Image

പിതാവിൻറെ മതം മക്കൾ സ്വീകരിക്കണമോ?(ലേഖനം : ജോൺ വേറ്റം)

Published on 16 September, 2023
പിതാവിൻറെ മതം മക്കൾ സ്വീകരിക്കണമോ?(ലേഖനം : ജോൺ വേറ്റം)

ഒരു സുരക്ഷിതജീവിതം ക്രമപ്പെടുത്തുന്നതിനു മാതാപിതാക്കളുടെ മത വും പാരമ്പര്യവിശ്വാസങ്ങളും മക്കൾ സ്വീകരിക്കണമോ എന്ന് യുവജന ങ്ങൾ ചോദിക്കുന്നു. എന്ത് ഉത്തരം പറയും?  

ആരെ എങ്ങിനെ എവിടെവച്ച് വിവാഹം ചെയ്യണമെന്ന് നിശ്ചയിക്കു ന്നതിനുള്ള അവകാശവും സ്വാതന്ത്ര്യവും മക്കൾക്കുണ്ടെന്നും, അത് തടസ്സ പ്പെടുത്താനുള്ള അധികാരം മാതാപിതാക്കൾക്കോ അവരുടെ സമുദായങ്ങ ൾക്കോ ഇല്ലെന്നും യുവതലമുറ ഉറപ്പിച്ചുപറയുന്നു. അത് തെറ്റാണോ? മാതാപിതാക്കളുടെ, പ്രത്യേകിച്ചു പിതാവിൻറെ, മതപരമായ ആചാരങ്ങളും വിശ്വാസപ്രമാണങ്ങളും മക്കൾ തുടർന്നുകൊണ്ടുപോകുന്ന പാരമ്പര്യം പല സ്ഥലങ്ങളിലും നിലനിൽക്കുന്നുണ്ട്. എന്നാൽ, ഇതിനെതിരെ ഏറെക്കാലമാ യി വിമർശനങ്ങൾ ഉയരുന്നു. ഇവ വിദേശമലയാളികളെ എങ്ങനെ ബാധി ക്കുന്നു? സൗഹാർദ്ദപരമായ ഒത്തുതീർപ്പുകളിലെത്താൻ അവർക്ക് സാധി ക്കുന്നുണ്ടോ? കുടുംബഭദ്രത നിലനിർത്തുന്ന നന്മയുടെപ്രവർത്തി എന്താണ്?              
      
കുടുംബപരമായ സകലകാര്യങ്ങളിലും അച്ഛനമ്മമാരെ മക്കൾ അനുസ രിക്കണമെന്ന അലിഖിതനിയമം ചില സമുദായങ്ങൾ സംരക്ഷിക്കുന്നുണ്ട്. അനാകർഷവും സ്വാർത്ഥനിഷ്ഠവുമായ ചട്ടങ്ങൾ കുറെ ജനസമൂഹങ്ങളിൽ കാണാം. ജാതിവ്യത്യാസമാണ് പ്രധാനകാരണം. ഇവ ചോദ്യംചെയ്യപ്പെട്ടതോ  ടെ ഭവനകലഹങ്ങൾ വർദ്ധിച്ചു. അധികാരത്തിൻറെ അട്ടഹാസങ്ങൾ മുഴക്കു  ന്നവീടുകൾ ധാരാളം. കുടുംബപ്രശ്നങ്ങൾ പരിഹരിക്കാനാവാതെ, മാതാപി  താക്കളെ ഉപേക്ഷിച്ചുപോകുന്ന മക്കളുടെ സംഖ്യയും പൂർവ്വാധികമായി.       
  എല്ലാജനവിഭാഗങ്ങളുടെയും പരസ്പരഭിന്നങ്ങളായ ആചാരങ്ങളുടെ ആഴങ്ങളിലേക്ക് അന്വേഷകരായി ഇറങ്ങിച്ചെല്ലുന്നവർ വിരളം. ലോകം പു രോഗമിച്ചതോടെ, തങ്ങൾ അവഗണിക്കപ്പെടുന്നുവെന്ന പരാതി അനവധി  അച്ഛനമ്മമാർക്കുണ്ട്. അനുസരണയുടെമൂലൃം അനുഗ്രഹമാണെന്നും, സ്നേ ഹത്തോടെ ശുശ്രൂഷിക്കുന്ന മക്കൾ രക്ഷിക്കപ്പെടുമെന്നും വിശ്വസിക്കുന്നു. ജന്മംനൽകിയവരെ കരയിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്നവർ ദൈ വികശിക്ഷയനുഭവിക്കുമെന്നും പറഞ്ഞുഭയപ്പെടുത്തുന്നുണ്ട്. മദ്യത്തിനും മ യക്കുമരുന്നിനും അടിമെപ്പട്ട്, കുറ്റവാളികളും ജയിൽവാസികളുമായി സ്വ യം നശിക്കുന്ന യുവാക്കളേയും; അവിഹിതവേഴ്ചകളിലൂടെ അവിവാഹി തഅമ്മമാരാകുന്ന യുവതികളെയും, നിത്യസംഭങ്ങളായിമാറിയ ആത്മഹത്യ ഭ്രുണഹത്യ വ്യഭിചാരം എന്നിവയേയും, അവർ ഉദാഹരണത്തിനു ചൂണ്ടി ക്കാട്ടുന്നു. സങ്കരവിവാഹത്തിൻറെ അടിസ്ഥാനപ്രശ്നം അസ്ഥിരതയാണെന്നും വിവരിക്കാറുണ്ട്. സ്നേഹത്തോടെസഹകരിക്കുന്ന സന്തതികൾ, ജീവിതത്തി ൻറെ ആനന്ദവും കുടുംബത്തിന് സംരക്ഷണവുമാണെന്നും സമ്മതിക്കുന്നു.               

ഭാഗ്യങ്ങളുടെ ഉറവുകളെന്നുകരുതി തറവാടുകളിൽ തുടരുന്ന ആചാര ങ്ങളും കർമ്മങ്ങളും തല്ലിയുടക്കുന്ന മക്കൾ, ക്രൂരമാനസരും ഈശ്വരപ്രീതി യില്ലാത്തവരുമാണെന്നു പരാതികളുണ്ട്. ആത്മികസ്നേഹം ഇല്ലാത്തവരുടെ  കുടുംബബന്ധം അശക്തവും അരുന്തുദവുമാകുമെന്നും, അച്ഛൻറെയും പെറ്റ മ്മയുടെയും സാരോപദേശങ്ങൾ സ്നേഹവാത്സല്യങ്ങളിൽനിന്നും ഒഴുകിവ രുന്ന നന്മയാണെന്നും, പുതുതലമുറ തിരിച്ചറിയുന്നില്ലെന്നും പറയുന്നു.       

മക്കൾ എവിടെ ജനിച്ചുവളർന്നവരായാലും, അവർ മാതാപിതാക്കളുടെ മതം സ്വീകരിച്ചുകൊള്ളണമെന്നും, വിശ്വാസം വിശുദ്ധമാകയാൽ മാറ്റാനാവില്ലെന്നും, വിവിധസ്ഥാപിതമതവിഭാഗങ്ങളിലുള്ളവർ തങ്ങളുടെ മക്കളെ ഉപദേശിക്കാറുണ്ട്. രക്തബന്ധം വിഛേദിക്കാനാവാത്തൊരു സർഗ്ഗാത്മകശക്തിയാണെന്നും, അത്, അച്ഛനമ്മമാരെ അനുസരിക്കാനുള്ള ഉത്തരവാദിത്വം മക്കൾക്ക്നൽകുന്നുവെന്നും പഴമക്കാർ വിശ്വസിക്കുന്നു.    

ആഭിജാത്യം, ജീവിതശുദ്ധി, തറവാടിത്തം, ധാർമ്മികനിഷ്ഠ എന്നിവ പവി ത്രാചാരങ്ങളിലൂടെ ലഭിക്കുന്നതാണെന്ൻ ചെറുപ്പക്കാർ മനസ്സിലാക്കുന്നില്ലെന്നും, മാതാപിതാക്കളുടെ അനുഗ്രഹംവാങ്ങാതെ, തന്നിഷ്ടപ്രകാരം നടത്തുന്ന വിവാഹ ങ്ങൾ ഈശ്വരചൈതനൃമില്ലാതെ വാടിപ്പോകുമെന്നും വിശ്വസിക്കുന്നവർ കുറച്ചല്ല,   എന്നാൽ, ഇപ്രകാരമുള്ള ആവശ്യങ്ങളും ഉപദേശങ്ങളും പരാതികളും ബാധകമ ല്ലാത്ത മറ്റ്ജനവിഭാഗങ്ങൾ ലോകമെമ്പാടും ചിതറിജീവിക്കുന്നതു ഉന്നതജാതീയർ  ശ്രദ്ധിക്കാറില്ല. അച്ഛൻ ആരെന്നറിയാത്ത സ്ത്രീകളും പുരുഷന്മാരും, ഒരിക്കലും മാതാപിതാക്കളെ കാണാതെ ജീവിച്ചുമരിക്കുന്ന അനാഥരും നീറുന്നനിത്യസത്യങ്ങ ളാണ്. ആചാരങ്ങളും ആരാധനാലയങ്ങളും ഭക്തിയും വിശ്വാസങ്ങളുമില്ലാത്ത ഭാഗ്യഹീനർ. അവരും, ഇന്നത്തെ യുവജനത്തിൻറെ ബുദ്ധിപ്രമാണങ്ങളെ ഊഷ്മള മാക്കുന്ന വൈകാരികവിഷയങ്ങളാണ്.     
  
പുരോഗതി പ്രതീക്ഷിക്കുന്ന പുതുതലമുറയുടെ പ്രകാശവഴികൾ ജ്ഞാനപരി ജ്ഞാനങ്ങളാണ്. ഭൂതവർത്തമാനകാലങ്ങളിലുണ്ടായ അനവധി കണ്ടുപിടുത്തങ്ങ ളും, പുതിയ പഠനകാര്യങ്ങളും, ശാസ്ത്രസത്യങ്ങളും അവരെ ചിന്തകരും അന്വേ ഷകരുമാക്കുന്നു. ഇതിഹാസങ്ങളെ പരാശക്തികളായി കാണുന്നില്ല. ആത്മീയത വി ശ്വാസത്തിലാണെന്നും, ഓരോ വിശ്വാസിഗണത്തിൻറെയും ആത്മീയതക്ക് അർത്ഥവ്യ ത്യാസമുണ്ടെന്നും, ആത്മീയകൂട്ടായ്മ ആത്മീയതത്വശാസ്ത്രം ആത്മീയവ്യക്തിത്വം എന്നിവ സംഗമിച്ച സമഗ്രവിഷയമാണ് ആത്മീയതയെന്നും, അത് ആത്മാവോ ദൈവമോ അല്ലെന്നും വിശ്വസിക്കുന്നു. മനുഷ്യൻറെ ആത്മാവും ജീവനും ശരീരവും സംബന്ധിച്ച കാര്യങ്ങളിലും ശാസ്ത്രബോധമുള്ള ചെറുപ്പക്കാർക്ക് ചിന്തനീയമായ അഭിപ്രായങ്ങളുണ്ട്‌. ജീവനും ശ്വസനവും പ്രവർത്തിക്കുന്ന മനസാക്ഷിയുമുള്ള മനുഷൃശരീരം മനുഷ്യനാണെന്നും; ജീവനും ശ്വസനവും മാനസാക്ഷിയുമില്ലാത്ത മനുഷ്യശരീരം ശവം അഥവാ മൃദദേഹം ആകുന്നുവെന്നും കരുതുന്നു.    

ഒരു മതവിഭാഗത്തിൽ ജനിച്ചുവളർന്നുവെന്ന കാരണത്താൽ അതിൽത്തന്നെ തുടർന്നുജീവിക്കണമെന്നും, അച്ഛനോ അമ്മയോ അമ്മാവനോ ബന്ധുക്കളോ തീരു മാനിക്കുന്നപ്രകാരം വിവാഹിതരാകണമെന്നും ശഠിക്കുന്നത്, ആചാരപ്പിഴയായി കാണുകയും ഉപേക്ഷിക്കുകയും ചെയ്യണമെന്നും, യുവതിയുവാക്കൾ ആഹ്വാനം ചെയ്യുന്നുണ്ട്. മതപരിവർത്തനം പാപവും, ദൈവകോപത്തിനു കാരണവുമാണെ ന്ന വേദോപദേശങ്ങൾ അർത്ഥമില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും വി വരിക്കുന്നു. നീതിനിഷ്ഠമായരീതികളിൽ നിത്യവും ആസ്വദിക്കാനുള്ള ജീവിത ത്തെ, ആചാരവിചാരങ്ങളാൽ വികലമാക്കരുതെന്നും യുവജനങ്ങളെ ഉപദേശിക്കു ന്നു.. വിദ്വേഷവും വിഭാഗീയതയും മനസ്സിൽ കൊണ്ടുനടക്കാതെ, സമഭാവനയുടെ സുകൃതങ്ങളും മതേതരത്വവും മനുഷ്യസമൂഹത്തിൽ പകർത്തണമെന്നും പൊതു വേദികളിൽ പ്രസംഗിക്കുന്നു.
     
ദൈവവിശ്വസികൾക്കുമാത്രമേ ആനന്ദവും സമ്പത്തും സമൃദ്ധിയും ലഭിക്കുക യുള്ളുവെന്ന വേദപ്രചാരണം പൊള്ളയാണെന്നും, സദ്പ്രവർത്തിയുടെ ഫലമാണ് നല്ല അനുഭവങ്ങളെന്നും, അന്യോന്യം സഹകരിക്കാനും സഹായിക്കാനും സ്വാത ന്ത്ര്യംനൽകുകയും, ജീവിതത്തെ സ്നേഹംകൊണ്ടുപുതുക്കുകയും ചെയ്യുന്ന സം സ്കാരമാണ് ഉണ്ടാവേണ്ടതെന്നും നിരവധിചെറുപ്പക്കാർ ഓർമ്മപ്പെടുത്തുന്നു.     

പ്രപഞ്ചംസംബന്ധിച്ച തെറ്റിദ്ധാരണകൾ യാഥാർഥ്യങ്ങളിൽനിന്നും മനുഷ്യനെ അകറ്റുന്നുവെന്നും, കാണുന്നകാര്യങ്ങളിൽ വിശ്വസിക്കാത്ത മനോഭാവത്തിന് സത്വ രമാറ്റം വരുത്തണമെന്നും യുവലോകം ആവശ്യപ്പെടുന്നുണ്ട്. പ്രപഞ്ചത്തിൻറെ ആ രംഭം കണ്ടെത്താനുള്ള യാത്ര ആരംഭിച്ചുവെന്നും, ആചാരമുറകൾക്കുള്ളിൽ ഒതു ക്കിവയ്ക്കാനാവാത്ത അപാരശക്തിയാണ് ശാസ്ത്രമെന്നും, പതറാതെപറയുന്നു. സങ്കല്പങ്ങളെ വസ്തവസംഗതികളായി കാണാൻ ശാസ്ത്രസ്നേഹികൾക്ക് സാദ്ധ്യ മല്ലെന്നും, ജീവിതവിജയത്തിന് അദ്ധ്വാനവും അന്വേഷണവും അറിവും ആവശ്യ മാണെന്നും വിശദീകരക്കുന്നുണ്ട്. ഇരുണ്ടഇതിഹാസങ്ങളിൽപ്പിടിച്ചു മടിച്ചുനിൽ ക്കാതെ, ഇറങ്ങിവന്ന് പുതുമയുള്ള ജീവിതാനുഭവങ്ങളെ ആസ്വദിക്കാൻ സകല രേയും സ്നേഹത്തോടെ വിളിക്കുന്നു. 
    
മാതാപിതാക്കളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് മക്കളു ടെ ഉത്തരവാദിത്തവും കടമയുമാണെന്നും, ആ തിരിച്ചറിവ് ആചാരസമ്മർദ്ദംമൂ ലം ഉണ്ടായതല്ലെന്നും, പിതൃപുത്രബന്ധത്തിൻറെ മഹത്വമെന്തെന്നു മസ്സിലക്കിയിട്ടു ള്ള ചെറുപ്പക്കാർ വ്യക്തമാക്കുന്നുണ്ട്. പ്രായപൂർത്തിയായ സ്ത്രീപുരുഷന്മാരുടെ സ്വകാര്യതാല്പര്യങ്ങളെ തടസ്സപ്പെടുത്തുകയോ നിയന്ത്രിക്കുകയോചെയ്യുന്ന ആ ചാരസംബ്രദായങ്ങളെ പാടേഅവഗണിക്കണമെന്നും നിർദ്ദേശിക്കുന്നു.  
     
പണ്ട് വിഹിതാചാരങ്ങളനുസരിച്ചു സ്ത്രീജനങ്ങൾക്ക്‌ നൽകിയ അസ്വതന്ത്രത യും നിശിതനിയന്ത്രണങ്ങളും വ്യക്തമായ അടിമത്തത്തിൻറെതായിരുന്നുവെന്നും, ഇപ്പോഴും ഇഷ്ടകാര്യങ്ങൾ പ്രകടിപ്പിക്കാനാവാതെ, മോഹഭംഗവും മൗനദുഃഖവു മായി അരണ്ടമുറികളിൽ ജീവിക്കുന്നസ്ത്രീകൾ ഉണ്ടെന്നും, അവരെയും സാമൂഹ്യ ജീവിതത്തിൻറെ മനോഹരമായ അരങ്ങുകളിൽ കൊണ്ടുവന്ന്, ഒരുമയുടെസുഖവും സമഭാവനയുടെ സന്തോഷവും പകർന്നുകൊടുക്കണമെന്നും അഭൃർത്ഥിക്കുന്നു. 

കുറ്റംചെയ്യുന്ന ആചാരങ്ങളും, തെറ്റ്നിറഞ്ഞ വിശ്വാസങ്ങളും കലങ്ങിച്ചേർന്ന   ഏതൽക്കാലസംസ്ക്കാരത്തെ വിശുദ്ധീരിച്ചു നവീകരിക്കുവാൻ, ഇപ്പോഴും പാര മ്പര്യവിശ്വാസികൾ സമ്മതിക്കുന്നില്ലത്രേ. എന്നാൽ, ഭൂരിപക്ഷം വിദേശമലയാളി കൾ, അവരുടെ യുവപ്രായക്കാരായ മക്കളുടെ സ്വകാര്യതല്പര്യങ്ങളെ തുറന്നമ നസ്സോടെ ചോദിച്ചറിയുകയും, നിഷ്കന്മഷമായനിലപാട് സ്വീകരിക്കുകയും ചെയ്യു ന്നുണ്ട്. അതിന്, മെച്ചപ്പെട്ട പരസ്പരധാരണ അവർ ഉണ്ടാക്കുന്നു. ജീവിതസാഹ ചര്യങ്ങളും, ദേശീയമായ സംസ്കാരരീതികളും പ്രേരിപ്പിക്കുന്നു. സ്വതന്ത്രമായ ആ ശയവിനിമയം സഹായിക്കുന്നു. സമാധാനപരമായ ചർച്ചകളിലൂടെ ഉഭയസമ്മത പ്രകാരം പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നു. അതുകൊണ്ട്, മക്കളും മാതാ പിതാക്കളും തമ്മിലുള്ള ആത്മബന്ധങ്ങളും, കുടുംബതാല്പര്യങ്ങളും അഭംഗുരം തുടരുന്നതിനു സാധിക്കുന്നു!    
       
മറ്റുള്ളവരോടൊത്തു സഹവസിക്കാൻ താല്പര്യമില്ലാത്ത മക്കളും, ആരെയും ആശ്രയിച്ചു ജീവിക്കുവാൻ ഇഷ്ടപ്പെടാത്ത അച്ഛനമ്മമാരും വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ; സന്തതികളെ ശാസിച്ചു നിയന്ത്രണത്തിൽ നിറുത്താൻശമിക്കുന്നത്, ദുഖദുരിതങ്ങളിലേക്കുള്ള പടിയിറക്കമായിരിക്കുമെന്നു കരുതണം.     

കുടുംബസംവിധാനങ്ങളും ജീവിതമുറകളും വിവാഹങ്ങളും സ്വന്തഇഷ്ടവും ഉദ്ദേശവുമനുസരിച്ചു ക്രമപ്പെടുത്തണമെന്ന യുവതലമുറയുടെ ഉറച്ചനിലപാട് ഉചിതമെന്നു തിട്ടപ്പെടുത്തണം. അതിനുവേണ്ടി, സന്താനങ്ങൾ എവിടെ ജനിച്ചുവ ളർന്നവരായാലും, അവരുടെ അച്ഛനമ്മമാരുടെ മതവിശ്വാസങ്ങൾ സ്വീകരിച്ചുകൊ ള്ളണമെന്ന പിടിവാശി പാടില്ലെന്നുനിഛയിക്കാം. മനുഷ്യജീവിതം പുതുക്കിപ ണിയാനുള്ളതാണ്! അത് കലഹവും കുറ്റാരോപണങ്ങളും നിറഞ്ഞതായിക്കൂടാ. പിന്നയോ, ഒരുമയുടെ സഹകരണവും സ്നേഹവും നിറഞ്ഞതായിരിക്കട്ടെ!   .
   .   

 

English Summary : Should children accept their father's religion?

Join WhatsApp News
Sudhir Panikkaveetil 2023-09-18 12:17:48
മകൻ അന്തർജ്ജനത്തെ കെട്ടിയാൽ തരക്കേടില്ല പക്ഷെ പുലയത്തിയെയോ, ഈഴവത്തിയെയോ കെട്ടിയാൽ സംഗതി മാറുമെന്ന നിലപാടാണ് തന്തമാർക്ക്. ദുരഭിമാനക്കൊല നാട്ടിൽ സാധാരണം. ജാതിമത ചിന്തകളുടെ ചാട്ടവാറുമായി നിൽക്കുന്നത് സമൂഹമാണ്. മാതാപിതാക്കൾക്ക് എതിർപ്പില്ലെങ്കിലും സമൂഹം ഇടപെട്ട് എല്ലാം തകരാറിലാക്കും. മനുഷ്യജാതി ഉണ്ടായ കാലം മുതൽ അവനെ നശിപ്പിച്ച് കൊണ്ടിരിക്കുന്നത് അവൻ തന്നെ നട്ടുനനക്കുന്ന സമൂഹമാണ്. അവരാണ് ആചാരങ്ങളുടെ വിശ്വാസങ്ങളുടെ കാവൽക്കാർ. ജാതിയും മതവും നിശ്ശബ്ദരാണ്. മനുഷ്യൻ സമൂഹജീവിയാണ് അതുകൊണ്ട് കുട്ടികൾ പൊല്ലാപ്പിനൊന്നും പോകാതെ സ്വന്തം മതങ്ങളിൽ ഉറച്ചുനിൽക്കുക. ചില പ്രത്യേക മതം സ്വീകരിച്ചാലെ സ്വർഗ്ഗം കിട്ടിയുകയുള്ളു എന്ന മൂഢ ചിന്തയിൽ നിന്നും മുക്തരാകണം. ഒരു മതത്തിനും സ്വർഗ്ഗം വാങ്ങിത്തരാൻ കഴിയില്ല. മനുഷ്യൻ നന്നായാൽ സ്വർഗ്ഗം അവനു ഭൂമിയിൽ കിട്ടുന്നു. ശ്രീ വേറ്റം സാറിന്റെ ലേഖനം ചിന്തോദീപകമാണ്..
Saju 2023-09-18 16:59:10
Similar situation in Church systems too. RC marries from RC community, Pentecost from Pentecost, Jacobites from Jacobites and so on. We all should come out of castes and religious sub systems. We all are human beings.
ജോണ്‍ വേറ്റം 2023-09-19 03:09:59
ലേഖനം വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ എഴുതിയ സുധീര്‍ പണിക്കവീട്ടില്‍, സാജു എന്നിവര്‍ക്കും നന്ദി!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക