Image

തൊഴിൽ ഉറപ്പ് നിയമം ആരുടെ സൃഷ്ടി? (ജെഎസ്‌ അടൂർ)

Published on 27 September, 2023
തൊഴിൽ ഉറപ്പ് നിയമം ആരുടെ സൃഷ്ടി? (ജെഎസ്‌ അടൂർ)

തൊഴിൽ ഉറപ്പ് നിയമത്തെകുറിച്ച്  അത്യാവശ്യം വിവരം പത്ര പ്രവർത്തക സുഹൃത്തുക്കൾ അറിയാൻ
ഇന്ന് റിപ്പോർട്ടർ ചാനലിൽ ഇരുന്നു അവതാരകർ വാചക കാസർത്തു നടത്തുന്ന ഒരു ക്ലിപ്പ് കണ്ടു.ഒരു മാന്യ അദ്ദേഹം തൊഴിൽ ഉറപ്പ് ' ഇടതു പക്ഷം ' കൊണ്ടു വന്നത് എന്ന്  ഉറപ്പോടെ പറഞ്ഞു. അദ്ദേഹത്തെ പോലെയുള്ളവർ അത്യാവശ്യം ചരിത്ര ബോധമുണ്ടാകും എന്ന പ്രത്യാശയിലാണ് താഴെയുള്ള ചരിത്രം പങ്കു വയ്ക്കുന്നത്.
എ ഐ സി സി 1931 ലെ കറാച്ചി പ്രമേയത്തിൽ തൊഴിൽ ചെയ്യാനുള്ള അവകാശത്തെകുറിച്ച് (right to work) കൃത്യമായി പറയുന്നുണ്ട്. അന്ന് ഇന്ത്യയിൽ കമ്മ്യുണിസ്റ്റ് പാർട്ടി എന്നത് മൈക്രോ സ്കോപ് വച്ചു നോക്കിയാൽ ഇല്ലായിരുന്നു. കേരളത്തിൽ കമ്മ്യൂണിസ്റ് പാർട്ടി ഉണ്ടായത് 1939ൽ
എന്തായാലും തൊഴിൽ ഉറപ്പ് നിയമം എങ്ങനെ വന്നു എന്ന് നേരത്തെ ഞാൻ എഴുതിയത് പങ്ക് വയ്ക്കുന്നു.2004 ലെ കോൺഗ്രെസ്സ് മാനിഫെസ്റ്റോയിൽ പറഞ്ഞതാണ് മൻനോഹൻ സിംഗ് സർക്കാർ നടപ്പിലാക്കിയത്. അതിൽ സി പി എം ന് ഒരു റോളും ഇല്ല. സി പി എം 2004 മാനിഫെസ്റ്റോയിലും ഇല്ല അത് സി പി എം ഭരിച്ച ബംഗാളിലും ത്രിപുരയിലും അല്ല തുടങ്ങിയത്. കൊണ്ഗ്രെസ്സ് ഭരിച്ച മഹാരാഷ്ട്രയിലാണ്
എങ്ങനെ ആരാണ് തൊഴിൽ ഉറപ്പ് പദ്ധതി കൊണ്ടു വന്നത്?
വീണ്ടും  കള്ളത്തരം ആവർത്തിക്കുന്നു. ' ഇടതു പക്ഷത്തിന്റെ മുൻ കയ്യിൽ യു പി എ സർക്കാർ നടത്തിയതാണ് തൊഴിൽ ഉറപ്പ് പദ്ധതി എന്ന കള്ളത്തരമാണ് ആവർത്തിക്കുന്നത്.
2004 ലെ കൊണ്ഗ്രെസ്സ് മാനിഫെസ്റ്റോയിൽ വാഗ്ദാനം ചെയ്ത തൊഴിൽ ഉറപ്പ് പദ്ധതി എന്ന ആശയം അതിന് ഒക്കെ മുമ്പ് തന്നെ കൊണ്ഗ്രെസ്സ് നടപ്പാക്കിയതാണ്.
തൊഴിൽ ഉറപ്പ് . Right to Work എന്നതിന്റെ ക്യാമ്പയിൻ നടത്തിയത് പോലും അരുണറോയ്, Jean Dreaz ഉൾപ്പെടെയുള്ള സിവിൽ സമൂഹ നെറ്റ്വർക്കാണ്. അതിന്റ ഭാഗമായി പ്രവർത്തിച്ചു അതിന്റ നാൾ വഴികൾ വളരെ കൃത്യമായി അറിയാം.
 NREGA യുടെ യഥാര്‍ത്ഥ ഉത്ഭവം മഹാ രാഷ്ട്രയിലെ EGS (Employment Guaretee scheme). വരള്‍ച്ചയെ നേരിടാന്‍ ആന്നത്തെ കൊണ്ഗ്രെസ്സ് സര്‍ക്കാര്‍ ഗാന്ധിയന്‍ ആശയമായ റൈറ്റ് ടു വര്‍ക്ക് എന്ന ആശയത്തെയും  ഭരണ ഘടനയില്‍ ആര്‍ട്ടിക്കിള്‍ 21 ഉം പിന്നെ  ആര്‍ട്ടിക്കിള്‍ 39(a), ആര്‍ട്ടിക്കിള്‍ 41 വിഭാവനം ചെയ്ത EGS തുടങ്ങിയത് 1972 ഇല്‍ആണ് . ആ ആശയം കൊണ്ടു വന്നതും നടപ്പാക്കിയതും മഹാരാഷ്ട്രയിലെ കൊണ്ഗ്രെസ്സ് സർക്കാർ.
അത് നിയമമായതു 1978 ൽ
 ഇന്ദിര ഗാന്ധി 1980 ഇല്‍  കൊണ്ടുവന്ന - National Rural Employment Programme (NREP) 1980–89, Rural Landless Employment Guarantee Programme (RLEGP) 1983–89. അത് കഴിഞ്ഞു വന്ന Jawahar Rozgar Yojana (JRY) 1989–99
- Employment Assurance Scheme (EAS) 1993–99  തുടര്‍ച്ച ആയിട്ടാണ് MNREGA വന്നത് .
ആദ്യമായി ഈ നിയമം നിർദേശിച്ചത്  1991 ൽ നരസിംഹറാവു സർക്കാരിന്റെ കാലത്താണ്.
1993 ഒക്ടോബറിലാണ് Employment Assurance Scheme(EAS) നടപ്പാക്കിയത്. കാർഷിക മേഖലയിൽ തൊഴിൽ ഇല്ലാത്ത സമയത്തു തൊഴിൽ നൽകുന്ന സോഷ്യൽ പ്രൊട്ടക്ഷൻ പ്രോഗ്രാം.അതു കഴിഞ്ഞു EAS. അതു കഴിഞ്ഞു 2001ൽ. സമ്പൂർണ ഗ്രാമീണ റോസ്ഗാർ യോജ്യുമായി ലയിച്ചു.
ആ സാഹചര്യത്തിലാണ് തൊഴിൽ ഉറപ്പ് നിയമം വേണമെന്ന ക്യാമ്പയിൻ തുടങ്ങി. അതിൽ ഒന്നും സി പി എം നു ഒരു പങ്ക് മില്ലായിരുന്നു.
2002 ൽ സോണിയ ഗാന്ധിയാണ് പറഞ്ഞത് കൊണ്ഗ്രെസ്സ് ഭരണത്തിൽ വന്നാൽ നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ആക്ട് നടപ്പാക്കും എന്ന് പറഞ്ഞത്.  അങ്ങനെയാണ് 2004 ലെ കൊണ്ഗ്രെസ്സ് മാനിഫെസ്റ്റോയുടെ ഭാഗമാക്കാം എന്ന് ഉറപ്പ് തരുന്നത്. അതു പോലെ തന്നെ വിവരവകാശ നിയമവും തെരെഞ്തെടുപ്പിന് ശേഷം അതു യു പി എ കോമൺ മിനിമം പ്രോഗ്രാമിൽ ഉൾപ്പെടുത്തിയതും സോണിയ ഗാന്ധി.
യു പി എ ഒന്നു ഭരണത്തിൽ കയറിയ ഉടനെ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ നാഷണൽ അഡ്വയിസറി കമ്മറ്റി ഉണ്ടാകുന്നു. അതിൽ അരുണ റോയ്, ഴൊങ്ങ് ഡ്രിസ്‌, എൻ സി സക്സേന ഉൾപ്പെടെ ഉള്ളവർ ഉണ്ടായിരുന്നു. ആ കമ്മറ്റിയാണ് തൊഴിൽ ഉറപ്പ് നിയമത്തിമന്റ് ഡ്രാഫ്റ്റ് തയ്യാറാക്കുന്നതിന് സഹായിച്ചത്.
അങ്ങനെയാണ് 2005 ഓഗസ്റ്റ് 23 നു നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ആക്ട് നിലവിൽ വന്നത്. അന്നത്തെ പ്രധാന മന്ത്രിയുടെ പേര് മൻമോഹൻ സിംഗ്.1991 ൽ ഇത് ദാരിദ്ര്യ നിർമാർജനത്തിനു ആദ്യമായി  നിർദേശിച്ച സർക്കാരിൽ മൻമോഹൻ സിംഗ്  ധനകാര്യ മന്ത്രി.
NREGA മഹാത്മഗാന്ധി നാഷണൽ രുറൽ എംപ്ലോയ്‌മെന്റ് ആക്ട് ആയതു 2009ൽ
അതും കൊണ്ഗ്രെസ് മാനിഫെസ്റ്റോയില്‍ ഉണ്ടായിരുന്നതാണ്. അതിനു വേണ്ടി ആദ്യ ആവശ്യങ്ങള്‍ ഉന്നയിച്ചതും സിവില്‍ സൊസൈറ്റി കാമ്പൈന്‍ ആണ്.
ഇത്രയും പറഞ്ഞത് ഇവിടെ ചിലര്‍ യു പി എ ഒന്നില്‍ ഉണ്ടായ എല്ലാ പുരോഗമന legislation ഉം പോളിസിയും ഇടത് പക്ഷ പാര്‍ട്ടികളുടെ കാരണം ആണ് വന്നത് എന്ന് വാദിക്കുന്നത് കണ്ടാണ്‌. ഈ കംപൈനിന്റെയെല്ലാം എല്ലാ ഭാഗമായി സജീവമായി ഉണ്ടായിരുന്ന ആളാണ് ഞാന്‍. ഈ കാമ്പൈന്‍ന്‍റെ എല്ലാം ഡോക്കുമെന്ടെഷന്‍ ചെയ്തത് NCAS പ്രസിധീകരിച്ച ഞാന്‍ എഴുതി എഡിറ്റ്‌ ചെയ്ത 'അട്വക്കസി അപ്പ് ഡേറ്റ്" ( Advocacy  update)ത്രൈമാസികത്തില്‍ ആണ്.
വീണ്ടും എട്ടു കാലി മമ്മൂഞ്ഞ് പോലെ ഇന്ത്യയിൽ തൊഴിൽ ഉറപ്പ് ' ഞമ്മളാണ് ' കൊണ്ടു വന്നത് എന്ന അവകാശ വാദം കണ്ടുത് കൊണ്ടു നേരത്തെ എഴുതിയത് വീണ്ടും പങ്ക് വയ്ക്കുന്നു
ജെഎസ്‌ അടൂർ

 

Join WhatsApp News
Vayanakaaran 2023-09-27 13:01:41
ശ്രീ അടൂർ ഇതൊന്നും ആരും വായിക്കാൻ പോകുന്നില്ല. താങ്കൾ യു ട്യൂബിൽ പോയി പറയു. ഇപ്പോൾ ജനം വായിക്കുന്നില്ല. അമേരിക്കൻ മലയാളികൾക്ക് വായിക്കാൻ ഇഷ്ടം മതമാണ് പിന്നെ ആനുകാലിക രാഷ്ട്രീയ കളികളും. ആളുകൾ എഴുതുന്ന കമന്റുകളിൽ നിന്നും മനസ്സിലാക്കിയാണ്. വളരെ അറിവ് പകരുന്ന താങ്കളുടെ ലേഖനം നാട്ടിലുള്ള പ്രബുദ്ധരായ വായനക്കാർ വായിക്കാതിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക