Image

അറ്റലാന്റയിൽ വിജയത്തിന്റെ മണിനാദം മുഴക്കി ‘ഒരുമയോടെ ഒരോണം’

Published on 18 September, 2023
അറ്റലാന്റയിൽ വിജയത്തിന്റെ മണിനാദം മുഴക്കി ‘ഒരുമയോടെ ഒരോണം’

അറ്റലാന്റ:   സൗത്ത്  ഫോർസിത് ഹൈസ്കൂളിൽ വെച്ച് അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ (അമ്മ) ഒരുമയൊടെ , ആഗ്‌ളാദപൂർവം   ഓണം ആഘോഷിച്ചു .

തിങ്ങി നിറഞ്ഞ ജനാവലികൾക്കിടയിലൂടെ സുസ്മേര വദനനായി കടന്നു വന്ന മഹാബലിയെ കൊട്ടും കുരവയും ആർപ്പു വിളികളുമായി കയ്യിൽ പൂത്താലമേന്തിയ തരുണീമണികൾ സ്വീകരിച്ചു. വിവിധ വർണ്ണങ്ങളാൽ അലംകൃതമായ പൂക്കളവും മഹാബലിയുടെ വരവേല്പിന് മാറ്റുകൂട്ടി.

ചെണ്ടമേളത്തിനും  ആർപ്പുവിളികൾക്കുമൊപ്പം ചുവടുവെച്ചുകൊണ്ട് താലപ്പൊടിയുടെ അകമ്പടിയോടെ മുമ്പോട്ട് നീങ്ങിയ മഹാബലിയും, 8’ പൊക്കത്തിൽ രാജകീയ പ്രൗഢിയോടെ , നിറഞ്ഞ മനസ്സോടെ , ഓരോരുത്തരേയും വീക്ഷിച്ചുകൊണ്ട് അചഞ്ചലനായി നൽക്കുന്ന മറ്റൊരു മഹാബലിയുടെ രൂപവും കണ്ണിനു കുളിർമ്മ നൽകുന്ന കാഴ്ചയായിരുന്നു.

ഇതിനോടനുബന്ധിച്ചു നടത്തിയ വിഭവ സമ്രുദ്ധമായ ഓണസദൃയും എടുത്തു പറയാതിരിക്കാനാവില്ല. ഓണ സദൃക്കുശേഷം താളലയത്തോടെ ചുവടകൾവെച്ച് മനസ്സു നിറഞ്ഞാടിയ മെഗാതിരുവാതിരയും പഴയകാല ഓണത്തിന്റെ ഓർമ്മകളെ തൊട്ടുണർത്തി.

തുടർന്നു നടന്ന സമ്മേളനത്തിലും കലാപരിപാടികളിലും മുഖൃ അതിഥിയായി ആക്ടിംഗ് കോൺസൽ   ജനറൽ   മദൻ കുമാർ ഗിൽഡിയൽ പങ്കെടുത്തു. ഗസ്റ് ഓഫ്  ഹോണർ ആയി  ന്യു യോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസും  എത്തി.  ഫോർസിത്ത് കൗണ്ടി കമ്മീഷണർ ആൽഫ്രഡ് ജോൺ,   മുൻ ജോർജിയ സെനറ്റർ  കർട്ട് തോംസൺ,   ഫോമാ മുൻ ട്രഷറർ തോമസ് ടി ഉമ്മൻ , ഫോമാ ആർ.വി.പി. ഡൊമിനിക്ക് ചാക്കോനാൽ,  എന്നിവരും സ്പെഷൃൽ ഗസ്റ്റായി “പാടും പാതിരി “   ഫാ.ഡോ  പോൾ പൂവത്തിങ്കലും പങ്കെടുത്തു.

അമ്മ പ്രസിഡന്റ്‌ ജയിംസ് ജോയി കല്ലറകാണിയിൽ   സ്വാഗതം  ആശംസിച്ചു . അതോടൊപ്പം തന്നെ ഓണത്തെക്കുറിച്ചും അമ്മയുടെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രൗഢ ഗംഭീരമായ ഒരു പ്രസംഗവും നടത്തുകയുണ്ടായി . തുടർന്ന്  മനോഹരങ്ങളായ നൃത്തങ്ങൾ , ചെണ്ടമേളം , സമൂഹ ഗാനം, ട്രിക്സ് ആൻഡ് കിക്സ്, എന്നീ കലാപരിപാടി കൾ അരങ്ങേറുകയും , അതോടൊപ്പം തന്നെ സംഗീത ലോകത്തിന് മറക്കാനാകാത്ത ജോൺസൺ മാസ്റ്ററെ അനുസ്മരിക്കുകയും ചെയ്യുകയുണ്ടായി. റോഷേൽ മെറാൻഡസ് ഈ ഓണാഘോഷത്തിൽ പങ്കുകൊണ്ട ഓരോവൃക്തികൾക്കും നന്ദി പറഞ്ഞു.

Join WhatsApp News
Rahul Nadarajan 2023-09-18 11:14:13
Amazing event... well planned and executed.. great Sadya and performances.. Congratulations AMMA TEAM..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക