Image

ചന്ദ്രികേ, ശാരദച്ചന്ദ്രികേ ! ഇന്ത്യ ചന്ദ്രനെ തൊട്ടു. (വാർത്ത ) കവിത: ജയൻ വർഗീസ്)

Published on 26 August, 2023
ചന്ദ്രികേ, ശാരദച്ചന്ദ്രികേ ! ഇന്ത്യ ചന്ദ്രനെ തൊട്ടു. (വാർത്ത ) കവിത: ജയൻ വർഗീസ്)

ശ്രീരാമ വില്ലിന്റെ തിരുനെറ്റിയിൽ 
സിന്ദൂര പൗർണ്ണമി കുളിർ നെറ്റിയിൽ 
ഒരു ചുംബനം, ഒരു മൃദു ചുംബനം, 
പരിഭവമില്ലെങ്കി ലരികിൽ വരൂ, 
എന്റെ അരികിൽ വരൂ ! 

ഏതോ മായിക നിദ്രയി ലേദനിൽ 
ഈശ്വരനെന്നിൽ നിന്നടർത്തി മാറ്റി, 
പൂനിലാ പാൽക്കുഴമ്പരച്ചു  ചാർത്തി -  നിന്റെ
 രൂപമായ് ഇനിയെന്റെയരികിൽ വരൂ ! 
ഒരു ചുംബനം, ഒരു മൃദു ചുംബനം, 
 പരിഭവമില്ലെങ്കി ലരികിൽ വരൂ! 
എന്റെ അരികിൽ വരൂ! 

ഏതോ മുരളികാ സ്വര രാഗ ലഹരിയിൽ 
യദു കുല രതി ഭാവ പരവശയായ്, 
പയധര ചടുലതേ, പരിണിത  നടനമായ്  
പ്രിയ സഖി രാധിക, യരികിൽ വരൂ! 
ഒരു ചുംബനം, ഒരു മൃദു ചുംബനം 
പരിഭവമില്ലെങ്കിൽ അരികിൽ വരൂ,
എന്റെ അരികിൽ വരൂ! 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക