജോളി എതിരേറ്റ്,' ഇങ്ങനെ തുടങ്ങി ഇന്നലെ ജോളിയുടെ പ്രകടനം. .

ചങ്ങനാശ്ശേരി അസാംപ്‌ഷൻ കോളജിൽ സീനിയർ ക്ലാർക്ക് ആണ് അദ്ദേഹം. പുളിങ്കുന്നു  സെന്റ് ജോസഫ്‌ സ്‌കൂൾ അദ്ധ്യാപിക പ്രിയ മാത്യു ജീവിത സഖി.  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക