Image

അമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട്? (എഴുതാപ്പുറങ്ങൾ -101: ജ്യോതിലക്ഷ്മി നമ്പ്യാർ)

Published on 30 August, 2023
അമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട്? (എഴുതാപ്പുറങ്ങൾ -101: ജ്യോതിലക്ഷ്മി നമ്പ്യാർ)

‘India on the Moon” ഈ വാചകം ഓരോ ഇന്ത്യക്കാരനിലും  ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. ആ പ്രൗഢ ഗംഭീരമായ നിമിഷങ്ങൾ ഓരോ ഇന്ത്യക്കാരനും അഭിമാനം നിറഞ്ഞതായിരുന്നു.    

ചന്ദ്രന്റെ  ദക്ഷിണദധ്രുവത്തിൽ എത്തിച്ചേർന്ന്  തിരിച്ചെത്തിയ ചന്ദ്രയാന്റെ പൂർണ്ണവിജയപതാക പറത്തികൊണ്ട് അഭിമാനം കൊള്ളുകയാണ് ഇന്ത്യ. ചന്ദ്രനിൽ എത്തിച്ചേർന്ന ലോകരാഷ്ട്രങ്ങളിൽ നാലാം സ്ഥാനവും, ദക്ഷിണധ്രുവത്തിൽ എത്തിച്ചേർന്ന ഏക രാഷ്ട്രവും   ഇന്ത്യ  എന്ന അഭിമാനവും ഇന്ത്യക്കാർക്കുണ്ട്. ഈ വിജയത്തിന്റെ അണിയറപ്രവർത്തകരിൽ പ്രധാനികളായ ഡോ. സോമനാഥ് പണിക്കർ, ഡോ ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ  കേരളത്തിന്റെ മക്കളാണെന്ന ഒരു പ്രത്യേകയിൽ ഓരോ കേരളീയനും  അഭിമാനംകൊള്ളുന്നു. 

കുഞ്ഞുനാളിൽ 'അമ്മ ചോറ് വായിൽ തന്നത്  ഈ അമ്പിളി അമ്മാവനെ കാണിച്ചുകൊണ്ടായിരുന്നു.  അവിടെ ഇന്ന് നമ്മുടെ ഇന്ത്യ  എത്തിയിരിക്കുന്നു എന്ന യാഥാർഥ്യം എത്രയോ ആനന്ദകരമാണ് .  

ചന്ദ്രനിൽ എന്തുണ്ട് എന്നറിയുവാനുള്ള ആഗ്രഹം എത്രയോ കാലമായി നിലനിൽക്കുന്നതാണ്. അമേരിക്കൻ ശാസ്ത്രജ്ഞനും, എയറോണിറ്റിക്കൽ എൻജിനീയറുമായ നീൽ ആംസ്ട്രോങ്   1969-ൽ ആദ്യമായി ചന്ദ്രനിലെത്തി എന്നത് നമ്മൾക്കെല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ അതിനുശേഷം ഓരോ ലോകരാഷ്ട്രങ്ങളും ചന്ദ്രനിലെത്താനും, അവിടുത്തെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാനും ഒരുപാട് ശ്രമം നടത്തിപ്പോരുന്നുണ്ട്.  ഇന്ത്യ  പല തവണ പരിശ്രമിച്ചിട്ടും വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു. എന്നിട്ടും പ്രതീക്ഷകളെ കൈവെടിയാതെ ഒരുകൂട്ടം ശാസ്ത്രജ്ഞന്മാരും, അധികാരികളും നിരന്തരമായി കഠിന പ്രവർത്തനം തുടരുന്നതിന്റെ  ഫലമായി ആഗസ്ററ്,23, 2023 -ൽ ഇന്ത്യയും ചന്ദ്രനിൽ എത്തിച്ചേർന്നു.      

എന്തുകൊണ്ടാണ് 28  ഗ്രഹങ്ങൾ ഉള്ളപ്പോൾ ചന്ദ്രനുമാത്രം പ്രാധാന്യം നൽകുന്നത് എന്ന് ചിന്തിച്ചേക്കാം. നമ്മുടെ പുരാണങ്ങളിൽ സനാതന ധർമ്മപഠനങ്ങളിൽ ചന്ദ്രൻ എല്ലാ ഗ്രഹങ്ങളിലും പ്രധാനി എന്ന് പറയുന്നുണ്ട്. അതിനുപുറകേ പല ഐതിഹ്യങ്ങളും പറയപ്പെടുന്നുണ്ട്.  

 ചന്ദ്രായൻ   വിജയകരമായതിൽ ഇന്ത്യൻ പൗരൻ  എന്ന് അഭിമാനം കൊള്ളാം എന്നല്ലാതെ സാധാരണ ജനങ്ങൾക്ക് ഇത് ഉപയോഗപ്രദമാകുന്നത് എങ്ങിനെ എന്ന ചോദ്യം പല സാധാരണക്കാരിൽനിന്നും ഉയർന്നു. അതുപോലെത്തന്നെ ഇത്തരം പരീക്ഷണങ്ങൾക്ക് ഇത്രയും പണം മുടക്കുന്നത് എന്തിനാണെന്നുമുള്ള ചോദ്യവും പലരിലും ഉദിച്ചു.  

ഇതിന്റെ ഏറ്റവും ചുരുങ്ങിയ ഉത്തരം ഇതാകാം. ഇന്ന് നമ്മൾ ഉപയോഗിക്കുന്ന സെൽഫോൺ, ഇന്റർനെറ്റ്, സാറ്റ്‌ലൈറ്റ് എന്നിവ ഒരുപക്ഷെ കാലങ്ങൾക്കുമുന്നെ പരീക്ഷിച്ച് കണ്ടെത്തിയ പല കാര്യങ്ങളിൽനിന്നും വികസിപ്പിച്ചെടുത്തതാകാം. ഇന്നത്തെ പരീക്ഷണങ്ങളുടെ ഫലപ്രാപ്തി ലഭിക്കുന്നത് നമുക്കുശേഷം വരുന്ന തലമുറകൾക്കാകാം. അതിനാൽ ലോകവികസനം കാലാകാലങ്ങളിൽ നടക്കണമെങ്കിൽ പരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരിക്കണം   

ശാസ്ത്രീയമായി ഇതുവരെ  നടത്തപ്പെട്ട പഠനങ്ങളും, പരീക്ഷണങ്ങളും, നിഗമനങ്ങളും വിലയിരുത്തുകയാണെങ്കിൽ ലോകരാഷ്ട്രങ്ങളുടെ സാങ്കേതികമായ വളർച്ചയിൽ വളരെയധികം പുരോഗമനങ്ങൾക്ക് വകയേകുന്ന പല ഗുണങ്ങളും  ചന്ദ്രൻ എന്ന ഗ്രഹത്തിലുണ്ട്. ഗുരുത്വാകർഷണം വളരെ കുറഞ്ഞ ഗ്രഹമാണ് ചന്ദ്രൻ. അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ ചലനസാധ്യതയുണ്ട്.   അതിനാൽ സാറ്റലൈറ്റ് മുഖേന അയക്കുന്ന സിഗ്നലുകൾ യാതൊരു തടസ്സവും കൂടാതെ ലഭ്യമാകുന്നു

ഭൂമിയിൽ സുലഭമായി കിട്ടാത്തതും അതുപോലെത്തന്നെ വളരെയധികം ഉപയോഗത്തിലുള്ളതുമായ പല ലോഹങ്ങളും വിപുലമായി ലഭിക്കാനുള്ള സാധ്യത ചന്ദ്രനിലുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അലുമിനിയം, കൊബാൾട്ട്, നിക്കൽ, പ്ലാറ്റിനം, ലിഥിയം, ബെറിലിയം തുടങ്ങിയ ലോഹങ്ങൾ ഇതിൽ ഉൾപ്പെടുന്നു.  ഭൂമിയിൽ നിന്നുകൊണ്ടുതന്നെ റോബോട്ടുകളുടെ സഹായത്തോടെ പല രൂപത്തിലും മിശ്രിതങ്ങളായുള്ള ഇവയെ   വേർതിരിച്ചെടുക്കാനും ഉപയോഗിക്കുവാനും  കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്.

അപൂർവ്വമായ നിരവധി മൂലകങ്ങളുടെയും, പദാര്ഥങ്ങളുടെയും   പ്രഭാവവും ചന്ദ്രനിൽ കണ്ടെത്തിയിട്ടുണ്ട്. റേഡിയോ ആക്റ്റീവ് മൂലകങ്ങളാണ് ഇവയിൽ പ്രധാനപ്പെട്ടവ. ഭൂമിയിൽ അപൂർവ്വമായി മാത്രം ലഭ്യമായ ഹീലിയം നിയോൺ  പോലുള്ള വാതകങ്ങൾ ഈ ഗ്രഹത്തിൽ ധാരാളമായി ലഭ്യമായേക്കാം. പെട്ടെന്ന് തിളക്കുന്നതും ബാഷ്പീകരിക്കുന്നതുമായ വാതകങ്ങളും ചന്ദ്രന്റെ ബാഹ്യപടലത്തിൽ ലഭ്യമാണ്. ഉപയോഗമുള്ള പല മൂലകങ്ങളും മിശ്രിതങ്ങളായോ, സ്വാതന്ത്രമായോ ഇവിടെ ലഭ്യമാണ്. അവിടെ നിന്നും ലഭിക്കുന്ന ഒരു മൂലകങ്ങളെയും  പരീക്ഷണങ്ങൾക്ക് വിധേയമാക്കി ഉപയോഗിക്കാൻ കഴിയുമെന്നാണ് നിഗമനം.

1990-ൽ ബ്രാമണപഥത്തിൽ ഉപഗ്രഹപേടകങ്ങൾ ഉപയോജിച്ച് നടത്തിയ പഠനത്തിൽ ചന്ദ്രനിൽ ഉറച്ച വെള്ളത്തിന്റെ പ്രഭാവം ശാസ്ത്രജ്ഞന്മാർ കണ്ടെത്തി. ഈ ഉറച്ച വെള്ളത്തെ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയാൽ ഒരുപക്ഷെ സൗരയൂഥത്തെക്കുറിച്ചുള്ള ഒരു ഏകദേശ ചരിത്രം കണ്ടെത്താൻ കഴിഞ്ഞേക്കാം എന്നും ശാസ്ത്രജ്ഞന്മാർ പറയുന്നു. ഈ മൂലകകങ്ങളും പദാർത്ഥങ്ങളും കൃഷി, വ്യവസായം, സാങ്കേതികവിദ്യകൾ  എന്നീ തലങ്ങളിൽ ഉപയോഗപ്രദമാക്കാം

ഉൽക്കാശിലകളുടെ പ്രഭാവം ബാഹ്യപ്രതലങ്ങളിൽ ഇല്ലാത്തതിനാൽ   ഭൂമിയിൽനിന്നും റിമോട്ട് കോൺട്രോൾവഴി റോബോട്ടിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിൽ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല എന്നതും ഒരു ഗുണമായി കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ ലഭ്യമായ റേഡിയോ വികിരണങ്ങൾ റോബോട്ട് വഴി ഉപയോഗിച്ച് രോഗനിർണയ   പരിശോധനനകളും, ചികത്സാ സംവിധാനങ്ങളും വളരെ കൃത്യമായും, വേഗത്തിലും, കുറഞ്ഞ ചെലവിലും നടത്താൻ കഴിഞ്ഞേയ്ക്കാം.  രസതന്ത്ര, ഭൗതികശാസ്ത്ര പരീക്ഷണങ്ങൾ സുഗമമാക്കാവുന്നതിനും ഈ വികിരണങ്ങൾ ഉപയോഗപ്രദമാക്കാവുന്നതാണ്.

ആരോഗ്യരംഗത്തെയും,   സാങ്കേതിക രംഗത്തെയും വികസനത്തിനായും, കര നാവിക സേനകളുടെ പ്രവർത്തനരംഗത്തും  നിർമ്മിത ബുദ്ധി ധാരാളമായി ഉപയോഗിക്കുന്നു.   ഇത് കൂടുതൽ മെച്ചമായ രീതിയിൽ വികസിപ്പിച്ചെടുക്കുന്നതിൽ സാരമായ മാറ്റം ചന്ദ്രനിൽ റോബോട്ടുകളെ വിക്ഷേപിക്കുന്നതിലൂടെ സാധ്യമാകും. ഈ ഗുണം ടെക്‌നോളജിയിൽ സവിശേഷമായ പല മാറ്റങ്ങളും വരുത്തിയേക്കാം എന്നുതന്നെ പ്രതീക്ഷിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചൈനയെപ്പോലുള്ള രാജ്യങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് സ്വന്തമായിത്തന്നെ നിർമ്മാണപ്രവർത്തനങ്ങൾ കുറഞ്ഞ ചെലവിൽ നടത്തുവാൻ ഉതകുന്ന പല മൂലകങ്ങളും ചന്ദ്രനിൽ നിന്നും വികസിപ്പിച്ചെടുക്കാൻ   കഴിഞ്ഞേക്കാം. ഗവേഷണ രംഗത്ത് ഇതുവരെ പ്രതീക്ഷിച്ചിട്ടില്ലാത്ത നേട്ടങ്ങൾ ഇതിനാൽ കൈവരിക്കാൻ കഴിയും. മാത്രമല്ല സവിശേഷതകൾ ഉള്ളതും, വളരെ വേഗതകൂടിയതുമായ എയർക്രാഫ്റ്റുകൾ വികസിപ്പിച്ചെടുക്കാൻ സഹായകമായേക്കാം.

ചന്ദ്രനിലുള്ള വിഭവങ്ങളെയും അവിടുത്തെ ഭൂപ്രകൃതിയെയുംക്കുറിച്ച് പഠിച്ച് എങ്ങിനെ ഉപയോഗപ്രദമാകാം എന്ന് പരീക്ഷണങ്ങൾ നടത്തുവാൻ  ലൂണാർ  ഏക്സ്‌പ്ലൊറേഷൻ മിഷൻ വികസിപ്പിച്ചെടുത്ത പദ്ധതിയാണ് ചന്ദ്രായൻ. ഇതിന്റെ ആദ്യഘട്ടമായ ചന്ദ്രായൻ 1 നും , ചന്ദ്രായൻ 2നും പ്രതീക്ഷിച്ച ലക്ഷ്യത്തിൽ എത്താൻ സാധിച്ചില്ല. എന്നിരുന്നാലും ഇവയുടെ വികസനത്തിലൂടെ   ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് കാര്യമായ പുരോഗമനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് . 

ആന്ധ്രായിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ദവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്നാണ് ചന്ദ്രയാൻ-1 വിക്ഷേപിച്ചത്. 2008 ഒക്ടോബറിൽ വിക്ഷേപിച്ച ഇതിന്റെ പ്രവർത്തനം തുടർന്നത് ആഗസ്റ്റ് 2009 വരെയാണ്. രണ്ടുവര്ഷക്കാലം പ്രതീക്ഷിച്ച് വിക്ഷേപിച്ച ഇതിനു ഏകദേശം ഒരുവർഷക്കാലമാണ് തുടരാൻ കഴിഞ്ഞത്. ആഗസ്റ്   2009   വരെ ഇത് പ്രവർത്താശേഷിയുള്ളതായിരുന്നു. ഈ കാലഘട്ടത്തിൽ ചന്ദ്രനിൽ ഒരു ഭ്രമണപഥവും സൂക്ഷ്മപരിശോധയ്ക്ക് ഉതകുന്ന ഒരു യന്ത്രവും (probe) തുടങ്ങാൻ കഴിഞ്ഞു. 312 ദിവസം പ്രവർത്തിപ്പിക്കാൻ കഴിഞ്ഞ ഇതിലൂടെ ഒരു ബഹിരാകാശ പേടകം  (PSLX-XL CII )   സ്ഥാപിക്കാൻ  സാധിച്ചു.   

ചന്ദ്രായൻ 2-ഉം ശ്രീഹരിക്കോട്ടയിലെ സതീഷ് ദവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്നുമാണ് പ്രയാണം ആരംഭിച്ചത്.  ജൂലൈ 14 പ്രയാണം ആരംഭിച്ച്    ഓഗസ്റ്റ് 20, 2019 ഇത് ഭ്രമണപഥത്തിൽ എത്തിച്ചേർന്നു.  ഉപരിതല പഠനമായിരുന്നു ഇതിന്റെ പ്രധാന ലക്‌ഷ്യം. ഇതിലൂടെ ചന്ദ്രനിൽ ജലത്തിന്റെ പ്രഭാവം കണ്ടെത്താൻ കഴിഞ്ഞു.  2019 സെപ്തംബറിൽ  ഇതിന്റെ നീക്കം   ദക്ഷിണ ധ്രുവത്തിലേക്കായി. എന്നാൽ സെപ്റ്റംബർ 6  ആയപ്പോഴേക്കും സോഫ്റ്റ്‌വെയർ തകരാറുമൂലം ഇതിന്റെ പ്രവർത്തനനിയന്ത്രണം നഷ്ടപ്പെട്ടു. ഇതിന്റെ പരാജയം വളരെ ദുഃഖത്തോടെയാണ് ഇന്ത്യ ഉൾക്കൊണ്ടത്. 

എന്നിട്ടും പ്രതീക്ഷകൾ കൈവെടിയാതെ ശാസ്ത്രജ്ഞന്മാരും, നിപുണരും കർമ്മനിരതരായി. തുടർന്ന്  ജൂലൈ 14-ന് ചന്ദ്രയാൻ - 3 പ്രയാണം ആരംഭിച്ചു. ഇതും ശ്രീഹരിക്കോട്ടയിലെ സതീഷ് ദവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്നുമാണ്  ആരംഭിച്ചത്  . വിക്രം എന്ന ലാന്ററും  ഭ്രമണപഥത്തിൽ ചുറ്റിസഞ്ചരിക്കുന്ന പ്രഗ്യാൻ ഒരു റോബോട്ടും  അടങ്ങുന്നതാണ് ഇത്. ആഗസ്റ്  5 -ന് ഇത് ഭ്രമണപഥത്തിൽ എത്തി. ആഗസ്റ്  23 -ന് വിജയകരമായി  വിക്ഷേപിച്ചുകൊണ്ട് ചന്ദ്രയാൻ തിരിച്ചെത്തി.    

ചന്ദ്രയാൻ 3- ന്റെ വിജയകരമായ വിക്ഷേപണത്തിലൂടെ ശാസ്ത്രജ്ഞന്മാരും, നിപുണരും നമ്മുടെ രാഷ്ട്രത്തിനു ശാസ്ത്രീയപരമായ നിരവധി പുരോഗമങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. അതിനുതകുന്ന പല പദ്ധതികളും സ്‌പെയ്‌സ് വിഭാവനം ചെയ്തുകഴിഞ്ഞിട്ടുണ്ട് . ചന്ദ്രായന്റെ വിജയത്തിനുശേഷം വിശ്രമമല്ല നമ്മുടെ ശാസ്ത്രജ്ഞന്മാർക്കുള്ളത്. അവർ കൂടുതൽ കർമ്മ നിരതരായിരിക്കുകയാണ്.. ഈ പദ്ധതികൾ വിജയകരമായി പൂർത്തികരിച്ചു കഴിഞ്ഞാൽ അവിശ്വസനീയമാംവിധം ഒരു ഭാവി ഇന്ത്യക്ക് പ്രതീക്ഷിക്കാം.

Read more: https://emalayalee.com/writer/134

Join WhatsApp News
Das 2023-08-30 12:03:06
Great insight Jyoti ! Your endeavour to showcase ithe monumental achievement that places India as the fourth nation to conquer the lunar surface, is deeply appreciated... Kudos to the entire team - mother India !
Sureshkumar 2023-08-30 12:37:29
Good One
Sudhir Panikkaveetil 2023-08-30 19:12:53
ചാന്ദ് മേരാ ദിൽ ചാന്ദ്നി ഹോ തും. എന്റെ ഹൃദയം ചന്ദ്രനാണ് നീ നിലാവും കവികൾ പാടി. കുഞ്ഞുകൈകൾ മേലോട്ട് നീട്ടി കുട്ടികൾ ചന്ദ്രനെ കയ്യിൽ കിട്ടാൻ മോഹിച്ചു. കുട്ടികളുടെ മോഹം സഫലമാകും. കവികൾ പക്ഷെ നിരാശപെടേണ്ടി വരും. കാരണം അവർ പാടി ചലോ ദിൽ ദാർ ചലോ ചാന്ദ് കെ പാർ ചലോ അർഥം ഓമനേ വരൂ നമുക്ക് ചന്ദ്രന്റെ എതിർവശത്തേക്ക് പോകാം അന്ന് അത് കവിയുടെ സങ്കല്പമായിരുന്നു. ഇന്നത് സാക്ഷാത്കരിക്കയാണ്. ലേഖനം നന്നായിരുന്നു. ശ്രീമതി നമ്പ്യാർക്ക് അഭിനന്ദനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക